07/12/2024
ഡിസംബർ 8, ♥️പരിശുദ്ധ അമ്മയുടെ♥️ അമലോത്ഭവ തിരുനാൾ 🌹🌹🌹🌹
♥️♥️♥️♥️♥️♥️♥️
എല്ലാം ദൈവീക പദ്ധതിയായിരുന്നു...
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യൊവാക്കിമിനും അന്നയ്ക്കും പിതാവായ ദൈവത്തിൽ നിന്നു ലഭിച്ച പുണ്യം...
ഉത്ഭവപാപത്തിന്റെ കളങ്കമേശാതെ പിറന്നവൾ...
തന്റെ ഏകജാതനെ ഈ ലോകത്തിലേക്കു അയയ്ക്കാൻ പിതാവായ ദൈവം തീരുമാനിച്ചപ്പോൾ ഈ ഭൂമിയിൽ ഒരു “അമലോത്ഭവ” രൂപം കൊള്ളുകയായിരുന്നു...
തന്റെ പ്രിയ പുത്രന് ആദ്യസക്രാരിയാകുവാൻ പരിശുദ്ധ അമ്മയെ സ്വർഗീയ പിതാവ് തിരഞ്ഞെടുത്തപ്പോൾ, പാപത്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന മനുഷ്യകുലത്തെ പിതാവായ ദൈവം എത്ര സ്നേഹിച്ചിരുന്നുവെന്ന് ഈ ലോകത്തിന് വെളിപ്പെടുത്തുകയായിരുന്നു.
ഈ പ്രഭാതത്തിൽ നമുക്കു പരിശുദ്ധ അമ്മയെ പറ്റി ധ്യാനിക്കുമ്പോൾ, അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ കടന്നു കൂടിയ പാപത്തിൻറെ കറകൾ എന്റെയും നിന്റെയും ആത്മാവിന്റെ ശോഭ കെടുത്താതിരിക്കാൻ, നിത്യം വിശുദ്ധിയിൽ വളരാൻ, അതിനു വേണ്ടി പരിശ്രമിക്കാൻ, നിരന്തരം പ്രാർത്ഥിക്കാൻ അമലോത്ഭവ മാതാവ് എന്നെയും നിന്നെയും ഓർമിപ്പിക്കുന്നു പരിശുദ്ധ അമ്മേ അമലോത്ഭവയെ.. നിന്റെ ബാഹ്യമായ സൗന്ദര്യം പോലെ തന്നെ മനോഹരമാണല്ലോ ആന്തരിക സൗന്ദര്യവും. ജന്മപാപത്തിൽ നിന്നും പോലും വിടുതൽ ലഭിക്കാൻ ഭാഗ്യം ലഭിച്ച അമ്മേ.. വിശുദ്ധിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളിൽ ഞങ്ങൾക്ക് നീ കൂട്ടായിരിക്കണമേ.. തിന്മ നിറഞ്ഞ ഈ ലോകത്ത് നന്മകൾ ചെയ്തു ജീവിക്കാൻ, പാപത്തിന്റെ കറകൾ ഞങ്ങളുടെ ജീവിതങ്ങളെ മലിനമാക്കാതിരിക്കാൻ നീ നിരന്തരം ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുകുമാരനോട് അപേക്ഷിക്കണമേ. പരിശുദ്ധ അമ്മേ, ജീവിതത്തിലുടനീളം നീ കാത്തുസൂക്ഷിച്ച പുണ്യങ്ങളാൽ ഞങ്ങൾ നിറയപ്പെടാനായി കുഞ്ഞുനസ്രായനോട് ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.... ആമേൻ!
ഏവർക്കും പരിശുദ്ധ ♥️അമ്മയുടെ ♥️
അമലോത്ഭവ തിരുനാൾ മംഗളങ്ങൾ 🌷🌷