SNDP UNION Idukki

Directions

SNDP UNION Idukki Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP UNION Idukki, Religious organisation, Kochi.

04/10/2026

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ....

ഇത് ഒരു പേര് മാത്രമല്ല, ഈഴവന്റെ മനസ്സിൽ അത് വിശ്വാസമാണ്, അഭിമാനമാണ്, ആത്മബലമാണ്, തലമുറകളായി നമ്മുടെ ഹൃദയത്തിൽ മഹാത്മാവായി മാത്രമല്ല, നമ്മുടെ ആത്മീയ ഗുരുവായി, കുലദൈവമായി നിലകൊള്ളുന്നു.

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച മഹാഗുരുവിന്റെ വാക്കുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മഹാഗുരുവിനോടുള്ള ബന്ധം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തതാണ്.

ഗുരുവിനെ ആരെങ്കിലും അവഹേളിക്കുമ്പോൾ, അത് കേട്ട് നിശ്ശബ്ദമായി മാറിനിൽക്കാൻ ഒരു ഗുരുഭക്തന് എങ്ങനെ സാധിക്കും ?

നമ്മുടെ ജീവിതത്തിൽ പല ആവശ്യങ്ങൾക്കായും പല ദിവസങ്ങളും മാറ്റിവയ്ക്കാറുണ്ട്. എന്നാൽ നമ്മേ നാമാക്കിയ മഹാഗുരുവിനായി, നമ്മുടെ ആത്മാഭിമാനത്തിനായി ഒരു ദിവസം മാറ്റിവയ്ക്കാൻ നമുക്ക് കഴിയില്ലേ ?

ഗുരുദേവനെ നെഞ്ചിലേറ്റുന്ന ഓരോ ഈഴവന്റെയും സാന്നിധ്യം ഒക്ടോബർ 6 ന് പേരമംഗലത്ത് ഉണ്ടാകണം.

“ഞാൻ വരില്ല” എന്ന് പറയാനുള്ള ദിവസമല്ല അത്. ജീവൻ്റെ തുടിപ്പ് എന്നിൽ ശേഷിക്കുന്നുവെങ്കിൽ ഞാൻ ഉണ്ടാകും എന്ന് പറയേണ്ട ദിവസമാണ്.

അതെ, ഞങ്ങൾ ഉണ്ടാകും ഒക്ടോബർ 6, ചൊവ്വ പുലർച്ചെ 5.30 മുതൽ.... 🙏

04/10/2026

ഗുരുദേവനിന്ദകൻ, ആത്മീയ തട്ടിപ്പ് വീരൻ, സ്വയം പ്രഖ്യാപിത ആൾ ദൈവം സുഭാഷിൻ്റെ അധോലോക തട്ടിപ്പ് കേന്ദ്രം അടച്ചുപൂട്ടുക, ഗുരുദേവ ഭക്തരോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും.

ഭഗവാൻ ശ്രീനാരായണ ഗുരുദേവനെ നിരന്തരമായി നവമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പേരമംഗലം സ്വദേശിയായ ആത്മീയ തട്ടിപ്പ് വീരനായ സ്വയം പ്രഖ്യാപിത ആൾ ദൈവം സുഭാഷിൻ്റെ അധോലോക തട്ടിപ്പ് കേന്ദ്രം അടച്ചു പുട്ടുക, ശ്രീനാരായണ വിശ്വാസി സമൂഹത്തോട് പരസ്യമായി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രത്യക്ഷ സമര പരിപാടികൾ കൂടുതൽ ശക്തമാക്കുന്നതിന്റ രണ്ടാംഘട്ടമായി എസ് എൻ ഡി പി യോഗത്തിൻ്റെ സമീപ യൂണിയനുകളുടെ നേതൃത്വത്തിൽ പേരമംഗലത്ത് പ്രവർത്തിക്കുന്ന ഈ തട്ടിപ്പുവീരന്റെ ആസ്ഥാനത്തേയ്ക്ക് 2026 ഒക്ടോബർ 6 (കന്നിമാസത്തിലെ ആയില്യം നാളിൽ) ചൊവ്വാഴ്ച്ച വമ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുകയാണ്. അന്നേ ദിവസം വെളുപ്പിന് 5.30 മുതൽ സമര പരിപാടികൾക്ക് യൂത്ത് മൂവ്മെൻ്റും തുടർന്ന് രാവിലെ 9 മുതൽ വിവിധ യൂണിയനുകളും നേതൃത്വം നൽകുന്നു.

ഹിന്ദു വിശ്വാസങ്ങളെ തകർക്കുക എന്ന ലക്ഷ്യം വച്ച് പൊതുജനങ്ങളിൽ അന്ധവിശ്വാസവും അനാചാരങ്ങളും ദുർമന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്ന കപട ജ്യോത്സ്യനെതിരെ എസ് എൻ ഡി പി യോഗം മുവാറ്റുപുഴ, തൊടുപുഴ, കോതമംഗലം, മീനച്ചിൽ, കുന്നത്തുനാട്, കൂത്താട്ടുകുളം, കണയന്നൂർ യൂണിയനുകൾ കൂടാതെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രവർത്തകരും നേതൃത്വം നൽകുന്ന വമ്പിച്ച പ്രതിഷേധം യോഗം വൈസ് പ്രസിഡൻ്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവ്വഹിക്കുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ യൂണിയൻ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചിലേയ്ക്കും സമ്മേളനത്തിലേയ്ക്കും എല്ലാ ഗുരുദേവ ഭക്തരേയും വിശ്വാസികളേയും ക്ഷണിച്ചുകൊള്ളുന്നു.

എത്തിച്ചേരുവാനുള്ള വഴി :-
മൂവാറ്റുപുഴ - വാഴക്കുളം - കല്ലൂർക്കാട് - പേരമംഗലം

തൊടുപുഴ-കലൂർ -കല്ലൂർക്കാട് -പേരമംഗലം

കൂത്താട്ടുകുളം -വാഴക്കുളം - കല്ലൂർക്കാട് -പേരമംഗലം

കോതമംഗലം - പോത്താനിക്കാട് - പൈങ്ങോട്ടർ - കല്ലൂർക്കാട് -പേരമംഗലം

01/10/2026

📿 #ഗുരുവരുൾ

" പണം പിരിച്ചു വിദ്യാലയങ്ങൾ ഉണ്ടാക്കുവാനാണ് ഉത്സാഹിക്കേണ്ടത്. "

ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണഗുരുദേവൻ #ഗുരുവചനം

01/10/2026

📿 #ഗുരുവരുൾ

" വിദ്യാവിദ്യകൾ രണ്ടും കണ്ടറിഞ്ഞവർ വിദ്യയാൽ മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാർന്നിടും. "

ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണഗുരുദേവൻ #ഗുരുവചനം

എസ് എൻ ഡി പി യോഗത്തിൻ്റെയും പ്രതിഷേധം ഫലം കണ്ടു.ഗുരുദേവ നിന്ദകൻ സുഭാഷ് അറസ്റ്റിൽ
25/09/2026

എസ് എൻ ഡി പി യോഗത്തിൻ്റെയും പ്രതിഷേധം ഫലം കണ്ടു.
ഗുരുദേവ നിന്ദകൻ സുഭാഷ് അറസ്റ്റിൽ

25/09/2026
25/09/2026

എസ് എൻ ഡി പി യോഗത്തിൻ്റെ പ്രതിഷേധം ഫലം കണ്ടു.
ഗുരുദേവ നിന്ദകൻ സുഭാഷ് അറസ്റ്റിൽ

Address

Kochi

Website

Alerts

Be the first to know and let us send you an email when SNDP UNION Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share