15/09/2023
ഇന്ന് സിറാജ് ഡേ എല്ലാ യൂണിറ്റിലും സമുചിതമായി ആചരിക്കുക : ജില്ലാ പ്രൊമോഷൻ കൗൺസിൽ
--------------------------
കൊല്ലം : സെപ്തംബർ 15 വെള്ളിയാഴ്ച ഇന്ന് സിറാജ് ഡേ ആയി ആചരിക്കുന്നു. ഒരു മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിനിൽ കേരള മുസ്‌ലിം ജമാഅത്ത് . എസ് വൈ എസ്, എസ് എസ് എഫ് , എസ് എം എ,എസ് ജെ എം എന്നി ഘടകങ്ങൾ ഒന്നിച്ച് രംഗത്തിറങ്ങും. സംഘടന മികവിനും സ്ഥാപന രംഗത്തും സിറാജ് വഹിച്ച പങ്ക് വളരെ വലുതാണ്. പ്രാസ്ഥാനിക നേതൃത്വം സിറാജ് ഡേ വിജയിപ്പിക്കാൻ ആഹ്വാനം നൽകി.
സിറാജിന്റെ അക്ഷര വെളിച്ചം പദ്ധതി വിജയിപ്പിക്കാൻ സുന്നി മാനേജ്മെന്റ് അസോസിയേഷൻ രംഗത്തുണ്ട്. മദ്റസകളിലൂടെ സിറാജ് ക്യാമ്പയ്ൻ വിജയിപ്പിക്കുന്നതിന് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രവർത്തനരംഗത്തിറങ്ങി.
സുന്നി വാർത്താ മാധ്യമരംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാകുന്ന സിറാജ് ക്യാമ്പയ്ൻ വിജയിപ്പിക്കാൻ എല്ലാ സുന്നി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് വിവിധ പ്രാസ്ഥാനിക നേതാക്കളായ സമസ്ത മുശാവറ ഉപാദ്ധ്വക്ഷൻ സിറാജുൽ ഉലമ ഹൈദറൂസ് മുസലിയാർ, സെൻട്രൽ ക്യാബിനറ്റ് ജില്ലാ ചെയർമാൻ ഇസ്സുദ്ദീൻ കാമിൽ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഡോ.എൻ ഇല്യാസ് കുട്ടി, ജനറൽ സെക്രട്ടറി ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി, എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി അഹമ്മദ് സഖാഫി, എസ് എസ് എഫ് പ്രസിഡന്റ് ഷെമീർ അഹ്സനി , ജനറൽ സെക്രട്ടറി അനസ് പാരിപ്പള്ളി, എസ് ജെ എം പ്രസിഡന്റ് നുജുമുദ്ദീൻ അമാനി, ജനറൽ സെക്രട്ടറി നൗഷാദ് മന്നാനി എസ് എം എ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് മിസ്ബാഹി,ജില്ലാ ജനറൽ സെക്രട്ടറി ഷിഹാബ് ക്ലാപ്പന എന്നിവർ അഭ്യർത്ഥിച്ചു. മണപ്പള്ളി ഹംസാസഖാഫി, പരവൂർ യഹ്യാ മുസലിയാർ, കിളികൊല്ലൂർ വാഹിദ് എന്നിവരടങ്ങിയ ജില്ലാ എസ് പി സി ടീം പ്രവർത്തനരംഗത്തുണ്ട്.