11/03/2021
ദൈവപിതാവിന്‍റെ കരുതലിന്‍റെയും കരുണയുടെയും നിഴലും നീതിയുടെ വറ്റാത്ത നീര്ച്ചാലുമായ വിശുദ്ധ യൗസേപ്പിതാവിന്റെെ വര്ഷാചരണത്തിലാണല്ലോ നാം. വിശുദ്ധ യൗസേപ്പിതാവിനോടുള്ള നമ്മുടെ ഭക്തിയുടെ അവിഭാജ്യഘടകമാണല്ലോ മാര്ച്ചു മാസത്തിലെ വണക്കം. ഈ നോമ്പ് കാലത്തെ ഈ ആചരണം കുടുംബനവീകരണം ലക്ഷ്യംവയ്‌ക്കുന്ന രീതിയില്‍ നടത്താന്‍ നാം ശ്രമിക്കണം. ഔസേപ്പ് എന്ന നാമത്തിന്‍റെ പിറകിലുള്ള ആത്മീയത ഈ ലക്‌ഷ്യം നേടാന്‍ നമ്മെ സഹായിക്കും
ജോസഫ് എന്ന വാക്കിന് “വര്ദ്ധിപ്പിക്കുക” “കൂട്ടിച്ചേര്ക്കുക” എന്നെല്ലാമാണ് അര്ത്ഥം . മനുഷ്യശക്തിക്ക് അതീതമായ സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും പരിഹരിച്ച് സന്തോഷത്തെ വര്ദ്ധിപ്പിക്കുകയും നന്മകളെയും അനുഗ്രഹങ്ങളെയും കൂട്ടിച്ചേര്ക്കുകയും ചെയ്യുകയെന്നാണ് ഈ നാമത്തിന്‍റെ ആത്മീയ അര്ത്ഥം. ഈ നാമത്തിന്റെ ദൈവീകാനുഭവം സ്വന്തമാക്കുന്നവര്‍ എല്ലാസാഹചര്യങ്ങളിലും ദൈവകൃപയുടെ ഉപകരണങ്ങളായി പരിണമിക്കും (ഉല്പത്തി 39:1-6; 20-23; 41:38-42, 46-49, 53-57; 45:4-7). എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ ഈ ആത്മീയഅനുഭവമുണ്ടെങ്കിലും, പഴയനിയമത്തില്‍ പൂര്വ്വപിതാവായ ജോസെഫിന്റെെ ജീവിതത്തിലൂടെയും പുതിയനിയമത്തില്‍ തിരുകുടുംബത്തിന്റെ തലവനായ ജോസെഫിലൂടെയുമാണ് ദൈവം ഇത് പൂര്ണ്ണമായി വെളിപ്പെടുത്തുന്നത്. വിശുദ്ധയൗസേപ്പ് പിതാവായി വര്ത്തി ച്ച തിരുകുടുംബം കടന്നുപോയ പല സാഹചര്യങ്ങളും മനുഷ്യന്‍റെ ശക്തിക്ക് പരിഹാരംകാണാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഉദാഹരണത്തിന് ദേശാധികാരിയായ ഹേറോദേസ് ഉയര്ത്തിയ ഭീഷണിയും അതിനെ തുടര്ന്നു ള്ള പലായനവും വിപ്രവാസവുമെല്ലാം ഒരു സാധാരണകുടുംബത്തെ തച്ചുടക്കാന്‍ പോരുന്നവയായിരുന്നു. എന്നാല്‍ ദൈവം വിശുദ്ധ യൗസേപ്പിനെ കയ്പ്പുനിറഞ്ഞജീവിതാനുഭവങ്ങളോടു പോരാടുന്ന യുദ്ധവീരനാക്കിമാറ്റി. അവന്‍ ദൈവത്തോടുചേര്ന്ന് തന്റെ സൃഷ്ടിപരവും ധീരവുമായ പ്രവൃത്തികള്‍ വഴി തിരുകുടുംബത്തിന്റെ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷത്തെയും അനുഗ്രഹങ്ങളെയും വര്ദ്ധി്പ്പിച്ചു.
ഈ ദിവ്യനാമവും അതു സുചിപ്പിക്കുന്ന ദൈവാനുഭവം ഈ മാര്ച്ചു മാസത്തില്‍ പരസ്പരബന്ധിതമായ രണ്ടുകാര്യങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ഒന്നാമതായി ഒരു നവചൈതന്യത്തോടെ വിശുദ്ധ യൗസേപ്പിതാവിന്റെ് മദ്ധ്യസ്ഥം തേടാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. തിരുകുടുംബത്തിന്റെ പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷങ്ങളെ വര്ദ്ധിപ്പിച്ച് അനുഗ്രഹങ്ങളെ കൂട്ടിചേര്ത്തവന്‍ തിരുസഭയുടെയും എല്ലാ ക്രിസ്തീയകുടുംബങ്ങളുടെയും പാലകന്‍കൂടി
ആയതിനാല്‍ നമുക്കുവേണ്ടിയും അതേരീതിത്തന്നെ പ്രവര്ത്തിിക്കുമെന്ന് ഉറപ്പുണ്ട്. ആയതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട പ്രാര്ത്ഥനങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ പ്രതിധ്വനിക്കട്ടെ.
രണ്ടാമതായി, ഈ ദിവ്യനാമം സൂചിപ്പിക്കുന്ന ദൈവാനുഭവം സ്വായത്തമാക്കുന്നത്തിനും ഈ താതന്‍റെ പുണ്യങ്ങളെ അനുകരിക്കുന്നതിനും വര്‍ഷാചരണത്തിലെ വിവിധസാധനകള്‍ നമ്മെ സഹായിക്കട്ടേ. ദൈവത്തോടുള്ള അദ്ദേഹത്തിന്റെ പുത്രസഹജമായ തുറവിയും, വിധേയത്വവും അനുസരണയും നമുക്കനുകരിക്കാം. വിശുദ്ധന്‍റെ മാതൃക അനുകരിച്ച് സ്നേഹോഷ്മളവും ത്യാഗോജ്ജ്വലവും നിസ്വാര്ത്ഥനമായ ജീവിതം വഴി പ്രശ്നങ്ങളെ പരിഹാരിക്കുന്നവരും സന്തോഷങ്ങളെ വര്ദ്ധി്പ്പിക്കുന്നരും നന്മകളെയും അനുഗ്രഹങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നവരുമായി നമ്മുക്ക് പരിണമിക്കാം .