17/10/2018
ഇത് #ആത്മീയതയുടെ പ്രക്ഷോഭമാണ്.............
നമ്മുടെ മനസ്സ് ഉറപ്പിക്കപ്പെട്ടതാണ്,
ലക്ഷ്യവും നിശ്ചയിക്കപ്പെട്ടതാണ്............,
എന്തൊക്കെ സംഭവിച്ചാലും നമുക്കതു ഉപേക്ഷിക്കാൻ സാധ്യമല്ല..............
നമ്മുക്ക് ആയുധങ്ങളുടെ ആവശ്യമില്ല,
നമ്മുടെ ആയുധം സ്നേഹമാണ്.........
നമ്മുടെ വീഴ്ചകളെ ഗൗനിക്കേണ്ട, ശ്രമിച്ചുകൊണ്ടേയിരിക്കുക..............
നാം പരാജയപ്പെട്ടാലും നമുക്ക് ചുറ്റുമുള്ള എന്തെല്ലാം തകർന്നുവീണാലും #ദൈവത്തിലുള്ള വിശ്വാസം കൈവിടാതിരിക്കുക.....
നമുക്ക് പരിശ്രമിച്ചുകൊണ്ടിരിക്കാം.....
നമ്മുടെ പ്രയത്നം തുടർന്നുകൊണ്ടിരുന്നാൽ ഓരോ നിമിഷവും നമുക്ക് മാർഗനിർദേശം ലഭിക്കുകയും നാം സംരക്ഷിക്കപ്പെടുകയും ചെയ്യും.......
നമ്മുക്ക് അത് അനുഭവിച്ചറിയാൻ സാധിക്കും,കാരണം #ദൈവം സ്നേഹമയനും,സംരക്ഷകനുമാണെന്നു നമുക്കറിയാം
നമ്മുടെ ഉള്ളിലെ #ദൈവീകശക്തി അത്യന്തം സർഗാത്മകമാണ്....
ആവശ്യം വരുന്ന സമയത്തു വിളിച്ചാൽ വിളിപ്പുറത്തു വരുന്ന #നിയാമകസത്ത........
ആവശ്യം വരുമ്പോൾ നമുക്ക് വേണ്ട സാഹചര്യവും,നമ്മെ സഹായിക്കുന്ന ആളുകളെയും തയ്യാറാക്കുന്നു...............
നാം ഓരോരുത്തരും കൊളുത്തുന്ന വിളക്കിന്റെ പ്രകാശത്തിൽ നമുക്ക് അജ്ഞതയുടെ അന്ധകാരത്തെ നീക്കാം...........
ഒരു വ്യക്തിയാകട്ടെ,രാജ്യമാകട്ടെ ശക്തിയുടെ സ്രോതസ്സ് എല്ലായ്പ്പോഴും ആത്മീയതയാണ്.....
#നാം ആത്മീയതക്ക് വേണ്ടിയല്ല നിലകൊള്ളുന്നതെങ്കിൽ നിസാരതക്കു വേണ്ടിയുള്ള നമ്മുടെ കലമ്പലുകൾ നമ്മെ പൂർണമായും ഇല്ലാതാക്കും....
#സന്മാർഗ്ഗശക്തിയുടെ വർധിച്ച തിരത്തള്ളലിൽ സേച്ഛാധിപത്യം പിൻവാങ്ങുക തന്നെ ചെയ്യും.....
വിശ്രമിക്കാൻ നമുക്ക് സമയമില്ല....
നമുക്ക് സന്മാർഗത്തിന്റെ പാതയിലൂടെ ചരിക്കാം....