14/03/2026
ശോഭന തട്ടിയെടുത്ത ഭൂമികളുടെ വിവരണം
▪️ 1 3460/1113 കുടുംബ ഭാഗപത്രം
▪️ 1708/1951 ധനനിശ്ചയ ആധാരം
ആലുംമൂട്ടിൽ കുട്ടിച്ചാത്തൻ ക്ഷേത്ര പ്രസിഡണ്ടായി ഇരിക്കവേ ശോഭന അനർഹമായി കരസ്ഥമാക്കിയ 1708/1951മാർച്ച് മാസം 13 തിയതി
ലെ വ്യവസ്ഥകളോട് കൂടിയ ധനനിശ്ചയ #ആധാരം പ്രകാരമുള്ള ക്ഷേത്ര ഭൂമികളുടെ വിവരണം
1951/1708 ധനനിശ്ചയ ആധാരത്തിൽ നാല് സർവ്വേ നമ്പർ വസ്തുക്കൾ ഉൾപ്പെടുന്നു 👇
1] സർവ്വേ 106 /1 -10 സെന്റ്
2] സർവേ 115 /1 -16 സെന്റ്
3] സർവേ 114 /8 /ബി - 9 സെന്റ്
4] സർവ്വേ 114/ 14 - 5 സെന്റ്
മേൽ പറഞ്ഞ ക്ഷേത്രത്തിന്റെ സർവ്വേ നമ്പർ വസ്തുക്കളിൽ ക്ഷേത്രം പ്രസിഡണ്ടായി ഇരിക്കവേ ശോഭന അനർഹമായി കരസ്ഥമാക്കിയ ക്ഷേത്ര ഭൂമികളുടെ വിവരണം 👇
1.സർവേ 115 /1 -16 സെന്റ്
2.സർവേ 114 /8 /ബി - 9 സെന്റ്
3.സർവ്വേ 114/ 14 - 5 സെന്റ് കുറ്റിക്കാട് തെന്നശ്ശേരി എന്ന സ്ഥലത്ത് കുടുബക്ഷേത്രം വകയായി കിടന്ന ഈ മൂന്ന് സർവേ നമ്പർ വസ്തുക്കൾ ശോഭന കരസ്ഥമാക്കി.
മേൽ 👆പറഞ്ഞ തട്ടിപ്പ് ബൈജു, രജി എന്നിവരുടെ പൂർണ്ണ അറിവോടെയാണ്
കുഞ്ഞൻ മകൾ ശോഭനയോട്,
നിങ്ങൾ കരസ്ഥമാക്കിയ ഈ പട്ടിക വസ്തുക്കൾ നിങ്ങൾ തിരിച്ചെഴുതി കൊടുത്താൽ നിങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിച്ചു രഹസ്യമായും ചെയ്ത ക്ഷേത്രം ഭൂമി തട്ടിപ്പിൽ നിന്നോ ആ പ്രവർത്തിയുടെ പാവത്തിൽ നിന്നോ രക്ഷപ്പെടാൻ പറ്റുമോ?
കുടുംബാംഗമായ ഞാൻ പറയുന്നു നിങ്ങൾക്ക് അതിൽ നിന്നും രക്ഷപ്പെടുവാൻ യാതൊരു മാർഗവുമില്ല.
▪️കൊല്ലവർഷം 1113- (1938) കടയ്ക്കൽ സ്റ്റേറ്റ് കോൺഗ്രസ് സമരം നടക്കുന്ന ആ വർഷം 1113, മിഥുനം 30 ന് ആലുംമൂട്ടിൽ കുടുംബ ഭാഗപത്രം 3460/1113 -ാം നമ്പരായി രൂപപ്പെടുന്നു. ഇതിൽ കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️ഭാഗപത്രത്തിലെ അവകാശികൾ എല്ലാവരും കൂടി ചേർന്ന് കൊണ്ട് ഈ കുടുംബ ഭാഗപത്രത്തിലെ 13-ാം നാം നമ്പർ A, B പട്ടിക വസ്തുവിനെ 1951 ൽ വ്യവസ്ഥകളോട് കൂടിയ ധനനിശ്ചയ ആധാരമായി [ settlement deed ] രൂപപ്പെടുത്തുന്നു. ആ ധനനിശ്ചയ ആധാരം നമ്പർ 1708/1951 എന്നാണ്. ഇതിൽ കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️1708/1951 ധനനിശ്ചയം ഈ ആധാരത്തിൽ ഈ വസ്തു അന്യാധീനപ്പെട്ടുവാനോ, പണയപ്പെടുത്തുവാനോ പാടുള്ളതല്ലായെന്നും ക്ഷേത്ര വസ്തുവും ക്ഷേത്രവും ആര് എങ്ങനെ നോക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിൽ കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️ആലുംമൂട്ടിൽ കുടുംബത്തിലെ 1 മുതൽ 13 വരെ കക്ഷികൾ കൂടിച്ചേർന്നുകൊണ്ട് രൂപപ്പെടുത്തിയതാണ് കുടുംബ ഭാഗപത്രം. ഈ ഭാഗ പത്രത്തിൽ1മുതൽ 14 വരെ പട്ടിക വസ്തു തിരിച്ച് .അതിൽ പതിമൂന്നാം നമ്പർ പട്ടിക വസ്തു ആലുംമൂട്ടിൽ പരദേവതയായ
കുട്ടിച്ചാത്തന് ഇരിപ്പിടവും നിത്യനിവേദ്യത്തിനും, ഉത്സവവും ആചാര അനുഷ്ഠാനം എന്നിവ നടത്തുന്നതിന് വസ്തുക്കൾ നീക്കിവെച്ചും ഈ കൃത്യങ്ങൾ
നടത്തുന്നതിലേക്ക് ഭാഗപത്രത്തിലെ എട്ടാം കക്ഷിയായ നാണിയെ ഒന്നുമുതൽ 13 വരെയുള്ള കക്ഷികൾ ചുമതല പെടുതത്തുന്നു . ഇതിൽ കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️എട്ടാം കക്ഷികൾക്ക് ശേഷം തന്റെ ആൺ മക്കളിൽ മൂപ്പ് കാരായി ഓരോരുത്തരും ആൺമക്കൾക്ക് ശേഷം പെൺമക്കളും പെൺമക്കളുടെ തായ് വഴികളും മൂപ്പ് അനുസരിച്ച് ആദായം കൊണ്ട് ആണ്ടുതോറും മുടക്കം വരുത്താതെ ആണ്ടുതോറും ശാസ്താവിന് നിവേദ്യം കൊടുത്തും കുംഭമാസത്തിലെ തിരുവാതിരക്ക് ഇപ്പോൾ നടത്തുന്നതുപോലെ തൃപ്തിയാകും വണ്ണം ശുദ്ധജലം കൊടുത്ത് ദാഹശമനം വരുത്തുകയും ചെയ്യേണ്ടതാകുന്നു ഈ വാചകങ്ങൾ ആലുംമൂട്ടിൽ കുടുംബ ഭാഗപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് . ഇതിൽ കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️ ആലുംമൂട്ടിൽ കുടുംബ ദേവന്റെ വസ്തു വിൽക്കുവാനോ പണയപ്പെടുത്തുവാനോ പാടില്ല എന്ന വ്യവസ്ഥ നിയമാനുസൃതം നിലനിൽക്കവേ 23/7/2010 ൽ ജൂലൈ മാസം 23 ആം തീയതി കുഞ്ഞൻ മകൾ ശോഭന എന്ന നിങ്ങൾ പ്രധാനകക്ഷിയായ് നിന്നുകൊണ്ട് നിങ്ങളുടെ അച്ഛൻ വഴിയോ അമ്മ വഴിയോ യാതൊരു അവകാശവും ഇല്ലാത്ത 1708/1951 നമ്പർ വ്യവസ്ഥകളോട് കൂടിയ ധനനിശ്ചയ ആധാരത്തിലെ സർവ്വേ 106 /1ൽ പെട്ട (കുടുംബ ക്ഷേത്രവും ഓഫീസ് കെട്ടിടവും സ്ഥിതിചെയ്യുന്ന 10 സെന്റ്) വസ്തുവിലെ സർവേ നമ്പറും കെട്ടിട നമ്പറും ഉപയോഗിച്ച് കടയ്ക്കൽ SRO യിൽ 2010 ൽ 53/10/lV എന്ന നമ്പർ ട്രസ്റ്റ് രൂപപ്പെടുത്തിയത് ഒന്നാം കക്ഷി ബോധാനന്ദൻ, രണ്ടാം കക്ഷി ഷിനു,മൂന്നാം കക്ഷി ശോഭന ഉൾപ്പെടെ 16 പേരാണ്.ഇതിൽ കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️53/10/lV ഈ ട്രസ്റ്റ് ആധാരത്തിലെ മൂന്നാമത്തെ കക്ഷിയായി KPV (878)നമ്പർ ബി സ് നിവാസിൽ കുഞ്ഞൻ മകൾ തയ്യൽക്കാരി മൂന്നാം കക്ഷി 56 വയസുള്ള ശോഭനയെന്ന് കാണുന്നു. കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️മൂന്നാമത്തെ കക്ഷിയായി താങ്കൾ ഒപ്പിട്ടിരിക്കുന്നടത്ത് ദാക്ഷായണി ശോഭന എന്നും കാണുന്നു.കുഞ്ഞൻ മകൾ ശോഭനക്ക് ഇതിൽ തർക്കം ഉണ്ടോ?
▪️23/7/2010ൽ രൂപീകരിച്ച 53/10/lV എന്ന ഈ ട്രസ്റ്റിന്റെ ആദ്യത്തെ വൈസ് പ്രസിഡൻറ് ശോഭനെയെന്ന് ട്രസ്റ്റ് ആധാരത്തിൽ കാണുന്നത് .കുഞ്ഞൻ മകൾ ശോഭനക്ക് ഇതിൽ തർക്കം ഉണ്ടോ?
▪️ആലുംമൂട്ടിൽ കുടുംബവുംമായി യാതൊരു കുല ബന്ധവുമില്ലാത്ത ശോഭന ആ കുടുംബത്തിന്റെ വപരദേവതയുടെ സ്തുവിന്റെ സർവ്വേ നമ്പരും പട്ടിക നമ്പറും ഉപയോഗിച്ച് 2010 ൽ ട്രസ്റ്റ് ഉണ്ടാകുകയും ആ ട്രസ്റ്റിന്റെ ആദ്യ വൈസ് പ്രസിഡന്റാവുകയും 2011 ൽ കുടുംബ ദേവന്റെ വസ്തു വക്രബുദ്ധിയിലൂടെ ട്രസ്റ്റിൽ എഴുതി വാങ്ങി ആധാരം നമ്പർ 1121/2011എന്നാണ്. അതിനുശേഷം ആ ട്രസ്റ്റിൽ നിങ്ങൾ പ്രസിഡന്റായി ഇരിക്കവേ ഈ കാലഘട്ടത്തിൽ 20/10/2021ൽ ക്ഷേത്രം വക 30 സെൻറ് വസ്തു കുഞ്ഞൻ മകൾ ശോഭയായ നിങ്ങളുടെ പേർക്ക് രജിസ്റ്റർ ചെയ്തു ഈ പറഞ്ഞതിൽ കുഞ്ഞൻ മകൾ ശോഭനക്ക് തർക്കം ഉണ്ടോ?
▪️ആധാരത്തിൽ വ്യവസ്ഥകൾ ഒന്നും തന്നെ ഇല്ല എന്ന് ഇരിക്കട്ടെ. അങ്ങനെയെങ്കിൽ
ക്ഷേത്രത്തിന്റെ പ്രസിഡൻറായി ചുമതല നോക്കുമ്പോൾ ക്ഷേത്രം വസ്തു പ്രസിഡണ്ട് ആയ നിങ്ങളുടെ പേർക്ക് മാറ്റിയത് നിയമാനുസൃതം തെറ്റ് അല്ലയോ? തെറ്റാണ് എന്ന് ഞാൻ പറഞ്ഞാൽ കുഞ്ഞൻ മകൾ ശോഭനയ്ക്ക് തർക്കം ഉണ്ടോ?
ക്ഷേത്രത്തിൽനിന്നും സ്വന്തമാക്കിയ വസ്തു തിരികെ എഴുതി കൊടുത്താൽ നിങ്ങൾക്ക് ഈ പാപത്തിൽ നിന്നും കരകയറാൻ പറ്റുമോ?
ക്ഷേത്രത്തിന്റെ വസ്തു നിങ്ങൾ തിരികെ എഴുതിക്കൊടുത്തു എന്നിരിക്കട്ടെ ആ ആ രജിസ്ട്രേഷൻ കോടതിയിൽ നിൽക്കുമോ?
ഒരിക്കലും അതിനു നിയമസാധുതയില്ല.
നിങ്ങൾ വാങ്ങിയതും കൊടുത്തതുമായ ആധാരങ്ങൾ നിയമത്തിനുമുന്നിൽ നിക്കില്ല.
ഇതിന്റെ പ്രശ്നം തുടങ്ങുന്നത് നിങ്ങൾ ക്ഷേത്ര വസ്തു സ്വന്തമാക്കിയ അന്നുമുതൽ അല്ല.അതിനു മുന്നേ നിങ്ങൾ ഇതിനകത്ത് പങ്കാളിയാണ് അതായത് 2010 മുതൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആലുംമൂട്ടിൽ കുടുംബ പരദേവതയുടെ ക്ഷേത്ര വസ്തുവിൽ 23/7/2010 ൽനിങ്ങളുടെ അറിവും സമ്മതത്തോടും കൂടി രൂപീകരിച്ച 53/10/lV എന്ന ഈ ട്രസ്റ്റിന്റെ
രൂപീകരണം മുതൽ നിങ്ങൾ ഈ തട്ടിപ്പിൽ വളരെ വ്യക്തമായി പങ്കാളിയാണ്.
അതുകൊണ്ട് അങ്ങനെയൊന്നും ശോഭനയെ വെളിപ്പിക്കാം എന്ന് ആരും ധരിക്കേണ്ട ഞാൻ ഈ പറഞ്ഞതെല്ലാം സർക്കാർ രേഖകളിൽ ഉള്ളതാണ്.
ഇതെല്ലാം കാട്ടി കൂട്ടിയിട്ട് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്റെ കൈകൾ വളരെ ശുദ്ധമാണ് എന്ന് വളരെ ഭംഗിയായി അവതരിപ്പിക്കുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെയാണ് കാണ്ടാമൃഗം പോലും തോറ്റുപോകും.
1▪️3460/1113 മാണ്ട് (1938 ജൂൺ മാസം പതിനാറാം തീയതി ) കുടുംബ ഭാഗപത്രം
2▪️1708/1951മാർച്ച് മാസം 13 തിയതി ധനനിശ്ചയ ആധാരം
3▪️2010 ൽ 53/10/lV നമ്പർ ട്രസ്റ്റ് രൂപീകരിച്ചു
4▪️2010ൽ KADAKKAL SRO യിൽ രൂപീകരിച്ച 53/10/lV എന്ന ഈ ട്രസ്റ്റിന്റെ ആദ്യത്തെ വൈസ് പ്രസിഡൻറ് ശോഭന
5▪️2011 ൽ കുടുംബ ദേവന്റെ വസ്തു വക്രബുദ്ധിയിലൂടെ ട്രസ്റ്റിൽ എഴുതി വാങ്ങി ആധാരം നമ്പർ 1121/2011
6▪️2020,2021ൽ ട്രസ്റ്റ് പ്രസിഡൻറ് ശോഭനയാണ്.
7▪️2021ൽ ശോഭന ക്ഷേത്ര പ്രസിഡണ്ടായി ഇരിക്കവേ ക്ഷേത്രത്തിന്റെ 30 സെൻറ് വസ്തു ശോഭനയുടെ പേർക്ക് മാറ്റുന്നു.
8▪️ക്ഷേത്രത്തിന്റെ തിരുവാഭരണത്തിൽപ്പെടുന്ന സ്വർണ്ണം ശോഭനയുടെ സഹോദരൻ
രാജന്റെ കയ്യിൽ കൊടുക്കുന്നു. ഇത് കാണാൻ ഇടയായ കമ്മിറ്റി അംഗം ചോദ്യം ചെയ്യുന്നു.
9▪️ ഭരണസമിതിയിൽ സ്വർണം വിഷയം, അഴിമതി ആരോപണം,ഭൂമി തട്ടിപ്പ് തുടങ്ങിയ വിഷയം ഉയർന്നു വരുന്നു
10▪️ ആലുംമൂട്ടിൽ കുടുംബ ദേവവന്റെ
30 സെൻറ് വസ്തു കുഞ്ഞൻ മകൾ ശോഭനയുടെ പേർക്ക് മാറ്റപ്പെട്ടത് ശരിയായിരുന്നു എങ്കിൽ ആ 30 സെൻറ് വസ്തു തിരികെ കൊടുക്കേണ്ട ആവശ്യം എന്താണ്. ഇനി നിങ്ങളുടെ ഭാഗത്ത് എവിടെയെങ്കിലും വീഴ്ച പറ്റിയോ?
വസ്തു വാങ്ങിയതാണോ നിങ്ങളുടെ പിഴവ്?
അങ്ങനെ എങ്കിൽ വസ്തു തിരികെ കൊടുത്താൽ ആ പിഴവു തീരുമോ? ഈ വസ്തു നിങ്ങളുടെ കയ്യിൽ എത്തുവാൻ ബോധപൂർവം നിങ്ങൾ എന്താ ചെയ്തത്.
ട്രസ്റ്റ് ഉണ്ടാക്കിയതല്ലയോ നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്? അവിടെയല്ലയോ എല്ലാത്തിന്റെയും തുടക്കം അങ്ങനെയാണെങ്കിൽ ആദ്യം ഇല്ലാതാക്കേണ്ടത് 53/10/lV ട്രസ്റ്റ് ആധാരം അല്ലയോ?
ശോഭന,
ഞാനൊരു കാര്യം വ്യക്തമായി പറയാം ആലുംമൂട്ടിൽ കുടുംബ ഭാഗവതത്തിലെ A B പട്ടിക വസ്തുവിൽ പട്ടിക നമ്പറും കെട്ടിട നമ്പറും ഉപയോഗിച്ച് ബോധാനന്ദൻ, ശോഭന,ഷിനു എന്നിവർ ചേർന്നു കൊണ്ട്
ട്രസ്റ്റ് രൂപീകരിച്ചതും താങ്കൾ ട്രസ്റ്റിന്റെ പ്രഥമ വൈസ് പ്രസിഡന്റായതും ആ ട്രസ്റ്റിലോട്ട് കുടുംബ വസ്തുക്കൾ എഴുതി വാങ്ങിയതും. അതിനുശേഷം നിങ്ങൾ കാലക്രമേണ ട്രസ്റ്റ് പ്രസിഡന്റാവുകയും തുടർന്ന് ആ കാലയളവിൽ നിങ്ങൾ വസ്തു നിങ്ങളുടെ സ്വന്തം പേർക്ക് മാറ്റിയതും ആ നടപടി
തെറ്റ് അല്ലയോ? എന്ത് മനസ്സിലായി എന്തെങ്കിലും പിടി കിട്ടിയോ?
30 സെൻറ് വസ്തു നിങ്ങളുടെ പേരിലോട്ട് മാറ്റിയ അന്നുമുതൽ അല്ല നിങ്ങൾക്ക് പിഴവ് പറ്റിയത്. ആലുംമൂട്ടിൽ കുടുംബ പരദേവതയുടെ Settlement deed with conditions (വ്യവസ്ഥകളോടെയുള്ള സെറ്റിൽമെൻ്റ് ഡീഡ്) ൽ ട്രസ്റ്റ് രൂപീകരിച്ച ആ നാളുമുതൽ നിങ്ങൾ
ഈ വിഷയങ്ങളിലെല്ലാം പങ്കാളിയായി മാറുകയായിരുന്നു .
ഇപ്പോൾ വിവരിച്ചതും ഇനി ഏറെ വിവരിക്കാൻ ഉള്ളതുമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഉചിതമായ അധികാര സ്ഥാപനങ്ങളെയും ബഹുമാനപ്പെട്ട കോടതിയേയും സമീപിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
പച്ചയായ രേഖകൾക്കും മുന്നിൽ ഒരു നാടകവും വിജയിക്കില്ല
വളരെ വ്യക്തവും സത്യസന്ധവും ലളിതവുമായ രീതിയിൽ രേഖകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രം വിഷയം അവതരിപ്പിക്കുവാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട് എന്ന് കരുതുന്നു