തൃപ്പനയം ദേവീ ക്ഷേത്രം-thrippanayam devi temple

  • Home
  • India
  • Kollam
  • തൃപ്പനയം ദേവീ ക്ഷേത്രം-thrippanayam devi temple

തൃപ്പനയം ദേവീ ക്ഷേത്രം-thrippanayam devi temple അമ്മേ നാരായണ.. ദേവീ നാരായണ.. 🙏

🌸 തൃപ്പനയത്തമ്മയുടെ തിരുമുറ്റത്ത് ഒരു യുഗസുകൃതം... 'സോമയാഗ വിളംബരം' 🌸കണ്ണീരണിഞ്ഞ പ്രാർത്ഥനകൾക്കും, കാത്തിരുന്ന വർഷങ്ങളുട...
06/09/2026

🌸 തൃപ്പനയത്തമ്മയുടെ തിരുമുറ്റത്ത് ഒരു യുഗസുകൃതം... 'സോമയാഗ വിളംബരം' 🌸
കണ്ണീരണിഞ്ഞ പ്രാർത്ഥനകൾക്കും, കാത്തിരുന്ന വർഷങ്ങളുടെ ആഗ്രഹങ്ങൾക്കും ഒടുവിൽ ഭഗവതിയുടെ അനുഗ്രഹവർഷം! ജനകോടികളുടെ പുണ്യമായി, നമ്മുടെ ജന്മനാടിന്റെ ഐശ്വര്യത്തിനായി, സർവ്വ ചരാചരങ്ങളുടെയും രക്ഷയ്ക്കായി തൃപ്പനയം ദേവിക്ഷേത്ര സന്നിധിയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ 'സോമയാഗം' (2027 മേയ് 11 - 16) അരങ്ങേറാൻ ഒരുങ്ങുകയാണ്.
വേദമന്ത്രങ്ങൾ അലതല്ലുന്ന, യാഗാഗ്നി ഉയരുന്ന ആ പവിത്ര നിമിഷങ്ങൾക്ക് മുന്നോടിയായി നടത്തുന്ന മഹാ വിളംബര സമ്മേളനത്തിലേക്ക് അമ്മയുടെ ഓരോ മക്കളെയും പ്രണാമത്തോടെ ക്ഷണിക്കുന്നു... 🙏🔱

📅 2026 സെപ്റ്റംബർ 15, ചൊവ്വാഴ്ച (1202 ചിങ്ങം 30)
⏰ വൈകിട്ട് 5.30-ന്
📍 തൃപ്പനയം ദേവിക്ഷേത്രം,
👑 ഉദ്ഘാടനം: ബഹു. ശ്രീമതി ബിന്ദു കൃഷ്ണ (വനിതാ-ശിശുക്ഷേമ, ക്ഷീരവികസന, തൊഴിൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി)
നമ്മുടെ ആയുസ്സിൽ ഒരിക്കൽ മാത്രം ദർശിക്കാൻ കഴിയുന്ന ഈ മഹായാഗത്തിന്റെ ഭാഗമാകാൻ, ആ കൈകൾ കോർത്തുപിടിക്കാൻ, തൃപ്പനയത്തമ്മയുടെ പാദാരവിന്ദങ്ങളിൽ സമർപ്പിതരായി നമുക്ക് ഒന്നിക്കാം...
എല്ലാവരെയും ഭക്തിപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു! 🔥🙏

അമ്മയുടെ ഭക്തൻ നിർമ്മാണം ചെയ്ത !മധുര മീ ജീവിതം, മികച്ച രീതീയിൽ... അമ്മയുടെ അനുഗ്രഹം ലഭിച്ച ചിത്രമായി മധുരമീ ജീവിതവും മാറ...
16/08/2026

അമ്മയുടെ ഭക്തൻ നിർമ്മാണം ചെയ്ത !
മധുര മീ ജീവിതം, മികച്ച രീതീയിൽ... അമ്മയുടെ അനുഗ്രഹം ലഭിച്ച ചിത്രമായി മധുരമീ ജീവിതവും മാറുന്നു

14/08/2026

മധുരമീ ജീവിതം...

തൃപ്പനയത്തമ്മയുടെ ഭക്തനായ..നമ്മുടെ പ്രിയപ്പെട്ട ഡോ.ജെ.ശ്രീകുമാർ അവർകൾ നിർമ്മാതവായ ചിത്രം !ഒരു പിടി നല്ല കലാകാരന്മാരെ സമ്...
13/08/2026

തൃപ്പനയത്തമ്മയുടെ ഭക്തനായ..
നമ്മുടെ പ്രിയപ്പെട്ട ഡോ.ജെ.ശ്രീകുമാർ അവർകൾ നിർമ്മാതവായ ചിത്രം !
ഒരു പിടി നല്ല കലാകാരന്മാരെ സമ്മാനിച്ച കൊല്ലം ജില്ല സിനിമ കേരളത്തിന് സമ്മാനിക്കുന്ന പുതുമുഖം വിവേക് ശ്രീ...
ഇന്ന് തീയറ്ററുകളിലേക്ക് എത്തുന്ന മധുരമീ ജീവിതത്തിന് അമ്മയുടെ അനുഗ്രഹാശിസുകൾ ഉണ്ടാകും അതൊടൊപ്പം... എല്ലാവരുടെയും പിന്തുണ ഉണ്ടാകണം..

12/08/2026

പിതൃപുണ്യം തേടി, പുണ്യതീർത്ഥങ്ങളിൽ... 🕯️🙏
വരുംതലമുറയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പൂർവ്വികരുടെ സ്മരണ പുതുക്കി ഇന്ന് കർക്കടക വാവുബലി. മൺമറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാശാന്തിക്കായി, ഭക്തിനിർഭരമായ മനസ്സോടെ പ്രണാമങ്ങൾ അർപ്പിക്കുന്നു.
🙏🙏🙏🙏

പ്രിയപ്പെട്ട ഭക്തജനങ്ങളെ, 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ അഷ്ടബന്ധ നവീകരണ കലശം ക്ഷേത്രം തന്ത്...
12/08/2026

പ്രിയപ്പെട്ട ഭക്തജനങ്ങളെ,
12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ അഷ്ടബന്ധ നവീകരണ കലശം ക്ഷേത്രം തന്ത്രി മുഖത്തല നീലമന ഇല്ലത്ത് വിഷ്ണുദത്ത് നമ്പൂതിരിയുടെ മുഖ്യകാർമുഖ്യത്വത്തിൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ നടക്കുകയാണ്. പ്രിയപ്പെട്ടവരെ അവസാന ദിവസം അന്നദാനത്തോടു കൂടി നടക്കുന്ന പൂജാദി കർമ്മങ്ങളിൽ എല്ലാ കുടുംബാംഗങ്ങളുടെയും സാന്നിധ്യവും പൂജാദികർമ്മങ്ങളിൽ ഉള്ള പങ്കാളിത്തവും ഉണ്ടാകണമെന്ന് അറിയിക്കുന്നു. കുടുംബാംഗങ്ങളുടെ എല്ലാ ഭവനങ്ങളിലെയും സർവ്വദോഷ പരിഹാരത്തിനും വേണ്ടിയാണ് അഷ്ടബന്ധ നവീകരണ കലശം നടത്തുന്നത്, വരും ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തുകയും പൂജാദി കർമ്മങ്ങൾക്ക് ആവശ്യമായ കാര്യക്രമങ്ങളിൽ പങ്കാളികളാകണം എന്നും അറിയിക്കുന്നു.

എല്ലാ കുടുംബാംഗങ്ങൾക്കും സർവ്വ ദുഃഖനിവാരണത്തിനും സർവ്വൈശ്വര്യത്തിനും മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവിധ പൂജാദി കർമ്മങ്ങളിൽ നിർബന്ധമായും പങ്കാളികളാകണം

അഷ്ട ബന്ധ കലശം ₹2000/-
ദ്രവ്യ കലശം ₹1500/-
ബ്രഹ്മ കലശം ₹1250/-
കണ്ഡ ബ്രഹ്മ കലശം ₹750/-
പരികലശം (ഒരു കുടം) ₹500/-
മഹാഗണപതിഹോമം ₹100/-
മൃത്യുഞ്ജയ ഹോമം ₹200/-
കുടുംബാർച്ചന ₹200/-

കര്‍ക്കടക വാവ് പ്രാര്‍ഥന" അബ്രാഹ്മണോ യാ പിത്രുവംശജാതാ...........അക്ഷയമുപതിഷ്ടതി.."ഈ ലോകത്ത് നമ്മുടെ അച്ഛന്‍റെയും അമ്മയുട...
12/08/2026

കര്‍ക്കടക വാവ് പ്രാര്‍ഥന

" അബ്രാഹ്മണോ യാ പിത്രുവംശ
ജാതാ...........അക്ഷയമുപതിഷ്ടതി.."

ഈ ലോകത്ത് നമ്മുടെ അച്ഛന്‍റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, നമ്മളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായി, കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി നമ്മുടെ ദാസന്മാര്‍ ആയവര്‍ക്കായും, നമ്മെ ആശ്രയിച്ചവര്‍ക്കും, പല ജന്മങ്ങളായി നാമുമായി സഹായിച്ചവര്‍ക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും, നമ്മളുമായി സഹകരിച്ചവര്‍ക്കും, നാം ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ,ജന്തുക്കള്‍ക്കും വേണ്ടിഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു.

അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്‍ക്കും, അച്ഛന്‍റെ, ഗുരുവിന്‍റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്‍ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ട സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്‍ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്‍ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്‍ക്കും വേണ്ടി, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്‍ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും ,നമ്മുടെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടി ഇവര്‍ക്കെല്ലാം വേണ്ടി ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പ്പിക്കുന്നു. ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്‍ത്തുന്നതിനായി സമര്‍പ്പിക്കുന്നു.

ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്‍ക്കും വേണ്ടി ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു... അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും സമര്‍പ്പിക്കുന്നു.
🙏🌷

05/08/2026

അമ്മേ.... ദേവീ... 🙏🙏🙏

16/07/2026

അധ്യാത്മരാമായണത്തിന്റെ പുണ്യശീലുകൾ ഓരോ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രാങ്കണങ്ങളിലും ഭക്തിയുടെ സുഗന്ധം പരത്തുന്ന കർക്കടക മാസം നാളെ മുതൽ ആരംഭിക്കുകയാണല്ലോ. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ കഥ പറയുന്ന രാമായണ പാരായണം നമ്മുടെ മനസ്സുകളിലും വീടുകളിലും പ്രകാശം പരത്തട്ടെ.
തൃപ്പനയത്തമ്മയുടെ കാരുണ്യവും ശ്രീരാമചന്ദ്രന്റെ തിരുനാമ സങ്കീർത്തനങ്ങളും ഈ കർക്കടക ദുരിതങ്ങളെ അതിജീവിക്കാൻ നമുക്കേവർക്കും തുണയാകട്ടെ. ഭക്തിസാന്ദ്രമായ ഈ രാമായണ മാസം ഏവർക്കും ഐശ്വര്യവും ശാന്തിയും പ്രധാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും രാമായണമാസ ആശംസകൾ🙏🙏🙏🙏

Address

പനയം , പെരിനാട്
Kollam
691601

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 12pm
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 12pm
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 12pm
5pm - 8pm

Telephone

+914742552533

Alerts

Be the first to know and let us send you an email when തൃപ്പനയം ദേവീ ക്ഷേത്രം-thrippanayam devi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to തൃപ്പനയം ദേവീ ക്ഷേത്രം-thrippanayam devi temple:

Shortcuts

Share