Kodungallur - Kottapuram Roman Catholic Diocese

Kodungallur - Kottapuram Roman Catholic Diocese Not official... ❤

നിര്യാതനായികോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതൽ നോർത്ത് പറവൂർ ജൂബിലി ഹോമിൽ ...
11/09/2025

നിര്യാതനായി

കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതൽ നോർത്ത് പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ , തൈക്കൂടം സെൻ്റ് റാഫേൽ , തുതിയൂർ ഔവ്വർ ലേഡി ഓഫ് ഡോളേഴ്സ് പള്ളികളിൽ വികാർ കോഓപ്പറേറ്ററായും ചാത്തനാട് സെൻ്റ് വിൻസൻ്റ് ഫെറർ, തോട്ടക്കാട്ടുകര സെൻ്റ് ആൻസ്, കാര മൗണ്ട് കാർമ്മൽ, തുരുത്തൂർ സെൻ്റ് തോമസ്, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണി , മടപ്ലാതുരുത്ത് സെൻ്റ് ജോർജ്, ചെട്ടിക്കാട് സെൻ്റ് ആൻ്റണി, ചാലക്കുടി ഹോളി ഫാമിലി, കുഞ്ഞിതൈ സെൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളികളിൽ വികാരിയായും, കുറ്റിക്കാട് സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് - ഇൻ - ചാർജ് ആയും മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി റെക്ടർ ആയും , ആലുവ കാർമ്മൽഗിരി സെമിനാരി, കളമശ്ശേരി സെൻ്റ് ജോസഫ്സ് മൈനർ സെമിനാരി, മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി, കുറ്റിക്കാട് സെൻ്റ് ആൻ്റണീസ് മൈനർ സെമിനാരിളിൽ ആത്മീയ പിതാവായും സേവനം ചെയ്തിട്ടുണ്ട്.

1976 ഏപ്രിൽ മൂന്നിന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഗോതുരുത്ത് പരേതരായ തട്ടകത്ത് ചീക്കുവിൻ്റെയും ത്രേസ്യയുടെയും മകനാണ്. സഹോദരിമാർ : മേരി (ഗോതുരുത്ത് ) , പരേതരായ സെലീന (തുരുത്തിപ്പുറം), റെജീന (മുട്ടിനകം).

ഭൗതീകദേഹം ഇന്ന് (സെപ്തംബർ11) രാവിലെ 9 ന് നോർത്ത് പറവൂർ പള്ളിത്താഴം ജൂബിലി ഹോമിലേക്ക് കൊണ്ടുപോകും. രാവിലെ 10 മുതൽ ഗോതുരുത്തിലെ അച്ചൻ്റെ സ്വവസതിയിലും ഉച്ചക്ക് 1 ന് സ്വവസതിയിലെ പ്രാർത്ഥനാശുശ്രൂഷകളെ തുടർന്ന് ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലും പൊതുദർശനം.. വൈകീട്ട് 4 ന് ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ ദിവ്യബലിയും തുടർന്ന് സംസ്കാരവും നടക്കും

ഫാ. ഷിബിൻ കൂളിയത്ത്
P R O കോട്ടപ്പുറം രൂപത
82 81 12 91 21

റവ. ഫാ. ക്ലോഡിൻ ബിവേര കേരള ലത്തീന്‍ മെത്രാൻ സമിതി (കെ. ആർ. എൽ. സി. ബി. സി)ഹെൽത്ത് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി.കൊച്ചി: ക...
20/02/2025

റവ. ഫാ. ക്ലോഡിൻ ബിവേര
കേരള ലത്തീന്‍ മെത്രാൻ സമിതി (കെ. ആർ. എൽ. സി. ബി. സി)ഹെൽത്ത് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി.

കൊച്ചി: കേരള ലത്തീന്‍ മെത്രാന്‍ സമിതി, കെ.ആര്‍.എല്‍.സി.ബി സി.യുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) ഹെൽത്ത് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയായി കോട്ടപ്പുറം രൂപത അംഗവും പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ഡയറക്ടറുമായ റവ. ഫാ. ക്ലോഡിൻ ബിവേര നിയമിതനായി. എറണാകുളം പി.ഒ. സി. യിൽ സമ്മേളിച്ച കെ. ആർ. എൽ. സി. സി. എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ വച്ച് ഫാ. ക്ലോഡിൻ ബിവേര ചുമതലയേറ്റു. 2018 മുതൽ ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന വരാപ്പുഴ അതിരൂപത അംഗം ഫാ. ഷൈജു തോപ്പിൽ വിരമിച്ച ഒഴിവിലാണ് ഫാ. ക്ലോഡിൻ ബിവേര നിയമിതനായത്. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ്‌ ശ്രീ.ജോസഫ് ജൂഡ്, കെ സി ബി സി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവരും സന്നിഹിതരായിരുന്നു.

 #അഭിനന്ദനങ്ങൾ 🥰🥰🥰കോട്ടപ്പുറം രൂപതാംഗമായ ഫാ. പ്രവീൺ ഫ്രാൻസിസ് കുരിശിങ്കൽ റോമിലെ സെന്റ് ആൻസലം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി...
14/02/2025

#അഭിനന്ദനങ്ങൾ 🥰🥰🥰
കോട്ടപ്പുറം രൂപതാംഗമായ ഫാ. പ്രവീൺ ഫ്രാൻസിസ് കുരിശിങ്കൽ റോമിലെ സെന്റ് ആൻസലം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൗദാശിക ദൈവശാസ്ത്രത്തിൽ (Sacramental Theology) ഡോക്ടറേറ്റ് നേടി.❤❤❤

മുനമ്പം ജനതക്ക് കോട്ടയത്തുനിന്നും പിൻതുണയുമായി എത്തിയവർ 🥰
27/10/2024

മുനമ്പം ജനതക്ക് കോട്ടയത്തുനിന്നും പിൻതുണയുമായി എത്തിയവർ 🥰

ജീവിതത്തിനു വേണ്ടിയുള്ള സമരത്തിന് മുനമ്പം ഇടവകയുടെ പിൻതുണ.... 🥰
27/10/2024

ജീവിതത്തിനു വേണ്ടിയുള്ള സമരത്തിന് മുനമ്പം ഇടവകയുടെ പിൻതുണ.... 🥰

മോൺ.ഡോ.ഡെന്നിസ് കുറുപ്പശ്ശേരി  കണ്ണൂർ രൂപത സഹായ മെത്രാൻ  കോട്ടപ്പുറം :മോൺ.ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപത സഹായ മ...
16/08/2024

മോൺ.ഡോ.ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂർ രൂപത സഹായ മെത്രാൻ

കോട്ടപ്പുറം :മോൺ.ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപത സഹായ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.
മാൾട്ടയിലെ അപ്പസ്തോലിക്ക് ന്യുൺഷ്വേച്ചറിൽ ഫസ്റ്റ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു. ആഫ്രിക്കയിലെ ബുറുണ്ടി ,ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലൻഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി പള്ളി സഹവികാരി , ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ പള്ളി സഹ വികാരി , കടൽവാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് -ഇൻ- ചാർജ് , പുല്ലൂറ്റ് സെന്റ് ആൻറണീസ് പള്ളി വികാരി , കോട്ടപ്പുറം രൂപത മതബോധന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റോമിൽ നിന്ന് സഭാ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

അപ്പർ പ്രൈമറി പഠനത്തിനു ശേഷം എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂളിൽ ഹൈസ്കൂൾ പഠനം നടത്തി. തുടർന്ന് കളമശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ താമസിച്ച് കളശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.ആലുവ കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ . 1991 ഡിസംബർ 23 ന് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു .കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക ഇടവകയിൽ കുറുപ്പശ്ശേരി സ്റ്റാൻലി - ഷേർളി ദമ്പതികളുടെ മകനായി 1967 ഓഗസ്റ്റ് നാലിനാണ് ജനനം

*ഫാ. ജോർജ് പാടശ്ശേരി നിര്യാതനായി* കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികനായിരുന്ന ഫാ. ജോർജ് പാടശേരി (83) നിര്യാതനായി. പറവൂര...
14/07/2024

*ഫാ. ജോർജ് പാടശ്ശേരി നിര്യാതനായി*

കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികനായിരുന്ന ഫാ. ജോർജ് പാടശേരി (83) നിര്യാതനായി. പറവൂരിലുള്ള ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഭൗതികശരീരം നാളെ ( ജൂലൈ 15 ) രാവിലെ 7 മുതൽ 8 വരെ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും തുടർന്ന് 8 മുതൽ 9 വരെ പറവൂർ ജൂബിലി ഹോമിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. തുടർന്ന് 9.30 മുതൽ 12 മണി വരെ തുരുത്തൂരിലെ സ്വവസതിയിലും 12 മുതൽ 3 മണി വരെ തുരുത്തൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. നാളെ ഉച്ചതിരിഞ്ഞ് 3:00 മണിക്ക് തുരുത്തൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.

തുരുത്തൂർ സെന്റ് തോമസ് ഇടവകയിലെ പാടശേരി വറീത് കൊച്ചുമറിയം ദമ്പതികളുടെ മകനായി 1942 ഏപ്രിൽ 27 ന് ജനിച്ച അദ്ദേഹം എറണാകുളം സെന്റ് ജോസഫ് മൈനർ സെമിനാരി, കാർമ്മഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തീകരിച്ച് 1968 ഡിസംബർ 19 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പറ്റിയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. അവിഭക്ത വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയിലുമായി നിരവധി ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കർത്തേടം സെന്റ് ജോർജ്, എറണാകുളം, സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിൽ സഹവികാരിയായും മുട്ടിനകം സെന്റ് മേരീസ്, സംമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ, മരട് സെന്റ് മേരി മാഗ്ദലിൻ, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി, ഗോതുരുത്ത് സെന്റ് സെബാസ്‌റ്റ്യൻ, പള്ളിപ്പുറം മഞ്ഞുമാതാ, മതിലകം സെന്റ് ജോസഫ്, മാള പള്ളിപ്പുറം സെന്റ് ആന്റണി, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ വികാരിയായും കൂടാതെ മരട് പി എസ് മിഷൻ പറവൂർ ഡോൺബോസ്കോ എന്നീ ആശുപത്രികളുടെ ഡയറക്ടറായും സേവനം ചെയ്തു.

ഫാ.ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ
പി.ആർ. ഒ. കോട്ടപ്പുറം രൂപത
Ph: 8891296223

റവ.ഡോ.ജേക്കബ്ബ് കോണത്ത് നിര്യാതനായി കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ്ബ് കോണ...
03/02/2024

റവ.ഡോ.ജേക്കബ്ബ് കോണത്ത് നിര്യാതനായി

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ്ബ് കോണത്ത് (81) നിര്യാതനായി. 2017 മുതൽ വിശ്രമജീവിതത്തിലായിരുന്നു.

കോട്ടപ്പുറം രൂപത ചാൻസലർ, ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ, പ്രൊക്കുറേറ്റർ,ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ , കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ , കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി , കുരുവിലശ്ശേരി നിത്യസഹായ മാത പള്ളികളിൽ വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്ട്രേറ്റർ , പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി വികാർ സബ്സ്റ്റിറ്റ്യൂട്ട് , കർത്തേടം സെൻ്റ് ജോർജ് പള്ളി വികാർ കോർപ്പറേറ്റർ, തൈക്കൂടം സെൻ്റ് റാഫേൽ പള്ളി സഹവികാരി എന്നീ നിലകളിലും യുഎസ്എ യിലെ വിവിധ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ന് ( ഫെബ്രുവരി 3, ശനി) ഉച്ചകഴിഞ്ഞ് 2 വരെ കൃഷ്ണൻകോട്ടയിൽ സഹോദരൻ കോണത്ത് ചീക്കു ജോർജ്ജിൻ്റെ ഭവനത്തിലും തുടർന്ന് 3.30 വരെ കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാം. വൈകീട്ട് 3.30 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിൽ സംസ്ക്കാര കർമ്മങ്ങൾ .

കൃഷ്ണൻകോട്ട പരേതരായ കോണത്ത് ചീക്കു - ഏല്യ ദമ്പതികളുടെ മകനായി 1942 ഡിസംബർ 9 നാണ് ജനനം. 1971 ഡിസംബർ 18 ന് വിജയപുരം ബിഷപ്പ് ഡോ. അംബ്രോസ് അബസോളയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

'ഓർമ്മയ്ക്കായ്', ' ഒരു തച്ചൻ്റെ കഥ', ' കാൽകീഴിലെ നിധികുംഭങ്ങൾ' തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: പരേതരായ ലോനൻകുട്ടി, മാർഗ്ഗലി, സെലീന, പൗളി, റോസ, ഫിലോമിന, ജോർജജ് , സിൽവ, കാർളൂട്ടി . കോട്ടപ്പുറം രൂപതാംഗം ഫാ.ആൽബർട്ട് കോണത്ത്, കണ്ണൂർ രൂപതാംഗം ഫാ ഷോബി കോണത്ത് എന്നിവർ സഹോദര പുത്രരും സിസ്റ്റർ കൊച്ചുത്രേസ്യ കോണത്ത് സഹോദര പുത്രിയുമാണ്.


ഫാ.റോക്കി റോബി കളത്തിൽ
പിആർഒ , കോട്ടപ്പുറം രൂപത
mob : 9746616453

🥰
28/01/2024

🥰

Address

Kodungallur

Website

Alerts

Be the first to know and let us send you an email when Kodungallur - Kottapuram Roman Catholic Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share