Mahallu Jama Ath Council

Mahallu  Jama Ath Council മഹല്ല് ജമാ അത് കൌണ്‍സില്‍

30/09/2023
24/05/2017

*പള്ളിക്കമ്മിറ്റി നെഞ്ച് വിരിച്ചിരുന്ന് ഭരിക്കുന്നവർ ഉണ്ടെങ്കിൽ ഇത് വായിക്കണം അല്ലെങ്കിൽ ആരെങ്കിലും അവരിൽ ഇതൊന്ന് എത്തിക്കണം..*

*ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നു മദ്രസ്സ അധ്യാപകരുടെ ശമ്പളം ചോദിച്ച് കൊണ്ട്..* *അറിയാമായിരുന്നിട്ട് കൂടി പല മഹല്ലുകളിലെ* *ഉസ്താദുമാരുടെ ശമ്പളം കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിപ്പോയി. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തിലാണു അവരും ജീവിക്കുന്നത്..*

*ആദ്യം ഒരു ചോദ്യം ചോദിക്കട്ടെ നിങ്ങളിൽ എത്ര ആളുകൾ ഉണ്ട് ഒരു തെറ്റും കൂടാതെ ഒരു ഫാത്തിഹ സ്വന്തം മക്കൾക്ക് പഠിപ്പിച്ച് കൊടുക്കാൻ കഴിയുന്നവർ....?* *ഉസ്താദുമാർ എന്താ മനുഷ്യരല്ലെ ? അവർക്ക് ആറായിരമോ ഏഴായിരമോ രൂപ ശമ്പളം കൊടുക്കുകയും ബാക്കി അവർ വീടുകളിൽ ഫാത്തിഹ ഓതിയോ മൗലൂദും റാത്തീബും നടത്തിയോ ഒപ്പിക്കും എന്ന് പറയാൻ ഉളുപ്പ് കുറച്ചൊന്നും പോരാ.*

*തെങ്ങിന്റെ മൂട് കിളക്കാൻ വരുന്ന ആളിനുണ്ട് 750 രൂപ ശമ്പളവും ആഹാരവും. അതായത് 20000 നു മുകളിൽ പ്രതിമാസ വരുമാനം.. അപ്പോൾ നിങ്ങൾക്ക് ചോദിക്കാം എന്നാൽ കിളക്കാൻ പൊയ്ക്കൂടെ എന്ന്.. അവരു കിളക്കാൻ പോയാൽ മക്കൾക്ക് ഇൽമ് നിങ്ങൾ പഠിപ്പിച്ച് കൊടുക്കുമോ?*

*മുൻപ് കാലങ്ങളിൽ അപേക്ഷിച്ച് മദ്രസ്സാ അധ്യാപന മേഖലകളിലേക്ക് ആളുകൾ വരുന്നത് കുറവാണു.. അവരിൽ തന്നെ പലരും ഗൾഫിലേക്കും വരുന്നുണ്ട്.. എന്ത് കൊണ്ടാണു എന്ന് ചിന്തിച്ചിട്ടുണ്ടോ?* *മാസാവസാനം സ്വന്തം ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും അവരുടെ കയ്യിൽ പണമില്ലാത്ത അവസ്ഥ നേരിൽ ഞാൻ കണ്ടിട്ടുണ്ട്..*

*മഹല്ലിനു വരുമാനം ഇല്ലെങ്കിൽ പഠിക്കാൻ വരുന്ന കുട്ടികളിൽ നിന്ന് ഒരു ചെറിയ സംഖ്യ ഫീസായി വാങ്ങണം.. മക്കളെ ടയ്യും കെട്ടി സ്കൂളിൽ വിടാൻ മാസം* *രണ്ടയിരത്തിനു മുകളിൽ ചിലവാക്കുന്നവർ കബറിലേക്കും ആഖിറത്തിലേക്ക നമുക്ക് ഉപകാരപ്പെടുന്ന മക്കളെ വാർത്തെടുക്കുന്ന ഉസ്താദുമാർക്ക് ശമ്പളം കൊടുക്കാൻ എന്ത് കൊണ്ട് ഒരു നൂറു രൂപ ഫീസിനത്തിൽ മാസം കൊടുത്തു കൂടാ..*

*നമ്മുടെ നാട്ടിൽ നൂറു രൂപ മിനിമം വേണം ഒരു ദിവസത്തെ കറിക്കുള്ള മീൻ വാങ്ങാൻ..അതായത് നമ്മൾ ഒരു മാസം മീൻ വാങ്ങുന്ന പണമാണു ഉസ്താദുമരുടെ ഏകദേശം അര മാസത്തെ ശമ്പളം.കുടുംബ ചിലവുകൾ കൂട്ടി മുട്ടിക്കാൻ കഴിയാതെ അവർ മറ്റ് ജോലികളിലേക്ക് തിരിഞ്ഞാൽ നമ്മുടെ മക്കൾക്ക് ഇൽമ് ആരു പകർന്ന് കൊടുക്കും. വഹി ഇറങ്ങുമോ ഇല്ലല്ലൊ?*

*അവർക്കും ഇല്ലേ ജീവിത ചിലവുകൾ മക്കളുടെ വിദ്യാഭ്യാസം ഭക്ഷണം താമസം അസുഖം വന്നാലുള്ള ചിലവുകൾ.അവരുടെ അറിവിനെ ബഹുമാനിക്കാൻ തയ്യാറല്ലാത്ത അല്ലെങ്കിൽ അറിവില്ലാത്ത ആളുകൾ ആണു അവരെ ഭരിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം.*

*സ്വന്തം മഹല്ലിൽ നിന്ന് മാന്യമായ ശമ്പളം കിട്ടാത്തത് കൊണ്ടാണു പലർക്കും മകളെ കല്യാണം കഴിപ്പിക്കാനും വീട് വെയ്ക്കാനും വിസ എടുത്ത് ഗൾഫിൽ വന്ന് ഇരക്കേണ്ടി വരുന്നത്.. മക്കൾക്ക് അറിവ് പകരാൻ അവർ ഇല്ലാത്ത ഒരു കാലം വന്നാൽ മഹല്ലിലെ പ്രസിഡന്റും സെക്രട്ടറിക്കുമൊന്നും അള്ളാഹുവിന്റെ ചോദ്യത്തിനു മുന്നിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ല.*

*സ്വന്തം മക്കൾ മുസ്ലിമായി വളരണം എന്നും അവരിൽ നിന്ന് ദു അ ലഭിക്കണം എന്നും ആഗ്രഹമുള്ളവർ പ്രതികരിക്ക്...അവരുടെ ശമ്പളം കൂട്ടാൻ ശക്തമായി നിർബന്ധിക്കു*

21/03/2017

മദ്രസാ അദ്ധ്യാപകന്റെ കെലപാതകം അപലനീയം ,

കേരളത്തിലേ വടക്കേയറ്റം കാസർഗോഡ് ജില്ലയിലെ ചൂരി എന്ന സ്ഥലത്തെ മദ്രസ്സാ അദ്ധ്യാപകൻ ആയ റിയാസ് മൗലവിയെ അർദ്ധരാത്രി നിഷടൂരം ആയി കഴുത്ത് അറുത്ത് കെലപ്പെടുത്തിയ വിവരം സാംസകാരിക കേരളത്തിന് അപമാനം ആണ് സമൂഹിക സാംസ്കാരിക പ്രവർത്തനം നടത്തി സമൂഹത്തിന് മാർഗ്ഗ നിർദേഷം കൊടുത്ത് പോരുന്നവരെ തെരഞ്ഞു പിടിച്ച് കെലപ്പെടുത്തുന്ന രീതി തുടർന്ന് കെണ്ട് ഇകാലത്ത് ഇത്തരം ചിദ്രശക്തികളെ കൈയോടെ പിടികൂടി നിയമത്തിന്റെ മുന്നിൽ കെണ്ടുവന്ന് ജനാധിപത്യവും മത്തേതരത്വവും സംരക്ഷിക്കണമെന്ന്
മഹല്ല്ജമാഹത്ത് കൗൺസിൽ എറണാകുളം ജില്ലാ ജനറൽ സെകട്രി P അബ്ദുൽ ഖാദർ പറഞ്ഞു

30/08/2016
മഹല്ല് ജമാ അത് കൌണ്‍സില്‍  ഭാരവാഹികള്‍    LDF       പാര്‍ട്ടി സെകട്രി      സഖാവ്കോടിയേരിയുമായി ചര്‍ച്ച :_
05/04/2016

മഹല്ല് ജമാ അത് കൌണ്‍സില്‍ ഭാരവാഹികള്‍
LDF പാര്‍ട്ടി സെകട്രി സഖാവ്കോടിയേരിയുമായി ചര്‍ച്ച :_

ഇതിലും നല്ല മറുപടി  ഇല്ലാ ഇതാണ് നമ്മുടെ കേരളം :_
13/03/2016

ഇതിലും നല്ല മറുപടി ഇല്ലാ

ഇതാണ് നമ്മുടെ കേരളം :_

10/03/2016

പ്രവാചകന്റെ വിവാഹങ്ങൾ
(മാതൃഭൂമിക്ക് വേണമെങ്കിൽ പ്രസിദ്ധീകരിക്കാം)
മുഹമ്മദ്‌ നബി ആദ്യമായി വിവാഹം ചെയ്തത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ്. നാല്‍പതുകാരിയും നാലുമക്കളുടെ മാതാവുമായിരുന്ന ഒരു വിധവയെയാണ് അദ്ദേഹം ഇണയായി സ്വീകരിച്ചത്. ഖദീജ ബീവി. അറുപത്തിയഞ്ചാം വയസ്സിൽ അവർ മരിക്കുന്നത് വരെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. അതായത് തീക്ഷണ യൗവ്വനത്തിന്റെ ആ ഇരുപത്തിയഞ്ച് വർഷങ്ങളിൽ ഖദീജ ബീവി മാത്രമായിരുന്നു പ്രവാചകന്റെ ഭാര്യ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ്‌ നബിയുടെ വൈവാഹിക ജീവിതത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ഏക പത്നിയോടൊപ്പമാണ്. ഇരുപത്തിയഞ്ചാം വയസ്സിൽ വിവാഹിതനാകും വരെയുള്ള പ്രവാചകന്റെ ജീവിതത്തിലും ഒരു സ്ത്രീയുടേയും അവിഹിത സാന്നിധ്യം ഉണ്ടായിരുന്നില്ല. പ്രവാചകന് നേരെ അദ്ദേഹത്തിൻറെ ശത്രുക്കൾ പോലും സദാചാര വിരുദ്ധമായ ഒരാരോപണവും ഉയർത്തിയിരുന്നില്ല എന്നതും ചരിത്രമാണ്.
ഖദീജയുടെ മരണത്തിന് ശേഷം തന്റെ 53ാമത്തെ വയസ്സില്‍ പ്രവാചകന്‍ വിവാഹം ചെയ്തത് സൌദയെന്ന അറുപത്തിയാറുകാരിയെയായിരുന്നു. ഭര്‍ത്താവിനൊപ്പം ഇസ്ലാം സ്വീകരിച്ച അവര്‍ ഭർത്താവിന്റെ മരണത്തോടെ അനാഥയാവുകയും കുടുംബത്തിലുള്ള അമുസ്ലിംകള്‍ അവരെ ഇസ്ലാം പരിത്യജിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അത്. അവരുടെ സംരക്ഷണ ചുമതലയേറ്റെടുക്കുകയായിരുന്നു പ്രവാചകന്‍. പിന്നീടുള്ള പ്രവാചകന്റെ വിവാഹങ്ങൾക്കൊക്കെ ഇതുപോലെ സാമൂഹ്യപരമായ ചില കാരണങ്ങൾ ഉണ്ടായിരുന്നു. തന്റെ ആത്മസുഹൃത്തായിരുന്ന അബൂബക്കറിന്റെ മകള്‍ ആയിശയായിരുന്നു പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന ഏക കന്യക. തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് അവര്‍ പ്രവാചകനോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചത്. അക്കാലത്ത് ഇതില്‍ യാതൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. ഇത്തരം വിവാഹങ്ങൾ അക്കാലഘട്ടത്തിൽ പതിവായിരുന്നു.
പെൺകുഞ്ഞ് ജനിച്ചാൽ അപമാനഭാരത്താൽ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു സാംസ്കാരിക കാലഘട്ടത്തെ കൂടി കണക്കിലെടുത്ത് വേണം പല വിധവകൾക്കും ജീവിത സംരക്ഷണം കൊടുക്കാൻ വേണ്ടി കൂടിയുള്ള പ്രവാചകന്റെ വിവാഹങ്ങളെ കാണേണ്ടതും വിലയിരുത്തേണ്ടതും. 1400 വർഷങ്ങൾക്ക് മുമ്പുള്ള ഒരു സമൂഹത്തേയും Dark Age എന്ന് ചരിത്രകാരന്മാർ വിലയിരുത്തിയ അവരുടെ രീതികളേയും പഠിക്കേണ്ടതുണ്ട്. അവരെ സാംസ്കാരികതയിലേക്കും മാനവികതയിലേക്കും നയിച്ച ഒരു പ്രവാചകന്റെ വൈവാഹിക ജീവിതത്തെ പരിഹസിക്കുകയും അശ്ലീല പദാവലികൾ ഉപയോഗിച്ച് വിമർശിക്കുകയും ചെയ്യുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാലും വിമർശനത്തോടൊപ്പം അല്പം ചരിത്ര ബോധം കൂടി ഉണ്ടാവുന്നത് വസ്തുതാപരമായ നിഗമനങ്ങളിൽ എത്താൻ സഹായകമാവും.
മറ്റൊന്ന് കൂടി പറയാനുണ്ട്. വലിയ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകൻ ജീവിച്ചത്. വിമർശനങ്ങളെ അദ്ദേഹം സമചിത്തതയോടെ നേരിട്ടു. മാന്യമായ മറുപടികൾ നല്കി. എന്നാൽ അതേ പ്രവാചകന്റെ അനുയായികൾ പ്രവാചകൻ വിമർശിക്കപ്പെടുമ്പോഴും പരിഹസിക്കപ്പെടുമ്പോഴും വൈകാരിക ജീവികളായി ഹാലിളകുന്നത് കാണാറുണ്ട്‌. തെരുവിലിറങ്ങി കയർക്കുന്നത് കാണാറുണ്ട്‌. പ്രവാചകൻ കാണിച്ച സമചിത്തതയുടെ പത്തിലൊരംശമെങ്കിലും പ്രകടിപ്പിക്കുവാൻ പ്രവാചകന്റെ അനുയായികൾക്കും കഴിയേണ്ടതുണ്ട്.

10/03/2016

വരികളിൽ ഒതുങ്ങാത്ത പ്രിയ കാവ്യം.
■■■■■■■■■■■■■■■■■■■■■■■■■■

വെളുവെളുത്ത സൽമാൻ ഫാരിസിനെയും, കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ അണിനിരത്തി, വർണ്ണവിവേചനം അരുതെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ,

ഉമ്മാൻ്റെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ,

അയൽവാസി പട്ടിണികിടന്നാൽ വയറു നിറക്കരുതെന്ന് കൽപ്പിച്ച്, അതിൽ ജാതി നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,

കട്ടത് എൻ്റെ മകൾ ഫാത്തിമയാണെങ്കിലും കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ നീതിമാൻ,

മരിച്ചത് നമ്മുടെ മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
കുഞ്ഞുങ്ങൾക്കെന്ത് മതമാണടോ എന്ന് ചോദിച്ച് അനുയായിയെ ശകാരിച്ച പ്രവാചകൻ,

മാതാപിതാക്കളോട് "ഛേ" എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ സ്നേഹപ്രവാചകൻ,

മരണം മുന്നിൽ കണ്ടപ്പോഴും എൻ്റെ സമുദായം എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത നേതാവ്,

ഭർത്താവിനെ ശപിക്കരുതേ, ഭാര്യയെ നോട്ടം കൊണ്ടുപോലും വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച കുടുംബനാഥൻ,

പിതാവിൻ്റെ വിയർപ്പ് കുടുംബത്തിൻ്റെ നിലനിൽപ്പെന്ന് ഓർമിപ്പിച്ച പ്രവാചകൻ,

ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എഴുനേറ്റുനിന്ന പ്രവാചകരോട് അത് മുസ്ലിമിൻ്റെതല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യൻ്റെതാണെന്ന് പറഞ്ഞുകൊടുത്ത് ബഹുമാനിച്ച പ്രവാചകൻ,

ഭർത്താവ് മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന് നിനക്ക് തൃപ്തികരമായ ജീവിതം ലഭിച്ചില്ലെങ്കിൽ തിരിച്ച് നിനക്കും ഭർത്താവിനെ മൊഴിചൊല്ലാമെന്ന് പഠിപ്പിച്ച് ആണിനും പെണ്ണിനും തുല്യനീതി ഉറപ്പാക്കിയ നീതിമാൻ,

ഒരാളോട് പുഞ്ചിരിച്ചാൽ അത് ദാനമാണെന്നും, നിനക്ക് നിൻ്റെ മതം അവർക്ക് അവരുടെ മതം,
മറ്റു മതങ്ങളെ പരിഹസിക്കരുതെന്നും പഠിപ്പിച്ച പ്രവാചകൻ,

സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെടേണ്ടവളും, ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ പഠിപ്പിച്ച പ്രവാചകൻ,

വഴി തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും, ആ തടസ്സം നീക്കാതെ മുന്നോട്ട് പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,

ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച പ്രവാചകൻ,

അറിവ് വിശ്വാസിയുടെ സമ്പത്താണ് അതെവിടെ കണ്ടാലും പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച പ്രവാചകൻ,

പെണ്ണിൻ്റെ സുരക്ഷിതത്വമാണ് സമൂഹത്തിൻ്റെ നിലനിൽപെന്നും,
പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ കുടുംബമെന്നും പഠിപ്പിച്ച പ്രവാചകൻ,

നിൻ്റെ വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള അടയാളമുണ്ടെന്ന് പഠിപ്പിച്ച ശാസ്ത്രജ്ഞൻ,

അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച കാരുണ്യ പ്രവാചകൻ,

എത്ര എഴുതിട്ടും,
എത്ര പറഞ്ഞിട്ടും,
ഇപ്പോഴും പൂർണമല്ലല്ലോ എൻ്റെ വരികൾ,
വരികളിൽ ഒതുങ്ങാത്ത പ്രതിഭാസമേ....

വാക്കുകൾകൊണ്ട് നന്മ വിതറിയ അങ്ങേക്ക് ആയിരമായിരം salaam...

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه

അഭിനധനം ഈ മഹല്ല് കമെട്ടികാര്‍ക്ക് :_ നല്ല മാതൃക :_ഇന്നത്തെ The Hindu പത്രത്തിൽ വന്ന ഫോട്ടോയാണ്.ആറ്റുകാൽ പൊങ്കാലക്ക് എത്ത...
24/02/2016

അഭിനധനം ഈ മഹല്ല് കമെട്ടികാര്‍ക്ക് :_ നല്ല മാതൃക :_

ഇന്നത്തെ The Hindu പത്രത്തിൽ വന്ന ഫോട്ടോയാണ്.

ആറ്റുകാൽ പൊങ്കാലക്ക് എത്തിയ സ്ത്രീകൾക്ക് ആർച്ച് ബിഷപ്പ് സുസൈപാക്യവും മുസ്‌ലിം ജമാഅത്ത് ഭാരവാഹികളും ചേർന്ന് സംഭാരം വിതരണം ചെയ്യുന്നു. പാളയത്തെ സെന്റ്‌ ജോസഫ് കത്രീഡലിൽ നിന്നുള്ള ഫോട്ടോ. ക്ഷേത്രത്തിന് ഒരു കിലോമീറ്റർ പരിസരത്തുള്ള മണക്കാട് മുസ്‌ലിം ജമാഅത്ത് പള്ളിയിൽ പൊങ്കാലക്ക് എത്തിയവർക്ക് മുടങ്ങാതെ ജലവിതരണം നടത്തിയെന്നും വാർത്തയിലുണ്ട്. അവിടെയുള്ള കക്കൂസുകൾ അവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി തുറന്നിട്ടു കൊടുത്തു. പള്ളിയുടെ വിശാലമായ പാർക്കിംഗ് ഏരിയയിൽ ഭക്തകൾക്ക് പൊങ്കാലയിടാനുള്ള സൗകര്യവും നല്കി.

വായിച്ചത് ഓർക്കുന്നു.. ഒരിക്കൽ മുഹമ്മദ്‌ നബിയെ കാണാൻ ചില കൃസ്തീയ പാതിരിമാർ എത്തി. അവർക്ക് പ്രാർത്ഥന സമയമായപ്പോൾ പ്രവാചകൻ മദീനയിലെ തന്റെ പള്ളിയുടെ ഒരു ഭാഗം അവർക്കായി വിട്ടു കൊടുത്തു. മണക്കാട് മുസ്‌ലിം ജമാഅത്തുകാർക്ക് ഒരുപക്ഷേ ഈ ചരിത്രം അറിയാമായിരിക്കും.

പൊങ്കാലയടുപ്പിൽ നിന്ന് തീ പടർന്ന് ഒരു സ്ത്രീയുടെ സാരി കത്തിയപ്പോൾ കത്രീഡലിൽ ഉണ്ടായിരുന്ന സാരി (ഒരു വിശാസി സെന്റ്‌ മേരിക്ക് സമർപ്പിച്ചത്) ബിഷപ്പ് അവർക്ക് നല്കിയെന്നും The Hindu റിപ്പോർട്ട്‌ ചെയ്യുന്നു. ഈ ഫോട്ടോ ഒരു വലിയ സംഭവം എന്ന നിലയ്ക്ക് പോസ്റ്റുകയാണെന്ന് വിചാരിക്കരുത്. അസ്വസ്ഥതയുളവാക്കുന്ന വാർത്തകളുടെ പെരുമഴക്കിടയിൽ ഇങ്ങനെയും ചിലത് കാണുമ്പോഴുള്ള സന്തോഷം ഷെയർ ചെയ്യന്നു എന്ന് മാത്രം

കടപാട് ബഷീര്‍ വള്ളി കുന്നു .

Address

Modern Iffo Kanakkasery Building Aluva
Kochi
683101

Alerts

Be the first to know and let us send you an email when Mahallu Jama Ath Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category