Malhari by Balaji

Malhari by Balaji “Your Style • Your Journey • Your Choice”

24/02/2020

ക്ഷിപ്രപ്രസാദിയായ ശിവഭഗവാന്റെ അനുഗ്രഹം നേടാൻ ഏറ്റവും നല്ല ദിവസം ശിവരാത്രിയാണ്. ശിവരാത്രി ദിവസം ചെയ്യുന്ന ഏത്...

24/02/2020

ശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമായ ശിവരാത്രി ഫെബ്രുവരി 21 വെള്ളിയാഴ്ചയാണ്.…

24/02/2020

ശിവ പഞ്ചാക്ഷരി മന്ത്രം ഓം നമ ശിവായ, നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിച്ച മന്ത്രമാണ്. ഇതാണ് പഞ്ചാ....

24/02/2020

നിലവിളക്ക് കൊളുത്താൻ എപ്പോഴും കുറഞ്ഞത് രണ്ടു തിരിയിടണം; മൂന്ന് തിരിയിടുന്നത് ലക്ഷ്മി, ദുർഗ്ഗ, സരസ്വതി പ്രതീകമ....

22/02/2020

ശിവരാത്രിവ്രതമെടുക്കുന്നവരും അല്ലാത്തവരുമായ ശിവഭക്തര്‍ ശിവമന്ത്രങ്ങള്‍ ജപിക്കുന്നത് അതീവശ്രേഷ്ഠമാണ്. പഞ്ചാക്ഷരീമന്ത്രമായ ഓം നമഃശിവായ ജപിക്കുന്നതിനൊപ്പം മറ്റുശിവസ്‌തോത്രങ്ങളും ജപിക്കുന്നത് ഉത്തമമാണ്.

ശിവ പഞ്ചാക്ഷര സ്‌തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്‌മൈ ന-കാരായ നമഃശിവായ

മന്ദാകിനീ സലിലചന്ദന ചര്‍ച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്‌മൈ മ-കാരായ നമഃശിവായ

ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്‌മൈ ശി-കാരായ നമഃശിവായ

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ തസ്‌മൈ വ-കാരായ
യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്‌മൈ യ-കാരായ നമഃശിവായ.

ഫലശ്രുതി : പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ

ശിവലോകമവാപ്‌നോതി ശിവേന സഹമോദതേ.

ശിവസ്‌തോത്രങ്ങള്‍
സംഹാരമൂര്‍ത്തിം ഹരമന്തകാരീം

വൃഷധ്വജം ഭൂതഗണാദിസേവ്യം

കൈലാസവാസം പരമേശ്വരം തം

നിത്യം നമാമി പ്രണവസ്വരൂപം

ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാര്‍ഗ്ഗപ്രണേതാരം

പ്രണതോ / സ്മി സദാശിവം

21/02/2020

നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും .ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്.ഭഗവാന് സവിശേഷമായ ശിവരാത്രി ദിനത്തിൽ ശിവനാമങ്ങൾ ഉരുവിടുന്നത് ഇരട്ടിഫലദായകമാണ്. ഈ ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു. അലസതകൾ വെടിഞ്ഞു ഭക്തിയോടെ ശിവ സഹസ്രനാമം, ബില്വാഷ്‌ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം ,ഉമാമഹേശ്വരസ്‌തോത്രം ,പഞ്ചാക്ഷരീ മന്ത്രം,മൃത്യുഞ്ജയ മന്ത്രം , പഞ്ചാക്ഷരീ സ്തോത്രം എന്നിവ ശിവരാത്രി ദിനത്തിൽ ജപിച്ചാൽ തുടർന്നുള്ള ജീവിതം ഭഗവാന്റെ അനുഗ്രഹത്താൽ ഐശ്വര്യപൂർണമാവും .ലോകൈകനാഥനായ മഹാദേവനെ തികഞ്ഞ ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക്‌ ഉത്തമഫലം സുനിശ്ചിതമാണ് .

“ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം

ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്”

ശിവസ്തുതികളില്‍ പ്രധാനപ്പെട്ടതാണ്

ലിംഗാഷ്ടകം

ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം. ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി സുഗമമായി മുന്നോട്ടു പോവാൻ
ഉത്തമമാണ്.

ശിവനും ശക്തിയും ഒന്നാണ് .ശക്തിസ്വരൂപിണിയായ ഭഗവതിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം.ദേവി പ്രീതിയുടെ ശിവപ്രീതിയും ഭക്തന് ലഭിക്കുന്നു.വിവാഹതടസ്സം,ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ മാറാൻ ഉമാ മഹേശ്വര സ്തോത്രം കൊണ്ട് ശിവപാര്‍വതിമാരെ ഭജിക്കുക.

ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ കൂവളത്തില പൂജയ്ക്കായി സമർപ്പിച്ച് ബില്ല്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും. ശിവക്ഷേത്രത്തിൽ കൂവളത്തിലകൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.

17/02/2020

ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് കൃഷ്ണനാട്ടം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥകളാണ് എട്ടുദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. കോഴിക്കോട് മാനവേദന്‍ സാമൂതിരി രാജാവാണ് കൃഷ്ണനാട്ടത്തിന്റെ രചയിതാവ്.

കൃഷ്ണനാട്ടത്തില്‍ ഓരോ കഥകളും വഴിപാടായി നടത്തുമ്പോള്‍ വിത്യസ്ത ഫലങ്ങളാണ് ലഭിക്കുക. കൃഷ്ണനാട്ടത്തില്‍ അവതാരം വഴിപാടായി നടത്തുമ്പോള്‍ സന്താനലബ്ധിയാണ് ഫലം. കാളിയമര്‍ദ്ദനം-വിഷബാധാശമനം.

രാസക്രീഡ-കന്യകമാരുടെ ശ്രേയസ്, ദാമ്പത്യകലഹശമനം. കംസവധം-ശത്രുതാനാശം.സ്വയംവരം-വിവാഹം, വിദ്യാഭ്യാസം, അപവാദശമനം.ബാണയുദ്ധം -ഉദ്ദിഷ്ടകാര്യ സിദ്ധി, ശങ്കരനാരായണ പ്രീതി. വിവദവധം-കൃഷി, വാണിജ്യാദി അഭിവൃദ്ധി, ദാരിദ്ര്യശമനം. സ്വര്‍ഗാരോഹണം-മോക്ഷപ്രാപ്തി. സ്വര്‍ഗാരോഹണം കഥ നടത്തുന്നവര്‍ അവതാരം കഥ കൂടി നടത്തേണ്ടതാണ്.

മൃത്യുഞ്ജയ മന്ത്രം

12/02/2020

ഹിന്ദു ആചാര പ്രകാരം എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് .??

കുഴിച്ചിട്ടാൽ പോരെ?

ഉത്തരം: പോര എന്നാണ്

കാരണമുണ്ട്...... ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം.

മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.

അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു.

മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.

എന്തേ പ്ലാവ് ?...... മറ്റ് മരങ്ങൾ പോരെ?

പോര...... കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും.....

വേണമെങ്കിൽ തുറന്ന് നോക്കാം......

ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.

നോക്കൂ..... ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു..

പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് പച്ചയ്ക്ക് കീറിമുറിച്ച് കത്തിച്ചാണ് ദഹിപ്പിക്കുന്നത്.

ഇവിടെ പ്ലാവല്ല മാവാണ് വിറക്.. കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അത് തന്നെ

നിസ്സാരമായ ഒരു കാര്യമല്ലിത്..... വളരെ ശാസ്ത്രീയമായ രീതിയാണ്. ഇതിനെ വിമർശിക്കുന്നവർ നാട്ടിൽ ഉണ്ട് ..... അതു കൊണ്ട് അറിയുക.....

ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്...... വെള്ളം മലിനമാക്കപ്പെടും..... രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും.....
ഓർക്കുക..... മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്....

ശവം എടുക്കുന്നവർ ആദ്യം കുളിക്കണം..... എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം...

കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം..... അപ്പോ ആകെ 3 കുളി. ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം .....

വേണമെങ്കി ചെയ്താൽ നന്ന്.....ഇത് മത നിയമമല്ല . ഭൂമിയോടും, ജീവിച്ചിരിക്കുന്നവരോടുമുള്ള ....
ധർമ്മമാണ് ..... നമ്മുടെ കുട്ടികൾക്ക്.... അറിയാത്തവർക്ക് ഒരറിവയ്ക്കോട്ടേ... പേജിലെ എല്ലാ പോസ്റ്റുകളും കമന്റു ചെയ്യുക കൂടെ ഷെയർ ചെയ്യുക നന്ദി നല്ല നമസ്കാരം

11/02/2020

#പൊങ്കാല_തിളച്ചു_തൂകുന്ന_ദിശകളുടെ_ഗുണദോഷങ്ങൾ_എന്തൊക്കെയാണ്?

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ല, നവഗ്രഹഭജനം നന്നായി വേണമെന്ന് സാരം.

*മണ്ടപ്പുറ്റിന്റെ ഫലമെന്താണ്?*

തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നടത്തേണ്ടത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്.

*തിരളിയുടെ പ്രത്യേകത?‌*

ദേവിദേവന്മാർക്കെല്ലാം ഇഷ്ടവഴിപാടാണിത്. കാര്യസിദ്ധിയുണ്ടാകും.

പൊങ്കാല തിളയ്ക്കുംവരെ ആഹാരം കഴിക്കാമോ?

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.

*പൊങ്കാലക്കുശേഷം ആ ദിവസം കുളിക്കാമോ?*

പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.

*അന്യമതസ്ഥർക്ക് പൊങ്കാലയിടാമോ?*

ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.

*പുത്തൻ കലത്തിന്റെ പ്രാധാന്യമെന്താണ്?*

മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടത്.
*പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട് പാചകത്തിനുപയോഗിക്കാമോ?*

ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.

*പൊങ്കാലച്ചോറ് ബാക്കി വന്നാൽ എന്തുചെയ്യണം?*

പൊങ്കാല പ്രസാദം മറ്റുള്ളവർക്ക് പ്രസാദമായി നൽകണം. അഴുക്കു ചാലിലോ, കുഴിയിൽ ഇടുകയോ, വെട്ടി മൂടുകയോ ചെയ്യരുത്. ശുദ്ധിയുള്ള ഒഴുക്കുവെള്ളത്തിലിട്ടാലത് മീനിന് ആഹാരമാകും. പക്ഷിമൃഗാദികൾക്കും കൊടുക്കേണ്ടതാണ്.

*വീട്ടിൽ പൊങ്കാലയിട്ടാൽ ഫലമുണ്ടോ?*

തീർച്ചയായുമുണ്ട്. സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.

*പൊങ്കാലയും പൂരം നക്ഷത്രവും തമ്മിലുള്ള ബന്ധം എന്താണ്?*

മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ) ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു.

*പൊങ്കാലയിടുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ?*

ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും 5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക.

11/02/2020

#കൂവളം

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില.

കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്.
വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്.

കൂവളത്തിലയിലൂടെ ജന്മാന്തരപാപങ്ങള്‍ നശിക്കും. സര്‍വ രോഗ സംഹാരിയായ കൂവളത്തെ അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉള്‍ പ്പെടുത്തിയിരിക്കുന്നത്. ശിവപാര്‍വതിമാര്‍ക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

എല്ലാ ശിവ ക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നല്‍കി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്.
ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമാണു കൂവളം.
ഈ നാളുകാര്‍ ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങള്‍ കുറയ്ക്കും.
കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും.
27 നക്ഷത്രക്കാരും അവരവരുടെ ജന്മവൃക്ഷത്തെ പരിപാലിച്ചുപോന്നാല്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ ലഭിക്കും.

കൂവളം നടുന്നതും ശ്രദ്ധാപൂര്‍വം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്.
കൂവളം നശിപ്പിക്കുക, വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്.
വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടില്‍ ദീപം തെളിയിക്കുന്നതും ഐശ്വര്യം നിലനിര്‍ത്താന്‍ ഉത്തമം.

ഒരു കൂവളം നട്ടാല്‍ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുളള ശിവക്ഷേത്രദര്‍ശനം നടത്തിയ ഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയില്‍ നീരാടിയ ഫലം എന്നീ സല്‍ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങളില്‍ പറയുന്നു.

കൂവളം പറിക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍
മാസപ്പിറവി, പൗര്‍ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്‍ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളില്‍ കൂവളത്തില പറിക്കുന്നതു ശിവകോപത്തിനു കാരണമാകുമെന്നാണു വിശ്വാസം.

ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്.

ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തില്‍ നിന്ന്, ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകള്‍ അടര്‍ത്താവൂ.
കൂവളത്തില മരത്തില്‍ കയറിപ്പറിക്കുന്നതാണ് ഉത്തമം.
ക്ഷേത്രത്തില്‍ വില്വപത്രം പൂജയ്ക്കായി സമര്‍പ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്‌കരിക്കുന്നത് ഇരട്ടിഫലം നല്‍കും, പ്രത്യേകിച്ച് ശിവരാത്രിദിനത്തില്‍.

ശിവക്ഷേത്രത്തില്‍ കൂവളത്തില കൊണ്ടുളള അര്‍ച്ചനയാണ് ഏറ്റവും പ്രധാനം.

കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാല്‍ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും.

കടപ്പാട്. കുഞ്ഞുമോൻ വരനാട്

Address

Kollam
691574

Website

Alerts

Be the first to know and let us send you an email when Malhari by Balaji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share