09/07/2026
*ബജറ്റ് പ്രഭാഷണം :*
KLCA വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ബജറ്റ് പ്രഭാഷണവും സംവാദവും നടത്തി.പ്രസിഡൻറ് റോയ് ഡി ക്കൂഞ്ഞയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കളമശ്ശേരി സെൻ്റ് പോൾസ് കോളേജ് എക്കണോമിക്സ് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് പ്രൊഫസറും റിസർച്ച് ഗൈഡും ആയ ജസ്റ്റിൻ ജോർജ് ബജറ്റ് അവലോകന പ്രഭാഷണം നടത്തി.പ്രഭാഷണത്തിനു ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ ബജറ്റിന്റെ മെറിറ്റും ഡീ മെറിറ്റും ചർച്ചചെയ്യപ്പെട്ടു.
ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,സംസ്ഥാന പ്രസിഡൻറ് അഡ്വക്കറ്റ് ഷെറി ജെ തോമസ്,ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,ഖജാൻജി എൻ ജെ പൗലോസ്,സംസ്ഥാന വൈസ് പ്രസിഡൻറ് സി ജെ പോൾ,അതിരൂപത വൈസ് പ്രസിഡണ്ട് മാരായ ബാബു ആൻറണി,എം എൻ ജോസഫ്,പ്രൊഫസർ ഡോക്ടർ സൈമൺ കൂമ്പേൽ,സെക്രട്ടറിമാരായ നിക്സൺ വേണാട്ട്,ബിജു മുള്ളൂർ,റോസ് മാർട്ടിൻ,സംസ്ഥാന സമിതിയംഗങ്ങളായ ലൂയിസ് തണ്ണിക്കോട്ട്, വിൻസ് പെരിഞ്ചേരി,അഡ്വക്കേറ്റ് ജസ്റ്റിൻ കരിപ്പാട്ട്,ആൻസ ജെയിംസ്,അതിരൂപത ഫോറം കൺവീനർമാരായ സരിത ബിജു,ആഷ്ലിൻ പോൾ,അഡ്വക്കറ്റ് കെ എസ് ജിജോ,ആൽബിൻ ടി എ ,ജോബി ജോർജ്, ജോമിഷ് ജോസ് എന്നിവർ പ്രസംഗിച്ചു.