യാക്കോബായ സുറിയാനി സഭ ന്യൂസ്

  • Home
  • India
  • Kolenchery
  • യാക്കോബായ സുറിയാനി സഭ ന്യൂസ്

യാക്കോബായ സുറിയാനി സഭ ന്യൂസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ വാർത്തകൾ നേരോടെ വിശ്വാസികളിൽ എത്തിക്കുന്നു

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ കലോത്സവം; കൂത്താട്ടുകുളം മേഖല ചാമ്പ്യന്മാർകോലഞ്ചേരി : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡ...
15/09/2026

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ കലോത്സവം; കൂത്താട്ടുകുളം മേഖല ചാമ്പ്യന്മാർ

കോലഞ്ചേരി : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ്റെ (ജെ.എസ്.ഒ.വൈ.എ) വാർഷിക കലോത്സവമായ 'സെറാഫ് 2026' സമാപിച്ചു. മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ നടന്ന കലോത്സവത്തിൽ കൂത്താട്ടുകുളം മേഖല ഒന്നാം സ്ഥാനവും, കോലഞ്ചേരി മേഖല രണ്ടാം സ്ഥാനവും, കണ്ടനാട് മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ടനാട് ഭദ്രാസനാധിപനും, അഖില മലങ്കര യൂത്ത് അസോസിയേഷൻ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പതാക ഉയർത്തി കലോത്സവം ഉദ്ഘാടനം ചെയ്‌തു. ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.

മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ പള്ളി വികാരി ഫാ. ജോൺ തോമസ് കുമുള്ളിൽ, ഫാ. സന്തോഷ് തെറ്റാലിൽ, ഫാ. എൽദോസ് മണപ്പാട്ട്, ഫാ. ജിജിൻ പാപ്പനാൽ, ഫാ. അജു ചാലപ്പുറം, വൈസ് പ്രസിഡന്റ് ജിത്തു ജോർജ്, സെക്രട്ടറി ഡോയൽ എൽദോ റോയി. ട്രഷറർ ജൂഡിൻ ജോയി, സിനോൾ വി. സാജു, അങ്കിത മറിയം സജി. ടിന്റോ സാബു, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോതമംഗലം മാര്‍ തോമാ യാക്കോബായ സുറിയാനി ചെറിയ പള്ളിയിലെ, പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ  കബർ വണങ്ങാൻ ഗജവീരൻ...
15/09/2026

കോതമംഗലം മാര്‍ തോമാ യാക്കോബായ സുറിയാനി ചെറിയ പള്ളിയിലെ, പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ കബർ വണങ്ങാൻ ഗജവീരൻ പാമ്പാടി രാജനെത്തിയപ്പോൾ ♥

പിറമാടം പള്ളി കയ്യേറാനുള്ള പരിശ്രമം അവസാനിപ്പിച്ചു മെത്രാൻ കക്ഷി (ഓർത്തോഡോക്സ്) വിഭാഗം പിരിഞ്ഞു. യാക്കോബായ സഭയുടെ അപ്പീൽ...
15/09/2026

പിറമാടം പള്ളി കയ്യേറാനുള്ള പരിശ്രമം അവസാനിപ്പിച്ചു മെത്രാൻ കക്ഷി (ഓർത്തോഡോക്സ്) വിഭാഗം പിരിഞ്ഞു. യാക്കോബായ സഭയുടെ അപ്പീൽ സെപ്റ്റംബർ 18ന് പരിഗണിക്കാനിരിക്കെയാണ്, പതിവ് നടകവുമായി മെത്രാൻ കക്ഷി വിഭാഗം ഇന്ന് രാവിലെ പള്ളിയുടെ മുന്നിൽ തമ്പടിച്ചത്.

കണ്ടനാട് ഭദ്രാസനത്തിലെ പിറമാടം പള്ളി കയ്യേറുവാൻ മെത്രാൻ കക്ഷി (ഓർത്തോഡോക്സ്) വിഭാഗം വീണ്ടും രംഗത്ത്.
15/09/2026

കണ്ടനാട് ഭദ്രാസനത്തിലെ പിറമാടം പള്ളി കയ്യേറുവാൻ മെത്രാൻ കക്ഷി (ഓർത്തോഡോക്സ്) വിഭാഗം വീണ്ടും രംഗത്ത്.

പുതുതായി നിർമ്മിക്കുന്ന കണ്ടനാട് മർത്തമറിയം കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം നടത്തി.കണ്ടനാട് : കണ്ടനാട് ' സെന്റ് മേരീസ് സിറിയ...
15/09/2026

പുതുതായി നിർമ്മിക്കുന്ന കണ്ടനാട് മർത്തമറിയം കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം നടത്തി.

കണ്ടനാട് : കണ്ടനാട് ' സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ‌് ക്രിസ്ത്യൻ അസോസിയേഷൻ്റെ കീഴിൽ പുതുതായി നിർമിക്കുന്ന മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം നടത്തി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ആശീർവദിച്ചു നൽകിയ അടിസ്ഥാന ശില അഭിവന്ദ്യരായ ഡോ. മോർ ഇവാനിയോസ് മാത്യൂസ്, ഡോ. മോർ ക്ലിമ്മീസ് കുര്യാക്കോസ് എന്നി മെത്രാപ്പോലീത്തന്മാർ ചേർന്ന് പള്ളി നിർമിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു.

സഭാ ട്രസ്‌റ്റി തമ്പു ജോർജ് തുകലൻ, ഉണ്ണിമിശിഹാ കത്തോലിക്ക പള്ളി വികാരി ഫാ. നിക്കോളാസ്, ഫാ. വർഗീസ് കറുത്തോൻ, ഫാ. ജോണി തുരുത്തിയിൽ, ഫാ. സോണി പട്ടരൂപറമ്പിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജൂബൻ ജോൺ, പഞ്ചായത്ത് അംഗങ്ങളായ ബിനു ജോഷി, വിനീത കാർത്തികേയൻ, ഷീജ ബാബു, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിനു ചെറിയാൻ, റോയി മാത്യു, ഷീബ ഷാജി, വികാരിമാരായ ഫാ. വർഗീസ് കളപ്പുരയ്ക്കൽ, ഫാ. അക്ഷയ് കോൽകുന്നേൽ, ഫാ. അരുൺ ബേസിൽ, പള്ളി ഭാരവാഹികളായ വിത്സൺ പൗലോസ്, ടി.എം. സൈമൺ, പി.ടി.തങ്കച്ചൻ, ജോണി കുര്യൻ, ജോണി വർഗീസ്, എൻ.വി. സണ്ണി, കെ.എം. തമ്പി എന്നിവർ പ്രസംഗിച്ചു.

ജർമ്മനിയിലെ അപ്പോസ്തോലിക സന്ദർശനം; കീസനിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിച്ചു.കീസൻ (ജർമ്മനി) : ആകമാന ...
15/09/2026

ജർമ്മനിയിലെ അപ്പോസ്തോലിക സന്ദർശനം; കീസനിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിച്ചു.

കീസൻ (ജർമ്മനി) : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ജർമ്മനിയിലെ അപ്പോസ്തോലിക സന്ദർശനത്തോടനുബന്ധിച്ച് കീസനിലെ മോർ ബർസൗമോ ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സ്ലീബാ പെരുന്നാളിനോടനുബന്ധിച്ചാണ് സെപ്റ്റംബർ 13-ന് വിശുദ്ധ കുർബാന നടന്നത്. കീസനിലും സമീപ പ്രദേശങ്ങളിലുമുള്ള മോർ ബർസൗമോ, മോർ അപ്രേം ആൻഡ് തെയോദോറോസ്, മോർ ഏലിയോ, മോർ ഹദ്ബ്ശാബോ എന്നീ നാല് ദൈവാലയങ്ങളിലെ വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സാന്നിധ്യം വിശ്വാസികൾക്ക് ആത്മീയമായ അനുഗ്രഹമായി.

അഭിവന്ദ്യരായ മോർ ഫിലക്സീനോസ് മത്തിയാസ് നയിസ്, മോർ ജൂലിയസ് ഹന്നാ ആയ്ദിൻ, മോർ പോളിക്കാർപ്പോസ് ഔഗേൻ ആയ്ദിൻ, മോർ ഔഗേൻ അൽ ഖൗറി നെയ്മത്ത് എന്നി മെത്രാപ്പോലീത്തന്മാർ പരിശുദ്ധ പാത്രിയർക്കീസ് ബാവായോടൊപ്പം വിശുദ്ധ കുർബാനയിൽ സഹശുശ്രൂഷകരായി. സ്ലീബ പെരുന്നാളിന്റെ ആത്മീയ സന്ദേശം അനുസ്മരിച്ചുകൊണ്ട് നടന്ന ശുശ്രൂഷയിൽ ജർമ്മനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ സജീവമായി പങ്കുചേർന്നു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അപ്പോസ്തോലിക സന്ദർശനം ജർമ്മനിയിലെ സുറിയാനി ഓർത്തഡോക്സ് വിശ്വാസസമൂഹത്തിന് വലിയ ആത്മീയ പ്രചോദനമായി.

15/09/2026

🤝 മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും പുണ്യഭൂമി… ❤️

ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാളിന് ഇനി 10 ദിനരാത്രങ്ങൾ മാത്രം… 🙏✨

ജാതി - മത ഭേദമന്യേ അനുഗ്രഹം തേടിയെത്തുന്ന വിശ്വാസികളുടെ പ്രാർത്ഥനകൾക്ക് സാക്ഷിയായി വിശുദ്ധ കബറിടം…

പരിശുദ്ധ ബാവായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ… 🙏❤️

#സാഹോദര്യം #ഓർമ്മപ്പെരുന്നാൾ

15/09/2026

വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്റെ അനുദിന സന്ദേശം

പുനർനിർമിച്ച ആലാട്ടുചിറ ബേത്ലഹേം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോൻ അഭിഷേക കുദാശയും, ബലിയർപ്പണവും 2026...
14/09/2026

പുനർനിർമിച്ച ആലാട്ടുചിറ ബേത്ലഹേം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോൻ അഭിഷേക കുദാശയും, ബലിയർപ്പണവും 2026 സെപ്റ്റംബർ 26, 27 (ശനി, ഞായർ) തീയതികളിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമ്മികത്വത്തിലും, അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.

Address

Kolenchery
682308

Alerts

Be the first to know and let us send you an email when യാക്കോബായ സുറിയാനി സഭ ന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to യാക്കോബായ സുറിയാനി സഭ ന്യൂസ്:

Shortcuts

Share