Astro-Mind Solutions

Astro-Mind Solutions എന്റെ ജീവിതം ഭാവി പ്രവചിക്കുന്നതിന് വേണ്ടിയല്ല.അത് സൃഷ്ടിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.

*ന സംവൃത മുഖം കുര്യായാത് ക്ഷുതി ഹാസ്യ പ്രഭാഷണം,  അഷ്ടാംഗ ഹൃദയം സൂത്രസ്ഥാനം"*അർത്ഥം - തുമ്മുമ്പോഴം ചിരിക്കുമ്പോഴം, സംസാരി...
19/05/2024

*ന സംവൃത മുഖം കുര്യായാത് ക്ഷുതി ഹാസ്യ പ്രഭാഷണം, അഷ്ടാംഗ ഹൃദയം സൂത്രസ്ഥാനം"*

അർത്ഥം - തുമ്മുമ്പോഴം ചിരിക്കുമ്പോഴം, സംസാരിക്കുമ്പോഴും മുഖം മറയ്ക്കണം. ഭാരതത്തിലെ ഋഷി വര്യന്മാർ ഇത് എഴുതി വച്ചിട്ട് ഇന്നേക്ക് 5000 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു... അണു ബാധയെ പറ്റി അറിവില്ലാഞ്ഞിട്ടാണോ ഇത് എഴുതിവച്ചത്???

ഹൃദയ സ്പന്ദനം ശ്രവിച്ചും, നാഡി വ്യൂഹം തൊട്ട്നോക്കിയും രോഗം നിർണ്ണയിച്ചിരുന്ന ചരകനും, സുശ്രുതനും ജീവിച്ചിരുന്ന നാടാണ് നമ്മുടെ ഭാരതം. അവർക്കൊന്നും X-ray യും, CT scan നും, ECG യുമൊന്നും വേണ്ടിയിരുന്നില്ല രോഗങ്ങൾ കണ്ട് പിടിക്കാൻ. ചരകന്റെയും, സുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധശാസ്ത്രം പഠിച്ചതെന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ(Father of Modern Medicine ) 'Hippocrates' താൻ എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു.

ഒരു സ്റ്റെതസ്ക്കോപ്പിന്റെയും, മൈക്രോസ്കോപ്പിന്റെയും സഹായമില്ലാതെ ആർഷഭാരത ഋഷിവര്യന്മാർ എഴുതിവച്ച സത്യങ്ങൾ ജീവിതത്തിൽ അനുവർത്തിച്ച ഹിന്ദുവിനെ നോക്കി പാശ്ചാത്യ ലോകം ഇങ്ങനെയൊക്കെ ചരിച്ചുതള്ളിയില്ലേ...

ഹിന്ദുക്കൾ നമസ്‌തേ പറഞ്ഞ് പരസ്പരം കൈകൾ കൂപ്പുമ്പോൾ - അവർ ചിരിച്ചു

വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിന്ദുക്കൾ കൈകാലുകൾ കഴുകുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ മൃഗങ്ങളെ ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ ചെടികളെയും, മരങ്ങളെയും, വനങ്ങളെ ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ വെജിറ്റേറിയൻ കഴിക്കുമ്പോൾ അവർ ചിരിച്ചു.

ഹിന്ദുക്കൾ യോഗ ചെയ്യുമ്പോൾ - അവർ ചിരിച്ചു.

ഹിന്ദുക്കൾ ദേവനെയും, ദേവിയെയും ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ മരിച്ചവരെ തീയിൽ ദഹിപ്പിക്കുമ്പോൾ അവർ ചിരിച്ചു

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഹിന്ദുക്കൾ കുളിക്കുമ്പോൾ - അവർ ചിരിച്ചു.

അന്ന് കളിയാക്കി ചിരിച്ചവരുടെ മുഖത്തെ ചിരിയൊക്കെ ഇപ്പോൾ എവിടെപ്പോയി???

മതങ്ങൾ പിന്നീട് ഉണ്ടായതാണ്. ഹിന്ദ ഒരു മതമല്ല, അത് ജീവിതമാർഗ്ഗമാണ്..
പ്രാചീന ഭാരത ഋഷിവര്യന്മാർ കാട്ടിത്തന്ന ശാസ്ത്രീയ ജീവിത മാർഗ്ഗം.

ഏത് മതത്തിലോ ദൈവത്തിലോ വിശ്വാസിച്ചാലും ഈ ഭാരത മണ്ണിൽ പിറന്ന നമ്മൾ ഓരോരുത്തരും ശാസ്ത്രീയമായ ജീവിതപാത പിന്തുടരുന്ന ഒരു ഹിന്ദുവാണെന്ന് ജീവിച്ച്‌ കാണിക്കുകയും,
ആത്മാഭിമാനത്തോടെ അത് ലോകത്തോട് വിളിച്ച് പറയുകയും ചെയ്യുക.

"നമ്മൾ യൂറോപ്യൻമാർ അന്ധകാരത്തിൽ ജീവിച്ചിരുന്നപ്പോൾ, ഒരു സമൂഹം പ്രകാശത്തിൽ ജീവിച്ചിരുന്നു എന്നും, അവരുടെ സംഭാവനകളെ നാം മറക്കരുത് എന്നും 'Max Muller' ഹൈന്ദവ സംസ്ക്കാരത്തെ പറ്റി പറഞ്ഞത് ഓരോ ഭാരതീയനും മറക്കാതിരിക്കുക."

അനുഭവിച്ചവര്‍ ഉണ്ടോ?
26/02/2024

അനുഭവിച്ചവര്‍ ഉണ്ടോ?

എല്ലാം ഒരു വിശ്വാസം അല്ലേ?(പങ്ക് വെക്കുന്നു )*ദൈവത്തെ കണ്ടിട്ടുണ്ടോ?*ഇല്ല.*കേട്ടിട്ടുണ്ടോ?*ഇല്ല.*തൊട്ടിട്ടുണ്ടോ?*ഇല്ല.*ര...
09/02/2024

എല്ലാം ഒരു വിശ്വാസം അല്ലേ?
(പങ്ക് വെക്കുന്നു )
*ദൈവത്തെ കണ്ടിട്ടുണ്ടോ?*
ഇല്ല.
*കേട്ടിട്ടുണ്ടോ?*
ഇല്ല.
*തൊട്ടിട്ടുണ്ടോ?*
ഇല്ല.
*രുചിച്ചിട്ടുണ്ടോ?*
ഇല്ല.
*മണത്തിട്ടുണ്ടോ?*
ഇല്ല.
*അപ്പോൾ ദൈവമുണ്ടോ?*
ഉണ്ട്.
*അതല്ലേ, അന്ധവിശ്വാസം?*
അല്ല.
*പിന്നേ?*
അതു വിശ്വാസം ആണു.
*വ്യത്യാസം?*
വിശ്വാസം എന്നാൽ ഒരു ഉറപ്പും നിശ്ചയവും ആണു.
*മനസിലായില്ല.*
പറയാം. നിങ്ങൾക്കു ഒരു FD Bank Account ഉണ്ടോ?
*ഉണ്ട്.*
അതെന്നു mature ആകും?
*2025 ൽ.*
അതിനു Nominee ഉണ്ടോ?
*ഉണ്ട്.*
ആരാ?
*ഭാര്യ.*
Ok. 2025 ൽ ആ FD mature ആകുമ്പോൾ അതു അനുഭവിക്കുവാൻ നിങ്ങളോ നിങ്ങളുടെ nominee ആയ ഭാര്യയോ കാണുമോ?
*എന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്?*
അതിന്റെ അടിസ്ഥാനം?
*എന്നു ചോദിച്ചാൽ?... അതൊക്കെ... ഒരു ഉറപ്പിന്റെ മേൽ അങ്ങു ചെയ്യുന്നതല്ലേ?*
Exactly. ആട്ടെ, നിങ്ങൾക്കു മക്കൾ ഉണ്ടോ?
*ഉണ്ടു. ഒരു മോൾ.*
എന്തു ചെയ്യുന്നു?
*പഠിക്കുന്നു.*
ഏതു ക്ലാസ്സിൽ?
*പത്താം ക്ലാസിൽ.*
Good. എന്തിനാ മോളെ പഠിപ്പിക്കുന്നെ?
*അവൾ പഠിച്ചു മിടുക്കിയായി നല്ല രീതിയിൽ ജീവിക്കണം. അവളാൽ കഴിയുന്നിടത്തോളം ഞങ്ങളെയും നോക്കണം.*
എന്താ ഉറപ്പു?
*ശെടാ, ഇതൊക്കെ ഒരു വിശ്വാസം അല്ലെ?*
Yes, there you are.
Btw, നിങ്ങൾ ഭക്ഷണം കഴിക്കുവല്ലോ, അല്ലെ?
*പിന്നെ ഭക്ഷണം കഴിക്കാത്ത ആരേലും ഉണ്ടോ?*
ഇല്ല. നമ്മൾ എല്ലാവരും ഭക്ഷണം കഴിക്കും. നിങ്ങൾ ഭക്ഷണം ഉണ്ടാക്കുവോ?
*ഉണ്ടാക്കും. ചിലപ്പോൾ ഞാൻ ഉണ്ടാക്കും, ചിലപ്പോൾ ഭാര്യ ഉണ്ടാക്കും.*
Okay. നിങ്ങളുടെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണം നിങ്ങൾ കഴിക്കുമോ?
*നല്ല കാര്യമായി! കഴിക്കും. Super taste അല്ലെ?*
Good. Taste ഒക്കെ അവിടെ നിൽക്കട്ടെ. ആ taste ന്റെ മറവിൽ, നിങ്ങളുടെ ഭാര്യ നിങ്ങളെ കൊല്ലുവാൻ ഭക്ഷണത്തിൽ വിഷം കലർത്തി തരില്ലെന്ന് എന്താണ് ഉറപ്പു?
*അയ്യോ. അവൾ അങ്ങനെ ചെയ്യില്ല.*
അതു നിങ്ങളുടെ വിശ്വാസം അല്ലെ?
*അതേ.*
സാർ. ഇതാണ് വിശ്വാസം. വിശ്വാസം ഇല്ലാതെ ആർക്കും ജീവിക്കുവാൻ പറ്റില്ല. എല്ലാം കണ്ടിട്ടും കേട്ടിട്ടും മണത്തിട്ടും രുചിച്ചിട്ടും സ്പർശിച്ചിട്ടും മാത്രമേ വിശ്വസിക്കു എന്നു വാശി പിടിക്കരുത്. കാരണം, അങ്ങനെ അല്ല നമ്മൾ ആരും ജീവിക്കുന്നത്. വിശ്വാസം ഇല്ലാതെ ജീവിക്കുവാൻ പറ്റില്ല. മാത്രമല്ല, ആ വിശ്വാസം പലപ്പോഴും 'അന്ധവുമാണ്'. ഒരു തെളിവും ഇല്ലെങ്കിലും നമ്മൾ ഒരു ഉറപ്പിലും നിശ്ചയത്തിലും മുമ്പോട്ടു പോകും.
*അപ്പോൾ വിശ്വാസം അന്ധമാകുന്നതിൽ പ്രശ്നമില്ല, അല്ലെ?*
വിശ്വാസം അന്ധം ആകുന്നതല്ല ഇവിടുത്തെ പ്രശ്നം. എന്റെ വിശ്വാസം നിങ്ങൾക്കും നിങ്ങളുടെ വിശ്വാസം എനിക്കും ഉപദ്രവം ആകുന്നോ എന്നുള്ളതാണ് പ്രശ്നം.
*എന്നു വച്ചാൽ?*
നിങ്ങളുടെ വിശ്വാസം നിങ്ങളുടെ വ്യക്തിപരമായ കാര്യം ആണു. ആരിൽ എന്തിൽ എങ്ങനെ എപ്പോൾ വിശ്വസിക്കണം എന്നു തീരുമാനിക്കുവാൻ നിങ്ങൾക്കു അവകാശം ഉണ്ടു. പക്ഷേ, നിങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ വിവേചിച്ചു പാർശ്വവൽക്കരിച്ചാൽ, അവരുടെ നീതി നിഷേധിച്ചാൽ, പീഡിപ്പിച്ചാൽ, ചൂഷണം ചെയ്‌താൽ, അടിച്ചമർത്തിയാൽ, കൊലചെയ്‌താൽ... അതാണ്‌ പ്രശ്നം.
*അപ്പോൾ ശരിയായ വിശ്വാസം?*
ശരിയായ വിശ്വാസം സ്നേഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്നേഹം ഇല്ലാത്ത വിശ്വാസം ആണു അപകടം. ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ ദൈവത്തെ സ്നേഹിക്കുകയാണ്. ദൈവം നിങ്ങളെയും സ്നേഹിക്കുന്നുവെന്ന് നിങ്ങളും വിശ്വാസിക്കുന്നു. ഭാര്യയെ nominee ആയി വയ്ക്കുന്നതും ഭാര്യ ഉണ്ടാക്കിയ ഭക്ഷണം സംശയം കൂടാതെ കഴിക്കുന്നതും നിങ്ങൾക്കു നിങ്ങളുടെ ഭാര്യയിലുള്ള സ്നേഹാധിഷ്ഠിതമായ വിശ്വാസം കൊണ്ടാണ്. നിങ്ങളുടെ മകളെ ഞങ്ങൾ പഠിപ്പിക്കുന്നത് അവളോട്‌ സ്നേഹം ഉള്ളത് കൊണ്ടും ആ സ്നേഹം തിരിച്ചറിഞ്ഞു അവൾ നിങ്ങളെയും സ്നേഹിക്കും എന്ന നിങ്ങൾക്കു വിശ്വാസം ഉള്ളതുകൊണ്ടുമാണ്.
*അപ്പോൾ, സ്നേഹാർദ്രമായ വിശ്വാസം, അതു എത്ര അന്ധമായാലും, നല്ല വിശ്വാസം ആണു. മറിച്ചു, പകയും വിദ്വേഷവും, ചൂഷണവും, ചതിയും നിറഞ്ഞ വിശ്വാസം, അതു എത്ര അന്ധമല്ലെങ്കിലും, അപകടമാണ്. ഒഴിവാക്കണം. അല്ലെ?*
അതേ, സഹോ. You got it. 😊
*ഓ, thank you. മനസിലായി.*
Great!
*അപ്പോൾ ശരി. വീണ്ടും കാണാം*
എന്താ ഉറപ്പ്?
*അതൊക്കെ ഒരു വിശ്വാസം അല്ലെ? ഹാ! ഹാ!*
Yes. Yes. വീണ്ടും കാണാം. ഹാ! ഹാ!

28/01/2024

64 യോഗിനികൾ🛕

ചതുഃഷഷ്ഠി കോടി യോഗിനി ബലി
"ചതു ഷഷ്ഠി കോടി യോഗിനി ഗണസേവിതായൈ നമഃ"
മൂല തത്വത്തിൽ വിരാജിക്കുന്ന പരാ ഭട്ടാരികയായ ലളിതയെ അറുപത്തിനാല് യോഗിനിമാർ സേവിച്ചു കൊണ്ടിരിക്കുന്നു എന്ന് തന്ത്ര ശാസ്ത്രം പറയുന്നു.
മൂല പ്രകൃതി ആകുന്നു ലളിത സർവ്വ ചരാചരത്തെയും തന്നിൽ തന്നെ സൃഷ്ടി സ്ഥിതി സംഹാരം ചെയ്തു തന്നിൽ തന്നെ തിരോധാന ഭാവത്തിൽ കുടികൊള്ളുന്നു അത് കൊണ്ടാകുന്നു ലളിത പ്രപഞ്ച രൂപിണിയും അവളുടെ മന്ത്രം പ്രപഞ്ച രഹസ്യവും അവളുടെ രൂപം ആകുന്ന ശ്രീ ചക്രം പ്രപഞ്ചസ്വരൂപിയും ആകുന്നു പ്രപഞ്ച നിയന്താവ് ആകുന്ന ലളിതയുടെ പരിചാരികമാർ ആകുന്നു യോഗിനിമാർ. 64 യോഗിനിമാർ കാലത്തിന്റെയും ദൈന്യം ദിന ജീവിതത്തിന്റെയും പ്രകൃതിയിൽ നടക്കുന്ന ഋതുഭേദങ്ങളും ആകുന്നു. എവിടെ നിന്ന് പ്രകൃതിയുടെ ചലനം ആരംഭിച്ചുവോ അവിടേക്കു തിരിച്ചു ചെല്ലുന്ന പ്രപഞ്ച പരിണാമ പ്രക്രിയയെ ആകുന്നു തന്ത്ര ശാസ്ത്ര" കാമ കലാ " എന്നു വിശേഷിപ്പിച്ചത് കല എന്നാൽ തത്വ സമൂഹം എന്നർത്ഥം. ഏതൊക്കെ തത്വങ്ങൾ ചേർന്നണോ ഈ പ്രകൃതി ഭൂജാതമായത് ആ വസ്തു (metirial ) ആകുന്നു കല. തന്ത്ര ശാസ്ത്രം അനുസരിച്ചു 64 കലകൾ ചേർന്നാണ് ഈ പ്രകൃതി ചലിക്കുന്നത് ആ കലയുടെ ചലനത്തിലൂടെ വരുന്ന പരിണാമം ആണ് പ്രകൃതിയിൽ കാണുന്ന ജനന മരണ ചാക്രിക പ്രവർത്തനം. ഇത് തന്നെ ആകുന്നു ദേവിയെ പരിസേവിക്കുന്ന അറുപത്തിനാല് യോഗിനിമാർ.
1. ബഹുരൂപ
2. താര
3. നർമ്മദ
4. യമുന
5. ശാന്തി
6. വാരുണി
7. ക്ഷേമംകരി
8. ഐന്ദ്രി
9. വാരാഹി
10. രണവീര
11. വാനരമുഖി
12. വൈഷ്ണവി
13. വൈദ്യരൂപ
14. ചർച്ഛിക
15. വേതാളി
16. ഛിന്നമസ്തിക
17. ജ്വാലാ കാമിനി
18. ഗഡവര
19. കരാളിക
20. സരസ്വതി
21. വിരൂപ
22. കാവേരി
23. ബലുക
24. നരസിംഹി
25. വിരജ
26. വികടാനന
27. മഹാലക്ഷ്മി
28. കൗമാരി
29. കർഘരി
30. വിന്ധ്യവാസിനി
31. രതി
32. യക്ഷിണി
33. സർപ്പസ്യ
34. വിനായകി
35. വീരകുമാരി
36. മാഹേശ്വരി
37. ഗദാധരി
38. കമനീയ
39. അംബിക
40. സ്തുതി
41. ആഗ്നേയി
42. കാളി
43. ഉമ
44. നാരായണി
45. സമുദ്ര
46. ബ്രാഹ്മണി
47. ജ്വാലാമുഖി
48. അതിഥി
49. വായുവേഗ
50. ചാമുണ്ട
51. മുരഥി
52. ചന്ദ്രകാന്തി
53. ഗംഗ
54. ധൂമാവതി
55. സർവ്വമംഗള
56. അജിത
57. സൂര്യപുത്രി
58. ഗാന്ധാരി
59. വായുവീണ
60. അഘോര
61. ഭദ്രകാളി
62. സുന്ദരി
63. ശൂലിനി
64. ഭദ്ര
എന്നിവരാണ് 64 യോഗിനികൾ...

29/12/2023
ജ്ഞാനം മനുഷൃനിൽ സ്വതസിദ്ധമായിട്ടുണ്ട്.ഒരു ജ്ഞാനവും വെളിയിൽ നിന്നും വരുന്നില്ല. എല്ലാം ഉള്ളിൽ തന്നെയുണ്ട്.നൃൂട്ടൻ ആകർഷണ ശ...
15/12/2023

ജ്ഞാനം മനുഷൃനിൽ സ്വതസിദ്ധമായിട്ടുണ്ട്.
ഒരു ജ്ഞാനവും വെളിയിൽ നിന്നും വരുന്നില്ല. എല്ലാം ഉള്ളിൽ തന്നെയുണ്ട്.

നൃൂട്ടൻ ആകർഷണ ശക്തി കണ്ടുപിടിച്ചു എന്നു നാം പറയുന്നു. അത് നൃൂട്ടനെ കാത്തുകൊണ്ട്
വല്ലമൂലയിലും ഒളിച്ചിരിക്കുകയായിരുന്നോ?
അത് അദ്ദേഹത്തിന്റെ മനസ്സിൽത്തന്നെ ഉണ്ടായിരുന്നു. കാലം വന്നപ്പോൾ അത് അദ്ദേഹത്തിന്ന് ഗോചരമായി.

ലോകത്തിൽ ഇന്നേവരെ ഉണ്ടായിട്ടുളള ജ്ഞാനം മുഴുവൻ മനസ്സിൽനിന്നും വന്നിട്ടുള്ളതാണ്. ജഗത്തിനെ സംബന്ധിച്ച അനന്തമായ
ജ്ഞാനമെല്ലാം നിങ്ങളുടെ മനസ്സിലുണ്ട്.
നിങ്ങളുടെ മനസ്സിനെ സ്വയം പഠിക്കാൻ ഒരു സൂചന നൽകുന്ന സന്ദർഭം സൃഷ്ടിക്കുന്ന ഒന്നുമാത്രമാണ് ബാഹ്യ പ്രപഞ്ചം. പഠനവിഷയം എപ്പോഴും സ്വന്തം മനസ്സുതന്നെ.

ആപ്പിൾ പഴത്തിൻ പതനം നൃൂട്ടന്ന് ഒരു സൂചനയായി. അതിനെ തുടർന്ന് അദ്ദേഹം അടുക്കി നോക്കി. അപ്പോൾ അവയ്ക്കിടയിൽ ഒരു പുതിയ കണ്ണി
കണ്ടെത്തി. അതിനെയാണ് 'ആകർഷണ നിയമം' എന്നു നാം വിളിക്കുന്നത്. ആ നിയമം ആ വീണ പഴത്തിലോ ഭൂമിയുടെ കേന്ദ്രത്തിൽ വല്ലതിലുമോ ആയിരുന്നില്ല.
അതിനാൽ ജ്ഞാനം മുഴുവൻ - ലൗകികമായാലും ആദ്ധൃാത്മികമായാലും മനുഷ്യന്റെ മനസ്സിൽ തന്നെയാണ്. എന്നാൽ വളരെയാളുകളുടേയും കാരൃത്തിൽ അതു കണ്ടെത്തപ്പെടാതെ മൂടിക്കിടക്കുകയാണ് എന്ന് മാത്രം.!

പറഞ്ഞാൽ മനസ്സിലാകുന്നവർക്ക് പറഞ്ഞു കൊടുക്കണം. പറഞ്ഞാൽ മനസ്സിലാകാത്തവർക്ക് മൗനം കൊണ്ടു വേണം പറഞ്ഞു കൊടുക്കേണ്ടത്. എന്തെന്...
13/12/2023

പറഞ്ഞാൽ മനസ്സിലാകുന്നവർക്ക് പറഞ്ഞു കൊടുക്കണം. പറഞ്ഞാൽ മനസ്സിലാകാത്തവർക്ക് മൗനം കൊണ്ടു വേണം പറഞ്ഞു കൊടുക്കേണ്ടത്. എന്തെന്നാൽ ചോദിക്കുന്ന വിഷയവും പറയാൻ ശ്രമിക്കുന്ന വിഷയവും തമ്മിലുള്ള അകലം കണക്കാക്കേണ്ടതുണ്ട്.

പറഞ്ഞു കൊടുക്കാവുന്ന അറിവ് ഭൗതികമാണ്. ആദ്ധ്യാത്മികമായ ദർശനം പറഞ്ഞു കൊടുക്കാനാകില്ല. ശരീരത്തിലൂടെ ആത്മാവിനെ കുറിച്ച് സംശയം ചോദിക്കുമ്പോൾ ശരീരത്തിലൂടെ ആത്മാവിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഉപനിഷത്ത് മന്ത്രങ്ങളുടെ അർത്ഥം മനസ്സിലാകില്ല. എന്തെന്നാൽ വിഷയബന്ധം ഇല്ലാതെയാണ് അതിനെ സമീപിക്കുന്നത്. ഭൗതികമായ ചോദ്യങ്ങൾക്ക് ഭൗതികമായ ഉത്തരങ്ങളുണ്ട്. ആദ്ധ്യാത്മികമായ ചോദ്യങ്ങൾക്ക് ആദ്ധ്യാത്മികമായ ഉത്തങ്ങളുമുണ്ട്. എന്നാൽ രണ്ടും കൂട്ടിക്കുഴച്ച് ചോദിക്കുകയോ രണ്ടും കൂട്ടിക്കുഴച്ച് മനസ്സിലാക്കുകയോ ചെയ്താൽ അത്തരം ചോദ്യങ്ങൾക്ക് മറുപടി ഇല്ല. മറുപടി കൊടുത്താലോ? അടുത്ത ചോദ്യം വരും എന്നല്ലാതെ ഉത്തരം ഗ്രഹിക്കുകയില്ല. വിഷയബന്ധം മാറിപ്പോകുന്നു എന്നതാണ് കുഴപ്പം.

"ഈശ്വരൻ ഉണ്ടോ?" എന്ന് ഒരാൾ ചോദിക്കുമ്പോൾ മറുപടി കൊടുക്കേണ്ടതില്ല. എന്തെന്നാൽ ഈശ്വരൻ ഉണ്ട് എന്ന് പറഞ്ഞാലും അത് കേൾക്കുന്നയാൾക്ക് വെറും വാക്കു മാത്രമാണല്ലോ? ആ മറുപടി എങ്ങനെ അയാൾക്ക് പ്രമാണമാകും. അതിനാൽ വീണ്ടും ചോദ്യങ്ങൾ ഉദിക്കും. എന്നാൽ ഈശ്വര സാക്ഷാൽക്കാരത്തിനുള്ള വഴിയെന്താണ് എന്ന ചോദ്യത്തിന് മറുപടി ഉണ്ടാകും. എന്തെന്നാൽ ചോദ്യം ധർമ്മപരമാണ്. അതിനാൽ ധർമ്മ മാർഗ്ഗം നിർദ്ദേശിക്കാനുള്ള സാദ്ധ്യത ആ ചോദ്യത്തിൽ ഉണ്ട്.

ഉത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളുണ്ട്. അതെല്ലാം തർക്കബുദ്ധിയോടെ മുൻവിധിയും കൊണ്ടു വരുന്ന ചോദ്യങ്ങളായിരിക്കും. "ഈശ്വരൻ ഉണ്ടോ, ഉണ്ടെങ്കിൽ എവിടെ? കാണിച്ചു തരൂ?" എന്ന ചോദ്യം അത്തരത്തിലൊന്നാണ്. ഒരാൾ അനുഭവിച്ചറിയുന്ന കാര്യം മറ്റൊരാളോട് ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെ അയാൾക്ക് ബോധിക്കുന്ന മറുപടി ആകും. അതിനാൽ വിവേകപൂർണ്ണമായ ചോദ്യം ഇത്തരത്തിലായിരിക്കും- "ഈശ്വരസാക്ഷാൽക്കാരത്തിനുള്ള വഴി എന്താണ്?"

മാർഗ്ഗത്തെ നിഷേധിച്ചു കൊണ്ട് എങ്ങനെയാണ് ലക്ഷ്യം നേടാൻ സാധിക്കുക. ലക്ഷ്യം കണ്ടില്ല എങ്കിൽ മാത്രമല്ലേ മാർഗ്ഗത്തെ നിഷേധിക്കേണ്ടതുള്ളൂ? ഓരോന്നിനും അതാതിൻറെ മാർഗ്ഗമുണ്ട്. അതു വഴി കടന്നു ചെന്ന് അറിയേണ്ടത് ചോദിച്ച് അറിഞ്ഞിട്ടു കാര്യമില്ല. സ്വയം അറിയേണ്ടത് മറ്റൊരാളോട് ചോദിച്ചിട്ടു കാര്യമില്ല. മാർഗ്ഗത്തെ കുറിച്ചു മാത്രമേ ചോദ്യമുള്ളൂ. ലക്ഷ്യം സ്വയം അനുഭവത്തിൽ വരേണ്ടുന്ന സത്യമാണല്ലോ? ഉദാഹരണത്തിന് മന്ത്രസിദ്ധി എന്താണെന്ന് അറിയണമെങ്കിൽ കുറഞ്ഞത് ഒരു വ്യാഴവട്ടക്കാലമെങ്കിലും ഏതെങ്കിലും ഒരു മന്ത്രം ശ്രദ്ധാഭക്തികളോടെ ജപിക്കേണ്ടതുണ്ട്. എന്നിട്ടും മന്ത്ര സിദ്ധിയുണ്ടായില്ല എങ്കിൽ മാത്രമേ ആ മാർഗ്ഗത്തെ നിഷേധിക്കാൻ നമുക്ക് അധികാരമുള്ളൂ. യുക്തികൊണ്ടോ മറ്റുള്ളവരുടെ വാക്കുകൾ കൊണ്ടോ അല്ല ഒന്നിനെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ടത്. സ്വാനുഭവമാണ് സത്യം.

സ്വാനുഭവം സത്യമാണോ എന്നത് മറ്റൊരാൾ അല്ല സാക്ഷ്യപ്പെടുത്തേണ്ടത്. സ്വാനുഭവത്തെ കുറിച്ച് മറ്റൊരാളോട് പറഞ്ഞാലും ആത്മനിഷ്ഠമായ അനുഭവസത്യമാകയാൽ അയാൾക്ക് അത് കേട്ടു കേൾവിയേ ആകുന്നുള്ളൂ. അതുകൊണ്ടു തന്നെ "ഈശ്വരൻ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ? മന്ത്രതന്ത്രങ്ങൾക്ക് ശക്തിയുണ്ടോ? വ്രതാനുഷ്ഠാനങ്ങൾക്കും തപസ്സിനും എന്ത് ഫലമുണ്ട്?" എന്നെല്ലാമുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.

ആചരിക്കുകയും അനുഭവം കൊണ്ട് അറിയുകയും ചെയ്യുകയാണ് വേണ്ടത്. ആദ്ധ്യാത്മികത എന്നത് കൈനീട്ടി വാങ്ങാൻ കഴിയുന്ന ഭൗതികസുഖങ്ങളുടെ പ്രസാദം അല്ല. അത് അന്തരംഗം അടങ്ങുമ്പോൾ സ്വയം വെളിപ്പെടുന്ന സത്യദർശനം ആണ്! മറ്റെല്ലാ ആഗ്രഹങ്ങളും ഒരു മന്ത്രത്തിലോ ഒരു ദേവതയിലോ അടങ്ങുമ്പോൾ സിദ്ധിക്കുന്ന മനഃശുദ്ധിയാണ് അതിനുള്ള ധർമ്മ മാർഗ്ഗം.

പറഞ്ഞാൽ മനസ്സിലാകുന്ന വിഷയങ്ങൾ മാത്രമേ പറയാവൂ. പറഞ്ഞാൽ മനസ്സിലാകുന്നവരോടേ പറയാവൂ. ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾക്കും വിഷയബന്ധമില്ലാത്ത ചോദ്യങ്ങൾക്കും പറഞ്ഞുകൊടുക്കാൻ കഴിയാത്ത വിഷയങ്ങൾക്കും മൗനം കൊണ്ടു വേണം മറുപടി പറയേണ്ടത്.

സന്ധ്യക്ക്‌ നാമം ചൊല്ലണം, അതും ഉറക്കെ,അമ്പലക്കുളത്തില്‍ മൂത്രം ഒഴിക്കാന്‍ പാടില്ല, മീന്‍ പിടിക്കാന്‍ പാടില്ല, സോപ്പ് ഉപയ...
13/10/2023

സന്ധ്യക്ക്‌ നാമം ചൊല്ലണം, അതും ഉറക്കെ,
അമ്പലക്കുളത്തില്‍ മൂത്രം ഒഴിക്കാന്‍ പാടില്ല,
മീന്‍ പിടിക്കാന്‍ പാടില്ല,
സോപ്പ് ഉപയോഗിക്കാന്‍ പാടില്ല.!
പാമ്പും കാവില്‍ നിന്ന് ഒരു ചുള്ളിക്കമ്പു പോലും ഒടിക്കാന്‍ പാടില്ല.!
ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും കളയാന്‍ പാടില്ല.!
മുതിര്‍ന്നവരെ ചവിട്ടാന്‍ പാടില്ല, അഥവാ ചവിട്ടിയാല്‍ തൊട്ടു നെറുകയില്‍ വെയ്ക്കണം.!
തുളസി, കറുക, ബ്രഹ്മി..ഇതൊന്നും നശിപ്പിക്കാന്‍ പാടില്ല.!
ഇതൊക്കെ , എഴുപതുകളില്‍ , ഒരു ശരാശരി നാട്ടിന്‍പുറത്ത് കുട്ടികള്‍ കേട്ട് പഴകിയ 'അരുത്'കളാണ്, നിര്‍ബന്ധങ്ങളും ! വേറെയും ഉണ്ട് ഇതുപോലെ ഉള്ള ആചാരങ്ങള്‍, മര്യാദകള്‍..
പക്ഷെ എണ്‍പതുകളില്‍ ഇതിനെയൊക്കെ ചോദ്യം ചെയ്യാനുള്ള 'യുക്തി'വാദം ആളുകളുടെ മനസ്സില്‍ കയറിയത് കമ്യുണിസ്റ്റ് പാർട്ടിയിൽ പ്രവര്‍ത്തിക്കുകയും അവരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.
ഇല്ലെങ്കില്‍? ചെയ്താല്‍? എന്തുണ്ടാകും? എന്നിങ്ങനെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങി.
സത്യമാണ്, നാമം ചൊല്ലാതിരുന്നത് കൊണ്ടു മാത്രം പരീക്ഷയ്ക്ക്‌ മാര്‍ക്ക് കുറഞ്ഞൊന്നും ഇല്ല!
അമ്പലക്കുളത്തില്‍ മൂത്രം ഒഴിച്ചത് കൊണ്ടു അപകടം ഒന്നും വന്നില്ല!
പാമ്പും കാവില്‍ നിന്ന് കാരപ്പഴം തിന്നിട്ട് വായില്‍ പുണ്ണ് വന്നില്ല..!
മുതിര്‍ന്നവരെ ചവിട്ടിയിട്ടു കാലില്‍ മന്ത് വന്നില്ല.!
പക്ഷെ... കുളങ്ങളായ കുളങ്ങള്‍ എല്ലാം മാലിന്യം കൊണ്ടു കൊഴുത്തു ചുവന്നു പോയി!
സന്ധ്യക്ക്‌ എല്ലാവരും ടിവിയുടെ മുന്നിലായി..
പച്ചത്തുരുത്ത് ആയിരുന്ന കാവുകള്‍ വെട്ടി വെളുപ്പിച്ചു!
ഒരു മണി അരി ഉണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട് ആരും പറയാതെയായി, അറിയാതെയായി!
മുതിര്‍ന്നവരോട് ഒട്ടും ബഹുമാനം ഇല്ലാതെയും ആയി..
തുളസിയും, കറുകയും, ബ്രഹ്മിയും..നട്ടാല്‍ മുളയ്ക്കാതെയായി.. കാണുന്നത് പരസ്യങ്ങളില്‍ മാത്രമായി!!
എന്ത് 'യുക്തി' ആയിരുന്നു ഇത്തരം നിർദ്ദോഷ ആചാരങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും. വിശ്വാസങ്ങള്‍ അന്ധമാകാതിരിക്കണം എന്നത് പോലെതന്നെ, എതിര്‍പ്പുകളും അന്ധമാകാതിരിക്കണം എന്ന് തിരിച്ചറിയാന്‍ വൈകിപോകുന്നത് അത്ര നല്ല ലക്ഷണം അല്ല.
പ്രകൃതിക്ക് ഇണങ്ങുന്ന, അതിനെ സംരക്ഷിക്കുന്ന എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങിനെതന്നെ നിലനിര്‍ത്താന്‍ കുറച്ചു തീവ്രവാദി ആകുന്നതില്‍ തെറ്റില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!
ചായ കുടിച്ചു കഴിഞ്ഞ് വലിച്ചെറിയാന്‍ പാകത്തിലുള്ള ഒരു disposable ഗ്ലാസ്‌ അല്ലല്ലോ ഈ ഭൂമി! നമുക്ക് കിട്ടിയ കോലത്തിലെങ്കിലും, അടുത്ത തലമുറയ്ക്ക് ഇത് കൈമാറാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ട്!

ജീവിതംജീവിതത്തിന് ഒരു ഭാഷയുമില്ല. ജീവിതം നിശബ്ദമാണ്. അവിടെയുള്ള ഒരേയൊരു ഭാഷ മൌനമാണ്ജീവിതം ഒരു ചലനമാണ് ഒഴുക്കാണ് നദിയാണ്....
26/09/2023

ജീവിതം

ജീവിതത്തിന് ഒരു ഭാഷയുമില്ല. ജീവിതം നിശബ്ദമാണ്. അവിടെയുള്ള ഒരേയൊരു ഭാഷ മൌനമാണ്

ജീവിതം ഒരു ചലനമാണ് ഒഴുക്കാണ് നദിയാണ്. ഒഴുക്ക് നിലക്കുമ്പോൾ അത് മലിനമാകുന്നു

വിത്തിന് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. അതൊരിക്കലും ഒരു പുഷ്പത്തെയോ, സൗരഭ്യത്തെയോ അറിയുന്നില്ല !നിങ്ങളുടെ ഉള്ളിൽമറഞ്ഞുകിടക്കുന്ന കഴിവ് പൂ൪ണമായും മറ നീക്കി പുറത്തുവരുമ്പോളാണ് ജീവിതം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വ൪ഷിക്കുക.

നിങ്ങളുടെ ചിന്തകളുടെ പൊടിപടലങ്ങൾ നിങ്ങൾ തുടച്ചു മാറ്റുന്ന ആ നിമിഷം നിങ്ങൾ ശരിയായ വഴിയിൽ എത്തിച്ചേരുന്നു, നിങ്ങൾ തന്നെ പാതയാകുന്നു

മൃഗങ്ങൾ നിഷ്ക്കളങ്കരാണ്. മനുഷ്യൻ കൗശലക്കാരനാണ്. അവന് മൃഗങ്ങളേക്കാൾ താഴാൻ കഴിയും. ദൈവത്തേക്കാൾ ഉയരാൻ കഴിയും

*മനസ്സ്*അഗ്നിയേക്കാൾ ചൂടുള്ളതാണ് ഈ മനസ്സ്.മനസ്സിന്റെ ഉറവിടം തേടിപ്പോകാൻ നിങ്ങൾക്ക് ഇച്ഛയുണ്ടെങ്കിൽ…ഈ മനസ്സ് അഗ്നിയേക്കാൾ...
25/09/2023

*മനസ്സ്*

അഗ്നിയേക്കാൾ ചൂടുള്ളതാണ് ഈ മനസ്സ്.

മനസ്സിന്റെ ഉറവിടം തേടിപ്പോകാൻ നിങ്ങൾക്ക് ഇച്ഛയുണ്ടെങ്കിൽ…
ഈ മനസ്സ് അഗ്നിയേക്കാൾ താപം വമിപ്പിക്കുന്നതാണ്.

താപമുള്ള വാക്കുകൾ മനസ്സുകൊണ്ട് പൊതിഞ്ഞ്
മനുഷ്യസഞ്ചയത്തിലേക്ക് ഇട്ടുകൊടുക്കുമ്പോഴാണ്
അഗ്നി ആളിക്കത്തുന്നത്.

അഗ്നി കെടാത്ത മനസ്സുമായി അലയുന്ന മനുഷ്യർ
സഞ്ചരിക്കുന്നിടമെല്ലാം അഗ്നി പടരും.

അഗ്നിഗോളത്തെക്കാൾ താപവും നശീകരണശക്തിയും
മനസ്സിനാണുള്ളത്.

മനസ്സിലടങ്ങാത്ത അഗ്നിയാണ്
ലോകത്തുള്ള എല്ലാ ഹിംസകൾക്കും
കാരണമായി തീർന്നിട്ടുള്ളത്.

മനസ്സിന്റെ ശാന്തി അനിർവ്വചനീയമാണ്,
അനുഭവവേദ്യമാണ്.
അത് ഒന്ന് അനുഭവിക്കണമെന്ന ആഗ്രഹം പാരമ്പര്യത്തിൽ ഉണ്ടാകണമെങ്കിൽ,
ശാന്തി ആഗ്രഹിച്ചു വളർന്നിട്ടുള്ള പാരമ്പര്യങ്ങളിൽ ജനിക്കണം.

ഏറ്റവും ദുർഗ്ഗമമായ,
കടന്നുചെല്ലാൻ പ്രയാസമുള്ള സ്ഥലം സ്വന്തം മനസ്സാണ്.

അന്യന്റെ മനസ്സിനെ പഠിക്കുമ്പോഴും,
അന്യനെക്കുറിച്ചു ഊഹിക്കുമ്പോഴും,
അന്യനെക്കുറിച്ചു തീരുമാനിക്കുമ്പോഴും,
അവനവനെ അറിയാത്ത മനസ്സിന്റെ വിഭ്രമങ്ങൾ!

ലോകത്തെ മുഴുവൻ പഠിക്കുമ്പോഴും,
സ്വയം പഠിക്കാനറിയാതെ വിഷമിക്കുന്ന
മനുഷ്യന്റെ മായിക പ്രപഞ്ചം….(ഗുരു അരുള്‍ )

Address

Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Sunday 9am - 5pm

Telephone

+918921357510

Alerts

Be the first to know and let us send you an email when Astro-Mind Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Astro-Mind Solutions:

Share

Category