കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര രക്ഷാവേദി

  • Home
  • India
  • Kodungallur
  • കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര രക്ഷാവേദി

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര രക്ഷാവേദി "കാവ് കാക്കാൻ നമ്മളുണ്ട്
നമുക്കൊപ്പം കാളിയുണ്ട് "

25/11/2023
🕉️കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഹൈന്ദവ സംഘടനകളെ മാറ്റി നിർത്തുക എന്ന ലക്ഷ്യം ദേവസ്വം ബോർഡ് ഭരിക്കുന്ന ഇടത്പക്ഷ...
24/11/2023

🕉️
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഹൈന്ദവ സംഘടനകളെ മാറ്റി നിർത്തുക എന്ന ലക്ഷ്യം ദേവസ്വം ബോർഡ് ഭരിക്കുന്ന ഇടത്പക്ഷത്തിന്റെ ആവശ്യകതയാണ്..

കാരണം...

സേവനത്തിലൂടെയും സ്നേഹത്തിലൂടെയും വിവിധ ഹൈന്ദവ സംഘടനകൾ കൊടുങ്ങല്ലൂർ ക്ഷേത്രം കേന്ദ്രീകരിച്ചു നിരന്തരപ്രവർത്തനം നടത്തുകയും ഭക്തജനങ്ങൾ അത് അംഗീകരിക്കുകയും ക്ഷേത്ര സംരക്ഷണ സമിതി പോലുള്ള സംഘടനകൾക്ക് കൊടുങ്ങല്ലൂരിൽ നല്ല രീതിയിൽ ഉള്ള സ്വാധീനം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്തിട്ടുള്ളതാണ്..

ജനങ്ങളിൽ ഇത്തരം സംഘടനകൾക്ക് ഉണ്ടായ സ്വാധീനം നിരന്തരം ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ച് പോരുന്ന ഇടത്പക്ഷത്തിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല..

പല രീതിയിൽ ഹൈന്ദവ സംഘടനകളെ കാവിലെ മണ്ണിൽ നിന്നും മാറ്റിനിർത്താൻ നിരന്തരം ശ്രമിച്ചുപോന്നിരുന്നെങ്കിലും അതൊക്കെ പരാജയപ്പെടുകയാണ് ഉണ്ടായതും.. അങ്ങനെ ഇരിക്കെയാണ് ഭരണകൂട - ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് വളരെ ഏകപക്ഷീയമായ രീതിയിൽ ക്ഷേത്ര ഉപദേശക സമിതി ഇടത്പക്ഷത്തിന്റെ നേതൃത്വത്തിൽ ചുമതല ഏൽക്കുന്നത്..

ഹിന്ദു വിരുദ്ധ സമീപനം മാത്രം ചെയ്തു പോരുന്ന ഇടത്പക്ഷം സ്വാഭാവികമായും ഹിന്ദു സംഘടനകളുടെ പ്രവർത്തനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ടി ഉപദേശക സമിതിയെ കൂട്ടുപിടിച്ച് നടത്തിപ്പൊരുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അയ്യപ്പ വിശ്രമകേന്ദ്രം തകർത്തതും..

ഈ ഭക്തജനദ്രോഹ നടപടിയിൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ ഇതിലൊന്നും തങ്ങൾക്കൊരു പങ്കുമില്ലേയെന്ന കരച്ചിൽ ഉപദേശക സമിതിയിൽ പെട്ട രാഷ്ട്രീയത്തിന് അതീതമായുള്ള ഭക്തജന കൂട്ടായ്മയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ചില ആളുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..

സിപിഎം അജണ്ടകൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഉപദേശക സമിതി രാഷ്രീയത്തിന് അതീതമായി ഹിന്ദുക്കളെ സംഘടപ്പിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ മാത്രം ബുദ്ധിയില്ലാത്തവരല്ല കൊടുങ്ങല്ലൂരിലെ ഹിന്ദുജനത എന്ന സാമാന്യബോധമെങ്കിലും ഇക്കൂട്ടർക്ക് വേണമായിരുന്നു..

ഒരു രാഷ്ട്രീയക്കാരന്റെയും താല്പര്യം സംരക്ഷിക്കാനല്ല മറിച്ച് ആത്മാഭിമാനമുള്ള ഹിന്ദുവിന്റെ താല്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുക എന്നതിന് മാത്രമാണ് ക്ഷേത്ര രക്ഷാ വേദിയുടെ പ്രവർത്തനങ്ങൾ ഊന്നൽ നൽകുന്നത്.. അത്തരം പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ഹിന്ദുത്വത്തിൽ അഭിമാനിക്കുന്ന രാഷ്ട്രീയക്കാർ ഞങ്ങളുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും ചെയ്യും..

ഹിന്ദു ഐക്യത്തിൽ വിള്ളൽ വീഴ്ത്താൻ പണവും പദവിയും പരിഗണനയും മോഹിച്ച് പലരും ഉപദേശക സമിതിയിൽ പ്രവർത്തിക്കുന്നണ്ടെന്ന കാര്യം പകൽ പോലെ വ്യക്തമായി ഏവർക്കും അറിയാവുന്നതുമാണ്..

ആചാര സംരക്ഷണം എന്ന പേരിൽ കുളം കലക്കി മീൻ പിടിക്കാൻ ഇവർ മുൻപും ഇറങ്ങിപ്പുറപ്പെട്ടിരുന്നതാണ്..

സ്ഥാനമാനങ്ങൾ ഇല്ലാതായപ്പോൾ അത് കിട്ടുന്ന സംഘടനകളിലേക്ക് ചാടിപ്പോയവരെ ഉപയോഗിച്ച് ഇടത്പക്ഷം നല്ല രീതിയിൽ തന്നെ ചുടുചോർ വാരിപ്പിക്കുന്നുണ്ട്..

രാഷ്രീയപരമായി നിങ്ങൾക്ക് എന്തെകിലും എതിർപ്പുകൾ ഏതെങ്കിലും രാഷ്രീയപ്പാർട്ടിയോട് ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ടത് ആ രാഷ്ട്രീയപ്പാർട്ടിയോടാണ്.. അല്ലാതെ ഹിന്ദുജനതയോടല്ല..

നിങ്ങൾ ഹിന്ദു സമൂഹത്തെയും ഹിന്ദു സഘടനകളെയും ചതിച്ചുകൊണ്ട് ഏറെദൂരം ഓടാമെന്ന് കരുതരുത്..

കാരണം കാളി നമുക്കിടയിൽ തന്നെയുണ്ട്.
എല്ലാം കണ്ട് കൊണ്ട്...

അമ്മേ ശരണം...... ദേവീ ശരണം..

-കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര രക്ഷാ വേദി-

നിങ്ങളെത്ര തകർക്കാൻ ശ്രമിച്ചാലും ഞങ്ങൾ നിങ്ങളെ തകർത്ത് മുന്നേറുക തന്നെ ചെയ്യും...നിങ്ങളെത്ര പ്രതിരോധം തീർത്താലും ഞങ്ങൾ അ...
22/11/2023

നിങ്ങളെത്ര തകർക്കാൻ ശ്രമിച്ചാലും ഞങ്ങൾ നിങ്ങളെ തകർത്ത് മുന്നേറുക തന്നെ ചെയ്യും...

നിങ്ങളെത്ര പ്രതിരോധം തീർത്താലും ഞങ്ങൾ അതിനെയും പ്രതിരോധിച്ച് നിലനിൽക്കുക തന്നെ ചെയ്യും...

നിങ്ങളെത്ര ആക്രമണം നടത്തിയാലും ഞങ്ങൾ പ്രത്യാക്രമണം നടത്തി വിജയിക്കുക തന്നെ ചെയ്യും..

നിങ്ങളെന്ന് പറയുന്നവർ ചെങ്കൊടി പിടിച്ച ഉപദേശക സമിതിക്കാരും ഞങ്ങളെന്ന് പറയുന്നവർ ചങ്കിൽ ഹൈന്ദവതയെ കൊണ്ട് നടക്കുന്നവരും ആയത് കൊണ്ട് അവസാന വിജയം പരമ പവിത്ര കാവിപതാകയെ മുറുകെ പിടിച്ചവർക്ക് തന്നെ ആയിരിക്കും...

കാരണം ആ കാവി പതാകയ്ക്ക് ഒരു ചരിത്രമുണ്ട്..

സേവനത്തിന്റെ, സഹനത്തിന്റെ, സഹാനുഭൂതിയുടെ, പോരാട്ടത്തിന്റെ ചരിത്രം..

ഈ മണ്ണിന്റെ ചരിത്രം..

അത് കൊണ്ട്...

കാളിയുടെ കാവി മണ്ണിൽ മണ്ണിൽ നമ്മളല്ലാതെ മാറ്റാര് വിജയിക്കാനാണ്...

ഇന്ന് നടന്ന അയ്യപ്പ ഭക്തജന സംഗമത്തിൽ പങ്കെടുത്തവർക്ക്, നീതിയ്ക്ക് വേണ്ടിയുള്ള ഹിന്ദുവിന്റെ ധർമ്മ സമരത്തെ ഏറ്റെടുത്തവർക്ക് നന്ദി..

കൊടുങ്ങല്ലൂരിലെ ഹൈന്ദവ സമൂഹത്തിന് മാർഗ്ഗദർശനം നൽകിയ പ്രിയപ്പെട്ട ശ്രീ വൽസൻ തില്ലങ്കേരിക്ക് നന്ദി...

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തെ ഉപദേശക സമിതിയെ കൂട്ടുപിടിച്ച് ഇല്ലാതാക്കാൻ നോക്കുന്ന കമ്മ്യൂണിസ്റ്റ് ഗൂഢാലോചനകൾക്കെതിരെയുള്ള ഹിന്ദുവിന്റെ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും..

ജയ് മഹാകാളീ...

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തെ കമ്മ്യൂണിസ്റ്റ്‌ കൂടാരമാക്കാനുള്ള ഉപദേശക സമിതിയുടെ ശ്രമങ്ങൾക്കെതിരെ,മണ്ഡലമാസത്തിൽ അയ്യപ്പ...
20/11/2023

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തെ കമ്മ്യൂണിസ്റ്റ്‌ കൂടാരമാക്കാനുള്ള ഉപദേശക സമിതിയുടെ ശ്രമങ്ങൾക്കെതിരെ,

മണ്ഡലമാസത്തിൽ അയ്യപ്പന്മാരെ ദ്രോഹിക്കുന്ന മാർക്സിസ്റ്റ് അജണ്ടകൾ നടപ്പാക്കാൻ കൂട്ടുനിൽക്കുന്ന ദേവസ്വം, ഉപദേശക സമിതി ഭാരവാഹികളുടെ ഗൂഢാലോചനകൾക്കെതിരെ കൊടുങ്ങല്ലൂരമ്മയുടെ മക്കൾ കൊടുങ്ങല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രരക്ഷാദീപം തെളിയിച്ചു...

കാവ് കാക്കാൻ നമ്മളുണ്ട്.
നമുക്കൊപ്പം കാളിയുണ്ട്.

1) 1991 ലാണ് ( ഇപ്പോൾ 32 വർഷം )  അയ്യപ്പ വിശ്രമ കേന്ദ്രം ആരംഭിക്കുന്നത്. 2) പ്രധാന ഇടത്താവളമായ കൊടുങ്ങല്ലൂരിൽ ഭക്തന്മാർ ...
20/11/2023

1) 1991 ലാണ് ( ഇപ്പോൾ 32 വർഷം ) അയ്യപ്പ വിശ്രമ കേന്ദ്രം ആരംഭിക്കുന്നത്.
2) പ്രധാന ഇടത്താവളമായ കൊടുങ്ങല്ലൂരിൽ ഭക്തന്മാർ അനുഭവിച്ചിരുന്നദുരിതങ്ങൾ ആണ് വിശ്രമകേന്ദ്രം തുടങ്ങുവാനുള്ള കാരണം .
3 ) മൂന്നു പതിറ്റാണ്ടിലേറെയായി ഈ കേന്ദ്രം ക്ഷേത്രത്തിൻറെ വടക്കേ നടയിൽ പ്രവർത്തിച്ചുവരുന്നു.
4) ഇക്കാലമത്രയും ദേവസ്വത്തിന്റെ അനുമതിയോടുകൂടിയാണ് നാം പ്രവർത്തിച്ചിരുന്നത് .
5 ) ഈ വർഷത്തെ അനുവാദത്തിന് വേണ്ടി 2023 ആഗസ്റ്റ് മാസം അവസാനം ദേവസ്വത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
6) ഈ സമയം വരെ നമുക്കു ദേവസ്വത്തിൽ നിന്ന് ഒരു മറുപടിയും രേഖാമൂലം ലഭിച്ചിട്ടില്ല.
7) കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഈ പ്രാവശ്യം ഏകപക്ഷീയമായി ദേവസ്വം നിയോഗിച്ച ക്ഷേത്ര ഉപദേശക സമിതി മുഴുവനും CPIM പ്രവർത്തകരാണ്.
8) ക്ഷേത്ര ഉപദേശക സമിതി സിപിഎം അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷം നമ്മുടെ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ചിരിക്കുന്നത്.
9) ഹൈന്ദവ സംഘടനകളെ ക്ഷേത്രത്തിൽ നിന്ന് ആട്ടിയോടിക്കുക എന്നതാണ് സിപിഎമ്മിന്റെ അജണ്ട ഇത് ഒരിക്കലും നാം അംഗീകരിക്കില്ല.
10) നമ്മുടെ വിശ്രമകേന്ദ്രം 55 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവാകേന്ദ്രമാണ്.
11 ) ഒരു തീർത്ഥാടകന് വേണ്ടിവരുന്ന എല്ലാവിധ സംവിധാനങ്ങളും നമ്മുടെ കേന്ദ്രത്തിൽ കൊടുത്തുവരുന്നു.
12) കുടിവെള്ളം, അന്നദാനം റൂട്ട് മാപ്പ് , വിരിവയ്ക്കാനും വിശ്രമിക്കാനും ഉള്ള സൗകര്യം, കെട്ട് ഇറക്കി വയ്ക്കാനുള്ള സൗകര്യം , നടന്നുവരുന്ന അയ്യപ്പഭക്തന്മാരുടെ പരിചരണവും ചികിത്സയും, മൊബൈൽ ഫോൺ ചാർജിങ് സൗകര്യം, മറ്റു വൈദ്യസഹായം, ശബരിമലയെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ നൽകൽ.
13 ) 55 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവാകേന്ദ്രം വളരെ ചുരുങ്ങിയ ചിലവിൽ നടത്തുവാൻ നമുക്ക് സാധിക്കുന്നു.
14) ക്ഷേത്ര സംരക്ഷണ സമിതിയുടെ അനുമതി നിഷേധിച്ചത് എന്തിനാണെന്ന് ദേവസ്വം ബോർഡ് ഇതുവരെ നമ്മളെ ബോധ്യപ്പെടുത്തിയിട്ടില്ല.
15) ഏകദേശം 1000 ത്തോളം സന്നദ്ധസേവകരാണ് മണ്ഡല / മകരവിളക്ക് കാലത്ത് സേവനം അനുഷ്ഠിച്ച് വരുന്നത്.
16 ) ഈ സേവാ കേന്ദ്രമാണ് ഉപദേശക സമിതിയുടെയും സിപിഎമ്മിന്റെയും അജണ്ടയുടെ ഭാഗമായി ദേവസ്വം ബോർഡ് തടഞ്ഞത്.
17 ) ദേവസ്വത്തിന്റെ ഈ നീക്കം അയ്യപ്പഭക്തന്മാരോട് നടത്തുന്ന ക്രൂരതയുടെ ഭാഗമാണ്.
18) ദേവസ്വത്തിന്റെ ഈ നീക്കം ഹൈന്ദവ സംഘടനകൾ ക്ഷേത്രം കേന്ദ്രീകരിച്ച് അമ്മയുടെ ഭക്തർക്ക് വേണ്ടി നടത്തുന്ന സേവന പ്രവർത്തനങ്ങൾ തടയുന്നതിന്റെ തുടക്കമാണ്.
19) ഈ സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലെ ഹൈന്ദവ സംഘടനകൾ ക്ഷേത്ര രക്ഷാ വേദിയുടെ പേരിൽ സമരരംഗത്താണ് . ഇന്ന് താലൂക്കിലെ 251 കേന്ദ്രങ്ങളിൽ ക്ഷേത്ര രക്ഷാദീപവും അയ്യപ്പഭക്തജന സംഗമവും നടന്നുവരുന്നു.

22.11. 23 ബുധനാഴ്ച 5 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി പങ്കെടുക്കുന്ന അയ്യപ്പ ധർമ്മ രക്ഷാ സംഗമത്തിൽ ഈ പ്രദേശത്തെ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുക.

ഹിന്ദു ആരാധനാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സ്വാഭിമാനി ഹിന്ദുക്കൾ ഒറ്റക്കെട്ടായി ഇറങ്ങുകയായി...ആത്മാഭിമാനമുള്ള ...
18/11/2023

ഹിന്ദു ആരാധനാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സ്വാഭിമാനി ഹിന്ദുക്കൾ ഒറ്റക്കെട്ടായി ഇറങ്ങുകയായി...

ആത്മാഭിമാനമുള്ള ഹൈന്ദവവിശ്വാസികളുടെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരാൻ എത്തുന്ന ശ്രീ വത്സൻ തില്ലങ്കേരിക്ക് കൊടുങ്ങല്ലൂരിന്റെ മണ്ണിലേക്ക്, കാളിയുടെ മണ്ണിലേക്ക് സ്വാഗതം...

18/11/2023

ശ്രീ വത്സൻ തില്ലങ്കേരിക്ക് കൊടുങ്ങല്ലൂരിന്റെ കാവി മണ്ണിലേക്ക് സ്വാഗതം...

മഞ്ഞിൽ കുളിച്ച് കർപ്പൂര ഗന്ധം പരത്തി ശരണം വിളികളാൽ മുഖരിതമായ വൃശ്ചിക പുലരിയണഞ്ഞു.കൊടുങ്ങല്ലൂരിലെ ഓരോ ഭക്തൻറെയും മനം വേദന...
17/11/2023

മഞ്ഞിൽ കുളിച്ച് കർപ്പൂര ഗന്ധം പരത്തി ശരണം വിളികളാൽ മുഖരിതമായ വൃശ്ചിക പുലരിയണഞ്ഞു.

കൊടുങ്ങല്ലൂരിലെ ഓരോ ഭക്തൻറെയും മനം വേദനയാൽ മൂകമായ്.

ദൂരെനിന്നെത്തുന്ന അയ്യപ്പഭക്തൻമാരുടെ പ്രധാന വിശ്രമകേന്ദ്രത്തിന് അനുമതി നൽകാതെ ഉപദേശകസമിതിയിലൂടെ കുടില തന്ത്രം മെനഞ്ഞു ദേവസ്വം ബോർഡ്..

ആരെയാണ് നിങ്ങൾ തോൽപ്പിക്കുന്നത്..?യാത്രചെയ്യ്തു തളർന്നു കെട്ടിറക്കിവച്ചു ഒന്ന് തലചായ്ക്കുന്ന അയ്യപ്പഭക്തരേയോ....

ഇതിനു പിന്നിൽ ഉളളവർ ഒന്ന് ഓർക്കുക.

അയ്യപ്പനെതിരെ തിരിഞ്ഞവരാരും പ്രതിഫലം കിട്ടാതിരുന്നിട്ടില്ല.

മാരകരോഗങ്ങളും ശിഥിലമായ കുടുംബവുമായി അവർ അനുഭവിക്കുന്നുണ്ട്.

ഈ പ്രതിഫലം ഉപദേശകസമിതിയുടെ രൂപം പൂണ്ട പാപികൾക്കും ഈ മണ്ഡലകാലം അവസാനിക്കും മുമ്പുതന്നെ കിട്ടും..

കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി കൊടുങ്ങല്ലൂരിലെത്തി കെട്ടിറക്കിവച്ചു അവിടെ വിരിച്ച പായിൽ ഒന്ന് വിശ്രമിച്ച് അന്നദാനം കഴിച്ചു മനം നിറഞ്ഞു യാത്ര തുടരുന്ന അയ്യപ്പൻമാർ ഇന്ന് വിശ്രമ പന്തലിലേക്ക് വരുമ്പോൾ പോലീസ് കാവലുളള പന്തൽ..

അയ്യപ്പൻമാരുടെ തളർന്ന മുഖം നോക്കി മറുപടിപറയാൻ..
കാവലിരിക്കാൻ വിധിക്കപ്പെട്ട പോലീസുകാരുടെ നിസ്സഹായാവസ്ഥ...

തീ പുകയാത്ത അന്നദാനപ്പുരയും കണ്ണീരണിഞ്ഞ അയ്യപ്പസേവാംഗങ്ങളുടെ മുഖവും...

അമ്മ കാണുന്നുണ്ട്..

പളളിവാളെടുത്തമ്മ താണ്ഡവമാടിയാൽ..

നിനക്കൊക്കെ ഉദകക്രിയ ചെയ്യാൻ പോലും ഒന്നും അവശേഷിക്കില്ല..

ഓർത്തോ..

കൊടുങ്ങല്ലൂർ സേവാഭാരതി അന്നദാന യജ്ഞസമിതിയുടെ നേതൃത്വത്തിൽ 2022 ഏപ്രിൽ 1,2,3, (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ അന്നദാന മഹാ...
19/03/2022

കൊടുങ്ങല്ലൂർ സേവാഭാരതി അന്നദാന യജ്ഞസമിതിയുടെ നേതൃത്വത്തിൽ 2022 ഏപ്രിൽ 1,2,3, (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ അന്നദാന മഹായജ്‌ഞം.

 #അമ്മേശരണം_ദേവിശരണം 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ഇന്ന് വൈകുന്നേരം 4:30ന് എല്ലാ ഭക്തജനങ്ങളും  അമ്മയുടെ തിരുസന്നിധിയിലേക്ക് വരിക...
12/09/2021

#അമ്മേശരണം_ദേവിശരണം
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഇന്ന് വൈകുന്നേരം 4:30ന് എല്ലാ ഭക്തജനങ്ങളും അമ്മയുടെ തിരുസന്നിധിയിലേക്ക് വരിക.
ധർമ്മ സമര വിജയ ആഹ്ലാദം, അമ്മയുടെ വടക്കേ നടയിൽ ദീപത്താൽ ആറാടിച്ച് ആഘോഷിക്കാം.......
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
#കാവ്കാക്കാൻനമ്മളുണ്ട്
#നമുക്കൊപ്പംകാളിയുണ്ട്

Address

Kodungallur
680664

Website

Alerts

Be the first to know and let us send you an email when കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര രക്ഷാവേദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share