Munnoor sree indilayappan Temple

Munnoor sree indilayappan Temple മുന്നൂർ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്ത?

19/03/2024
നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓംഓം ഇണ്ടിളയപ്പയാ നമഃസുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്...
01/02/2024

നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓം
ഓം ഇണ്ടിളയപ്പയാ നമഃ
സുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്നു
*തീയതി‌ : 01 - Feb - 2024*

*വ്യാഴാഴ്ച*

*മലയാളതീയതി : 18 മകരം 1199*

*ശകവര്‍ഷം : 12 മാഘം 1945*

സംവത്സരനാമം : ശോഭന

*നക്ഷത്രം : ചിത്തിര*

*തിഥി* : ഉച്ചയ്ക്ക് 2.2 വരെ *കൃഷ്ണ ഷഷ്ഠി* ശേഷം *സപ്തമി*

നിത്യയോഗം : ധൃതിഃ

കരണം : സുരഭി

കൂറ് : കന്നി

ഞാറ്റുവേല : തിരുവോണം

വേലി : വേലിയിറക്കം

സൂര്യോദയം : 6:50 am

സൂര്യാസ്‌തമയം : 6:23 pm

ദിനമാനം : 11:33 Hrs (28 നാ.52 വിനാ.)

രാത്രിമാനം : 12:27 Hrs (31 നാ.7 വിനാ.)

ഗുളികോദയം : 10:41 AM

അയനാംശരീതി : Chitrapaksha (Lahiri)

കലിദിനം : 1871877

കലിവര്‍ഷം : 5126

അയനം : *ഉത്തരായനം*
(സായന പ്രകാരം)

*ഋതു* : *ശിശിരം*
(സായന പ്രകാരം)

*ഇന്നത്തെ രാഹുകാലം*

*രാഹു (പകൽ) 2:3 pm 3:30 pm*

*ഇന്നത്തെ മറ്റ് പ്രധാന ഉപഗ്രഹകാലങ്ങൾ*

യമകണ്ടകന്‍ (ഗു) 6:50 am 8:17 am

യാമശുക്രന്‍ (ശു) 8:17 am 9:43 am

ഗുളികന്‍ (മ) 9:43 am 11:10 am

*ഇന്നത്തെ അഭിജിത് മുഹൂർത്തം*

12:13 pm 1.00 pm

*പ്രത്യേകം ഭജിക്കേണ്ട ദേവതകളും ഗ്രഹവും:*

*ശ്രീമഹാവിഷ്ണു*
എന്നീ ദേവതകളുടെ ക്ഷേത്രങ്ങളിൽ പോയി തൊഴുതു
പ്രാർത്ഥിക്കുക

*ദിനാധിപൻ* :

*വ്യാഴം*

108 തവണ ജപിക്കേണ്ട ഗ്രഹമന്ത്രം

*ഓം ബൃഹസ്പതയേ നമഃ*

*ഗുരു ഗായത്രി*

ഓം വൃഷഭധ്വജായ വിദ്മഹേ
ഘ്രണീ ഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത്

സ്നേഹം നിറഞ്ഞ എല്ലാ പ്രിയമുന്നൂര്‍ ശ്രീ ഇണ്ടിളയപ്പന്‍ കൂട്ടുകാര്ക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം നേരുന്നു

സന്ധ്യാദീപംശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയശ്രീരാമ!...
31/01/2024

സന്ധ്യാദീപം
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ!
ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദിരമതാം
രാമ! രാമ!
ശ്രീരാഘവാത്മാരാമ!
ശ്രീരാമ രമാപതേ!
ശ്രീരാമ രമണീയവിഗ്രഹ!

ശ്രീരാമചന്ദ്രന്റെയും, സീതാ ദേവിയുടേയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓംഓം ഇണ്ടിളയപ്പയാ നമഃസുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്...
31/01/2024

നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓം
ഓം ഇണ്ടിളയപ്പയാ നമഃ
സുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്നു

*തീയതി‌ : 31 - Jan - 2024*

*ബുധനാഴ്ച*

*മലയാളതീയതി : 17 മകരം 1199*

*ശകവര്‍ഷം : 11 മാഘം 1945*

സംവത്സരനാമം : ശോഭന

*നക്ഷത്രം : അത്തം*

*തിഥി* : രാവിലെ 11.36 വരെ കൃഷ്ണ *പഞ്ചമി* ശേഷം *ഷഷ്ടി*

നിത്യയോഗം : സുകര്‍മ്മ

കരണം : ഗര്‍ദഭം

കൂറ് : കന്നി

ഞാറ്റുവേല : തിരുവോണം

വേലി : വേലിയിറക്കം

സൂര്യോദയം : 6:50 am

സൂര്യാസ്‌തമയം : 6:23 pm

ദിനമാനം : 11:33 Hrs (28 നാ.52 വിനാ.)

രാത്രിമാനം : 12:27 Hrs (31 നാ.7 വിനാ.)

ഗുളികോദയം : 0:13 PM

അയനാംശരീതി : Chitrapaksha (Lahiri)

കലിദിനം : 1871876

കലിവര്‍ഷം : 5126

ഋതു : *ശിശിരം*
(സായന പ്രകാരം)

*അയനം* : *ഉത്തരായനം*
(സായന പ്രകാരം)

*ഇന്നത്തെ രാഹുകാലം*

*രാഹു (പകൽ) 12:37 pm 2:3 pm*

*ഇന്നത്തെ മറ്റു പ്രധാന ഉപഗ്രഹ കാലങ്ങൾ*

യമകണ്ടകന്‍ (ഗു) 8:17 am 9:43 am

യാമശുക്രന്‍ (ശു) 9:43 am 11:10 am

ഗുളികന്‍ (മ) 11:10 am 12:36 pm

*ഇന്നത്തെ അഭിജിത് മുഹൂർത്ത സമയം*

12:13 pm 1.00 pm

*പ്രത്യേകം ഭജിക്കേണ്ട ദേവതകളും ഗ്രഹവും:*

*ശ്രീകൃഷ്ണൻ, ശ്രീരാമൻ, വൈഷ്ണവ അവതാരങ്ങൾ* എന്നീ ദേവതകളുടെ ക്ഷേത്രങ്ങളിൽ പോയി തൊഴുതു
പ്രാർത്ഥിക്കുക

*ദിനാധിപൻ* :

*ബുധൻ*

108 തവണ ജപിക്കേണ്ട ഗ്രഹമന്ത്രം

*ഓം ബുധായ നമഃ*

*ബുധ ഗായത്രി*

ഓം ആത്രേയായ വിദ്മഹേ
സോമപുത്രായ ദീമഹി
തന്നോ ബുധഃ പ്രചോദയാത്

സ്നേഹം നിറഞ്ഞ എല്ലാ പ്രിയമുന്നൂര്‍ ശ്രീ ഇണ്ടിളയപ്പന്‍ കൂട്ടുകാര്ക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം നേരുന്നു

 #ശ്രീആദിപരാശക്തി 🙏🙏    ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവ സങ്കൽ‌പ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാ...
30/01/2024

#ശ്രീആദിപരാശക്തി 🙏🙏

ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവ സങ്കൽ‌പ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.
ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ശ്രീ ബ്രഹ്മാവ്, ശ്രീ മഹാ വിഷ്ണു, ശ്രീപരമശിവൻ എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "ശ്രീ മഹാകാളി, ശ്രീ മഹാലക്ഷ്മി, ശ്രീ മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.
സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.
പരബ്രഹ്മമൂർത്തി ആയ ശ്രീ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ശ്രീ ലളിത ത്രിപുരസുന്ദരി .

പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശ്രീ പരമശിവനും ശ്രീ ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശ്രീ പരമശിവനും ശ്രീ ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം.
മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.
ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്.

ശ്രീ ലളിത ത്രിപുരസുന്ദരിയെയും, ശ്രീ പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.
ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.
ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല
1.ശൈലപുത്രി
2.ബ്രഹ്മചാരിണി
3.ചന്ദ്രഖണ്ഡ
4.കൂശ്മാണ്ട
5.സ്കന്ദ മാതാ
6.കാത്യായനി
7.കാലരാത്രി
8.മഹാഗൗരി
9.സിദ്ധിധാത്രി
തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.

രോഹിണി തിരുന്നാൾ മഹോത്സവം 26,27,/03/2023
05/03/2023

രോഹിണി തിരുന്നാൾ മഹോത്സവം 26,27,/03/2023

14/01/2023

മകരവിളക്കി നോട് അനുബന്ധിച്ച് മുന്നൂർ ഇണ്ടിളയപ്പൻ്റെ തിരുമുമ്പിൽ നടന്ന മഹാനീ രാജനവിളക്ക്

നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓംഓം ഇണ്ടിളയപ്പയാ നമഃസുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്...
07/11/2022

നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓം
ഓം ഇണ്ടിളയപ്പയാ നമഃ
സുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്നു
തിങ്കള്‍ -തുലാം-7,2022

സുര്യോദയം: 06:15 AM , അസ്തമയം : 05:55 PM

പേര് സാംസാ
കാര്‍ത്തികം 16, 1944 , ശുക്ല , Dakshinayan

തിഥി: ചതുര്‍ദശി (up to 4:16 pm) പൗര്‍ണമി (ശുക്ല പക്ഷം)

നക്ഷത്രം: അശ്വതി ഭരണി തിഥി ചത

നിത്യയോഗം: siddhi (up to 10:36 pm) വൃതീപാദം
കരണം: പശു (up to 4:16 pm) വീഷ്ടി

ദുർമുഹുർത്തം : 1. 12:29 PM – 01:15 PM 2. 02:49 PM – 03:35 PM
വര്ജ്യം : 1. Nov 07 08:32 PM – Nov 7 10:10 PM 2. Nov 08 10:37 AM – Nov 8 12:17 PM Ganda Mool Nakshatra 1. Nov 07 12:04 AM – Nov 8 12:37 AM (Ashwini)
രാഹു സമയം: 07:43 AM – 09:10 AM
യമഘണ്ട കാലം: 10:38 AM – 12:05 PM
ഗുളിക: 01:33 PM – 03:00 PM
അമൃത കാലം: 1. Nov 07 05:15 PM – Nov 7 06:53 PM
അഭിജിത്ത് മുഹുർത്തം : 11:42 AM – 12:29 PM

സ്നേഹം നിറഞ്ഞ എല്ലാ പ്രിയമുന്നൂര്‍ ശ്രീ ഇണ്ടിളയപ്പന്‍ കൂട്ടുകാര്ക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം നേരുന്നു

നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓംഓം ഇണ്ടിളയപ്പയാ നമഃസുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്...
16/06/2022

നമസ്തേ,卐ഓം ૐ 卐 ഓംૐ 卐ഓം ૐ 卐ഓം
ഓം ഇണ്ടിളയപ്പയാ നമഃ
സുപ്രഭാതം...ॐ എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്നു

ഇന്ന് കൊല്ലവർഷം1197
കലിവർഷം 5124,
മിഥുനം 2
2022 ജൂൺ 16 വ്യാഴം

സുര്യോദയം: 06:08 AM , അസ്തമയം : 06:37 PM

ജ്യേഷ്ഠം 26, 1944 , കൃഷ്ണ , Uttarayan
തിഥി: ദ്വിതീയ (up to 9:45 am) തൃതീയ (കൃഷ്ണ പക്ഷം)

നക്ഷത്രം: പൂരാടം (up to 12:37 pm) ഉത്രാടം തിഥി ദ്

നിത്യയോഗം: ബ്രാഹ്മ്യം (up to 9:08 pm) മാഹേന്ദ്രം

കരണം: ആന (up to 9:45 am) പശു (up to 7:56 pm) വീഷ്ടി
ദുർമുഹുർത്തം : 1. 10:17 AM – 11:07 AM 2. 03:17 PM – 04:07 PM

വര്ജ്യം : 1. Jun 15 11:59 PM – Jun 16 01:23 AM 2. Jun 16 07:43 PM – Jun 16 09:08 PM

രാഹു സമയം: 01:56 PM – 03:30 PM

യമഘണ്ട കാലം: 06:08 AM – 07:41 AM

ഗുളിക: 09:15 AM – 10:49 AM

അമൃത കാലം: 1. Jun 16 08:50 AM – Jun 16 10:14 AM 2. Jun 17 04:14 AM – Jun 17 05:39 AM

അഭിജിത്ത് മുഹുർത്തം : 11:57 AM – 12:47 PM

#ഹനുമാൻ_സ്തുതി

ഹനുമാൻ സ്തുതിയോടെ ദിവസം ആരംഭിച്ചാൽ അന്ന് മുഴുവൻ കർമനിരതരായിരിക്കാൻ കഴിയുമെന്നാണ് ഗുരുക്കന്മാർ പറയുന്നത്.

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി

അർത്ഥം.
മനസ്സിനെ ജയിച്ചവനും കാറ്റിന് തുല്യമായ വേഗതയുള്ളവനും ഇന്ദ്രിയങ്ങളെ ജയിച്ചവനും ബുദ്ധിമാന്മാരിൽ ശ്രേഷ്ഠനും വായു ഭഗവാന്റെ പുത്രനും വാനരസമൂഹത്തെ നയിക്കുന്നവനും ശ്രീരാമചന്ദ്രൻറെ ദൂതനുമായ അങ്ങയെ ( ശ്രീ ഹനുമാനെ ) ഞാൻ മനസ്സിൽ

സ്നേഹം നിറഞ്ഞ എല്ലാ പ്രിയമുന്നൂര്‍ ശ്രീ ഇണ്ടിളയപ്പന്‍ കൂട്ടുകാര്ക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം നേരുന്നു

Address

Kollam
691505

Alerts

Be the first to know and let us send you an email when Munnoor sree indilayappan Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category