22/02/2026
ഫാ. തിയോഫിനെ 'ധന്യനായി' പ്രഖ്യാപിച്ചു; ഇന്ത്യൻ കപ്പൂച്ചിൻ സഭയ്ക്ക് ചരിത്ര നിമിഷം
ഭാരതത്തിലെ കപ്പൂച്ചിൻ സഭയിൽ നിന്ന് വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളിൽ ചരിത്രപരമായ മുന്നേറ്റം. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശിയായ ദൈവദാസൻ ഫാ. തിയോഫിനെ 'ധന്യൻ' (Venerable) ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പ ഒപ്പുവെച്ചു. ഇന്ത്യൻ കപ്പൂച്ചിൻ സഭയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ വൈദികനും ഇദ്ദേഹമാണ് . 1913-ൽ ജനിച്ച്, 1941-ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. തിയോഫിൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കൊച്ചിയിലെ പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിലാണ് ചെലവഴിച്ചത്. 2005-ൽ 'ദൈവദാസനായി' പ്രഖ്യാപിക്കപ്പെട്ട അദ്ദേഹം, ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെയും പ്രാർത്ഥനാ തീക്ഷ്ണതയിലൂടെയും പതിനായിരങ്ങൾക്ക് ആത്മീയ വഴികാട്ടിയായിരുന്നു.