KCYM KOTTIYAM

KCYM KOTTIYAM KERALA CATHOLIC YOUTH MOVEMENT PERPETUAL SUCCOUR CHURCH KOTTIYAM, KOLLAM DIOCESE.

20/02/2022
തിരുന്നാൾ ആശംസകൾ....
16/02/2022

തിരുന്നാൾ ആശംസകൾ....

01/02/2022

ഈശോയിൽ എത്രയും സ്സ്നേഹമുള്ളവരെ

കോവിഡ് വ്യാപ്തി കുറയാത്തതിനാൽ കൊല്ലം ജില്ല സി ക്യാറ്റഗറിയിൽ നിന്നും ഒഴിവാക്കിപെടാത്തതിനാൽ നാളെ ( 02 .02.2022 - ബുധൻ ) നാം തുടങ്ങാനിരുന്നു നമ്മുടെ ഇടവകയിലെ മാതാവിന്റെ പാദുകാവൽ തിരുനാൾ മാറ്റി വെച്ചിരിക്കുന്ന വിവരം വളരെ വിഷമതയോടുകൂടി അറിയിക്കുന്നു.

സി ക്യാറ്റഗറിയിൽ നിന്നും കൊല്ലം ജില്ലയെ ഒഴിവാക്കിയാലുടൻ തന്നെ തിരുന്നാൾ തിയതി
നിച്ചയിചാലുടൻതന്നെ വിവരം അറിയിക്കുന്നതാണ്.

ആത്മീയതോടുകൂടി ഏറ്റവും അടുത്ത ദിവസം തിരുനാൾ നടത്തുന്നതിന് കർത്താവിന്റ്റെ കരുണ ലഭിക്കുവാൻ പ്രാത്ഥിക്കുക.

എന്ന്
ഇടവക വികാരി
ഫാ. അമൽ രാജ്,
കൊട്ടിയം.

 #ആദരാഞ്ജലികൾ 🌹 #സംസ്കാരം :16-06-2021 ബുധനാഴ്ച    രാവിലെ 11മണിക്ക് നീണ്ടകര  #സെന്റ്  #സെബാസ്റ്റ്യൻ ദേവാലയത്തിൽ.
15/06/2021

#ആദരാഞ്ജലികൾ 🌹
#സംസ്കാരം :16-06-2021 ബുധനാഴ്ച രാവിലെ 11മണിക്ക്
നീണ്ടകര #സെന്റ് #സെബാസ്റ്റ്യൻ ദേവാലയത്തിൽ.

 #ആദിച്ചനല്ലൂർ പഞ്ചായത്തിലെ 14- വാർഡിൽ കണ്ടൈൻമെൻ്റ് സോണുകളിൽ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയ KCYM കൊട്ടിയം മുൻ  #യൂണിറ്റ്...
08/05/2021

#ആദിച്ചനല്ലൂർ പഞ്ചായത്തിലെ 14- വാർഡിൽ കണ്ടൈൻമെൻ്റ് സോണുകളിൽ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയ KCYM കൊട്ടിയം മുൻ #യൂണിറ്റ് #പ്രസിഡന്റ് #ലാലു_Cക്കും, #ബെൻ_ബേസിലിനും, #കൊട്ടിയം യൂണിറ്റിന്റ #അഭിനന്ദനങ്ങൾ നേരുന്നു 🌹

ഇന്ന് വിശുദ്ധ ഡൊമിനിക്ക് സാവിയോയുടെ തിരുനാൾ!“വലിയ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിവില്ല, എന്നാൽ ചെറിയ കാര്യങ്ങളിൽ പോലും ദ...
06/05/2021

ഇന്ന് വിശുദ്ധ ഡൊമിനിക്ക് സാവിയോയുടെ തിരുനാൾ!

“വലിയ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിവില്ല, എന്നാൽ ചെറിയ കാര്യങ്ങളിൽ പോലും ദൈവമഹത്വം ദർശിച്ചു അവ ഭംഗിയായി ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു ” _വിശുദ്ധ ഡൊമിനിക് സാവിയോ.

വിശുദ്ധമായ ജീവിതത്തിലൂടെയും, ഈശോയോടും പരിശുദ്ധ അമ്മയോടുമുള്ള അഗാധമായ സ്നേഹ ബന്ധത്തിലൂടെയും യുവാക്കൾക്ക് മാതൃകയായിത്തീർന്ന വിശുദ്ധ ഡൊമിനിക് സാവിയോയേ, വിശുദ്ധ ജീവിതം നയിക്കുവാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം മുടങ്ങാതെയുള്ള കുമ്പസാരവും സാധിക്കുമ്പോഴൊക്കെ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുന്നതാണെന്നും അങ്ങയുടെ ജീവിതത്തിലൂടെ കാണിച്ചുതന്നുവല്ലോ...
ഈശോയെ ഒത്തിരി സ്നേഹിച്ച... ഈശോയുടെ സ്വന്തമായി തീർന്ന, വിശുദ്ധ ഡൊമിനിക് സാവിയോ.... ഓരോ ദിവസവും ഞങ്ങൾ ചെയ്യുന്ന കുഞ്ഞു കാര്യങ്ങളിൽ പോലും ദൈവമഹത്വം ദർശിക്കുവാനും ദൈവഹിതപ്രകാരം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ....... ഏറെ പ്രത്യേകിച്ച് കുഞ്ഞു മക്കൾക്കും യുവതി യുവാക്കൾക്കും ദൈവീക വഴി അങ്ങ് കാണിച്ചു കൊടുക്കണമേ..... ആമേൻ

കാലത്തിനൊത്തു നീങ്ങുന്ന സിസ്റ്റേഴ്സ് കാത്തോലിക്ക സഭയുടെ അഭിമാനമാണ്.കോ​ണ്‍​വന്‍റു​ക​ളി​ല്‍ കോവിഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​...
01/05/2021

കാലത്തിനൊത്തു നീങ്ങുന്ന സിസ്റ്റേഴ്സ് കാത്തോലിക്ക സഭയുടെ അഭിമാനമാണ്.
കോ​ണ്‍​വന്‍റു​ക​ളി​ല്‍ കോവിഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ​യൊ​രു​ക്കി സി.എം.സി. സ​ന്യാ​സി​നി​മാ​ര്‍

കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​ല്‍ കോ​​​ണ്‍​വ​​ന്‍റു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​ളിലു​​മെ​​​ല്ലാം ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍​ക്കു ചി​​​കി​​​ത്സ​​​യും അ​​​ഭ​​​യ​​​വു​​​മൊ​​​രു​​​ക്കി സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍. സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ മ​​​തി​​​യാ​​​യ ചി​​​കി​​​ത്സ കി​​​ട്ടാ​​​ത്ത​​​തും അ​​​വി​​​ടേ​​​യ്ക്കു പോ​​​കാ​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​ക്കു​​​റ​​​വു​​​മാ​​​ണു ഗ്രാ​​​മീ​​​ണ​​​രെ കോ​​​ണ്‍​വ​​ന്‍റു​​​ക​​​ളോ​​​ടു ചേ​​​ര്‍​ന്നു ചെ​​​റി​​​യ ഡി​​​സ്‌​​​പെ​​​ന്‍​സ​​​റി​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ അ​​​ടു​​​ക്ക​​​ലേ​​​ക്കെ​​​ത്താ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സി​​​എം​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജ്‌​​​കോ​​​ട്ട് വി​​​മ​​​ല്‍​ജ്യോ​​​തി മി​​​ഷ​​​ന്‍ റീ​​​ജി​​​യ​​​ണി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ കോ​​​ണ്‍​വ​​ന്‍റു​​​ക​​​ളോ​​​ടു ചേ​​​ര്‍​ന്നു​​​ള്ള ഡി​​​സ്‌​​​പെ​​​ന്‍​സ​​​റി​​​ക​​​ള്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് ആ​​​ശ്വാ​​​സ​​​മാ​​​കു​​​ന്ന​​​ത്. ഒ​​​രു മു​​​റി​​​യും അ​​​ഞ്ചു കി​​​ട​​​ക്ക​​​ക​​​ളും മാ​​​ത്ര​​​മാ​​​ണു ഡി​​​സ്‌​​​പെ​​​ന്‍​സ​​​റി​​​ക​​​ളി​​​ല്‍ സൗ​​​ക​​​ര്യ​​​മെ​​​ങ്കി​​​ലും ത​​​ങ്ങ​​​ളെ തേ​​​ടി​​​യെ​​​ത്തു​​​ന്ന ആ​​​രെ​​​യും സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍ നി​​​രാ​​​ശ​​​രാ​​​ക്കു​​​ന്നി​​​ല്ല. രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ രാ​​​ത്രി വൈ​​​കി​​​വ​​​രെ രോ​​​ഗി​​​ക​​​ളെ പ​​​രി​​​ശോ​​​ധി​​​ച്ചും മ​​​രു​​​ന്നു ന​​​ല്‍​കി​​​യും അ​​​വ​​​ര്‍ ആ​​​ശ്വാ​​​സ​​​മാ​​​വു​​​ന്നു.

കി​​​ട​​​ത്തി​​​ച്ചി​​​കി​​​ത്സ​​​യു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍ത​​​ന്നെ സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍ ന​​​ട​​​ത്തു​​​ന്ന ഡി​​​സ്‌​​​പെ​​​സ​​​ന്‍​സ​​​റി​​​ക​​​ള്‍​ക്കു മു​​​മ്പി​​​ല്‍ പ​​​ന്ത​​​ലു​​​ക​​​ളൊ​​​രു​​​ക്കി. ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​ത​​​ന്നെ ജ​​​ന​​​ങ്ങ​​​ള്‍ ക​​​ട്ടി​​​ലു​​​ക​​​ളു​​​മെ​​​ത്തി​​​ച്ചു. സു​​​രേ​​​ന്ദ്ര​​​ന​​​ഗ​​​ര്‍ ജി​​​ല്ല​​​യി​​​ലു​​​ള്ള ച​​​ച്ചാ​​​ന, റാ​​​ണ്‍​പ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​വി​​​ധ ഡി​​​സ്‌​​​പെ​​​ന്‍​സ​​​റി​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ല്‍ നി​​​ര​​​വ​​​ധി രോ​​​ഗി​​​ക​​​ള്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.
42 സ​​​ന്യാ​​​സി​​​നി​​​മാ​​​രാ​​​ണു സി​​​എം​​​സി വി​​​മ​​​ല്‍​ജ്യോ​​​തി മി​​​ഷ​​​ന്‍ റീ​​​ജ​​​ണി​​​ല്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്. ച​​​ച്ചാ​​​നാ​​​യി​​​ലെ ഡി​​​സ്‌​​​പെ​​​ന്‍​സ​​​റി​​​യി​​​ല്‍ രോ​​​ഗി​​​ക​​​ളെ പ​​​രി​​​ച​​​രി​​​ച്ചി​​​രു​​​ന്ന ഒ​​​രു സ​​​ന്യാ​​​സി​​​നി​​​ക്കു നി​​ല​​വി​​ൽ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​ണ്.

ആ​​​ധു​​​നി​​​ക ചി​​​കി​​​ത്സാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഇ​​​നി​​​യു​​​മെ​​​ത്താ​​​ത്ത ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണു രോ​​​ഗ​​​ഭീ​​​തി​​​യി​​​ലും സ​​​ന്യ​​​സി​​​നി​​​മാ​​​ര്‍ സ്‌​​​നേ​​​ഹ​​​ത്തോ​​​ടെ ത​​​ങ്ങ​​​ള്‍​ക്കാ​​​വും​​​വി​​​ധം പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു രാ​​​ജ്‌​​​കോ​​​ട്ട് രൂ​​​പ​​​ത ചാ​​​ന്‍​സ​​​ല​​​ര്‍ ഫാ. ​​​ബി​​​ജു പ​​​റ​​​മ്പ​​​ക​​​ത്ത് പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ വ​​​രെ 7,190 പേ​​​ര്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ഗു​​​ജ​​​റാ​​​ത്തി​​​ല്‍ മ​​​രി​​​ച്ചു.

പ്രചോദനം നൽകിയ കഥ !ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടത്തുന്നവേദിയിൽ ഒരു രസത്തിനു ചീറ്റയെ പോരാട്ടത്തിൽ ഉൾപ്പെടുത്തി....എന...
19/04/2021

പ്രചോദനം നൽകിയ കഥ !

ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടത്തുന്ന
വേദിയിൽ ഒരു രസത്തിനു ചീറ്റയെ പോരാട്ടത്തിൽ ഉൾപ്പെടുത്തി....

എന്നാൽ വിചിത്രമായി ഓട്ടം തുടങ്ങിയപ്പോൾ ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും മത്സരിക്കുന്നതും നിശബ്ദമായി നോക്കി ഇരന്നു...

മത്സരം അവസാനിച്ചു അതിൽ ഒരു നായ വിജയിച്ചു.
വിജയിച്ച നായ ചീറ്റയോട് തമാശ രൂപേണെ ചോദിച്ചു,...
നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്..

ചീറ്റ തമാശയിലൂടെ തന്നേ കൊടുത്തു മറുപടിയും..

നിങ്ങളോടു ഒപ്പം ഓടിയാൽ ഞാൻ തന്നേയാ ജയിക്കുമെന്ന് എനിക്കും നിങ്ങൾക്കും കാണുന്നവർക്കും ഇത് നടത്തുന്നവർക്കും അറിയാം...

അത് എനിക്ക് പ്രകൃതി നൽകിയ കഴിവാണ്...

എന്നിട്ടും ഞാൻ നിങ്ങളോടൊപ്പം പങ്കെടുത്താൽ സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് അപമാനകരമാണ്....

എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല....

നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക...

അല്ലെങ്കിൽ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.....

Thats'all ......😍

ഇന്ന് പെസഹ വ്യാഴം.ഇതെന്റെ ശരീരം, ഇതെന്റെ രക്തം എന്ന് പറഞ്ഞു കൊണ്ട്‌ നമുക്കായ്‌ ഇല്ലാതായവന്റെ ആദ്യ ബലി ദിനം...അവർണനീയമായ ...
01/04/2021

ഇന്ന് പെസഹ വ്യാഴം.
ഇതെന്റെ ശരീരം, ഇതെന്റെ രക്തം എന്ന് പറഞ്ഞു കൊണ്ട്‌ നമുക്കായ്‌ ഇല്ലാതായവന്റെ ആദ്യ ബലി ദിനം...
അവർണനീയമായ ദാനത്തിന്റെ മുമ്പിൽ ധ്യാനപൂർവം സഭാമക്കൾ ചെലവിടുന്ന ദിനം. പൗരോഹിത്യ സ്ഥാപനം അനുസ്മരിക്കുന്ന വിശുദ്ധ വ്യാഴം..
വിനയപ്പെടുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും പെസഹ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എന്റേതെന്ന് പറയാന്‍ യാതൊന്നുമില്ലന്നും എല്ലാം ദൈവത്തിന്റെ ദാനം ആണെന്നുമുള്ള തിരിച്ചറിവിലേയ്ക്ക് നയിക്കുവാന്‍ പെസഹ നമ്മെ സഹായിക്കട്ടെ. എല്ലാ യുവജനങ്ങൾക്കും ഹ്യദയം നിറഞ്ഞ പെസഹാ തിരുനാള്‍ ആശംസകള്‍..

ഓശാന തിരുനാൾ ആശംസകൾ...
27/03/2021

ഓശാന തിരുനാൾ ആശംസകൾ...

ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവസന്യാസിനിമാര്‍ ഉത്തരപ്രദേശില്‍ വച്ച് ആക്രമിക്കപ്പെട്ട സംഭവം പ്രതിഷേധാര്‍ഹം: കെസിബിസ...
24/03/2021

ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവസന്യാസിനിമാര്‍ ഉത്തരപ്രദേശില്‍ വച്ച്
ആക്രമിക്കപ്പെട്ട സംഭവം പ്രതിഷേധാര്‍ഹം: കെസിബിസി

19.03.2021-ന് ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേയ്ക്ക് തേര്‍ഡ് ക്ലാസ് എസി ടിക്കറ്റില്‍ യാത്രചെയ്യുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രൊവിന്‍സിലെ രണ്ട് യുവസന്യാസിനികളും, രണ്ട് സന്യാസാര്‍ത്ഥിനികളും ഉത്തരപ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ ആവശ്യപ്പെടുന്നതുമാണ്. സേക്രട്ട് ഹാര്‍ട്ട് സന്യാസിനീ സമൂഹം കേരളത്തില്‍നിന്നുള്ളതായതിനാലും, അതിക്രമത്തിനിരയായ സന്യാസിനിമാരില്‍ ഒരാള്‍ മലയാളി ആയതിനാലും കേരള സമൂഹത്തിന്‍റെയും കേരളസര്‍ക്കാരിന്‍റേയും പ്രത്യേക ശ്രദ്ധയും ഈ വിഷയത്തില്‍ ആവശ്യമാണ്.

ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും വിധത്തിലുള്ള പരിചയങ്ങളോ ബന്ധങ്ങളോ ഉള്ളവരായിരുന്നില്ല സന്യാസിനിമാരിലാരും. എങ്കിലും, ട്രെയിനില്‍ യാത്രചെയ്തു എന്ന ഒറ്റ കാരണത്താല്‍ ആ സംസ്ഥാനത്ത് മാത്രമുള്ള മതംമാറ്റ നിരോധന നിയമമാണ് നാല് സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നത്. ട്രെയിനില്‍ യാത്രചെയ്തു എന്നതല്ലാതെ, തങ്ങളുടെ സംസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത നാല് പേര്‍ക്കെതിരെ ആ സംസ്ഥാനത്തിലെ മാത്രം നിയമപ്രകാരം കേസെടുക്കാന്‍ ശ്രമിക്കുക, കയ്യിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോള്‍ ആരോപണം തെറ്റാണെന്ന് വ്യക്തമായി ബോധ്യമായിട്ടും ട്രെയിനില്‍നിന്ന് അവരെ കസ്റ്റഡിയില്‍ എടുക്കുകയും, വനിതാപൊലീസിന്‍റെ സാന്നിധ്യമില്ലാതെ ബലപ്രയോഗം നടത്തി ഇറക്കിക്കൊണ്ടു പോവുകയും ചെയ്യുക, അപരിചിതമായ ഒരു സ്ഥലത്തുവച്ച് നാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരാള്‍ക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി, ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെയും, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ആഴത്തില്‍ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ സംഭവം. റെയില്‍വേയും, കേന്ദ്ര സര്‍ക്കാരും, ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങള്‍ നടത്തുകയും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. ദേശീയ വനിതാ കമ്മീഷന്‍റെയും, മനുഷ്യാവകാശ കമ്മീഷന്‍റെയും ന്യൂനപക്ഷ കമ്മീഷന്‍റെയും ഇടപെടലും ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നു.

ഫാ. ജേക്കബ് പാലക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കെസിബിസി , ഔദ്യോഗിക വക്താവ്
പിഒസി ഡയറക്ടര്

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിത രൂപം മറയ്ക്കുന്നത്? റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിത...
20/03/2021

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിത രൂപം മറയ്ക്കുന്നത്?

റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും വയലറ്റ് നിറമുള്ള തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ട്. അതിനുപിറകിലെ കാരണങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിലാക്കാം.

കാലം

തപസുകാലത്തിലെ 5-ാം ഞായറിലാണ് ഇത്തരത്തിൽ രൂപങ്ങൾ മറയ്ക്കുക. അന്ന് മറയ്ക്കുന്ന ക്രൂശിതരൂപം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കിടയിൽ അനാവരണം ചെയ്യും. എന്നാൽ വിശുദ്ധരുടെ രൂപങ്ങൾ ഈസ്റ്ററിന്റെ ജാഗരണത്തിന്റെ സമയത്താണ് അനാവൃതമാക്കുക.
ചില ഇടങ്ങളിൽ ഓശാന ഞായറിലാണ് രൂപങ്ങൾ മറയ്ക്കുക.

ചരിത്രപരമായ വിശദീകരണങ്ങൾ

1. ക്രൂശിതരൂപങ്ങൾ മറയ്ക്കുന്ന പതിവിനു പുരാതനത്വം ഉണ്ടെങ്കിലും നിലവിൽ കണ്ടെത്താനാവുന്ന ചരിത്ര സന്ദർഭം ഒൻപതാം നൂറ്റാണ്ടിൽ ജർമനിയിൽ ഉണ്ടായിരുന്ന ഒരു ആചാരത്തിലാണ്. അക്കാലത്തു ദേവാലയങ്ങളിൽ ഒരു വലിയ തിരശീലകൊണ്ട് (Hunger Cloth) അൾത്താരയെ മുഴുവൻ വിശ്വാസികളിൽ നിന്നും മറച്ചിരുന്നു. പീഡാനുഭവ വായനയ്ക്കിടയിൽ "ദേവാലയത്തിലെ തിരശീല നടുവേ കീറി " എന്ന ഭാഗം വായിച്ചതിനുശേഷമാണ് ക്രൂശിതരൂപം അനാവൃതമാക്കിയിരുന്നത്.

2 . തപസ്സുകാലം ആരംഭിക്കുന്ന സമയത് പാപപ്രായച്ഛിത്ത പ്രവൃത്തികൾ ചെയ്തിരുന്നവരെ അനുഷ്ഠാനത്തിന്റെ ഭാഗമായി ദേവാലയത്തിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അവരെ ദേവാലയത്തിൽ നിന്നും പുറത്താക്കുന്നതിനു പകരം തിരശീലകൊണ്ട് അൾത്താര മറയ്ക്കുന്ന പതിവ് പ്രചാരത്തിൽ ആയി. ഈ അനുഷ്ഠാനത്തിന്റെ അവശേഷിപ്പാണ് ഇന്ന് കാണുന്നത് എന്ന വിശദീകരണവും ഉണ്ട്.

3. ക്രൂശിതരൂപങ്ങൾ രത്നങ്ങളും മറ്റുംകൊണ്ട് അലങ്കരിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതിനാൽ തപസ്സുകാലത്ത് യേശുവിന്റെ സഹനങ്ങളെ ധ്യാനിക്കുന്നതിനാൽ അലങ്കരിക്കപ്പെട്ട ആ രൂപങ്ങൾ തുണികൾകൊണ്ട് മറച്ചിരുന്നുവത്രെ.

ദൈവശാസ്ത്രപരമായ വിശദീകരണങ്ങൾ:

1. 13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Bishop William Durandus of Mende (Southern France) നൽകുന്ന വ്യാഖ്യാനമനുസരിച് യേശുവിന്റെ പീഡാനുഭവം എന്നത് അവിടുന്ന് സ്വന്തം ദൈവീകത മറച്ചുവച്ചതിന്റെ ഫലമാണ്. യേശുവിന്റെ ദൈവീകത മറയ്ക്കപ്പെട്ടത്തിന്റെ അടയാളമായാണ് ദൈവാലയത്തിലെ രൂപങ്ങൾ മറയ്ക്കുന്നത്.

2. Abbot Gueranger നൽകുന്ന വിശദീകരണം മറ്റൊന്നാണ്. യോഹന്നാൻ 8:59-ൽ യേശുവിനെ എറിയാനായി യഹൂദ പ്രമാണികൾ കല്ലുകൾ എടുക്കുമ്പോൾ "അവൻ അവരിൽ നിന്ന് മറഞ്ഞു ദൈവാലയത്തിനു പുറത്തേക്കുപോയി" എന്ന് നാം വായിക്കുന്നുണ്ട്. അവിടുത്തെ പീഡാനുഭവത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരുക്കമായി ലോകത്തിൽ നിന്നും മറഞ്ഞതിന്റെ ഓർമ്മക്കായാണ് രൂപങ്ങൾ മൂടുന്നത്.

3. യോഹന്നാൻ 8:59-ൽ യേശുവിനുണ്ടായ അപമാനത്തിന്റെ സ്മരണയാണ് രൂപം മറയ്ക്കുന്നതിലൂടെ വിശ്വാസികളിൽ ഉണർത്തുന്നത് എന്ന വിശദീകരണവും നല്കപ്പെട്ടിട്ടുണ്ട്. കുരിശിൽ യേശുവിന്റെ ദൈവീകത മാത്രമല്ല മാനുഷികത കൂടി എടുത്തുമാറ്റപ്പെടുകയായിരുന്നു. മനുഷ്യരൂപമല്ലാത്തതുപോലെ അവിടുത്തെ ശരീരം വികൃതമാക്കപ്പെട്ടു. സങ്കീർത്തകൻ 22;6 -ൽ നടത്തുന്ന പ്രവചനം ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്: "ഞാൻ മനുഷ്യനല്ല കൃമിയാത്രെ. മനുഷ്യർക്കു നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും". അതിനാൽ യേശിവിന്റെ ദൈവീകതയും മാനുഷികതയും അപമാനിക്കപ്പെട്ടതിന്റെയും "ഇല്ലാതാക്കപ്പെട്ടതിന്റെയും" അടയാളമായാണ് ക്രൂശിതരൂപം മറയ്ക്കപ്പെടുന്നത്.

പ്രായോഗിക വിശദീകരങ്ങൾ

1. ഇക്കാലം ഒരു സാധാരണകാലമല്ലെന്നു ഓര്മപ്പെടുത്തുന്നതിനായി രൂപം മറയ്ക്കുന്നു.

2. പീഡാനുഭവസ്മരണ ഉണർത്തുന്നതാണെങ്കിലും ദൈവാലയത്തിൽ രൂപങ്ങൾ സുന്ദരമായ കാഴ്ചകളാണ്. വിശുദ്ധവാരത്തിൽ കാതിനിമ്പമുള്ള മണിനാദത്തിനു പകരം മരമണി മുഴക്കുന്നതുപോലെ കണ്ണിനിമ്പമുള്ള കാഴ്ചകൾ ഉപേക്ഷിക്കുന്നതിനായി തിരുസ്വരൂപങ്ങൾ മറയ്ക്കുന്നു.

3. യാഥാർഥ്യബോധത്തോടെ യേശുവിന്റെ പീഡാനുഭവധ്യാനത്തിലേക്ക് പ്രവേശിക്കാൻ മറയ്ക്കപ്പെട്ട ക്രൂശിതരൂപം നമ്മെ സഹായിക്കുന്നു. ക്രൂശിത രൂപങ്ങളെല്ലാം മറയ്ക്കപ്പെട്ട സാഹചര്യത്തിൽ ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിക്കുശേഷം ദൈവാലയത്തിലെത്തി നടത്തുന്ന ശുശ്രൂഷയ്ക്കിടയിൽ മറയ്ക്കപ്പെട്ട ക്രൂശിതരൂപം ഉയർത്തി "ഇതാ ഇതാ കുരിശുമരം, ഇതിലാണ് ലോകൈകരക്ഷകൻ മരിച്ചത്" എന്ന് പാടി രൂപാം അനാച്ഛാദനം ചെയ്യുമ്പോൾ യേശുവിന്റെ പീഡാസഹനമരത്തിൽ കൂടുതൽ യാഥാർഥ്യ ബോധത്തോടെ വിശ്വാസിക്ക് പങ്കു ചേരാനാകും. അതിനുശേഷം മൃതരൂപവുമായി നാഗരികാണിക്കലിന് പോകുമ്പോൾ യാഥാർത്ഥമരണത്തിന്റെ സംസ്കാരത്തിൽ പങ്കെടുക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. അതിനാൽ ഇത്തരത്തിലുള്ള ആചാരണങ്ങൾ ആരാധനാക്രമത്തെ കൂടുതൽ ജീവിതഗന്ധിയാക്കിതീർക്കുന്നു എന്ന് പറയാം. അതുതന്നെയാണ് റോമൻ ആരാധനക്രമത്തിന്റെ സൗന്ദര്യവും.

എന്തുകൊണ്ട് വിശുദ്ധരുടെ രൂപങ്ങൾ മറയ്ക്കുന്നു?

യജമാനന്റെ ഓർമയുടെ അടയാളങ്ങൾ മറയ്ക്കപ്പെടുമ്പോൾ ദാസരുടെ സ്മരണയ്ക്ക് പ്രസക്തിയില്ലല്ലോ. അക്കാരണത്താലാണ് പിൽക്കാലത്തു കുരിശു രൂപത്തോടൊപ്പം വിശുദ്ധരുടെ രൂപങ്ങളും മറയ്ക്കുവാൻ തുടങ്ങിയത്. മാത്രമല്ല യേശുവിന്റെ രക്ഷാകരമായ മരണവും ഉത്ഥനവും യാഥാർഥ്യമാകാതെ വിശുദ്ധർക്ക് പ്രസക്തി ഉണ്ടാവുന്നില്ലല്ലോ.

എങ്ങനെയാണ് രൂപം മറയ്ക്കുന്നത്?

തപസുകാലത്തിൽ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന നിറം വയലറ്റാണല്ലോ. അതിനാൽ വയലറ്റ് നിറമുള്ള തുണി കൊണ്ടാണ് രൂപങ്ങൾ മറയ്‌ക്കേണ്ടത്. കുരിശിന്റെ വഴിയുടെ ചിത്രങ്ങളോ സ്‌റ്റൈൻ ഗ്ളാസുകളോ മറയ്‌ക്കേണ്ടതില്ല. ക്രൂശിതരൂപം ദുഖവെളിയാഴ്ച ദിവ്യകാരുണ്യസ്വീകരണത്തിനു ശേഷം അനാവരണം ചെയ്യാം. എന്നാൽ വിശുദ്ധരുടെ രൂപങ്ങൾ ഈസ്റ്റർ ജാഗരണത്തിനു മുൻപ് മാത്രമേ അനാവരണം ചെയ്യാവൂ.

കടപ്പാട് : ജീവനാദം

Address

Kottiyam
Kollam
691571

Telephone

9656351397

Website

Alerts

Be the first to know and let us send you an email when KCYM KOTTIYAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM KOTTIYAM:

Share