KCYM ശാസ്താംകോട്ട official

KCYM   ശാസ്താംകോട്ട official ഇത് കൊല്ലം രൂപതയിലെ കെ.സി.വൈ.എം ശാസ്താംകോട്ട സെൻ്റ് തോമസ് യൂണിറ്റിൻ്റെ ഒഫിഷ്യൽ പേജാണ്.

03/11/2024

പാറിപ്പറക്കുന്ന മൂവർണ്ണ പതാകയുടെ കീഴിൽ കൊല്ലത്തിൻ്റെ കടലലകളെ സാക്ഷി നിർത്തി കൊല്ലം രൂപതയുടെ 105 ഇടവകകളിൽ കലാകാരൻമാരുടെയും കലാകാരികളുടെയും കോട്ട ശാസ്താംകോട്ട തന്നെയെന്ന് വീണ്ടും തെളിയിച്ച് കൊണ്ട് വിട്ടുകൊടുക്കില്ല എന്ന വീറോടെ കലയുടെ രൂപതാതല കിരീടം കരസ്ഥമാക്കിക്കൊണ്ട് വീണ്ടും ശാസ്താംകോട്ട ഇടവകയുടെ സ്വന്തം KCYM ശാസ്താംകോട്ട യൂണിറ്റ്. ശാസ്താംകോട്ട ഇടവകയുടെ അഭിമാനം വാനോളം ഉയർത്തിയ എല്ലാ KCYM യുവജനങ്ങൾക്കും ആയിരമായിരം അഭിനന്ദനങ്ങൾ..!💐💐💐👏👏👏😍😍😍

ശാസ്താംകോട്ട യൂണിറ്റിൻ്റെ അഭിമാനമായി കൊല്ലം രൂപതയുടെ കലാകിരീടത്തിൽ മുത്തമിട്ടുകൊണ്ട് രൂപത കലാതിലകവും കലാപ്രതിഭയും ആയ ജോഷ...
03/11/2024

ശാസ്താംകോട്ട യൂണിറ്റിൻ്റെ അഭിമാനമായി കൊല്ലം രൂപതയുടെ കലാകിരീടത്തിൽ മുത്തമിട്ടുകൊണ്ട് രൂപത കലാതിലകവും കലാപ്രതിഭയും ആയ ജോഷിൻ & ആൻസി.👏😍💐🔥

🙏
30/07/2024

🙏

*യുവജനദിനം 2024❤️🤍💛*കെ.സി.വൈ.എം. ശാസ്താംകോട്ട യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ജൂലൈ 7 ഞായർ യുവജനദിനം ആഘോഷിച്ചു. ദിവ്യബലി ...
07/07/2024

*യുവജനദിനം 2024❤️🤍💛*

കെ.സി.വൈ.എം. ശാസ്താംകോട്ട യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ജൂലൈ 7 ഞായർ യുവജനദിനം ആഘോഷിച്ചു. ദിവ്യബലി അർപ്പണത്തിനു ശേഷം ഡയറക്ടർ ഫാ.ബിജു ജോസഫ്, മിജാർക്ക് ഏഷ്യ പ്രതിനിധി ഡെലിൻ ഡേവിഡ്, ICYM നേക്സ്കോ അംഗം എബിൻ ബെനഡിക്ട്, മുൻ രൂപത പ്രസിഡൻ്റ് കിരൺ ക്രിസ്റ്റഫർ, യൂണിറ്റ് ജനറൽ സെക്രട്ടറി മനു പി ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ലിഖിൻ പ്രകാശ് പതാക ഉയർത്തി. ശേഷം യൂണിറ്റ് വൈസ് പ്രസിഡൻ്റ് ആൻസിയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമം നടന്നു.

പരിസ്ഥിതിദിനാചരണം 2024 🌱💚GREEN PARISH GREEN QUILON💚കെ.സി.വൈ.എം. ശാസ്താംകോട്ട യൂണിറ്റ്❤️🤍💛
09/06/2024

പരിസ്ഥിതിദിനാചരണം 2024 🌱

💚GREEN PARISH GREEN QUILON💚

കെ.സി.വൈ.എം. ശാസ്താംകോട്ട യൂണിറ്റ്
❤️🤍💛

സ്വർഗീയ അനുഭൂതി ഉണർത്തി തെയ്‌സെ പ്രെയർ ✝️🙏🔥കെ.സി.വൈ.എം. ശാസ്താംകോട്ട യൂണിറ്റിൻ്റെ  നേതത്വത്തിൽ ഇന്നലെ (01.06.2024) വൈകിട...
02/06/2024

സ്വർഗീയ അനുഭൂതി ഉണർത്തി തെയ്‌സെ പ്രെയർ ✝️🙏🔥

കെ.സി.വൈ.എം. ശാസ്താംകോട്ട യൂണിറ്റിൻ്റെ നേതത്വത്തിൽ ഇന്നലെ (01.06.2024) വൈകിട്ട് 6.30ക്ക് നടന്ന TAIZÉ ✝️🔥 പ്രാർത്ഥനയിൽ ക്രൂശിതനിൽ ധ്യാനമഗ്നരായി യുവാക്കളും മുതിർന്നവരും കുട്ടികളും അടക്കം നൂറുകണക്കിന് പേർ. പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന കുട്ടികളെയും യുവാക്കളെയും സമർപ്പിച്ച് പ്രത്യേക നിയോഗമായി പ്രാർത്ഥിച്ചു. ICYM അംഗം എബിൻ, യൂണിറ്റ് ഭാരവാഹികളായ ജിതിൻ, ജോഷിൻ, അൽമ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഫാ.ബിജു ജോസഫ് വചനസന്ദേശം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ലിഖിൻ, സെക്രട്ടറി മനു, അംഗങ്ങളായ കിരൺ, അഖിൽ, ഗോഡ്വിൻ, ആകാശ്, അബിൻ എന്നിവർ ക്രമീകരണങ്ങൾ നടത്തി. പ്രാർഥനക്ക് ശേഷം ലഘുഭക്ഷണം നൽകി. പുത്തനും വ്യത്യസ്തവുമായ ഒരു ആത്മീയ അനുഭൂതിയാണ് ലഭിച്ചതെന്ന് പ്രാർത്ഥനയിൽ പങ്കുചേർന്നവർ അഭിപ്രായപ്പെട്ടു.

❤️🤍💛

KCYM Diocese of Quilon

പഠനത്തിലും ജീവിതത്തിലും ഈശോയുടെ കരം പിടിച്ച് മുന്നേറാൻ, KCYM ശാസ്താംകോട്ട യൂണിറ്റ് ഒരുക്കുന്ന പ്രാർത്ഥനയുടെ ഒരു പുതിയ വഴ...
31/05/2024

പഠനത്തിലും ജീവിതത്തിലും ഈശോയുടെ കരം പിടിച്ച് മുന്നേറാൻ, KCYM ശാസ്താംകോട്ട യൂണിറ്റ് ഒരുക്കുന്ന പ്രാർത്ഥനയുടെ ഒരു പുതിയ വഴി,✨

🔥✝️TAIZÉ PRAYER ✝️🔥

ക്രൂശിതനായ ഈശോയുടെ വഴിയിൽ നടന്ന്, പുതിയൊരു അധ്യയനവർഷത്തിലേക്ക് 📝പ്രാർത്ഥനയോടെ കടക്കാൻ🙏 എല്ലാ കുഞ്ഞുമക്കളെയും നാളെ വൈകിട്ട് 6 മണിക്ക് ശാസ്താംകോട്ട സെൻ്റ് തോമസ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു.🤍

"എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.’’മത്തായി...
30/05/2024

"എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.’’
മത്തായി 18:20 📖

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ, ക്രിസ്തുവിൻ്റെ സാന്നിധ്യത്തിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ സഹായിക്കുന്ന ധ്യാനാത്മകമായ പ്രാർത്ഥന,

🔥✝️TAIZÉ PRAYER ✝️🔥

KCYM ശാസ്താംകോട്ട യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ദൈവീക അനുഭൂതിയിൽ ലയിച്ച്,🙏 ധ്യാനമഗ്നരായി, ക്രൂശിതനോട് ചേർന്ന് നിന്ന് പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ കൈവരിക്കാൻ🛐 ഏവരെയും ജൂൺ 1 ശനി വൈകിട്ട് 6 മണിക്ക്, ശാസ്താംകോട്ട സെൻ്റ്.തോമസ് ദൈവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
❤️🤍💛

VBS WITH KIDS - KCYM SASTHAMCOTTA UNIT✨ശാസ്താംകോട്ട സെൻ്റ് തോമസ് ദേവാലയത്തിലെ VBSന് നേതൃത്വം നൽകി കെ.സി.വൈ.എം. യുവജനങ്ങൾ...
04/05/2024

VBS WITH KIDS - KCYM SASTHAMCOTTA UNIT✨

ശാസ്താംകോട്ട സെൻ്റ് തോമസ്
ദേവാലയത്തിലെ VBSന് നേതൃത്വം നൽകി കെ.സി.വൈ.എം. യുവജനങ്ങൾ. പാട്ട് പാടിയും നൃത്തം ചവിട്ടിയും യുവജനങ്ങൾ കുട്ടികളോട് ഒപ്പം VBS കൊണ്ടാടി. മൂന്നാം ദിനമായ മെയ് 3 വെള്ളി KCYMൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിശ്വാസപരിശീലനത്തോടോപ്പം ഇന്നത്തെ കാലഘട്ടത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, സഭയോട് കൂടുതൽ ചേർന്ന് നിൽക്കണ്ട ആവശ്യകതയെയും പറ്റി സെനറ്റ് അംഗം ഡെൻസിയും ട്രഷറർ ജോഷിനും ചേർന്ന് ബോധവൽക്കരണ ക്ലാസ് നൽകി. പ്രസിഡൻ്റ് ലിഖിൻ പ്രകാശ്, ജനറൽ സെക്രട്ടറി മനു പി ജേക്കബ്, ICYM അംഗം എബിൻ ബെനഡിക്ട്, വൈസ് പ്രസിഡൻ്റ് ജിതിൻ ജെയിംസ്, ജിബിൻ എന്നിവർ സംസാരിച്ചു .

*കെ സി വൈ എം ശാസ്താംകോട്ട*
❤️🤍💛

30/03/2024

Address

Sasthamcotta
Kollam

Website

Alerts

Be the first to know and let us send you an email when KCYM ശാസ്താംകോട്ട official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share