Jain Dharma Prachar Sabha -Kerala

Jain Dharma Prachar Sabha -Kerala A group of followers of Jainism

19/10/2025

ജൈനമതത്തിൽ ദീപാവലി (അഥവാ ദീപാവലി/ദിവാലി) ഒരു അത്യന്തം പരിശുദ്ധമായ ദിനമാണ് — പക്ഷേ ഹിന്ദുമതത്തിലെ പോലെ രാമന്റെ അയ്യോധ്യയിലെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനല്ല, മറിച്ച് മഹാവീര സ്വാമിയുടെ നിർവാണ ദിനം ആകെയാണ് ജൈനർ ഈ ഉത്സവം ആചരിക്കുന്നത്.

🔶 ജൈന ദീപാവലി: അർത്ഥവും പ്രാധാന്യവും

ജൈന വിശ്വാസപ്രകാരം, മഹാവീര സ്വാമി (24-ആമത്തെ തീർത്ഥങ്കരൻ) ക്രിസ്തുവിന് മുമ്പ് 527-ൽ (അഥവാ ജൈന കാലഗണനപ്രകാരം 527 BCE) കാർത്തിക മാസത്തിലെ അമാവാസി ദിനത്തിൽ മോക്ഷം (നിർവാണം) പ്രാപിച്ചു.

അതായത്, ദീപാവലി ജൈനർക്ക് മഹാവീരന്റെ മോക്ഷദിനം, ആത്മവിജയത്തിന്റെ ദിനം, ആത്മശുദ്ധിയുടെ പ്രതീകമായ ദിനം എന്ന നിലയിലാണ്.

ആചാരങ്ങളും ആചരിക്കൽ രീതി

ജൈനർ ദീപാവലിക്ക്:

പ്രഭാതത്തിൽ പ്രാർത്ഥനകളും ധ്യാനവും നടത്തുന്നു.

മഹാവീരന്റെ ഉപദേശങ്ങൾ ഓർത്ത് ആത്മവിചാരം, അഹിംസ, സത്യ, അപ്രഗ്രഹം തുടങ്ങിയ മൂല്യങ്ങളിൽ ദൃഢനിശ്ചയം പുതുക്കുന്നു.

ആലോകനം (ദീപം തെളിയിക്കൽ) — മഹാവീരന്റെ ആത്മജ്യോതി ഇപ്പോഴും ലോകത്തിൻറെ ആത്മീയമായ ഇരുട്ട് അകറ്റുന്നു എന്ന ആശയത്തിന് പ്രതീകമായി ദീപങ്ങൾ തെളിയിക്കുന്നു.

ചില ജൈനർ ഈ ദിവസം "ഗ്യാൻ ദീപ" (ജ്ഞാനത്തിന്റെ ദീപം) എന്ന് വിളിക്കുന്നു.

🔶 ചരിത്രപരമായ അടിസ്ഥാനം

മഹാവീരൻ നിർവാണം പ്രാപിച്ചപ്പോൾ, ഇന്ദ്രാദികൾ ദേവതകൾ ആ ദിവ്യസംഭവം കാണാനായി ദീപങ്ങൾ തെളിച്ചുവെന്നു വിശ്വാസം. അതിനാലാണ് ദീപാവലി ദിവസത്തിൽ ദീപങ്ങൾ തെളിയിക്കുന്ന പതിവ് ആരംഭിച്ചത് എന്ന് ജൈന ആചാരങ്ങളിൽ പറയുന്നു.

🔶 മറ്റൊരു പ്രത്യേകത

ദീപാവലിക്ക് ശേഷമുള്ള ദിവസം, ഗൗതം ഗന്ധർവൻ (മഹാവീരന്റെ പ്രധാന ശിഷ്യൻ) കീവൽജ്ഞാനം (സർവ്വജ്ഞത) പ്രാപിച്ചതായും ജൈന ഗ്രന്ഥങ്ങൾ പറയുന്നു. അതുകൊണ്ട് ഈ രണ്ട് ദിവസങ്ങളും ജൈനർക്കു ആത്മീയമായി അത്യന്തം പ്രധാനമാണ്.

സംക്ഷേപം:

ഹിന്ദുക്കൾക്ക് ദീപാവലി “വിജയത്തിന്റെ ഉത്സവം” (നന്മയുടെ ദുഷ്ടതയ്‌ക്കെതിരായ ജയം) ആകുമ്പോൾ,
ജൈനർക്ക് ദീപാവലി “മോക്ഷത്തിന്റെ ഉത്സവം”, മഹാവീരന്റെ നിർവാണം ഓർക്കുന്ന ദിനം ആണ്.
🕉️ മഹാവീര നിർവാണ ശ്ലോകം (Mahavira Nirvana Shlok)

वन्दे विरं महावीरं सर्वदुःखविनाशनम्।
ज्ञानवैराग्यसंपन्नं महावीरं नमाम्यहम्॥

മലയാളം ഉച്ചാരണം:

വന്ദേ വിരം മഹാവീരം സർവദുഃഖവിനാശനം।
ജ്ഞാനവൈരാഗ്യസമ്പന്നം മഹാവീരം നമാമ്യഹം॥

അർത്ഥം:

എല്ലാ ദുഃഖങ്ങളും നീക്കിയ മഹാവീരനെ ഞാൻ വന്ദിക്കുന്നു;
ജ്ഞാനത്തിലും വൈരാഗ്യത്തിലും സമ്പന്നനായ മഹാവീരനെ ഞാൻ നമിക്കുന്നു.

✨ മറ്റൊരു നിർവാണ ശ്ലോകം

निर्वाणं ज्ञानं च दया च धर्मः।
अहिंसा सत्यं च तपश्च मार्गः॥

മലയാളം ഉച്ചാരണം:

നിർവാണം ജ്ഞാനം ച ദയാ ച ധർമ്മഃ।
അഹിംസാ സത്യം ച തപശ്ച മാർഗഃ॥

അർത്ഥം:

നിർവാണത്തിലേക്കുള്ള വഴി ജ്ഞാനം, കരുണ, അഹിംസ, സത്യം, തപസ്സ് എന്നിവയിലൂടെയാണ്.

🌺 ഭാവാർഥ പ്രാർത്ഥന (Devotional Verse in Simple Form)

जय जय महावीर प्रभु, तुम हो ज्ञान के सागर।
अज्ञान तिमिर मिटा दो, दे दो मुक्ती का मार्ग॥

മലയാളം അർത്ഥം:

ജയ ജയ മഹാവീര പ്രഭു, ജ്ഞാനത്തിന്റെ സമുദ്രമേ,
അജ്ഞാനത്തിന്റെ ഇരുട്ട് അകറ്റി, മോക്ഷമാർഗം കാണിച്ചുതരേണം.

🌿 ദീപാവലി ദിനത്തിലെ ജൈന ധ്യാനചിന്ത

ജൈനർ ഈ ദിവസം ചിന്തിക്കുന്നത്:

“എന്റെ ആത്മാവ് ശുദ്ധമാണ്.”

“എല്ലാ ജീവജാലങ്ങളോടും അഹിംസയും കാരുണ്യവും പുലർത്തണം.”

“മോക്ഷം നേടാനുള്ള വഴി ജ്ഞാനം, സംയമം, ധ്യാനം.”

19/06/2025
10/01/2025

If you feed a hungry dog, you will get the result of visiting ten great temples.

*If you give water to a plant that has started to dry due to the sun, you will get the result of seeing a great temple.

*If you take care of a sick person who has no one, nature will give you the same blessing of praying without stopping for 1 year.

* He who harms living beings will get caught in the net of nature and the generation will perish.

10/01/2025

വിശക്കുന്ന നായയ്ക്ക് ഭക്ഷണം നൽകിയാൽ പത്ത് മഹാക്ഷേത്രങ്ങൾ ദർശിച്ചതിൻ്റെ ഫലം ലഭിക്കും.

10/01/2025

വെയിലിൽ ഉണങ്ങിത്തുടങ്ങിയ ചെടിക്ക് വെള്ളം കൊടുത്താൽ മഹാക്ഷേത്ര ദർശന ഫലം ലഭിക്കും.

10/01/2025

ആരുമില്ലാത്ത രോഗിയെ പരിചരിച്ചാൽ 1 വർഷം മുടങ്ങാതെ പ്രാർത്ഥിക്കുന്ന അതേ അനുഗ്രഹം പ്രകൃതി നിങ്ങൾക്ക് നൽകും.

പ്രാർത്ഥന ഫലിക്കാത്തത് എന്ത്?പ്രാർത്ഥനകൾ പ്രകൃതിയോടെ ദേവനോടോ ദൈവത്തിനോടോ ആയിരിക്കും . ഒരാൾക്ക് മറ്റോരു മനുഷ്യന് തനിക്ക് ...
29/10/2024

പ്രാർത്ഥന ഫലിക്കാത്തത് എന്ത്?
പ്രാർത്ഥനകൾ പ്രകൃതിയോടെ ദേവനോടോ ദൈവത്തിനോടോ ആയിരിക്കും . ഒരാൾക്ക് മറ്റോരു മനുഷ്യന് തനിക്ക് ഉള്ളത് എന്തും നൽകാം മനുഷ്യൻ്റെ മുകളിൽ ഉള്ളവർ നൽകുന്നത് എന്തും ഒരു കൂട്ടം ജീവന് വേണ്ടിയാണ് അതുകൊണ്ട് നമ്മൾ ഒരു കൂട്ടം ജീവികൾക്ക് വേണ്ടി പ്രവർത്തിക്കുക പ്രാർത്ഥിക്കുക അങ്ങനെയുള്ള പ്രാർത്ഥനകൾ ഫലിക്കും .

The Supreme Court's observation that Tamil Siddha medicine originated from Jainism is very sad.   Siddhavaydya treatment...
24/10/2024

The Supreme Court's observation that Tamil Siddha medicine originated from Jainism is very sad. Siddhavaydya treatment procedures and drug-making are against the Jain belief of non-violence, and Tamil Siddhavaydia uses many and all things that are forbidden to Jains.
There is a difference between the Siddhas of Jainism and the Shaiva Siddhas. Historical remnants of the ancient Tamil Siddha family killing eight thousand Jains in a dispute between the Jain medical treatment of the Jains and the treatment of the Tamils are still alive today. Jains had to flee from South India for the same reason.

23/10/2024

സാക്ഷാത്കാര രഹസ്യം

മുക്തി പദം എന്ന അവസ്ഥയിൽ എത്തണമെങ്കിൽ പ്രകൃതി നൽകുന്ന 5 താരകങ്ങൾ സ്വന്തമാക്കണം ഓരോ താരകത്തിനും നിരവധി ജ്വലിക്കുന്ന കാലുകൾ ഉണ്ട് .

1 താരകം

41 കാലുകൾ ഉണ്ട് ഈ താരകത്തിന് 41 കാലും ആർജ്ജീച്ചാൽ മാത്രമേ പ്രകൃതി രണ്ടാം താരകം നൽകു മുൻ ജൻമ്മ പുണ്യം മാതാപിതാസുകൃതം ഇവയാൽ ജൻമ്മ സിദ്ധമായി തന്നെ പലരും ഇത് നേടിയിരിക്കും ഇത് ഒരു യോഗി അനുഗ്രഹം കൊണ്ടും സാധ്യമാകും

41 കാലുകൾ
1, ചലിക്കാത്ത ദീപം പോലുള്ള മനസ്
2 ,ദയ
3, കരുണ
4, ദാനം
5, വിവേകം
6 ,വശ്യതയാർന്ന പെരുമാറ്റം
7,സ്നേഹം
8, നിഷ്കളങ്ക ഭക്തി
9, ആദരവ്
10, അസൂയ ഇല്ലായ്മ
11, അത്യാഗ്രഹം ഇല്ലായ്മ
12, അന്യൻ്റ പൊരുൾ ആഗ്രഹിക്കാതിരിക്കുക
13, സത്യം പറയുക
14, ലക്ഷ്യബോധം ജനിക്കുക
15 ,നല്ല വീക്ഷണം
16, ആഡംമ്പരം ഇല്ലായ്മ
17 ,സസ്യ ജന്തുജാലങ്ങളോട് സ്നേഹം
18, ഭക്ഷണത്തെ നിന്ദിക്കാതിരിക്കുക
19, വിശപ്പിനും ആരോഗ്യത്തിനും മാത്രം ആഹാരം
20 , അഹിംസ
21, പ്രകൃതി പൊരുൾ അറിയാൻ ഉളളിൽ നിന്നും ഉണ്ടാകുന്ന ആഗ്രഹം
22 ,സമസ്ഥ വിഷയങ്ങളിലും അറിവ് സമ്പാദിക്കുക
23 , യുക്തിബോധം
24 , ആരോഗ്യം മാറാരോഗങ്ങൾ ഇല്ലാത്ത മനസും ശരീരവും
25 , നല്ല വിഷങ്ങൾ മാത്രം കേൾക്കുക
26 , വിഷയ മൂല കാരണം കണ്ടെത്താനുള്ള കഴിവ്
27, വിലയിരുത്താൻ ഉള്ള കഴിവ്
28 ശരിയായ വസ്തുത കണ്ടെത്തുംവരെ അന്വേക്ഷണം
29, പ്രകൃതി സൗന്ദര്യ പൊരുൾ ആസ്വദിക്കുക
30 ,സ്വാത്തിക ഭക്ഷണം കഴിക്കുക
31 , മധ്യസ്ഥായിയിൽ സംസാരം
32 , പ്രാർത്ഥന
33, ആചാര്യ ഭക്തി
34, മാലിന്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക
35, ശുഭ സ്വപ്നദർശനം
36 , അപകടങ്ങളെ പറ്റി മനസിൽ മുൻകൂട്ടി തോനൽ
37, ദുഃഖം ജനിക്കാത്ത മനസ്സ്
38, വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക
39, ജന്തുക്കളെ സ്നേഹിച്ച് വളർത്തുക
40 ,മുഖ ചൈതന്യം ഉണ്ടാകുക
41, പൊയ് ഗുരുവിനെയും സത് ഗുരുവിനെയും തിരിച്ചറിയാൻ ഉള്ള കഴിവ്
41 കാലുകളും നിങ്ങളിൽ പൂർത്തിയായാൽ നിങ്ങൾക്ക് ഒരു പണ്ഡിതനായ ഗുരുവിനെ കിട്ടും 41 കാലും ഹൃദയത്തിൽ നിന്നും വരണം കൃത്രിമമാകരുത് .രണ്ടാം താരകത്തിലേക്ക് ഉള്ള വഴികൾ ഗുരു ഉപദേശിക്കും

താരകം 2

ഏത് പരമ്പര സമ്പ്രദായം എന്ന് ഗുരുവിലൂടെയോ വാസനയാലോ മനസിലാക്കുക രണ്ടാം ഘട്ടത്തിലെ എല്ലാ കാലുകളും നേടേണ്ട ആവശ്യമില്ല ഏതെങ്കിലും പൂർണ്ണത നേടിയാൽ പ്രകൃതി രണ്ടാമത്തെ താരകം നൽകും

കാൽ 1 ,പഞ്ചഭൂത പൊരുൾ അറിഞ്ഞ് ഉപാസന
2 , മന്ത്രോപാസന
3 , തപസ്
4 , തന്നെയെ സംയമനം ചെയ്ത് ധ്യാനം
5 , പ്രകൃതി ധ്യാനം
6 , സിദ്ധർ ധ്യാനം ഉപാസന
7 , നിർവ്വാണം പ്രാപിച്ച മഹത്തുക്കളെയോ ദേവി ,ദേവൻമാരേയോ ഉപാസന
8 ,മൗനത്തിൽ ഉപവാസം മനസിൽ പ്രാർത്ഥന
9, ശിവ ശക്തി ഭാവത്തിൽ പ്രപഞ്ച പ്രാണനെ ദേഹത്തിലെ പ്രാണനുമായി ചേർക്കുക
10 മന്ത്ര തന്ത്ര യന്ത്ര ഉപാസന
11 യോഗി യായ ഗുരുവിനെ തിരിച്ചറിഞ്ഞ് ദർശിക്കുക

താരകം 3

താരകം 2 ലഭിക്കുമ്പോൾ ഒരു യോഗിയെ ഗുരുവായി ലഭിക്കും താരകം ഒന്നിൽ കിട്ടുന്നത് വിഷയത്തിൽ പണ്ഡിതനായ ഗുരു ആയിരിക്കും യോഗി ആകണമെന്നില്ല
കാലുകൾ
1 ,ദീർഘ തപസ്
2 ,വിദൂര ദർശനം
3, വിദൂര ശ്രവണം
4 ,അരികിൽ എത്തുന്നവർക്ക് മാനസിക സന്തോഷം സൗഖ്യവും കൊടുക്കാൻ കഴിയുക
5 ,രോഗശാന്തി നൽകാൻ ഔഷധങ്ങൾ പറയുക
6 , ജീവിയ അജീവിയ വസ്തു പൊരുൾ അറിയുക
7 , കല്പ സേവ

താരകം 4

നാലാമത്തെ പ്രകൃതി സമ്മാനം കിട്ടി കഴിഞ്ഞാൽ ഒരു മഹായോഗി ഗുരുവായി വരും താരകം നാലിലെ എല്ലാ കാലുകളും നേടണം.
കാൽ 1 ,യോഗ കർമ്മമണ്ഡലം മഹായോഗിയിൽ നിന്ന് ദീക്ഷയായ് നേടണം
2 , ഇരുളിൽ ദീർഘകാല തപസ്
3 , ദീർഘകാല മൗനത്തിൽ ഉപവാസം
പരമഗുരുവിൽ നിന്നും ദീക്ഷ കിട്ടും വരെ തുടരുക.

താരകം 5

താരകം നാലാമത്തെത് പ്രകൃതി മാതാവ് നമുക്ക് തന്നാൽ ഒപ്പം അഞ്ചിലേക്ക് ആദി യോഗി ഗണത്തിൽ നിന്നും കടന്നു വന്ന സമ്പ്രദായം അനുസരിച്ച് പരമ പ്രഭു ഗുരുവാകും ഫലം മോക്ഷം താരകം അഞ്ച് ലഭിക്കാൻ ഉള്ള വിദ്യകൾ എന്താണ് എന്ന് എഴുതാൻ എനിക്ക് കഴിയില്ല . 2 തരം മോക്ഷം ഉണ്ട് ഒന്ന് ശ്വേതമ്പരം ,ദിഗമ്പരം ഇതിനെ തെറ്റി ധരിച്ച് വസ്ത്രം ഉടുക്കുകയും ഇല്ലാതിരിക്കുകയും ചെയ്യുന്നു ,സത്യം അതല്ല ശ്വേതമ്പരൻ എന്നാൽ പുനർജൻമ്മ മില്ല എങ്കിലും ആകാശമെന്ന തലത്തിൻ്റെ പശ്ചാത്തലത്തിൽ പ്രപഞ്ച അവസാനം വരെ പൂർണ്ണ തേജസ്സോടെ നിലനിൽക്കും ,ദിഗമ്പരൻ എന്നാൽ കറുപ്പാകുന്ന ശൂന്യതയിലേക്ക് ലയിച്ച് മുക്തനാക്കും .

താരകങ്ങളുടെ ഓരോ കാലുകളെ പറ്റി ഒരു 200 പേജിൻ്റെ ബുക്ക് പൂർണ്ണമായി എഴുതാൻ ഉണ്ട് വളരെ ചുരുക്കി ആണ് എഴുതിയത് ക്ഷമിക്കുക
by ജയകുമാർ

Address

Kollam

Website

Alerts

Be the first to know and let us send you an email when Jain Dharma Prachar Sabha -Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jain Dharma Prachar Sabha -Kerala:

Share