03/06/2026
കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 30-05-2026 ന് ചൂരക്കോട് ഉള്ള കൃപാലയം കെയർ ഹോം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളോടൊപ്പം സമയം ചെലവഴിക്കുകയും രണ്ട് നേരത്തെ ഭക്ഷണത്തിനുള്ള ചെലവ് സംഭാവന നൽകുകയും ചെയ്തു. കൂടാതെ, അവർക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളും കൈമാറുകയുണ്ടായി.
ഈ ഉദ്യമത്തിൽ സംഭാവനകൾ നൽകി സഹകരിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.