OCYM Kandanad West

OCYM Kandanad West Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OCYM Kandanad West, Religious organisation, Kolenchery.

03/06/2025

തടയാം മഹാമാരിയെ I കരുതൽ തുടരാം

പരിസ്ഥിതി ദിനം ആചരിച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും, ഭദ്രാസന ഇക്കോളജിക്കൽ കമ്മീഷന്റെയും സംയുക്ത ആ...
02/06/2025

പരിസ്ഥിതി ദിനം ആചരിച്ചു

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും, ഭദ്രാസന ഇക്കോളജിക്കൽ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ബേസിൽ ജോർജ്, ഇക്കോളജിക്കൽ കമ്മീഷൻ വൈസ് പ്രസിഡണ്ട് ഫാ. ഗീവർഗീസ് ജോൺ,ഫാ റോബിൻ ജേക്കബ്, ഫാ. അനു തോമസ്, യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ. എൽദോ ജോർജ്, ജോയിന്റ് സെക്രട്ടറി ശ്രീ. ആൾഡ്രിൻ എന്നിവർ നേതൃത്വം നൽകി.

01/06/2025

കർത്താവിൽ പ്രിയരേ,

രണ്ട് മാസത്തെ വേനലവധിക്കാലത്തിന് ശേഷം നമ്മുടെ കുഞ്ഞുങ്ങൾ വീണ്ടും വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുകയാണല്ലോ. അറിവിന്റെ ലോകത്ത് ശോഭിക്കാൻ എല്ലാ കുഞ്ഞുങ്ങൾക്കും, അവരെ വിജ്ഞാനത്തിന്റെ പാതയിലൂടെ വഴിനടത്തുവാൻ അധ്യാപകർക്കും കഴിയട്ടെയെന്ന് ആദ്യം തന്നെ ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു. ലഹരിപ​ദാർത്ഥങ്ങൾ പലരൂപത്തിൽ നമ്മുടെ കുട്ടികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. പുതിയ അധ്യയനവർഷത്തിൽ അതീവജാ​ഗ്രതയോടെ നാം നോക്കി കാണേണ്ട ഒരു വിഷയമാണിത്. ഒരു തരത്തിൽ പറഞ്ഞാൽ കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകുകൾക്കുള്ളിൽ സംരക്ഷിക്കുന്നത് പോലെ നാം നമ്മുടെ കുട്ടികളെ കരുതേണ്ടകാലം.
ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിലെന്നപോലെ വീടുകളിലും നടക്കണം.

സ്ക്കൂൾ തുറക്കുമ്പോൾ എല്ലാവരും കുട്ടികളെയാണ് ആദ്യം ഉപ​ദേശിക്കാറുള്ളത്. എന്നാൽ ഇത്തവണ പ്രിയപ്പെട്ട മാതാപിതാക്കളെ ഉപദേശിക്കാനാണ് എളിയവനായ ഞാൻ ആ​ഗ്രഹിക്കുന്നത്. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ 'ബെസ്റ്റ് ഫ്രണ്ട്സായിരിക്കണം'. മറകളില്ലാത്ത ആത്മബന്ധത്തിലൂടെ പല വെല്ലുവിളികളെയും നേരിടാനാകും. നിങ്ങളുടെ തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങൾ കുട്ടികളിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. അവർക്കായി സമയം മാറ്റിവെക്കാൻ കഴിയണം. കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ മത്സരിക്കുമ്പോൾ മാതാപിതാക്കളായ നിങ്ങളാണ് അവരുടെ അനിവാര്യഘടകം എന്നത് വിസ്മരിക്കരുത്. അങ്ങനെ വരുമ്പോൾ പ്രിയമാതാപിതാക്കളെ, നിങ്ങളായിരിക്കും അവരുടെ 'ബെസ്റ്റ് ഫ്രണ്ട്സ് '.

അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകൾക്കും, പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും തിരുമേനി അപ്പച്ചന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ.
- ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️

*Holy Ordination to the order of SUB-DIACONATE* (Yaupadyakno) of Br. Markose Puthuran To be ordained by the hands of H.H...
01/06/2025

*Holy Ordination to the order of SUB-DIACONATE* (Yaupadyakno) of Br. Markose Puthuran
To be ordained by the hands of H.H. Baselios Marthoma Mathews III, the Catholicose of East & Malankara Metropolitan

At St. Mary's Orthodox Syrian Cathedral, Mannookkunnu, Mulakulam.

2/06/2025 | 06:30 AM onwards

📺 Streaming on Nasrani Media HD YouTube Channel

For enquiries ☎
‪+91 8281464920‬
‪+91 9947731661‬

Please watch in 1080p resolution on YouTube, and with headphones for a better viewing experience.

https://youtube.com/live/FFzYIxZwf2g?feature=share

  മുളക്കുളം മണ്ണുക്കുന്ന് സെന്റ് മേരീസ്‌  ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സംസ...
01/05/2025


മുളക്കുളം മണ്ണുക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ "Smash against drugs" എന്ന മുദ്രാവാക്യം ഉയർത്തി may 24 നടതുന്ന *വടക്കൻ മേഖല ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപോലീത്തയും ഇടവക മെത്രാപൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ തിരുമേനി നിർവഹിച്ചു.*

കണ്ടനാട് ഈസ്റ്റ്‌, കണ്ടനാട് വെസ്റ്റ്, ഇടുക്കി, കൊച്ചി അങ്കമാലി എന്നീ മെത്രാസനങ്ങളിലെ ഇടവകകളെ ഉൾക്കൊള്ളിച്ച് നടത്തുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 7000 രൂപയും ട്രോഫിയുമാണ്. പ്രായ-ലിംഗ ഭേതമന്യേ ഒരു ഇടവകയിൽ നിന്ന് പരമാവധി 2 ടീമുകൾക്ക് പങ്കെടുക്കാവുന്ന ഈ ടൂർണമെന്റിൽ, രജിസ്‌ട്രേഷൻ ഫീ ഇനത്തിൽ ടീം ഒന്നിന് 1000 രൂപയാണ് ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രഷനും https://forms.gle/qb9mtGiqJ2abVn3P8 എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

ഇടവക വികാരി ഫാ. റോബിൻ മർക്കോസ്, സഹ വികാരി ഫാ. ജോമോൻ കെ ജോർജ്ജ്, കൈക്കാരന്മാരായ സണ്ണി പി പൗലോസ്, റോയ് സി സി, പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി എൽദോസ് ജോർജ്ജ്, മുളക്കുളം മേഖല സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ്, യൂണിറ്റ് സെക്രട്ടറി ബേസിൽ ജോൺ, പ്രസ്ഥാനം പ്രവർത്തകർ എന്നിവർ സമീപം.

    മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ "SMASH AGANIST DRUG...
28/04/2025


മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ "SMASH AGANIST DRUGS " എന്ന ക്യാമ്പയിൻ ഭാഗമായി ഇടുക്കി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട്, വെസ്റ്റ് കൊച്ചി, അങ്കമാലി എന്നീ ഭദ്രാസനകളിലെ യുവജനകളെ ഉള്കൊള്ളിച്ച് കൊണ്ട് വടക്കൻ മേഖല അടിസ്ഥാനത്തിൽ നടത്തപെടുന്ന ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റിൽ നിങ്ങൾക്കും പങ്കാളികളാകാം. ടീം രജിസ്റ്റർ ചെയ്യുന്നതിനായി ഫോം പൂരിപ്പിക്കുക
https://forms.gle/qb9mtGiqJ2abVn3P8

ഒന്നാം സമ്മാനം: 10,000/- രൂപയും ട്രോഫിയും
രണ്ടാം സമ്മാനം: 7,000/- രൂപയും ട്രോഫിയും
രജിസ്‌ട്രേഷൻ ഫീ ടീം ഒന്നിന്: 1000/- രൂപ


കൂടുതൽ വിവരങ്ങൾക്ക്
8590330274, 8111814610, 6282187702

05/04/2025
*ഭദ്രാസന യുവജനപ്രസ്ഥാന പ്രവർത്തന ഉദ്ഘാടനവും കാതോലിക്കാ ദിനാചരണവും*പ്രിയരേ കണ്ടനാട് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ 2025-20...
02/04/2025

*ഭദ്രാസന യുവജനപ്രസ്ഥാന പ്രവർത്തന ഉദ്ഘാടനവും കാതോലിക്കാ ദിനാചരണവും*
പ്രിയരേ

കണ്ടനാട് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ 2025-2026 വർഷത്തിലെ പ്രവർത്തന ഉദ്ഘാടനവും കാതോലിക്കാ ദിനചാരണവും ഏപ്രിൽ 6 ന് ഞായറാഴ്ച ആട്ടിൻകുന്നു സെന്റ് മേരീസ്‌ ഓർത്തഡോക്സ് ദേവാലയത്തിൽ ഉച്ചയ്ക്ക് 2.30 മുതൽ നടത്തപെടുകയാണ്. ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.സക്കറിയ മാർ സേവേറിയോസ് യോഗം ഉദ്ഘാടനം നിർവഹിക്കും. ഭദ്രാസനത്തിലെ വൈദികരും, യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹികളും യോഗത്തിൽ സംബന്ധിക്കുന്നതാണ്. പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി 2 ഡയാലിസിസ് കിറ്റ് അർഹതപ്പെട്ടവർക്ക് നൽകുന്നു. കൂടാതെ യോഗത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് പദ്ധതികൾ ആവിഷ്കരിക്കുവാൻ ആഗ്രഹിക്കുന്നു.

ഈ സമ്മേളനം വിജയപ്രദമാക്കുവാൻ ഏവരുടെയും പ്രാർത്ഥനയും, സാന്നിധ്യ സഹകരണവും ക്ഷണിക്കുന്നു.

എന്ന്
ഫാ.ബേസിൽ ജോർജ്
(വൈസ് പ്രസിഡന്റ്, യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ്)

ശ്രീ.എൽദോസ് ജോർജ്
(ജനറൽ സെക്രട്ടറി, യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ്)

22/02/2025
കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും ചരിത്രപ്രസിദ്ധമായ കണ്ടനാട് പള്ളിയിൽ2025 മാർച്ച് 2 ഞായറാഴ്ച വൈകിട്ട് 3...
15/02/2025

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും ചരിത്രപ്രസിദ്ധമായ കണ്ടനാട് പള്ളിയിൽ
2025 മാർച്ച് 2 ഞായറാഴ്ച വൈകിട്ട് 3 മണിക്ക്

#മലങ്കരസഭ
#കണ്ടനാട്ഭദ്രാസനതലപ്പള്ളി

07/02/2025

Address

Kolenchery

Website

Alerts

Be the first to know and let us send you an email when OCYM Kandanad West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM Kandanad West:

Share