Kottapuram Diocese, Kodungallur

Kottapuram Diocese, Kodungallur Official page of Roman Catholic Diocese of Kottapuram, Kodungallur - The Cradle of the catholic faith

https://youtube.com/live/AfQZqGz67Qo?feature=share
14/07/2024

https://youtube.com/live/AfQZqGz67Qo?feature=share

FUNERAL LIVE STREAMING || Rev. ഫാ. ജോർജ് പാടശ്ശേരി || 15/07/2024കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികനായിരുന്നു നാളെ ഉച്ചതിരിഞ്ഞ് 3:00 മണിക്ക....

14/07/2024

*ഫാ. ജോർജ് പാടശ്ശേരി നിര്യാതനായി*

കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികനായിരുന്ന ഫാ. ജോർജ് പാടശേരി (83) നിര്യാതനായി. പറവൂരിലുള്ള ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഭൗതികശരീരം നാളെ ( ജൂലൈ 15 ) രാവിലെ 7 മുതൽ 8 വരെ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും തുടർന്ന് 8 മുതൽ 9 വരെ പറവൂർ ജൂബിലി ഹോമിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. തുടർന്ന് 9.30 മുതൽ 12 മണി വരെ തുരുത്തൂരിലെ സ്വവസതിയിലും 12 മുതൽ 3 മണി വരെ തുരുത്തൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. നാളെ ഉച്ചതിരിഞ്ഞ് 3:00 മണിക്ക് തുരുത്തൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.

തുരുത്തൂർ സെന്റ് തോമസ് ഇടവകയിലെ പാടശേരി വറീത് കൊച്ചുമറിയം ദമ്പതികളുടെ മകനായി 1942 ഏപ്രിൽ 27 ന് ജനിച്ച അദ്ദേഹം എറണാകുളം സെന്റ് ജോസഫ് മൈനർ സെമിനാരി, കാർമ്മഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തീകരിച്ച് 1968 ഡിസംബർ 19 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പറ്റിയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. അവിഭക്ത വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയിലുമായി നിരവധി ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കർത്തേടം സെന്റ് ജോർജ്, എറണാകുളം, സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിൽ സഹവികാരിയായും മുട്ടിനകം സെന്റ് മേരീസ്, സംമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ, മരട് സെന്റ് മേരി മാഗ്ദലിൻ, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി, ഗോതുരുത്ത് സെന്റ് സെബാസ്‌റ്റ്യൻ, പള്ളിപ്പുറം മഞ്ഞുമാതാ, മതിലകം സെന്റ് ജോസഫ്, മാള പള്ളിപ്പുറം സെന്റ് ആന്റണി, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ വികാരിയായും കൂടാതെ മരട് പി എസ് മിഷൻ പറവൂർ ഡോൺബോസ്കോ എന്നീ ആശുപത്രികളുടെ ഡയറക്ടറായും സേവനം ചെയ്തു.

https://kottapuramdiocese.org/news/jacobറവ. ഫാ. ജേക്കബ് കോണത്ത് നിര്യാതനായി
03/02/2024

https://kottapuramdiocese.org/news/jacob
റവ. ഫാ. ജേക്കബ് കോണത്ത് നിര്യാതനായി

The Diocese of Kottapuram was erected by the Papal Bull “Que Aptius” dated 3rd July 1987, and the solemn declaration of the same was made on 1st August 1987. His Excellency Rt. Rev. Dr. Francis Kallarakal was appointed the First Bishop of the New Born Babe by the Apostolic Letter “Romani et Po...

https://kottapuramdiocese.org/news/roby
27/01/2024

https://kottapuramdiocese.org/news/roby

The Diocese of Kottapuram was erected by the Papal Bull “Que Aptius” dated 3rd July 1987, and the solemn declaration of the same was made on 1st August 1987. His Excellency Rt. Rev. Dr. Francis Kallarakal was appointed the First Bishop of the New Born Babe by the Apostolic Letter “Romani et Po...

ഫാ.ഷാബു കുന്നത്തൂർ കോട്ടപ്പുറം രൂപത ചാൻസലർകോട്ടപ്പുറം : കോട്ടപ്പുറം രൂപത ചാൻസലറായി ഫാ.ഷാബു കുന്നത്തൂരിനെ ബിഷപ്പ് ഡോ. അംബ...
23/01/2024

ഫാ.ഷാബു കുന്നത്തൂർ കോട്ടപ്പുറം രൂപത ചാൻസലർ

കോട്ടപ്പുറം : കോട്ടപ്പുറം രൂപത ചാൻസലറായി ഫാ.ഷാബു കുന്നത്തൂരിനെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. പറവൂർ ഡോൺ ബോസ്കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടറായും മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിൽ ആന്മീയ പിതാവുമായി പ്രവർത്തിക്കുകയാണ്. റവ.ഡോ ബെന്നി വാഴക്കൂട്ടത്തിൽ പുതിയ ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമം . ജനുവരി 24 ന് ഫാ ഷാബു ചുമതലയേൽക്കും

പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക , തൃശൂർ തിരുഹൃദയ പള്ളികളിൽ സഹവികാരിയായും കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് , വലിയ പഴമ്പിള്ളിതുരുത്ത് തിരുഹൃദയം, മേത്തല സെൻ്റ് ജൂഡ്, കടക്കര ഉണ്ണിമിശിഹ പള്ളികളിൽ പ്രീസ്റ്റ് -ഇൻ-ചാർജ് ആയും കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് മൈനർ സെമിനാരി വൈസ് റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്

കോട്ടപ്പുറം രൂപത മാനാഞ്ചേരി ക്കുന്ന് സെൻ്റ് പോൾസ് ഇടവക കുന്നത്തൂർ റപ്പേൽ - റോസിലി ദമ്പതികളുടെ മകനാണ്. '2008 ഏപ്രിൽ അഞ്ചിനാണ് തിരുപ്പട്ടം സ്വീകരിച്ചത് .

Fake account.. please dont send money..
11/01/2024

Fake account.. please dont send money..

09/01/2024
08/01/2024

Address

Kottapuram
Kodungallur
680667

Opening Hours

Monday 9:30am - 12:30pm
3pm - 5pm
Tuesday 9:30am - 12:30pm
3pm - 5pm
Wednesday 9:30am - 12:30pm
3pm - 5pm
Thursday 9:30am - 12:30pm
3pm - 5pm
Friday 9:30am - 12:30pm
3pm - 5pm
Saturday 9:30am - 12:30pm
3pm - 5pm

Telephone

+919539445181

Alerts

Be the first to know and let us send you an email when Kottapuram Diocese, Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kottapuram Diocese, Kodungallur:

Share