Gurujyotheeswara SreeKrishna Temple and Guruchaithanya Ashram

  • Home
  • India
  • Kochi
  • Gurujyotheeswara SreeKrishna Temple and Guruchaithanya Ashram

Gurujyotheeswara SreeKrishna Temple and Guruchaithanya Ashram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gurujyotheeswara SreeKrishna Temple and Guruchaithanya Ashram, Hindu temple, Bakery Stop East, Cherai. P. O, Ernakulam, Kochi.

ഗുരുജ്യോതീശ്വരപ്പന്റെ തിരുവുത്സവം 2023.
18/02/2023

ഗുരുജ്യോതീശ്വരപ്പന്റെ തിരുവുത്സവം 2023.

20/07/2021
25/06/2021

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവന്മാരെയാണല്ലോ ത്രിമൂര്‍ത്തികളായി ഹിന്ദുമതം പഠിപ്പിക്കുന്നത്. ബ്രഹ്മാവിന് നാല്തല, വിഷ്ണുവിന് നാല് കൈയ്യ്, ശിവനാകട്ടെ കഴുത്തില് പാമ്പ്, തലയില് ജഢ. എന്തുകോലങ്ങളാണല്ലേ? ഇതൊക്കെ വിശ്വസിക്കാനാകുന്നതാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരമുണ്ടോ? നിങ്ങളുടെ കുട്ടികള്‍ ചോദിച്ചാലെന്താണ് ഉത്തരം പറയുക?

യഥാര്‍ത്ഥത്തില്‍ മനസ്സ്, ബുദ്ധി, ബോധം എന്നിവയാണ് യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവരൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് ആചാര്യന്മാര്‍ പറയുന്നു.

ആദ്യം ബ്രഹ്മാവിനെക്കുറിച്ച് നോക്കാം. ബ്രഹ്മാവാണ് സൃഷ്ടികര്‍ത്താവ് എന്നാണല്ലോ പറയുന്നത്. അതുകൊണ്ടാണ് ബ്രഹ്മാവ് മനസ്സിനെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നതും. എന്തെന്നാല്‍ എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് നമ്മുടെ മനസ്സിലല്ലേ.

ഞാനൊരു വീടുണ്ടാക്കണമെന്ന് കരുതുന്നുവെന്നിരിക്കട്ടെ. ആദ്യം ആ വീട് എങ്ങനെയുണ്ടാകണമെന്ന് എന്‍റെ മനസ്സാണ് സൃഷ്ടിക്കുന്നത്. മനസ്സില്‍ ഞാന്‍ രൂപകല്പന ചെയ്ത വീടാണ് ഞാന്‍ നിര്‍മ്മിക്കുക. അപ്പോള്‍ നിര്‍മ്മാണം അതായത് സൃഷ്ടി ആദ്യം ഉണ്ടാകുന്നത് നമ്മുടെ മനസ്സിലാണ്. ഒരു കുഞ്ഞ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് മാതാപിതാക്കളുടെ മനസ്സിലാണ്. അവരുടെ മനസ്സിലുണ്ടായ ആ സൃഷ്ടിയാണ് പിന്നീട് കാമ-ഗര്‍ഭധാരണപ്രക്രിയകളിലൂടെ കുഞ്ഞായി പുറത്തേക്ക് വരുന്നത്. അതുകൊണ്ടാണ് മനസ്സ് ശാന്തവും
സന്തോഷത്തോടെയുമിരിക്കുന്ന സമയത്ത് ലൈഗിംകബന്ധത്തിലേര്‍പ്പെടണം എന്ന് പറയുന്നത്. ഒരു നല്ല കുഞ്ഞ് ജനിക്കണമെന്ന അതിയായ ആഗ്രഹം മാതാപിതാക്കളുടെ മനസ്സിലുണ്ടാകണം. കാമത്തെ ദൈവീകമായി കാണാനുള്ള ശേഷിയുണ്ടാകണം. അപ്പൊഴേ സത്വഗുണമുള്ള കുഞ്ഞുങ്ങളുണ്ടാകൂ. പക്ഷെ ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അബദ്ധത്തിലാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കുട്ടികള്‍ വഴിതെറ്റിപ്പോവുകയും ചെയ്യുന്നു. ഇത്രയുമൊക്കെ പറഞ്ഞത് സൃഷ്ടി നടക്കുന്നത് മനസ്സിന്‍റെ ഭാവനയ്ക്ക് അനുസരിച്ചാണ് എന്ന് മനസ്സിലാക്കാനാണ്. അതായത് ബ്രഹ്മാവ് മനസ്സ് തന്നെ.

ബ്രഹ്മാവിന് നാല് തലകളൊക്കെ സങ്കല്പിച്ചിരിക്കുന്നത് സൃഷ്ടിക്ക് ദിക്കുകളോ, അതിരുകളോ ഇല്ല, എല്ലായിടത്തും സൃഷ്ടി നടക്കുന്നു എന്ന് സൂചിപ്പിക്കാനാണ്.
സൃഷ്ടി ബ്രഹ്മാവാണെങ്കില്‍ സ്ഥിതിയാണ് വിഷ്ണു. നിലനില്പ്. ഈ സമൂഹത്തില്‍ നിലനിന്നുപോകണമെങ്കില്‍ നമുക്ക് ആദ്യം വേണ്ടത് ശരിയും തെറ്റും മനസ്സിലാക്കാനുള്ള ബുദ്ധിയാണ്. അതെ. വിഷ്ണു ബുദ്ധിയാണ്.

ഒരുപാട് ജോലികള്‍ ഒന്നിച്ച് പറയുമ്പോ നാം ചോദിക്കാറില്ലേ, 'എനിക്കെന്താ നാല് കൈയ്യുണ്ടോ' എന്ന്? നിലനില്പ് കര്‍മ്മാധിഷ്ഠിതമാണ്. വിഷ്ണുവിന്‍റെ നാല് കൈകള്‍ നിലനില്പിന് ആവശ്യമായ കര്‍മ്മനിരതയെ സൂചിപ്പിക്കുന്നു.

ഇനി ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തെ പരമശിവനെ മനസ്സിലാക്കാം. ഭൌതിക സുഖങ്ങളില്‍ നിന്ന് വേറിട്ട പരമാത്മ ബോധമാണ് പരമശിവന്‍. സംഹാര മൂര്‍ത്തിയാണ് ശിവനെന്നാണ് പറയാറ്. നമ്മുടെ ഭൌതിക സുഖലോഭമോഹങ്ങളെ സംഹരിക്കുമ്പോഴാണ് പരമാത്മ ബോധമുണ്ടാകുന്നത്. പരമേശ്വരന്‍ ശ്മശാനത്തില്‍ വസിക്കുന്നുവെന്ന് പറയുന്നത് ആത്മാവ് ശരീരത്തെ വെടിഞ്ഞ്, ശരീരബോധം മുഴുവനായും നശിക്കുന്ന സ്ഥലമാണ് ശ്മശാനം എന്നുള്ളതുകൊണ്ടാണ്.

പഞ്ചഭൂതങ്ങളേയും പ്രതിനിധീകരിച്ചാണ് ശിവന്‍റെ ശരീരത്തെ ഋഷിവര്യന്മാര്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ചന്ദ്രന്‍ ആകാശത്തേയും, തലയില്‍ നിന്നുമൊഴുകുന്ന ഗംഗാനദി വെള്ളത്തേയും, തൃക്കണ്ണ് അഗ്നിയേയും, കാറ്റിലാടുന്ന ജഡകള്‍ വായുവിനേയും, കഴുത്തിലും, കയ്യിലുമരിക്കുന്ന ഉരഗങ്ങള്‍ ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു.

ഇനി ത്രിമൂര്‍ത്തികളുടെ ഭാര്യമാരെ ക്കുറിച്ച് നോക്കാം.

സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്‍റെ ഭാര്യയാണ് സരസ്വതി എന്നാണല്ലോ പറയാറ്. സരസ്വതിദേവി അറിവിന്‍റെ ദേവതയാണ്. അറിവാണ് സൃഷ്ടിയുടെ ഭാര്യ. അറിവില്ലാതെ സൃഷ്ടിയുണ്ടാകില്ല.

ഉദാഹരണം പറഞ്ഞാല്‍, ടി.വി സൃഷ്ടിച്ച ശാസ്ത്രജ്ഞന് ടി.വി എങ്ങനെയുണ്ടാവണം എന്ന അറിവില്ലാതെ ടി.വി സൃഷ്ടിക്കുക സാധ്യമല്ല. ഒരു കോഴി, മുട്ടയിട്ട്, അതിന് അടയിരുന്ന് കോഴിക്കുഞ്ഞിനെ സൃഷ്ടിച്ചെടുക്കുന്നതും അറിവ്തന്നെയാണ്. മുട്ടയിടാനുള്ള സമയമാകുമ്പോള്‍ കുരുവികള്‍ മനോഹരമായ കൂടുണ്ടാക്കുന്നതും അറിവുകൊണ്ടാണ്. എന്ത് സൃഷ്ടിക്കുവാനും അറിവുണ്ടാകണം. അറിവില്ലാത്തിടത്ത് സൃഷ്ടിയുണ്ടാകില്ല. ഈ പോസ്റ്റ് സൃഷ്ടിക്കുന്നത് അല്ലെങ്കില്‍ എഴുതുന്നത് തന്നെ ഇത് എഴുതാനുള്ള അറിവുള്ളതുകൊണ്ടല്ലേ?

വിഷ്ണുവിന്‍റെ ഭാര്യയാണ് ലക്ഷ്മി. നിലനില്പിന് പണം ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. സര്‍വ്വാഭരണ വിഭൂഷിതയായാണ് ലക്ഷ്മീദേവിയെ സങ്കല്പിച്ചിട്ടുള്ളത്. ബുദ്ധിയുള്ളവന്‍റെ കൂടെയേ ലക്ഷ്മി ഉണ്ടാവുകയുള്ളൂ.
പാര്‍വ്വതീദേവി അല്ലെങ്കില്‍ ദുര്‍ഗ്ഗാഭഗവതി സര്‍വ്വൈശ്വര്യത്തെക്കുറിക്കുന്നവളാണ്. ലൌകിക സുഖങ്ങളെ സംഹരിച്ച് പരമാത്മബോധത്തിലെത്തിയ ഒരാള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുന്നു.

പരമശിവനെ മാത്രം നാം കുടുംബസമേതം ആരാധിക്കുന്നു. ശിവ പാര്‍വ്വതിമാരുടെ മക്കളായ ഗണേശനേയും, മുരുകനേയും നാം ആരാധിക്കുന്നു. ഇതിനുപുറകിലും ഒരു തത്ത്വമുണ്ട്. ഗണപതി ഭഗവാന്‍ സിദ്ധിയെ സൂചിപ്പിക്കുന്നു. സിദ്ധി വിനായകനെന്ന് പറയാറില്ലേ. മുരുകനാകട്ടെ പരമമായ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ജ്ഞാനപ്പഴം നീയേ മുരുകാ എന്ന് കേട്ടിട്ടില്ലേ.
അതായത്. പരമാത്മബോധത്തിലെത്തിയ , പരമേശ്വരനിലയിലെത്തിയ ഒരാള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും , സിദ്ധിയും , ജ്ഞാനവുമുണ്ടാകുന്നു എന്നര്‍ത്ഥം.

26/05/2021

. കുണ്ഡലിനി
🌹🌹🌹🌹🌹

സാധാരണ ഗതിയിൽ ജീവ ശരീരരത്തിൽ കുണ്ഡലിനി ഉറങ്ങികിടക്കുന്ന അവസ്ഥയാണ്. കഠിനാഭ്യാസത്തിന്റെ ഫലമായി കുണ്ഡലിനി ശക്തി ഉണരുകയും ഞരമ്പുകൾക്ക് ശക്തി ഉണ്ടാകുകയും ചെയ്യുന്നു.

പ്രാണായാമം ചെയ്യുമ്പോൾ ദേഹത്തിന്റെ വിവിധ ശക്തികൾ ഒന്നിക്കുകയും മനസ്സിന്റെ ഇച്ഛാശക്തി കൂടുകയും ശരീരത്തിലെ എല്ലാ ചലനങ്ങളും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.
നട്ടെല്ലിൻറെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന മൂലാധാര ചക്രം മുതൽ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ഏഴു ചക്രങ്ങളെയും അവയുടെ മുഴുവൻ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയിൽ കുണ്ഡലിനി പ്രാവർത്തികമാക്കുന്നു. മനുഷ്യൻ്റെ പ്രവൃത്തികൾ, നേട്ടങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത്‌ ഈ ഏഴു ചക്രങ്ങളാണ്‌.

🙏 മൂലാധാര ചക്രം
≈≈≈≈≈≈≈≈≈≈≈≈≈
ശരീരത്തിന്റെ ആദ്യത്തെ ചക്രമാണ് മൂലാധാരം. ഇത് നട്ടെല്ലിന്റെ അടിയിൽ സ്ഥിതിചെയ്യുന്നു.
മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഭൂമിയുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പങ്ക് ഭൂമിയുടെ ഊർജ്ജവുമായി ഈ ചക്രം നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
മൂലാധാരചക്രം ഉണർന്ന അവസ്ഥയിൽ ഉള്ള ഒരു മനുഷ്യന്‌ ഭക്ഷണം, ഉറക്കം തുടങ്ങിയവയിൽ കൂടുതൽ താൽപര്യമുണ്ടാകും. അനുഭവം, വിവരശേഖരണം തുടങ്ങിയവയുടെ അടിസ്ഥാന ഉറവായിരിക്കുന്ന ഈ ചക്രമാണ്‌ മനുഷ്യൻറെ വളർച്ചയുടെ ചാലകശക്തി. പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ചക്രമാണിത്‌.

🙏 സ്വാധിഷ്ഠാനം
****************
പൊക്കിളിന്റെ തൊട്ടുതാഴെ ജനനേന്ദ്രിയത്തിനു അൽപ്പം മുകളിലായി സ്ഥിതി ചെയ്യുന്നതാണ്‌ സ്വാധിഷ്‌ഠാനം കൃത്യമായി പറഞ്ഞാൽ നാഭിക്ക് മൂന്ന് ഇഞ്ച് താഴെയാണ് ഇത്. ഈ ചക്രം ലസീക ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇതിനാണ് ലൈംഗിക മോഹങ്ങളുമായി സമ്പർക്കം പുലർത്താനും ഇത് സഹായിക്കുന്നു.

🙏മണിപൂരകം
≈≈≈≈≈≈≈≈≈≈
നമ്മുടെ നാഭിയ്ക്കരികിലായി മണിപ്പൂരകം കാണപ്പെടുന്നു. അഗ്നിതത്വത്തെ പ്രതിഫലിക്കുന്ന ഈ ചക്രം ഉത്തേജിതാവസ്ഥയിൽ ഇരിക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനായി മാറുന്നു. അങ്ങനെയുള്ളവർ ജീവിതത്തിൽ വളരെ . ഇത് ആത്മവിശ്വാസം, ആത്മ നിയന്ത്രണം, ജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചക്രം അന്തഃപ്രേരിതമായ വികാരങ്ങൾക്ക് കാരണമാകുന്നു.

🙏അനാഹതം
≈≈≈≈≈≈≈≈≈≈
അനാഹതചക്രം വായുതത്വത്തിൻ്റെ പ്രതീകമാണ്‌. സൃഷ്‌ടി, സ്‌നേഹം തുടങ്ങിയവയുടെ ആത്മചക്രമാണിത്‌.
ഇത് സ്ഥിതിചെയ്യുന്നത് യഥാർത്ഥ ഹൃദയം സ്ഥിതി ചെയ്യുന്ന സ്ഥലത്തല്ല. മറിച്ച്, നെഞ്ചിന്റെ മധ്യഭാഗത്താണ്. ഈ ചക്രം വൈകാരിക രോഗശാന്തിക്കും മാനസികാരോഗ്യത്തിനും കാരണമാകുന്നു.

🙏വിശുദ്ധി ചക്രം
≈≈≈≈≈≈≈≈≈≈≈≈
തൊണ്ടയിലുള്ള വിശുദ്ധി ചക്രം ആകാശതത്വത്തെ പ്രതിഫലിപ്പിക്കുന്നു. തിന്മകളെ തടയുന്ന ചക്രമാണിത്‌.
നിങ്ങളുടെ പദപ്രയോഗങ്ങൾക്ക് ശബ്ദം നൽകുന്നതും സർഗ്ഗാത്മകത പുലർത്തുന്നതുമായി ഈ ചക്ര ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധി എന്ന് വിളിക്കുന്ന തൊണ്ടയിലെ ചക്രം ഹൃദയത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു, മാത്രമല്ല സത്യം പ്രകടിപ്പിക്കാനും നിങ്ങളുടെ അഭിപ്രായം മറ്റുള്ളവരുമായി പങ്കിടാനും ഇത് കാരണമാകുന്നു.

🙏ആജ്ഞാ ചക്രം
≈≈≈≈≈≈≈≈≈≈≈≈≈≈

പുരികമദ്ധ്യേ ഉള്ള ആജ്ഞാചക്രം ഉയർന്ന തലത്തിലുള്ള വിജ്ഞാന സമ്പാദനത്തിനു കാരണഭൂതനാകുന്നു.
ആറാമത്തെ ചക്രം മൂന്നാമത്തെ നേത്ര ചക്രമാണ്, അത് “ജ്ഞാനത്തിന് അതീതമാണ്” എന്ന് അർത്ഥമാക്കുന്നു. ആജ്ഞാ ചക്രം നിങ്ങളെക്കുറിച്ചും ഭൗതിക ലോകത്തിനപ്പുറത്തേയും വിവരങ്ങൾ ശേഖരിക്കുന്നതിന് ഈ ചക്രം ഉത്തരവാദിയാണ്.

🙏 സഹസ്രഹാര
.. ≈≈≈≈≈≈≈≈≈≈..
ഏഴാമത്തെ ചക്രമാണ് സഹസ്രഹാര സർവശക്തവും ബോധപൂർവവുമായ, ഊർജ്ജവുമായുള്ള നേരിട്ടുള്ള ബന്ധത്തിന് ഉത്തരവാദിയെന്ന് അറിയപ്പെടുന്നു. സഹസ്രഹാര അഥവാ ബ്രഹ്മരന്ധ്രം എന്നും അറിയപ്പെടുന്ന ഇതു തലയുടെ മുകളിൽ കുടുമ വെക്കുന്ന
സ്ഥലത്തിനു താഴെയായ് സ്ഥിതിചെയ്യുന്നു. ഈ ചക്രത്തെ സന്തുലിതമാക്കാൻ ശ്രമിക്കുന്നത് സ്വയം ഉൾക്കാഴ്ച നേടാനും മറ്റ് ചക്രങ്ങളെ സന്തുലിതമാക്കാനും സഹായിക്കും.

ഒരു സാധാരണ മനുഷ്യന് ഈ ചക്രത്തെ പൂർണ്ണമായും സന്തുലിതമാക്കാൻ കഴിയില്ല.. സ്വയം മറന്ന് സ്വാതന്ത്ര്യത്തിൻ്റെ ആനന്ദം പകരുന്ന ചക്രമാണിത്‌.

ശിവൻ ശിരസ്സിൽ സർപ്പത്തെ ധരിച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നത്, കുണ്ഡലിനി ശക്തി ശിരസ്സിലുള്ള സഹസ്രഹാര ചക്രത്തെ ഉണർത്തിയ അവസ്ഥയെയാണ്‌ അത്‌ പ്രതിഫലിപ്പിക്കുന്നത്‌.
ഞരമ്പുവഴി ശിരസ്സിൽ എത്തുന്ന എല്ലാ ചലനങ്ങളും സഹസ്രഹാര അവിടെ നിന്നും ജ്ഞാനേന്ത്രിയങ്ങൾക്കും, കർമ്മേന്ദ്രിയങ്ങൾക്കും നിർദ്ദേശങ്ങൾ നല്കുന്നു.

ഇതിൽ ഓരോ ചക്രവും
ഒരോ ദേവതകളെ , ദേവഗണത്തെ
പ്രതിനിധീകരിക്കുന്നു

മൂലാധാരം ഗണപതി , ശക്തി
സ്വാധിഷ്ഠാനം ബ്രഹ്മാവ്
മണിപൂരകം വിഷ്ണു
അനാഹതം രുദ്രൻ
വിശുദ്ധി മഹാദേവൻ
ആജ്ഞ. സദാശിവൻ

ഇത് ഒരോ ചക്രയിലും
ഉള്ള ദേവ ഗണാധിപൻമാർ

സഹസ്രഹാര ചക്രയുടെ അധിപൻ
ദേവാദിദേവനായ പരമശിവൻ ആകുന്നു
ഇഢ പിംഗള സുഷുമ്ന
നാഡികൾ സഹസ്രഹാരയിൽ
കൂടിച്ചേരുന്നു.

കുണ്ഡലിനി സഹസ്രാര പത്മത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ അയാൾ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു. ആ യോഗി സർവസ്വാതന്ത്ര്യവും സർവൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു. സഹസ്രഹാര പത്മത്തിൽ കുണ്ഡലിനി പ്രവേശിക്കുന്നതോടുകൂടി സാധകൻ പരമമായ ബോധത്തേയും അറിവിനേയും നേടുന്നു. ഈ അവസ്ഥയെ നിർവാണമെന്നും വിശേഷിപ്പിക്കാറുണ്ട്.

യോഗിയുടെ ശരീരത്തിൽ ലാഘവത്വം, ശരീരവർണത്തിൽ തിളക്കം, ആമാശയാഗ്നിയുടെ വർദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവയെല്ലാം പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികൾ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവിൽ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്.

മനുഷ്യൻ്റെ സൂക്ഷ്മ ശരീരത്തിലെ ആറ് ആധാര ചക്രങ്ങളിൽ ഏറ്റവും താഴെയുള്ള മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തി ഉയർന്ന് ആറ് ആധാരങ്ങളും കടന്ന് ശിരസ്സിലെ സഹസ്രഹാരത്തിൽ എത്തുമ്പോൾ മനുഷ്യൻ ബോധമണ്ഡലത്തിൻ്റെ ഉന്നതതലത്തിൽ എത്തുന്നു

മൂലാധാരം മുതൽ ബ്രഹ്മരന്ധ്രം വരെ സൂര്യശോഭയോടെ സുഷുമ്ന നാഡി സ്ഥിതി ചെയ്യുന്നു.സുഷുമ്നാ നാഡിയുടെ മദ്ധ്യത്തിലൂടെ, താമരനൂൽപോലെ സൂക്ഷ്മവും കോടിമിന്നൽപ്പിണർ പോലെ ജ്വലിക്കുന്നതുമായ കുണ്ഡലിനി പ്രവഹിക്കുന്നു. ഈ ശക്തികൊണ്ട് അജ്ഞാനങ്ങളും പാപങ്ങളും നശിക്കുന്നു.(ബ്രഹ്മോപനിഷദ് ).

സുഷുമ്നയുടെ രണ്ടു വശങ്ങളിലുമായുള്ള രണ്ട് നാഡികളാണ് ഇഡയും പിംഗളയും.തണുപ്പുണ്ടാക്കുന്ന ഇഡക്ക് ചന്ദ്രനാഡിയെന്നും പിംഗളക്ക് സൂര്യനാഡിയെന്നും പറയുന്നു.

മൂലാധാരത്തിൻ്റെ അധിഷ്ഠാന ദേവൻ ഗണപതിയാണ്. വാസ്തവത്തിൽ കുണ്ഡലിനി ശക്തിയെത്തന്നെയാണ്
ഇവിടെ ആരാധിക്കുന്നത്.

വസിഷ്ഠ രാമായണത്തിൽ വസിഷ്ഠമുനി ശ്രീരാമനോട് കുണ്ഡലിനി ശക്തിയെപ്പറ്റി വിവരിക്കുന്നുണ്ട്. വസിഷ്ഠൻ പറയുന്നു " ദേഹമാകുന്ന യന്ത്രത്തിനുള്ളിൽ ചുരുണ്ട് മൂടിക്കിടക്കുന്ന 'ആന്ത്രവേഷ്ട നിക' എന്നൊരു നാഡിയുണ്ട്.അനേകായിരം സൂക്ഷ്മ നാഡികൾ അതിനോട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.പുഴു മുതൽ ബ്രഹ്മാവ് വരെ എല്ലാ ജീവികളിലും സ്ഥിതിചെയ്യുന്ന വാഴക്കൂമ്പ് പോലെ കോമളമായ ഈ നാഡിക്കുള്ളിൽ,അപാരമായ ശക്തി സംഭരിക്കപ്പെട്ടിരിക്കുന്നു.ഇതിൽ നിന്നാണ് സർവ്വ ശക്തികൾക്കും പ്രവർത്തന വേഗം കിട്ടുന്നത്.ദേഹത്തിലുള്ള സർവ്വ സ്പന്ദനങ്ങൾക്കും കാരണം ഊർജ്ജത്തിൻ്റെ സംഭരണിയായ ഈ നാഡിയാണ്.ഹൃദയ കോശത്തിലെ സർവ്വനാഡികളും കുണ്ഡലിനിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു".

കുണ്ഡലിനി ശക്തിയെപ്പറ്റി വിവേകാനന്ദ സ്വാമികൾ പറയുന്നു " ക്രിയാശക്തിയുടെ ഒരു ചെറിയ അംശം സുഷുമ്നയിലൂടെ സഞ്ചരിച്ച് വിവിധ ചക്രങ്ങളിൽ സമ്മർദം ചെലുത്തുമ്പോൾ ബോധാതീതമായ മാനസികാവസ്ഥയുടെ തലത്തിൽ എത്തുന്നു.ഈ ശക്തി ഇന്ദ്രിയ ബോധങ്ങളുടെ ഉറവിടമായ മസ്തിഷ്കത്തിലെത്തുമ്പോൾ പൂർണ്ണമായ ആത്മപ്രകാശം അഥവാ
" ആത്മസാക്ഷാത്കാരം " ഉണ്ടാകുന്നു. കുണ്ഡലിനി ആരോഹണത്തിനിടെ ആധാരചക്രങ്ങൾ കടക്കുമ്പോൾ യോഗിക്ക് സമസ്ത ലോകവും സ്ഥൂലമായ രൂപത്തിൽ പ്രത്യക്ഷപ്പെടും.

ക്ഷേത്രോപാസനയുടെ അന്തിമ ലക്ഷ്യവും തന്നിൽ ഉള്ള ഈശ്വരചൈതന്യത്തെ അറിയുക തന്നെയാണ്.. ആ ആശയങ്ങൾ മനസ്സിലാക്കാൻ ഈ കുണ്ഡലിനി തത്വത്തെപ്പറ്റി ഒരു ഏകദേശ ധാരണ നമുക്ക്‌ ഉണ്ടാവേണ്ടതാണ്.

മൂലാധാരചക്രം ഗണപതിയായും ,
ശക്തിയായും ആരാധിക്കുന്നു
ക്ഷേത്രാരാധനയിൽ യഥാർത്ഥ
ഭക്തിയോടെ ആചാരങ്ങളോടെ
ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച്
ആദ്യം ഉപദേവകളെ പ്രാർത്ഥിക്കുമ്പോൾ
കുണ്ഡലിനി ശക്തിയാണ് നമ്മൾ
ഉണർത്തുന്നത്
അങ്ങനെ

മൂലാധാര ചക്രം
സ്വാധിഷ്ഠാന ചക്രം
മണിപൂരകം
അനാഹതം
വിശുദ്ധി
ആജ്ഞാ ചക്രം
ഇവയിലൂടെ കുണ്ഡലിനി ശക്തി
പ്രവഹിച്ച് സഹസ്രഹാര ഉണർന്ന്
പൂർണ്ണാവസ്ഥയിൽ
ആത്മസാക്ഷാത്കാരം ലഭിച്ചതായി
പറയുന്നു

സഹസ്രാര
മഹാദേവനെ പ്രതിനിധീകരിക്കുന്നു

അങ്ങനെ പ്രത്യേകിച്ച്
ശിവ ഭഗവാൻ , ശാസ്താവ്
ശിവഗണങ്ങൾ പ്രതിഷ്ഠയായുള്ള
ക്ഷേത്രങ്ങളിൽ പ്രത്യേകിച്ചും

ക്ഷേത്രദർശനങ്ങളിൽ പൊതുവേയും
ശ്രദ്ധാപൂർവ്വവും ആചാരാനുഷ്ഠാനങ്ങൾ പാലിച് ഭക്തിയോടെ നിർവഹിക്കുമ്പോൾ
കുണ്ഡലിനി ശക്തി ഉണർന്ന്
ആത്മ ചൈതന്യം ആറ്
ചക്രയുമുണർത്തി മുകളിലേക്ക് പ്രവഹിച്ച് സഹസ്രാരയിലെത്തുന്നു .

നമ്മുടെ കാലഘട്ടത്തിലുള്ളവർ
ഇത് പോസറ്റീവ് എനർജി എന്നു
പറയുന്നു അതു കൊണ്ടു കൂടിയാണ്
ആചാര്യൻമാർ, പുല , ആർത്തവം അങ്ങനെ മറ്റു നെഗറ്റീവ് എനർജിയുള്ളവർ നിശ്ചിത കാലത്തേക്ക് ക്ഷേത്രത്തിൽ
പ്രവേശിക്കരുത് എന്ന് പറയാറുള്ളത്

ആചാര്യൻമാർ പ്രത്യേകം പറഞ്ഞിട്ടുള്ളത് നമ്മൾ ക്ഷേത്ര
ദർശനം നടത്തിയതിനു ശേഷം
കുറച്ചു നേരം ഒരിടത്ത് സമാധാനമായ്
ഇരുന്നതിന് ( അനാവശ്യമായി ശബ്ദ
മുണ്ടാക്കരുത് ) ശേഷം മാത്രമേ
ക്ഷേത്ര പരിധി വിട്ട് പുറത്തേക്ക്
പോകാവൂ .
ക്ഷേത്ര ആചാരങ്ങൾ യഥാവിധി
പാലിച്ച് നാം ദർശനം യഥാവിധി
പൂർത്തിയാക്കി കഴിയുമ്പോൾ
നമ്മളിൽ ഒരു ചൈതന്യം നിറയുന്നു
ഭക്തിയുടെ പ്രത്യേകമായ ഒരു
നിലയാണത് . അത് ശാന്തമായതിനു
ശേഷമേ പുറത്തേക്ക് ഇറങ്ങാവൂ.

ആചാര്യൻമാർ പറഞ്ഞിട്ടുള്ളത് :

ക്ഷേത്ര ആചാരങ്ങൾ യഥാവിധി
പാലിച്ച് നാം ദർശനം യഥാവിധി
പൂർത്തിയാക്കി കഴിയുമ്പോൾ
'' ദേവഗണങ്ങൾ " നമ്മളിലേക്ക്
ആവാഹിക്കപ്പെടുന്നു .

🙏 🔱 ഓം നമ: ശിവായ 🔱🙏

12/11/2020

*അറിയിപ്പ്*

ധന്യാത്മൻ,

ലോക നന്മക്കായി സ്വജീവിതം സമർപ്പിച്ചു കൊണ്ട് അശരണർക്കും നിരാലംബർക്കും ലോക ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംപൂജ്യ *സദ്ഗുരു ഗുരു ചൈതന്യ ഗുരുദേവൻ്റെ ജന്മദിനം ഈ വരുന്ന 15-11-2020 ഞായറാഴ്ച* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളേയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു. അന്നേ ദിവസം നടത്തപ്പെടുന്ന ഗുരുപാദപൂജയിൽ പങ്കെടുത്ത് ആശീർവ്വാദം നേടി ധന്യരാകുവാൻ ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

*സ്ഥലം: ഗുരു ജ്യോതിശ്വര ക്ഷേത്രം,*. *ചെറായി - മുനമ്പം റോഡ്, ബേക്കറി* *സ്റ്റോപ്പിന് കിഴക്ക് വശം, ചെറായി*

*തിയതി: 15 - 11-2020 ഞായറാഴ്ച*

*സമയം: രാവിലെ 9:30 മണി മുതൽ*

എന്ന്
അഡ്വ: വിനോദ് K. J
സെക്രട്ടറി
ER77/12 ഗുരു ജ്യോതീശ്വര ക്ഷേത ഭക്ത ജന സമിതി

പാദപൂജ - 101 രൂപ

ക്ഷേത്രത്തിലും ആശ്രമത്തിലും പൂജകൾ ബുക്ക് ചെയ്യുവാനും, സംഭാവനകൾ നൽകുവാനും
google Pay , Bank Account Transfer സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

*Bank Account Details :*

*Guruchaithanya*
*Federal Bank*
*A/c No:17260100039263*
*Branch - Cherai*
*IFSC: FDRL0001726*

*Google Pay Number - 9947178790*

*പിറന്നാൾ പാദപൂജയ്ക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

(1)വരുന്നവരുടെ പേരും ഫോൺ നമ്പറും എഴുതി വെയ്ക്കുക.
(2) ഒരു മീറ്റർ അകലം പാലിച്ച് മാസ്ക്ക് ധരിച്ച് സാനിറ്റെസർ കൊണ്ട് കൈതുടച്ച് ഇരിക്കുക ..
(3) മാല,ബൊക്കെ , മധുരങ്ങൾ ഉപഹാരങ്ങൾ എന്നിവ കൊണ്ടുവരാതിരിക്കുക അണിയിക്കാതിരിക്കുക
(4) നിശബ്ദ്ദരായി ചടങ്ങിൽ പങ്കെടുക്കുക
(5) കണ്ടൈയ്ൻമെന്റ് സോണുള്ള ഭാഗത്തു നിന്നുള്ളവരും, കോറന്റെ ൻ ഉള്ള വീട്ടുകളിൽ നിന്നുള്ളവരും പാദപൂജയ്ക്ക് വരാതിരിക്കുക ...
(6) 10 വയസ്സിൽ താഴെയുള്ള കുട്ടികളും , 60 വയസ് കഴിഞ്ഞവരും പരമാവധി പങ്കെടുക്കാതിരിക്കുക
(7) എല്ലാവരും ഐക്യരായി നിൽക്കുക
(8) പാദപൂജ നടത്താൻ താൽപ്പര്യമുള്ളവർ ക്ഷേത്രത്തിൽ ബുക്ക് ചെയ്യുക (100) രൂപ
(9)കൊറോണക്കാലത്തിൽ ക്ഷേത്ര ദൈനംദിന പ്രവർത്തനങ്ങളിൽ എല്ലാവരുടേയും സഹായ സഹകരങ്ങൾ ഉണ്ടാവണം ....

ചെറായി ഗുരുഃജ്യോതീശ്വര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവവും ഭാഗവത സപ്താഹവും അഷ്ടബന്ധ നവീകരണ കലശത്തോടെ നടത്തപ്പെടുന...
10/03/2020

ചെറായി ഗുരുഃജ്യോതീശ്വര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവവും ഭാഗവത സപ്താഹവും അഷ്ടബന്ധ നവീകരണ കലശത്തോടെ നടത്തപ്പെടുന്നു. എല്ലാവരുടെയും നിങ്ങളാൽ കഴിയുന്ന സാമ്പത്തീക സഹായ സഹകരണങ്ങൾ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

പ്രസിഡന്റ് : സ്വാമി ഗുരുചൈതന്യ
(9947178790)
സെക്രട്ടറി - അഡ്വ : വിനോദ് K J
(8281600880)

28/09/2019

*📍🔥നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

കേരളത്തില്‍ കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസം മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള നവരാത്രിയും പ്രധാനമാണ്. നവരാത്രിയില്‍ ദുര്‍ഗാ പൂജയും കന്യാപൂജയും (കുമാരീ പൂജ) നടത്തുന്നു. രണ്ടു മുതല്‍ പത്തു വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തില്‍ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള കന്യയെ ആദ്യ ദിനം കുമാരി എന്ന സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. തുടര്‍ന്ന് ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ടിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്ന ക്രമത്തില്‍ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കണം.

നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്ത ത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുദ്ധ ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനനം നടത്തുകയോ ദേവീ കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്‍, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്‌. എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം.

ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം. കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്. ഒന്‍പതു ദിവസങ്ങള്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം.

ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ലളിതാ ത്രിശതീ സ്തോത്രം, സൌന്ദര്യ ലഹരി മുതലായവാ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.

എല്ലാ വ്രത ദിവസങ്ങളിലും ദുര്‍ഗാ ഭഗവതിയുടെ ഈ ധ്യാന ശ്ലോകം ഭക്തിപൂര്‍വ്വം ജപിക്കാം. സര്‍വ ദുഖങ്ങളും ദേവി അകറ്റും. സര്‍വാഭീഷ്ടങ്ങളും ദേവി നടത്തും.

ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമനിം ദൂര്‍വാദള ശ്യാമളാം
ചന്ദ്രാര്‍ധോജ്വല ശേഖരാം ത്രിനയനാം അപീത വാസോവസം

ചക്രം ശംഘ ധനുശ്ച ധതതിം കോദണ്ഡ ബാണാംശയോര്‍
മുദ്രേവാ അഭയകാമദേ സകടിബന്ധാഭീഷ്ടദാം വാനയോ:

ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫല ശ്രുതി.

ദേവിയെ ഓരോ ദിവസവും ഓരോ രൂപത്തില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്നു. ഓരോ ദിവസവും ദേവിയെ ഓരോ വ്യത്യസ്ത മന്ത്രം കൊണ്ട് ആരാധിക്കുന്നു. ഓരോ ദിവസത്തെയും ആരാധാനാ ഭാവവും മന്ത്രങ്ങളും തലേ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

നവരാത്രി വ്രതം ഒന്നാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ ഒന്നാം ദിവസം ബാലസ്വരൂപണീ ഭാവ ത്തില്‍, ശൈലപുത്രി യായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം. സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം

വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

നവരാത്രിയുടെ രണ്ടാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.

കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി. രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായ് നീക്കി
വയ്ക്കപ്പെട്ടിരിക്കുന്നു

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം

“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:”

ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ
സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും.

നവരാത്രിയുടെ മൂന്നാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ ഭാവം ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദം കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും.

യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക് ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്.

“പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ”

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്.

നവരാത്രി മൂന്നാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കല്യാണിയായി ആരാധിക്കണം.

കല്യാണീആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

നവരാത്രി വ്രതം നാലാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും പ്രവേശിച്ച് ശോഭിച്ച് തിളങ്ങി. മഹാ തേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“സുരാസമ്പൂര്‍ണ കലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

നവരാത്രി നാലാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം.

രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”

നവരാത്രി വ്രതം അഞ്ചാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രി വൃതാനുഷ്ടാനത്തിന്റെ അഞ്ചാം ദിവസത്തില്‍ ദേവിയെ അഞ്ചാമത്തെ ഭാവമായ സ്കന്ദമാതാവാ യാണ് സങ്കല്‍പ്പപൂജ ചെയ്യേണ്ടത് .

ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു.
സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്.

രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു.

അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം

“സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “

എന്നതാണ്. ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല.

നവരാത്രി അഞ്ചാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം.

കാളികാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം”

നവരാത്രി വ്രതം ആറാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍ ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത് .

ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

ആറാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂലവരവാഹനാ
കാത്യായനീ ശുഭം ദദ്യാ ദേവീ ദാനവഘാതിനീ

നവരാത്രി ആറാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം.

ചണ്ഡികാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാമി സദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

നവരാത്രി വ്രതം ഏഴാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവദുര്‍ഗാഭാവങ്ങളില്‍ ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും ധരിച്ച് ചതുര്‍ഭുജയായി ‘ശുഭങ്കരി’ എന്ന പേരില്‍ അറിയപ്പെടുന്നു.

ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ

ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ

വര്ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയംകരീ”

നവരാത്രി ഏഴാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം.

ശാംഭവീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

നവരാത്രി എട്ടാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രി വ്രതത്തിന്റെ എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ്. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു. ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക് ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു.

എട്ടാം ദിവസത്തില്‍ ദേവീ ഉപാസനയ്ക്കുള്ള മന്ത്രം

“ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ”

നവരാത്രി എട്ടാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം.

ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം

നവരാത്രിയുടെ ഒന്‍പതാം ദിവസം
💢══卐══➖🔥ॐ🔥➖══卐══💢

നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.

മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.

നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.

സുഭദ്രാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം
(കടപ്പാട്)NB: ഈ വർഷത്തെ നവരാത്ര്യാരംഭം കൊല്ലവർഷം 1195 കന്നിമാസം 12 [ 2019 സപ്തംബർ 29] നാണ്‌.കന്നി 18 [5-10 -2019] ഭദ്രകാള്യവതാരം, പൂജവെപ്പ്.കന്നി 19 [6- 10-2019] ദുർഗ്ഗാഷ്ടമി .കന്നി 20 [7-10-2019 ] മഹാനവമി .കന്നി 21 [8-10-2019] വിജയദശമി വിദ്യാരംഭം ...... എല്ലാവർക്കും നവരാത്ര്യാശംസകൾ❤️❤️❤️❤️❤️😍😍😍

13/08/2019

*അറിയിപ്പ് *

ഓഗസ്റ്റ് 15 തിയതി ഗുരുഃജ്യോതീശ്വര ക്ഷേത്രത്തിൽ വച്ച് ഏക ദിന രാമായണ പാരായണം നടത്തപ്പെടുന്നു.
രാവിലെ 6:30 മുതൽ ആരംഭിച്ചു വൈകിട്ട് 6:30 ന് ഉള്ളിൽ പൂർണമായും വായിച്ചു സമർപ്പിക്കുന്നു. രാമായണ പാരായണത്തിൽ പങ്കെടുത്തു സായൂജ്യം നേടുവാൻ എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

സെക്രട്ടറി
ഗുരുഃജ്യോതീശ്വര ക്ഷേത്രം, ചെറായി.

10/08/2019

*⚜ഉപാസന മൂർത്തിയെ പൂജിക്കേണ്ട രീതി⚜*

വീട്ടിൽ ആയാലും ക്ഷേത്രത്തിൽ ആയാലും ഇഷ്ട ദേവതയെ ആദ്യം മുതൽ അവസാനം വരെ പൂജിക്കേണ്ടുന്ന രീതി താഴെ ചേർക്കുന്നു

1- ആവാഹനം🔅 ഈശ്വരനെ ക്ഷണിക്കുക.
2- ആസനം🔅 ഇരിപ്പിടം നല്‍കുക.
3- പാദ്യം🔅 തൃപ്പാദങ്ങള്‍ കഴുകുക.
4- അര്‍ഘ്യം🔅 അര്‍പ്പിക്കുന്നതിനുള്ള ജലം.
5- ആചമനം🔅 കുടിക്കാന്‍ ജലം നല്‍കുക.
6- മധുവര്‍ഗ്ഗം🔅 പാല്‍, തേന്‍ തുടങ്ങിയവ നല്‍കുക.
7- സ്നാനം🔅 നീരാട്ട്
8-വസ്ത്രം🔅 വസ്ത്രം ധരിപ്പിക്കുക.
9 -യജ്ഞോപവീതം🔅 പൂണൂല് ധരിപ്പിക്കുക.
10- ഗന്ധം🔅 വാസന ദ്രവ്യങ്ങള്‍, ചന്ദനം, കുങ്കുമം ചാര്‍ത്തുക.
11-പുഷ്പം🔅 പൂചൂടുക.
12 -ധൂമം🔅 സംബ്രാണി തുടങ്ങിയവ കത്തിക്കുക.
13- ദീപം🔅 വിളക്ക് തെളിയിക്കുക.
14- നൈവേദ്യം🔅പ്രസാദ നിവേദനം.
15- താംബൂലം🔅 വെറ്റയും പാക്കും നല്‍കുക.
16- നീരഞ്ജനം🔅 നാളികേര ആരതി.

*ശുഭം*
🙌✨🙌

Address

Bakery Stop East, Cherai. P. O, Ernakulam
Kochi
683514

Website

Alerts

Be the first to know and let us send you an email when Gurujyotheeswara SreeKrishna Temple and Guruchaithanya Ashram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category