24/04/2026
🕉️*വലിയവിള മാടൻനട,മയ്യനാട്*🕉️
പ്രതിഷ്ഠാവാർഷികം(മേട മാസത്തിലെ മകം )
Temple Contact no: 9048214191
*മഹാകുടുംബഐശ്വര്യ പൂജ**
*2026 ഏപ്രിൽ 26 ഞായർ**
ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം എല്ലാ വർഷത്തെയും പോലെ പൂർണ്ണമായും താന്ത്രിക പൂജാകർമങ്ങളോടെ ദേവപ്രശ്നചാർത്തുപ്രകാരം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഭഗവാന്റെയും ഭഗവതിയുടെയും ചൈതന്യവർദ്ധനവിനായി വാർഷികമായി നടത്തുന്ന കലശം ( ദേവനും ദേവിക്കും ), മഹാനിവേദ്യമായ
ചതുശ്ശത നിവേദ്യം ഉൾപ്പടെ വിവിധ തന്ത്രിക പൂജകളോടെ വാർഷിക പൂജകൾ നടത്തപെടുന്നു. ഭഗവാന്റെയും ഭഗവതിയുടെയും പൂർണ അനുഗ്രഹം ഭക്ത ജനങ്ങളുടെയും ദേശവാസികളുടെയും കുടുംബങ്ങളിൽ എത്തുവാനായി വിശേഷപെട്ട പൂജകളും ഹോമങ്ങളും ഉൾപ്പെടുത്തി മഹാകുടുംബഐശ്വര്യ പൂജ മുൻ വർഷങ്ങളിലെ പോലെ വിപുലമായി നടത്തുകയാണ്. ഭക്തജനങ്ങളുടെയും ദേശവാസികളുടെയും ആയുർആരോഗ്യസൗഖ്യത്തിനും, കുടുംബഐശ്വര്യത്തിനും സമൃദ്ധിക്കും, അഭിവൃദ്ധി ക്കുമായി
*സമൂഹ മഹാഗണപതി ഹോമം*
*സമൂഹ മഹാമൃത്യുഞ്ജയ ഹോമം*
*കലശപൂജ*
*അഷ്ടാഭിഷേകം*
*കലശാഭിഷേകം*
*ത്രികാല ഭഗവതിസേവ*
**ചതുശ്ശത നിവേദ്യം*
എന്നിവയിൽ ഓരോ കുടുംബത്തെയും ഉൾപ്പെടുത്തി നടത്തുന്ന മഹാ കുടുംബ ഐശ്വര്യ പൂജക്ക് Rs 1000/- ആണ് ഒരു കുടുംബത്തിന് നിരക്ക്.*
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും പേരും നാളും ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന ഈ പൂജകളിൽ മാടൻതമ്പുരാന്റെ എല്ലാ ഭക്തജനങ്ങളും ദേശവാസികളും വിശ്വാസികളും പങ്കെടുക്കണമെന്ന് ഭഗവത് നാമത്തിൽ അറിയിക്കുന്നു.
പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യനായി ഈ നമ്പരുകളിൽ ബന്ധപ്പെടുക
9048214191, 9048248283
ക്ഷേത്രഭരണസമിതിക്കു വേണ്ടി,
സെക്രട്ടറി
Mob - 9048248283
കുടുംബകലശം ഉൾപ്പെടെ ഒരു കുടുംബത്തിനു മഹാകുടുംബഐശ്വര്യ പൂജ നിരക്ക് 1000 /- രൂപ*