Roman Catholic Diocese of Quilon

Roman Catholic Diocese of Quilon The Diocese of Quilon, the first diocese in India and the cradle of Indian Christianity is proud to
(2)

21/08/2026
https://www.facebook.com/share/19W65n5Vi8/
20/08/2026

https://www.facebook.com/share/19W65n5Vi8/

ഹാന്‍ഡ് 4 ലൈഫ് പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിവരുന്ന പൊതിച്ചോറ് വിതരണ പദ്ധതി 17-ാം വര്‍ഷത്തിലേക്ക്.

The 'Hand 4 Life' pro-life charitable trust's free lunch distribution project enters its 17th year.

തുടർന്ന് വായിക്കാൻ: https://shalomnews.in/pothichoru-project-17th-year/

20/08/2026

പൊതിച്ചോറിന്റെ പതിനേഴാം വർഷവുമായി കൊല്ലം രൂപത കൊല്ലം : കൊല്ലം രൂപതയുടെ ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്‌ 2009 ...
20/08/2026

പൊതിച്ചോറിന്റെ പതിനേഴാം വർഷവുമായി കൊല്ലം രൂപത
കൊല്ലം : കൊല്ലം രൂപതയുടെ ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്‌ 2009 ൽ രൂപം നൽകിയ പൊതിച്ചോറ് വിതരണ പദ്ധതിയുടെ പതിനേഴാം വർഷ പ്രവർത്തനോദ്‌ഘാടനം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ.ബൈജു ജൂലിയാൻ നിർവ്വഹിച്ചു . കോവിഡിന് ശേഷം ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ നിർദേശാനുസരണം വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പൊതിച്ചോറ് നൽകി വരുന്നത്.സ്കൂളുകളിൽ നിന്ന് പൊതിച്ചോറുകൾ സംഭരിച്ചു കാരുണ്യകേന്ദ്രങ്ങളിലും കിടപ്പുരോഗികളുടെ ഭവനങ്ങളിലും തെരുവിൽ അർഹതപ്പെട്ടവർക്കും എത്തിക്കുന്നതാണ് പൊതിച്ചോറ് പദ്ധതി.
കുഞ്ഞുങ്ങൾക്ക് പങ്കു വെക്കാനുള്ള മനോഭാവം വളർത്തുന്ന പൊതിച്ചോറ് പദ്ധതി പുതുതലമുറയുടെ കാരുണ്യബോധം വർധിപ്പിക്കുമെന്ന് വികാർ ജനറൽ ഡോ. ബൈജു ജൂലിയാൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ നാടക സിനിമാനടൻ കെ പി എ സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഇൻഫന്റ് ജീസസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. മനോജ്‌ ആന്റണി
വി കെയർ പാലിയേറ്റീവ് ചെയർമാനും ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് വർക്കിങ്ങ് പ്രസിഡന്റുമായ ജോർജ് എഫ് സേവ്യർ വലിയവീട്, , വി കെയർ പാലിയേറ്റീവ് ട്രഷറര്‍ ബെറ്റ്സി എഡിസൺ, ചീഫ് കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, ഇൻഫന്റ് ജീസസ് സ്കൂൾ പൊതിച്ചോറ് പദ്ധതി കോർഡിനേറ്റർ ലിജോ പീറ്റർ എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :- ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന പൊതിച്ചോറ് വിതരണ പദ്ധതിയുടെ പതിനേഴാം വർഷ പ്രവർത്തനോദ്‌ഘാടനം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ.ബൈജു ജൂലിയാൻ നിർവ്വഹിക്കുന്നു.

Address

Bishop's House
Kollam
691007

Alerts

Be the first to know and let us send you an email when Roman Catholic Diocese of Quilon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Roman Catholic Diocese of Quilon:

Shortcuts

Share