16/08/2026
പെരുമ്പിള്ളി മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂളിലെ കുഞ്ഞ് കൂട്ടുകാർക്ക് പെരുമ്പള്ളി പള്ളി സ്നേഹാദരവ് നൽകി.
ഇന്ന് വിശുദ്ധ കുർബാനാനന്തരം ഇടവകയുടെ വികാരി ബഹുമാനപ്പെട്ട ബാബു ഏലിയാസ് തെക്കുംപുറത്ത് അച്ചൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി ബഹുമാനപ്പെട്ട ജോൺ പുൽപ്പറ കുഴിയിൽ അച്ചൻ സന്നിഹിതനായിരുന്നു. മികച്ച വിജയം കാഴ്ചവെച്ച മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂളിലെ കുട്ടികളെ പ്രശംസിക്കുകയും അതിനായി അവരെ പ്രാപ്തരാക്കിയ അധ്യാപകരെ അനുമോദിക്കുകയും,തുടർന്നും ഉന്നത വിജയങ്ങൾ നേടട്ടെ എന്ന് തങ്ങളുടെ സ്നേഹ സന്ദേശത്തിൽ ബഹുമാനപ്പെട്ട വൈദികർ ആശംസിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബേബി ഐസക് സർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി ആശംസകൾ അറിയിച്ചു. മികച്ച വിജയം കാഴ്ച വെച്ച കുട്ടികൾക്ക് ബഹുമാനപ്പെട്ട പള്ളി ഇടവക ബഹുമാനപ്പെട്ട വികാരിയച്ചന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി കുട്ടികൾക്ക് സ്നേഹവും പ്രോത്സാഹനം നൽകി.
1.122 പോയിന്റോടെ മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം.
2. മുളന്തുരുത്തി സൗത്ത് ഡിസ്റ്റിക്കിലെ ഏറ്റവും മികച്ച സൺഡേ സ്കൂൾ.
3. ജൂനിയർ വിഭാഗം കലാപ്രതിഭ
4. സീനിയർ വിഭാഗം കലാപ്രതിഭ
എന്നീ സ്ഥാനങ്ങൾ നേടി മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂൾ മുളന്തുരുത്തി സൗത്ത് ഡിസ്റ്റിക് കലോത്സവത്തിൽ MJSSA-2026 ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അഭിനന്ദനങ്ങൾ....