Vallikkav temple Irumpanam

Vallikkav temple Irumpanam എറണാകുളം ജില്ലയില്‍ ത്രിപ്പൂണിത്തു?

വള്ളികളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാലാണു ഈ ഭഗവതി ക്ഷേത്രത്തിനു വള്ളിക്കാവെന്ന് പേരു വന്നത്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിത്യദര്‍ശനംനടത്തിയിരുന്ന ഒരു അന്തര്‍ജനവുമായി ബന്ധപ്പെട്ടാണു വള്ളിക്കാവിന്റെ ഉല്‍ ഭവ ചരിത്രം. പ്രായാധിക്യത്താല്‍ അവശയായ അന്തര്‍ജനം ചോറ്റാനിക്കര ക്ഷേത്രത്തിലെത്താന്‍ കഷ്ട്പ്പെട്ടിരുന്നു. ഇതറിഞ്ഞ ദേവി സ്വയംബൂവായി അന്തര്‍ജനത്തിന്റെ മനക്കരികില്‍ ഉള്ള വള്ളിപ്പടര്‍പ്പില്‍ കുടി ക

ൊണ്ടു. ദേവിയെ ഭജിച്ച് അന്തര്‍ജനം മുക്തി നേടിയെന്നും പറയപ്പെടുന്നു. വള്ളിപ്പടര്‍പ്പിനു ചുറ്റുമുണ്ടായിരുന്ന വനം കാലാന്തരത്തില്‍ നശിച്ചു.

ക്ഷേത്രമതിലിനു വിള്ളല്‍ വീണിട്ടുണ്ടെങ്കിലും ആല്‍മരത്തില്‍ നിന്നിറങ്ങിയ വേരുകള്‍ കൂട്ട് ചേര്‍ന്നു മറ്റൊരു മതിലായി മാറിയിട്ടുണ്ട്. ആല്‍മരം ശാഖോപശാഖകളായി ചുറ്റംബലത്തിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ദേവിയുടെ വിഗ്രഹമില്ല എന്നുള്ളതാണ് വള്ളിപ്പടര്‍പ്പിനെയാണു ആരാധിക്കുന്നത്.വെള്ളാങില്‍ ഭഗവതി, ശാസ്താവ്, യക്ഷി, നഗരാജാവ്, നാഗയക്ഷി, നഗകന്യക എന്നീ ഉപ ദേവതകളുമുണ്ട്.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രതിലെ പ്രധാന ദിനങ്ങള്‍ ഇവിടേയും പ്രാധാന്യമര്‍ഹിക്കുന്നതാണ്. എല്ലാ മാസത്തിലേയും കര്‍ത്തിക നാളില്‍ രാവിലെ ഗണപതി ഹോമം, പൂജ എന്നിവയുണ്ട്. മണ്ഡലപൂജ, ആയില്യം പൂജ, നവരാത്രി പൂജ,രാമയണ മാസാചരണം എന്നിവയുമുണ്ട്. ഏറ്റവും പ്രധാനം കുംഭ മാസത്തിലെ മകം തൊഴല്‍ ആണ്.സ്ത്രീകളാണ് ദര്‍ശനത്തിനായി കൂടുതലും വരുന്നത്.കൊച്ചി രാജവംശത്തില്‍ പെട്ട ഏതോ മനയുടെ കീഴിലായിരുന്ന ക്ഷേത്രം മാപ്പാത്ത് കുടുംബക്കാരാണ് ഇപ്പോള്‍ നോക്കി നടത്തുന്നത്.എറണാകുളം ജില്ലയില്‍ ത്രിപ്പൂണിത്തുറയില്‍ ഇരുംബനത്താണ് വള്ളിക്കവ് ഭഗവതി ക്ഷേത്രം.

Address

Vallikkav Temple
Kochi
682309

Telephone

+918136931407

Website

Alerts

Be the first to know and let us send you an email when Vallikkav temple Irumpanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share