30/08/2026
*ലിയോ XIV മാർപാപ്പ Mutua Concordia എന്ന പേരിൽ പുറത്തിറക്കിയ Apostolic Letter* *എറണാകുളം–അങ്കമാലി പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ.*
ഔദ്യോഗിക വത്തിക്കാൻ രേഖയിൽ CCEO Canon 106, Canon 126 എന്നിവ ഭേദഗതി ചെയ്യുന്നതായി വ്യക്തമാക്കുന്നു.
Mutua Concordia എന്താണ് പറയുന്നത്?
ഇതിന്റെ കേന്ദ്ര ആശയം വളരെ ശ്രദ്ധേയമാണ്:
ഒരു പൗരസ്ത്യ സ്വയംഭരണ സഭയുടെ തലവനും (Pater et Caput) അവിടത്തെ മെത്രാന്മാരും തമ്മിലുള്ള “mutual concord” ആണ് സഭയുടെ മെത്രാൻ കൂട്ടായ്മയുടെ ആത്മാവ്.
അതായത്, ഒരു Eastern Catholic Church-ന്റെ തലവൻ തന്റെ മെത്രാൻ സിനഡിൽ നിന്ന് വേർപെട്ട് പ്രവർത്തിക്കുന്ന വ്യക്തിയല്ല. അദ്ദേഹവും സിനഡും ചേർന്നുള്ള collegial responsibility ആണ് സഭയുടെ ആരോഗ്യകരമായ ഭരണത്തിന്റെ അടിസ്ഥാനം എന്ന് മാർപാപ്പ ഊന്നുന്നു.
തലവനും സിനഡും തമ്മിലുള്ള ബന്ധം ഗുരുതരമായി, പരിഹരിക്കാനാകാത്തവിധം തകരുന്ന അസാധാരണ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നതിനു വ്യക്തമായ canonical procedure നൽകുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
*പ്രധാനപ്പെട്ട നാല് കാര്യങ്ങൾ*
1. സിനഡിന്റെ ഉത്തരവാദിത്വം ശക്തമാക്കുന്നു.
ഗുരുതരമായും പരിഹരിക്കാനാകാത്തവിധവും communion തകർന്നാൽ, സിനഡിന് ആ സ്ഥിതിയെ പരിഹരിക്കാൻ canonical authority പ്രയോഗിക്കാനുള്ള വ്യക്തമായ വഴി നൽകുന്നു.
2. തലവന് ഉത്തരവാദിത്വം ചോദിക്കാം.
ഗുരുതരമായ കാരണങ്ങൾ സിനഡ് അംഗീകരിച്ചാൽ, Patriarch-നോട് രാജിവയ്ക്കാൻ ആവശ്യപ്പെടാം. അദ്ദേഹം രാജിവയ്ക്കാത്ത പക്ഷം, നിശ്ചിത നടപടിക്രമത്തിലൂടെ സിനഡിന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം എടുക്കാം. അതിന് രഹസ്യ വോട്ടെടുപ്പിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
3. പക്ഷേ ഇത് “സിനഡിന് എന്തും ചെയ്യാം” എന്ന അധികാരമല്ല.
സ്ഥാനത്തുനിന്ന് നീക്കപ്പെടാൻ സാധ്യതയുള്ള തലവന് പൂർണ്ണമായ പ്രതിരോധാവകാശം ഉറപ്പാക്കണം. കൂടാതെ സിനഡിന്റെ തീരുമാനത്തിന് അന്തിമമായി റോമൻ മാർപാപ്പയുടെ assent ആവശ്യമാണ്.
അങ്ങനെ മാർപാപ്പ ഇവിടെ ഒരു നിയന്ത്രണാധികാരിയായും ഉറപ്പുനൽകുന്ന അധികാരിയായും നിലനിൽക്കുന്നു.
4. ഇത് Major Archiepiscopal Churches-നും ബാധകമാണ്.
ഇതാണ് സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. രേഖ തന്നെ CCEO Canon 152 ചൂണ്ടിക്കാട്ടി ഈ വ്യവസ്ഥകൾ Major Archiepiscopal Churches-നും ബാധകമാണെന്ന് വ്യക്തമാക്കുന്നു. അതിനാൽ സീറോ മലബാർ സഭയെ സംബന്ധിച്ചും ഇത് പ്രസക്തമായ canonical development ആണ്.
*ഇനിയാണ്* *എറണാകുളം–അങ്കമാലി* *പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ സമീപിക്കേണ്ടത്.*
സിനഡിന് അധികാരം കൂടുമ്പോൾ പ്രതിനിധിത്വത്തിന്റെ ഉത്തരവാദിത്വവും കൂടണം.
*Mutua Concordia എറണാകുളം–അങ്കമാലി അതിരൂപതയ്ക്ക് സിനഡിൽ വേണ്ടത്ര പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തിൽ ദുരുപയോഗിക്കപ്പെടാം.*
അതിനാൽ എറണാകുളത്തിന്റെ ചോദ്യം ഇവിടെ അവഗണിക്കാനാവില്ല.
സീറോ മലബാർ സഭയുടെ ചരിത്രത്തിലും ജനസംഖ്യയിലും pastoral ജീവിതത്തിലും വിദ്യാഭ്യാസ-സാമൂഹിക-മിഷൻ മേഖലകളിലും നിർണായക സ്ഥാനമുള്ള എറണാകുളം–അങ്കമാലി മേജർ അതിരൂപതയ്ക്ക് അതിന്റെ വലുപ്പത്തിനും പ്രാധാന്യത്തിനും അനുസരിച്ചുള്ള episcopal representation സിനഡിൽ ഉറപ്പാക്കിയിട്ടില്ല.
ഒരു സഭയുടെ (അതിരൂപതയുടെ) ഏറ്റവും വലിയതോ ഏറ്റവും സങ്കീർണ്ണമായതോ ആയ ഒരു ഘടകത്തിന് മതിയായ episcopal voice ഇല്ലെങ്കിൽ, അതിന്റെ അനുഭവങ്ങൾ സിനഡൽ തീരുമാനങ്ങളിൽ സ്വാഭാവികമായി പ്രതിഫലിക്കാതെ പോകുന്നു. കുറച്ച് വർഷങ്ങളായി സിനഡൽ തീരുമാനങ്ങളിലും കാണുന്നത് അതുതന്നെ.
ഇപ്പോഴത്തെ സാഹചര്യത്തിൽ
*സിനഡിന് സ്വന്തം അധ്യക്ഷനോട് ഉത്തരവാദിത്വം ചോദിക്കാനുള്ള അധികാരം നൽകുന്ന* *പുതിയ canonical സാഹചര്യം വന്നിരിക്കെ, അതിന് മുമ്പായി സീറോ മലബാർ സഭ തന്നെ ഒരു ആത്മപരിശോധന* നടത്തണം:
✨എല്ലാ അതിരൂപതകളുടെയും episcopal voice തുല്യമായി കേൾക്കപ്പെടുന്നുണ്ടോ?
✨എറണാകുളം–
അങ്കമാലിയുടെ pastoral reality സിനഡിൽ മതിയായ ശക്തിയോടെ പ്രതിഫലിക്കുന്നുണ്ടോ?
✨മെത്രാന്മാരുടെ നിയമനം ഒരു പ്രദേശത്തിന്റെ episcopal voice കുറയ്ക്കുന്ന രീതിയിൽ സംഭവിക്കുന്നുണ്ടോ?
✨ഒരു പ്രത്യേക അതിരൂപതയ്ക്ക് അനുപാതരഹിതമായ episcopal under-representation ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതല്ലേ?
ഇവയ്ക്ക് മറുപടി കണ്ടെത്താതെ സിനഡിന്റെ അധികാരം മാത്രം വർധിപ്പിക്കുന്നത് synodality-യുടെ ആത്മാവിനെ ശക്തിപ്പെടുത്തുകയല്ല; അധികാരത്തിന്റെ കേന്ദ്രീകരണത്തെ ശക്തിപ്പെടുത്താനുള്ള അപകടം സൃഷ്ടിക്കാം.
വത്തിക്കാന്റെ പുതിയ രേഖ തന്നെ സിനഡൽ അധികാരത്തെ “common responsibility”, collegiality, communion എന്നിവയുമായി ബന്ധിപ്പിക്കുന്നു.
“ഞങ്ങൾക്ക് ഞങ്ങളുടെ ആളെ വേണം” എന്ന ചുരുങ്ങിയ പ്രാദേശികതയായി എറണാകുളം പറയുന്നു എന്ന വിധത്തിൽ ഒതുക്കരുത്.
ഇത് സീറോ മലബാർ സഭയുടെ ഭാവിയിലെ സിനഡൽ ജനാധിപത്യത്തിന്റെയും episcopal balance-ന്റെയും പ്രശ്നമാണ്.
ഒരു ദിവസം സിനഡ് സ്വന്തം അധ്യക്ഷനെ തിരുത്തേണ്ടി വന്നാൽ, ആ തീരുമാനമെടുക്കുന്ന ഓരോ മെത്രാന്റെയും episcopal voice സഭയിലെ വിവിധ പ്രദേശങ്ങളെയും pastoral realities-നെയും യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നുണ്ടെന്ന് വിശ്വാസികൾക്ക് ബോധ്യപ്പെടണം.
അധികാരം കൂടുമ്പോൾ ഉത്തരവാദിത്വം കൂടണം.
ഉത്തരവാദിത്വം കൂടുമ്പോൾ പ്രതിനിധിത്വവും കൂടണം.
പ്രതിനിധിത്വം ഇല്ലാത്ത സിനഡൽ ശക്തി സംശയത്തിന് ഇടയാക്കും.
അതുകൊണ്ട് ഇന്നത്തെ ഏറ്റവും ഗൗരവമുള്ള ആവശ്യം:
ആദ്യം സീറോ മലബാർ സഭയുടെ episcopal representation പുനഃപരിശോധിക്കുക. എല്ലാ അതിരൂപതകൾക്കും ന്യായമായ episcopal voice ഉറപ്പാക്കുക എന്നതാണ്.
പ്രത്യേകിച്ച് എറണാകുളം–അങ്കമാലിയുടെ വലുപ്പവും pastoral പ്രാധാന്യവും പരിഗണിച്ച് അവിടത്തെ episcopal representation നിർബന്ധമായും പരിഹരിക്കപ്പെടണം.. അതിനുശേഷം മാത്രമേ സിനഡിന്റെ വർധിച്ച അധികാരം പൂർണ്ണമായ വിശ്വാസ്യതയോടെ പ്രയോഗിക്കാൻ കഴിയൂ.
മേജർ അതിരൂപതയുടെ ശബ്ദം സിനഡിൽ കൂടുതൽ ശക്തമായി കേൾക്കുന്നത് എറണാകുളത്തിന്റെ മാത്രം വിജയം അല്ല; സീറോ മലബാർ സഭ കൂടുതൽ സമതുലിതമായ ഒരു synodal Church ആകുന്നതിന്റെ വിജയമാണ്.
ജെ. വടക്കേത്തറ