SYS Kollam

SYS Kollam Official Page
Samstha Kerala Sunni Yuvagaa Samgam
Kollam District Committee

17/11/2024
29/04/2023
*വ്രതം പകർന്ന പരിശീലനങ്ങൾ സേവനവഴിയിൽ ഊർജ്ജമാകട്ടെ: എസ്.വൈ.എസ്.*കോഴിക്കോട്: വ്രതം പകർന്ന പരിശീലനങ്ങൾ സേവനവഴിയിൽ ഊർജ്ജമാകട...
21/04/2023

*വ്രതം പകർന്ന പരിശീലനങ്ങൾ സേവനവഴിയിൽ ഊർജ്ജമാകട്ടെ: എസ്.വൈ.എസ്.*

കോഴിക്കോട്: വ്രതം പകർന്ന പരിശീലനങ്ങൾ സേവനവഴിയിൽ ഊർജ്ജമാകട്ടെ എന്ന് എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നെടുത്ത ഇടവേളയായിരുന്നില്ല റമളാൻ. സഞ്ചാരവഴി സുകൃതപൂർണ്ണമാകാനുള്ള പരിശീലനമായിരുന്നു. റമളാനിലെ ശീലങ്ങളും മുൻഗണനകളും ശേഷമുള്ള ജീവിതത്തിലും കൈവശമുണ്ടാകണം. ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണ വിതരണവും മറ്റു റിലീഫ് പ്രവർത്തനങ്ങളുമായി കോടികളാണ് സംഘടിതമായും വ്യക്തിപരമായും എസ്.വൈ.എസ് പ്രവർത്തകർ ചെലവഴിച്ചത്. ആതുരാലയങ്ങളുടെ പരിസരങ്ങളിലെല്ലാം എസ്.വൈ.എസ് സാന്ത്വനത്തിന്റെ തണൽ അനേകായിരങ്ങൾ അനുഭവിച്ചു. സംഘടന ഊന്നൽ നൽകുന്ന മേഖലയിൽ ഇത്രയും വലിയ ഇടപെടൽ സാധ്യമായത് അഭിമാനകരമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളടക്കമുള്ള എല്ലാ നൻമകളും തുടരാൻ വിശ്വാസികൾക്ക് വിശിഷ്യാ എസ്.വൈ.എസ് പ്രവർത്തകർക്ക് കരുത്തുണ്ടാകണം

21/04/2023

🌹🌹 എസ്.വൈ.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ ഈദ് സന്ദേഷം👆

എ. പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അന്തരിച്ചു കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള  ജംഇയ്യത്തുൽ ഉലമ സെക്ര...
20/11/2022

എ. പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം (72) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.
മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആദ്യകാല ശിഷ്യനുമാണ്. മുസ്‌ലിം കർമ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്‌ലിയാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു.
പരേതരായ കല്ലാച്ചി മരക്കാർ ഹാജിയുടെയും ആഇശയുടെയും മകനായി 1950 ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം. കരുവംപൊയിൽ സ്വിറാതുൽ മുസ്തഖീം മദ്‌റസയിലും തലപ്പെരുമണ്ണ, കരുവൻപൊയിൽ എന്നിവിടങ്ങളിലെ പ്രൈമറി സ്‌കൂളുകളിലുമായിരുന്നു പ്രാഥമിക പഠനം. തലപ്പെരുമണ്ണ, കരുവൻപൊയിൽ ചുള്ളിയാട്ട് എന്നിവിടങ്ങളിൽ എ.കെ മുഹമ്മദ് മുസ്ലിയാർ, എടവണ്ണപ്പാറ മപ്രം അബ്ദുല്ല മുസ്ലിയാർ എന്നിവരുടെ ദർസുകളിൽ പഠനം നടത്തിയ ശേഷം 1967-ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. കാന്തപുരം, കോളിക്കൽ, മാങ്ങാട് എന്നീ സ്ഥലങ്ങളിലായി ദീർഘകാലം അദ്ദേഹത്തിന്റെ അടുത്ത് പഠിച്ചു. സി.പി അബ്ദുൽഖാദർ മുസ്‌ലിയാർ, അണ്ടോണ മുഹ്‌യുദ്ധീൻകുട്ടി മുസ്‌ലിയാർ, യു.പി അബൂബക്കർ കുട്ടി മുസ്ലിയാർ, വയനാട് അബ്ദുറഹ്മാൻ മുസ്ലിയാർ, കരുവമ്പൊയിൽ കെ.കെ മുഹമ്മദ് മുസ്‌ലിയാർ എന്നിവരൊക്കെ ആ കാലത്തെ സഹപാഠികളിൽ പ്രമുഖരാണ്.
ശേഷം 1973-ൽ തമിഴ്‌നാട് വെല്ലൂർ ബാഖിയാത്തിൽ ചേർന്നു. ശൈഖ് ഹസൻ ഹസ്‌റത്ത്, കുട്ടി മുസ്‌ലിയാർ, മുസ്തഫാ അലി സാഹിബ്, സിബ്ഗത്തുല്ലാഹിൽ ബഖ്തിയാരി, അബ്ദുൽജബ്ബാർ ഹസ്‌റത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഗുരുനാഥൻമാർ. 1974- ന്റെ അവസാനത്തോടെ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.
1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. അടുത്ത വർഷം തന്നെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവിടെ നിന്നും പിരിയുകയും ദർസിന്റെ പ്രധാന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 35 വർഷക്കാലം തുടർച്ചയായി കാന്തപുരത്ത് സേവനംചെയ്ത ശേഷം 2006-07 അധ്യയനവർഷത്തിൽ കാരന്തൂർ മർകസിൽ ചേർന്നു. കഴിഞ്ഞ 16 വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. 40 വർഷത്തിലധികമായി കാരപ്പറമ്പ് മഹല്ല് ഖാളിയും ഖത്വീബുമായി സേവനം ചെയ്തുവരുന്നു. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.
മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്ടർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്‌രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.
രാവിലെ ഒൻപത് മണിക്ക് കാരന്തൂർ ജാമിഅ മർകസ് മസ്ജിദിൽ വെച്ചു നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

"സ്വാതന്ത്ര്യത്തിലേക്ക്നിവർന്ന് നിൽക്കുക "എസ്.വൈ.എസ് സ്വാതന്ത്ര്യദിന സമ്മേളനവുംടീം ഒലിവ് റാലിയുംആഗസ്റ്റ് 15 തിങ്കൾ 4 pmഅ...
08/08/2022

"സ്വാതന്ത്ര്യത്തിലേക്ക്
നിവർന്ന് നിൽക്കുക "
എസ്.വൈ.എസ് സ്വാതന്ത്ര്യദിന സമ്മേളനവും
ടീം ഒലിവ് റാലിയും
ആഗസ്റ്റ് 15 തിങ്കൾ 4 pm
അയത്തിൽ ജംഗ്ഷൻ
പങ്കെടുക്കുന്നവർ -
സയ്യിദ്അബ്ദുറഹ്മാൻബാഫഖിതങ്ങൾ
എൻ എം സ്വാദിഖ് സഖാഫി
മുല്ലക്കര രത്നാകരൻ
ഡോ.എൻ ഇല്യാസ് കുട്ടി
നൈസാം സഖാഫി
സിദ്ദീഖ് മിസ്ബാഹി
ശിഹാബ് ക്ലാപ്പന
അഹമ്മദ് സഖാഫി
ഷെമീർ അസ്ഹരി

കൊല്ലം : മദ്യപിച്ച് വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്...
29/07/2022

കൊല്ലം : മദ്യപിച്ച് വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമാണെന്ന് എസ്.വൈ. എസ് ജില്ലാ കാബിനെറ്റ് അഭിപ്രായപ്പെട്ടു. കേസിലെ പ്രതികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന് കെ എം ബഷീര്‍ കൊല്ലപ്പെട്ട സമയത്ത് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. ഇത് പാലിച്ചില്ല എന്ന് മാത്രമല്ല ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കൊടും കുറ്റവാളിയെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കലക്ടറായി നിയമിച്ച നടപടി സര്‍ക്കാരിന്റെ ക്രൂര വിനോദവും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ അപഹസിക്കലുമാണെന്നും കാബിനെറ്റ് കുറ്റപ്പെടുത്തി.
ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രാസ്ഥാനിക കുടുംബം നാളെ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് മുഴുവന്‍ എസ്.വൈ.എസ് സോൺ, സർക്കിൾ, യൂണിറ്റ് കമ്മിറ്റികളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് കമ്മിറ്റി ആഹ്വാനം ചെയ്തു.

Address

Kollam

Alerts

Be the first to know and let us send you an email when SYS Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share