Holy Cross Church

Holy Cross Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Holy Cross Church, Religious organisation, Mangad, Kollam.

12/01/2021
17/07/2020

പ്രിയപ്പെട്ട ഇടവകഅംഗങ്ങളെ നമ്മുടെ ഇടവകയിൽ കപ്യാർ ആയി സേവനം ചെയ്തു വരുന്ന ശ്രീമാൻ ജോസഫിന് തലയിൽ ഞരമ്പ് പൊട്ടി രക്തം കട്ട പിടിച്ചു ബോധരഹിതനായി കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടക്കുകയാണ്. നിങ്ങളുടെ പ്രാത്ഥനയിൽ അദ്ദേഹത്തെ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സാമ്പത്തികസഹായം നൽകാൻ ആഗ്രഹിക്കുന്നവർ വികാരി അച്ഛനെ contact ചെയ്യുക /പള്ളി ഓഫീസുമായി ബന്ധപെടുക
എന്ന്
Fr വിനോദ് സെലസ്റ്റിൻ mob 81118566666 . കൈക്കാരൻ സുനിൽ ജോൺ 9947222531. സെക്രട്ടറി ബെഞ്ചമിൻ ആന്റണി. 9497783283

13/06/2020

*പ്രിയപ്പെട്ട ഇടവക അംഗങ്ങളേ,*

കോവിഡ്19 ഭീഷണി നിലനിൽക്കുന്ന ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തിൽ, ദൈവാലയം പൊതു ആരാധനക്കായി തുറക്കുന്നത് അഭികാമ്യമല്ലാത്തതിനാൽ, 2020 ജൂൺ 30 വരെ മങ്ങാട് ഹോളി ക്രോസ് ദൈവാലയത്തിൽ ജനരഹിത ദിവ്യപൂജ അർപ്പണം മാത്രമാവും തുടരുന്നത്. അടിയന്തിര സ്വഭാവമുള്ള തിരുക്കർമ്മങ്ങൾ പരിമിതമായ ജനപങ്കാളിത്തത്തോടെ നടത്തുന്ന രീതി തുടരും.

ഫാ. വിനോദ് സെലസ്റ്റിൻ
12.06.2020, വെള്ളി

🙏
08/04/2020

🙏

15/01/2020

മങ്ങാട് ഹോളിക്രോസ്സ് ദൈവാലയത്തിൽ തിരുനാൾ കൊടിയേറ്റ്

Video courtesy : Jithin Gabriel

22/06/2019

മങ്ങാട് ഇടവകയിൽ കൊല്ലം രൂപതാദ്ധ്യക്ഷൻ്റെ സന്ദർശനവും സ്ഥൈര്യലേപന കൂദാശകർമ്മവും.

കൊല്ലം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പോൾ ആൻ്റണി മുല്ലശ്ശേരി പിതാവ് ജൂൺ 22 (ശനി) 23 (ഞായർ) തീയതികളിൽ മങ്ങാട് ഹോളിക്രോസ് ഇടവക സന്ദർശിച്ച് അർത്ഥികൾക്ക് സ്ഥൈര്യലേപന കൂദാശ പരികർമ്മം ചെയ്യുന്നു. ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 5:30ന് മങ്ങാട് ഇടവക നിവാസികൾ അഭിവന്ദ്യ പിതാവിനെ മങ്ങാട് കലാ തീയറ്റേഴ്സിന് സമീപത്ത് വച്ച് സ്വീകരിക്കും. തുടർന്ന് ദൈവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവക സിമിത്തേരിയുടെ ആശീർവാദവും പ്രാർത്ഥനയും അഭിവന്ദ്യ പിതാവ് നിർവ്വഹിക്കും. തിരുക്കർമ്മങ്ങൾക്കു ശേഷം സെൻ്റ് ജോസഫ് എൽ.പി. സ്കൂളിൽ പിതാവ് വിവിധ മീറ്റിങ്ങുകളിൽ പങ്കെടുക്കും. മതബോധന അദ്ധ്യാപകർ, ബി.സി.സി. ആനിമേറ്റർ, അജപാലന സമിതി അംഗങ്ങൾ, ഇടവകയിലെ മറ്റ് ഭക്തസഘടനാംഗങ്ങൾ എന്നിവരുമായാണ് മെത്രാൻ കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചകൾക്കു ശേഷം മുല്ലശ്ശേരി പിതാവ് മങ്ങാട് ഇടവകയുടെ സബ്സ്റ്റേഷനായ രണ്ടാം കുറ്റി സെൻ്റ് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുളള ചാപ്പൽ സന്ദർശിക്കും.

ജൂൺ 23 ഞായർ രാവിലെ 10 മണിക്ക് കൊല്ലം രൂപതാധ്യക്ഷൻ്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ സമൂഹദിവ്യബലി ദൈവാലയത്തിൽ നടത്തും. തുടർന്ന് സ്ഥൈര്യലേപന അർത്ഥികൾ അഭിവന്ദ്യ പിതാവിൽ നിന്നും കൂദാശ സ്വീകരിക്കും. സ്ഥൈര്യലേപന കൂദാശാ പരികർമ്മത്തിനു ശേഷം മങ്ങാട് ഇടവകയിൽ നിന്നും പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അഭിവന്ദ്യ പിതാവ് മെറിറ്റ് അവാർഡ് നൽകി അനുമോദിക്കുമെന്ന് മങ്ങാട് ഹോളി ക്രോസ് ഇടവക വികാരി ഫാ. വിനോദ് സെലസ്റ്റിൻ അറിയിച്ചു. കൈക്കാരൻ ശ്രീ സുനിൽ ജോൺ, ബിസിസി കോകോർഡിനേറ്റർ ശ്രീ സന്തോഷ്, സെക്രട്ടറി ശ്രീ ബഞ്ചമിൻ ആൻ്റണി, ധനകാര്യ സമിതി അംഗം ശ്രീ അനിൽ പി എസ് എന്നിവരടങ്ങുന്ന അജപാലനസമിതി ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. മങ്ങാട് ഇടവകയിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്ഥൈര്യലേപന കൂദാശ പരികർമം ചെയ്യപ്പെടാൻ പോകുന്നത്.

30/01/2019
ഞങ്ങളുടെ സഹോദരങ്ങൾക്കു വേണ്ടി
19/08/2018

ഞങ്ങളുടെ സഹോദരങ്ങൾക്കു വേണ്ടി

Address

Mangad
Kollam
691005

Telephone

0474-2715175

Website

Alerts

Be the first to know and let us send you an email when Holy Cross Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Cross Church:

Share