AG Gospel Centre Pathanapuram

AG Gospel Centre Pathanapuram Assemblies of God:- "World's Largest Christian Revival Movement" The Assemblies originated from the Pentecostal revival of the early 20th century.

The Assemblies of God (AG), officially the World Assemblies of God Fellowship, is a group of over 140 autonomous but loosely-associated national groupings of churches which together form the world's largest Pentecostal denomination.[2] With over 300,000 ministers and outstations in over 212 countries and territories serving approximately 57 to 60 million adherents worldwide,[3][4][5] it is the six

th largest international Christian group of denominations.[6]
As an international fellowship, the member denominations are entirely independent and autonomous; however, they are united by shared beliefs and history. This revival led to the founding of the Assemblies of God in the United States in 1914. Through foreign missionary work and establishing relationships with other Pentecostal churches, the Assemblies of God expanded into a worldwide movement. It was not until 1988, however, that the world fellowship was formed. As a Pentecostal fellowship, the Assemblies of God believes in the Pentecostal distinctive of baptism in the Holy Spirit with the evidence of speaking in tongues.

Happy new year 🥳🎉
01/01/2026

Happy new year 🥳🎉

New CA committee പുതിയ കമ്മിറ്റിയുടെ പ്രസിഡൻറ് - Br. ബിബിൻ മാത്യുസെക്രട്ടറി -  Sis. ബ്ലെസ്സി ബെന്നിട്രഷറർ -  Br. ജെസ്വിൻ...
31/08/2024

New CA committee

പുതിയ കമ്മിറ്റിയുടെ
പ്രസിഡൻറ് - Br. ബിബിൻ മാത്യു
സെക്രട്ടറി - Sis. ബ്ലെസ്സി ബെന്നി
ട്രഷറർ - Br. ജെസ്വിൻ ജിജി

എന്നിവരെ നിയമിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

Anniversary live Psalms TV
25/08/2024

Anniversary live Psalms TV

SUNDAY SCHOOL & CA ANNIVERSARY | AG GOSPEL CENTER | 25-08-2024

പ്രിയപ്പെട്ടവരെ ഏവർക്കും ക്രിസ്തുയേശുവിൽ സ്നേഹ വന്ദനം 2024 ഓഗസ്റ്റ് 25-ാം തീയതി ഞായറാഴ്ച ആരാധനയോടെ അനുബന്ധിച്ച് നമ്മുടെ ...
20/08/2024

പ്രിയപ്പെട്ടവരെ ഏവർക്കും ക്രിസ്തുയേശുവിൽ സ്നേഹ വന്ദനം
2024 ഓഗസ്റ്റ് 25-ാം തീയതി ഞായറാഴ്ച ആരാധനയോടെ അനുബന്ധിച്ച് നമ്മുടെ സിഎ സൺഡേ സ്കൂൾ സംയുക്ത ആനിവേഴ്സറി ആണ്. ഈ ആനിവേഴ്സറി മീറ്റിങ്ങിൽ നമ്മുടെ ക്ഷണം സ്വീകരിച്ച് ആൻഡമാൻ ദ്വീപിൽ സുവിശേഷവേല ചെയ്യുന്ന പാസ്റ്റർ ജോൺസൺ ഡാനിയലും ഇന്ന് ക്രൈസ്തവ ലോകം ആലപിക്കുന്ന പല ഗാനങ്ങളും പാടിയിട്ടുള്ള അദ്ദേഹത്തിൻ്റെ മകൾ സിസ്റ്റർ ജാനി ഡി ജോൺസനും. ഈ ആനിവേഴ്സറി മീറ്റിങ്ങിൽ അതിഥികൾ ആയി പങ്കെടുക്കുന്നതാണ്. അവരുടെ അനുഭവസാക്ഷ്യങ്ങൾ, പാട്ടുകൾ എന്നിവ നമുക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ച് കുട്ടികളുടെ ആക്ഷൻ സോങ്ങുകൾ, പാട്ടുകൾ, സ്‌കിറ്റുകൾ യുവജനങ്ങളുടെ പാട്ടുകൾ എന്നിവയും ഉണ്ടായിരിക്കും. എല്ലാ പ്രിയപ്പെട്ടവരെയും
സി.എ സൺഡേ സ്കൂളിൻറെ സംയുക്ത ആനിവേഴ്സറി മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.
എന്ന് സംയുക്ത കമ്മറ്റിക്ക് വേണ്ടി
സിഎ സെക്രട്ടറി
രാജേഷ് രാധാകൃഷ്ണൻ

💝
03/01/2024

💝

Happy New Year ❤️
01/01/2024

Happy New Year ❤️

❤️
31/12/2023

❤️

Join us ❤️
30/12/2023

Join us ❤️

ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;മത്തായി ...
26/08/2023

ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
മത്തായി 5:44
പ്രിയപ്പെട്ടവരെ
_അസംബ്ലീസ് ഓഫ് ഗോസ്പൽ സെൻറർ യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസിഡർസ് നേതൃത്വത്തിൽ_ മണിപ്പൂർ ഐക്യദാർഢ്യ സമാധാന റാലിയും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചിരിക്കുകയാണ്. ( 2023 ഓഗസ്റ്റ് 27 ഞായർ രാവില 10: 30 ന് പത്തനാപുരം ടൗൺ സെൻട്രലിൽ ) ഇന്ത്യയിലെ മണിപ്പൂർ എന്ന സംസ്ഥാനത്ത് കഷ്ടം അനുഭവിക്കുന്ന ക്രൈസ്തവ ജനതയ്ക്ക് വേണ്ടി നിങ്ങളുടെ വിലയേറിയ സമയത്തിലെ കുറച്ചുസമയം മാറ്റിവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.!
എന്താണു മണിപ്പുരിൽ നടക്കുന്നത്. ?
മണിപ്പൂർ എന്ന സംസ്ഥാനത്ത് ഇന്റർനെറ്റ് പൂർണമായി നിഷേധിക്കപ്പെടുന്നതിനു മുമ്പ് പുറത്തുവന്ന കണക്കനുസരിച്ച് 100ലധികം ക്രൈസ്തവ സഭകളാണ് അഗ്നിക്ക് ഇരയാക്കി നശിപ്പിക്കപ്പെട്ടത്. നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളെ ആണ് കൊന്നൊടുക്കിയത് അതോടൊപ്പം തന്നെ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗത്തിനിരയാക്കി കൊല്ലുകയും ചെയ്തു. മണിപ്പുരിൽ ഈ കലാപങ്ങൾക്കിടയിൽ സ്ത്രീയെ ആക്രമിച്ച് നഗ്നയാക്കി തെരുവിൽ കൂടെ നടത്തിയ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വരെ വന്ന വാർത്തയാണ്. മണിപ്പൂർ സംസ്ഥാനത്ത് ഇൻറർനെറ്റ് കട്ട് ചെയ്യുന്നതിനുമുമ്പ് വരെ പുറംലോകം അറിഞ്ഞിരുന്ന കാര്യങ്ങളാണ് ഇവ ഇവയിലതികവുംമുണ്ട്. അതിനുശേഷം ഇപ്പോഴും അവിടെ അക്രമങ്ങൾ തുടരുക തന്നെയാണ്. ഇൻറർനെറ്റ് ലഭ്യത ഇല്ലാത്തതിനാൽ വാർത്തകൾ പുറംലോകം അറിയുന്നില്ല എന്നതേയുള്ളൂ. ! ഇന്ത്യ ഒട്ടാകെ സ്ത്രീകൾക്കും കുട്ടികൾക്കും ക്രൈസ്തവ ജനതയ്ക്കും നേരെയുള്ള ആക്രമണങ്ങൾ ഓരോ ഇടങ്ങളിലുമായി വർദ്ധിച്ചുവരുകയാണ്. ഇവിടെയെല്ലാം സമാധാനം പുലരേണ്ടത് ആവശ്യമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ഒന്നാകേ സമാധാനത്തോടെ ജീവിക്കേണ്ടതു ആവശ്യമാണ്. ഒരു സേഫ്സോണിലിരുന്ന് നമ്മെ വ്യക്തിപരമായി ബാധിക്കാത്ത പ്രശ്നങ്ങൾ വരുമ്പോൾ അത് നമുക്ക് വലിയ പ്രശ്നമായി തോന്നുകയില്ല. ആ മനോഭാവത്തിൽ നിന്ന് വ്യത്യാസം വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻറെ ആവശ്യകതയാണ്. പ്രിയരേ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം ഐക്യദാർഢ്യം ചെയ്യേണ്ട സമയം അനിവാര്യമാണ്. മണിപ്പൂരിൽ കഷ്ടം അനുഭവിക്കുന്ന ക്രൈസ്തവ ജനതക്കായി നമുക്ക് കൈകോർക്കാം. ഉപദ്രവിക്കുന്നവർക്കായി പ്രാർത്ഥിക്കാം.
മണിപ്പൂർ ഐക്യദാർഢ്യ സമാധാന മൗന റാലിയിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

C.A കമ്മിറ്റിക്കുവേണ്ടി
സെക്രട്ടറി
രാജേഷ് രാധാകൃഷ്ണൻ

നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; മത്തായി 5:44പ്രിയപ്പെട്ടവരെ....അസം...
24/08/2023

നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; മത്തായി 5:44
പ്രിയപ്പെട്ടവരെ....
അസംബ്ലീസ് ഓഫ് ഗോസ്പൽ സെൻ്റർ യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസിഡർസ് നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമാധാന റാലിയും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചിരിക്കുകയാണ്. ( 2023 ഓഗസ്റ്റ് 27 ഞായർ രാവില 10: 30 ന് പത്തനാപുരം ടൗൺ സെൻട്രലിൽ ) ഇന്ത്യയിലെ മണിപ്പൂർ എന്ന സംസ്ഥാനത്ത് കഷ്ടം അനുഭവിക്കുന്ന ക്രൈസ്തവ ജനതയ്ക്ക് വേണ്ടി നിങ്ങളുടെ വിലയേറിയ സമയത്തിലെ കുറച്ചുസമയം മാറ്റിവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.!
മുൻ KLDC ചെയർമാൻ ശ്രീ ബെന്നി കക്കാട് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ. മുഖ്യസന്ദേശം പാസ്റ്റർ ബെന്നി ജോൺ നിർവഹിക്കുന്നു. ഈ യോഗത്തിലേക്കും സമാധാന റാലിയിലേക്കും പ്രിയരേ നിങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
എന്ന് CA കമ്മറ്റിക്ക് വേണ്ടി
സെക്രട്ടറി
രാജേഷ് രാധാകൃഷ്ണൻ

പാസ്റ്റർ ഭക്തവത്സലൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ബാംഗ്ളൂർ:  പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതക്ജനുമായ കർത്തൃദാസൻ പ...
15/05/2023

പാസ്റ്റർ ഭക്തവത്സലൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതക്ജനുമായ കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ (74 വയസ്സ്) മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിന്നു. അൽപ നിമിഷം മുമ്പ് താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പട്ടു.

കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറ സാന്നിദ്ധ്യമായി നിലകൊണ്ടിരുന്നു, അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്ത കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ച പാസ്റ്റർ ഭക്തവത്സലൻ, “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്.

ഭാര്യ : ശ്രീമതി ബീന. മക്കൾ : ബിബിൻ, ബിനി, ബെഞ്ചി.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Address

Pathanapuram
Kollam
689695

Opening Hours

Tuesday 11am - 12:30pm
Wednesday 6:30pm - 8:30pm
Friday 10:30am - 1pm
Sunday 8:30am - 11am

Telephone

+919447398604

Alerts

Be the first to know and let us send you an email when AG Gospel Centre Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share