Edakkattuvayal

Edakkattuvayal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edakkattuvayal, Hindu temple, Edakkattuvayal P. O, Ernakulam, Kolenchery.

Edakkattuvayal is a village in Ernakulam district in the Indian state of Kerala.Toc H Institute of Science and Technology is a major educational institution in the area Coordinates 9°52′0″N 76°26′0″ECoordinates: 9°52′0″N 76°26′0″E
Country India
State Kerala
District(s) Ernakulam
Nearest city Kochi
Population 10,977 (2001)
Time zone IST (UTC+05:30)

അക്ഷരങ്ങളോടൊപ്പം വർണങ്ങളിലേക്കും!2026 ജൂലൈ 11, ശനിയാഴ്ച രാവിലെ 10 മണിക്ക്, എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാലയിൽ "ബോധി" ചിത...
13/07/2026

അക്ഷരങ്ങളോടൊപ്പം വർണങ്ങളിലേക്കും!

2026 ജൂലൈ 11, ശനിയാഴ്ച രാവിലെ 10 മണിക്ക്, എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാലയിൽ "ബോധി" ചിത്രരചനാ പഠനക്ലാസിന് തുടക്കമായി.

ആർട്ടിസ്റ്റ് സന്ധ്യ എം. എസ്., BFA, MFA (ആർ.എൽ.വി.) നയിക്കുന്ന ഈ സംരംഭം, വായനയുടെ ലോകത്തെയും ചിത്രകലയുടെ സൃഷ്ടിപരതയെയും മനോഹരമായി ബന്ധിപ്പിക്കുന്ന പുതിയൊരു ചുവടുവയ്പാണ്.

ഭദ്രദീപം കൊളുത്തി, ബഹു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു, കലയും വായനയും ഒരു സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന ചാലകശക്തിയാണെന്ന് ഉദ്ബോധിപ്പിച്ചു.

വായനശാല പ്രസിഡന്റ് ശ്രീ. കെ. ജി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി, ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ചിത്രകലാ വിദ്യാർത്ഥികളും കലാസ്നേഹികളും ചടങ്ങിൽ പങ്കുചേർന്നു.

ഉദ്ഘാടനത്തിനുശേഷം ആർട്ടിസ്റ്റ് ചിത്ര ചന്ദ്രൻ ചിത്രകലയുടെ പ്രാഥമിക പാഠങ്ങളെ ആസ്പദമാക്കി നടത്തിയ "ലൈവ് ഇന്ററാക്റ്റീവ് ഡെമോൺസ്ട്രേഷൻ" ഏറെ ശ്രദ്ധയാകർഷിച്ചു.

ഒരു നല്ല വായന മനസ്സിൽ ചിത്രങ്ങൾ വരയ്ക്കുന്നു…
ഒരു നല്ല ചിത്രം ആയിരം വാക്കുകൾ വായിപ്പിക്കുന്നു…
അക്ഷരങ്ങളുടെയും വർണങ്ങളുടെയും ഈ മനോഹരമായ സംഗമത്തിലൂടെ എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാല പുതിയൊരു സാംസ്കാരിക യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

ഗ്രാമീണ വായനശാല, എടയ്ക്കാട്ടുവയൽ
വായനയോടൊപ്പം സർഗാത്മകതയിലേക്കും…

പ്രീയപ്പെട്ടവരെ ,എടയ്ക്കാട്ടുവയൽ ഗ്രാമത്തിലെ നമ്മുടെ ഗ്രാമീണ വായനശാലയുടെ പുനർസമർപ്പണ ചടങ്ങ് ഇന്ന് നടക്കുകയാണ്. ഉച്ചകഴിഞ്...
19/06/2026

പ്രീയപ്പെട്ടവരെ ,

എടയ്ക്കാട്ടുവയൽ ഗ്രാമത്തിലെ നമ്മുടെ ഗ്രാമീണ വായനശാലയുടെ പുനർസമർപ്പണ ചടങ്ങ് ഇന്ന് നടക്കുകയാണ്. ഉച്ചകഴിഞ്ഞ് 3.30 ന് എടയ്ക്കാട്ടുവയൽ ഫാർമേഴ്‌സ് ഹാളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. കേരള സാഹിത്യ അക്കാഡമി അവാർഡും ഓടക്കുഴൽ അവാർഡ് ജേതാവുമായ പ്രശസ്ത കവി എസ് ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ് താലൂക്ക് ലൈബ്രറി ഭാരവാഹികൾ, പഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുക്കും. നമ്മുടെ നാട്ടുകാരായ അക്കാദമിക് പ്രതിഭകളെയും ലൈബ്രറി പ്രവർത്തകരെയും ആദരിക്കും.
കൊച്ചി രാജ്യ ഭരണകാലത്തെ പുസ്തകങ്ങൾ മുതൽ കഴിഞ്ഞ ആഴ്ച ഇറങ്ങിയ പുസ്തകങ്ങൾ വരെ (എല്ലാ മില്ലെങ്കിലും) ഉൾപ്പെടുത്തി കുറച്ചധികം പുസ്തക ശേഖരം നമുക്ക് ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രത്യേകമായും , യുവജനങ്ങൾക്ക് മൽസര പരീക്ഷകളിൽ ഉന്നതവിജയം നേടുന്നതിനു സഹായകരമായ G.K ശേഖരവും ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള വിവിധ ശീർഷകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

നമ്മുടെ നാടിൻ്റെ സുപ്രധാന ദിനങ്ങളിലൊന്നായി ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ ദിനത്തിൽ താങ്കൾ എല്ലാ അസൗകര്യങ്ങളും മാറ്റിവെച്ച് ഈ ചരിത്രമുഹൂർത്തത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ

പ്രസിഡൻ്റ്
KGരവീന്ദ്രനാഥ്
സെക്രട്ടറി
ജോഷി വർഗീസ്
ട്രഷറർ
പീ ജി. ജയകുമാർ

04/06/2026
എടയ്ക്കാട്ട് വയൽ ഗ്രാമപഞ്ചായത്തിന്റെയും  തൊട്ടൂർ പ്രഥമികാരോഗ്യ കേന്ദ്രത്തിന്റെയും  സംയുക്താഭിമുഖ്യത്തിൽ  ദേശീയ ഡെങ്കിപ്പ...
16/05/2026

എടയ്ക്കാട്ട് വയൽ ഗ്രാമപഞ്ചായത്തിന്റെയും തൊട്ടൂർ പ്രഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം തൊട്ടൂർ ഗ്രാമ പഞ്ചായത്തിലെ എടയ്ക്കാട്ട് വയൽ കവലയിൽ വെച്ച് ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജൂലിയ ജെയിംസ് നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ശ്രീമതി ഷീന ഷാജി അദധ്യക്ഷത വഹിച്ചു തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു ജോസഫ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി ,ഇടയ്ക്കാട്ടു വയൽ UP സ്കൂൾ HM ശ്രീമതി സബിത ഷെറിൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു കെ, പബ്ലിക് ഹെൽത്ത് നേഴ്സ് സരസു, MLSP മാരായ സുരഭി എ കെ, പ്രസീത വിനീഷ്, അരുണിമ അജി ആശാവർക്കർ ജോബില എസ്സ് സ്കറിയ , പങ്കെടുക്കുകയും ചെയ്തു."മഴ എത്തും മുൻപേ "എന്ന പ്രോഗ്രാം -ന്റെ ഭാഗമായി വീടുകളിലും, സ്ഥപനങ്ങളിലും പരിശോധനയും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നു തുടർന്ന് വാർഡ് മെമ്പർ ബിജു തോമസ് എല്ലാവർക്കും പ്രതിജ്ഞ ചൊല്ലികൊടുത്തു.
ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി സ്റ്റെഫി എസ്സ് നന്ദി അറിയിച്ചു... ഈ പ്രോഗ്രാമിൽ ഗപ്പി ഫിഷ് വിതരണം നടത്തുകയും ചെയ്തു.

30/03/2026

സ്മാർട്ട് വില്ലേജ് ഓഫീസ്, Edakkattuvayal.

Address

Edakkattuvayal P. O, Ernakulam
Kolenchery
682313

Alerts

Be the first to know and let us send you an email when Edakkattuvayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Edakkattuvayal:

Shortcuts

Share

Category