12/09/2022
അർദ്ധവാർഷിക സെനറ്റ് സമ്മേളനം.
കെ.സി.വൈ.എം. കൊച്ചി രൂപതയുടെ അർദ്ധവാർഷിക സെനറ്റ് സമ്മേളനം 2022 സെപ്റ്റംബർ 11 മുണ്ടംവേലി സെന്റ് ലൂയിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. സഭയുടെ ശക്തിയായി മാറിക്കൊണ്ട് പൊതു സമൂഹത്തിൽ ഒരു ഇടപെടൽ നടത്തുവാൻ കത്തോലിക്ക യുവജനങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്ന് പ്രസംഗിച്ചുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ.ഷിജോ ഇടയാടിൽ സെനറ്റിൻ്റെ ഉത്ഘാടനം കർമ്മം നിർവ്വഹിച്ചു .
കെ.സി.വൈ എം. കൊച്ചി രൂപത പ്രസിഡന്റ് ശ്രീ. കാസി പൂപ്പന അധ്യക്ഷത വഹിച്ചു.
സെനറ്റ് സമ്മേളനത്തിൽ യൂണിറ്റുകളിലെയും - മേഖലകളിലെയും കഴിഞ്ഞ കാലയളവിലെ റിപ്പോർട്ടും, ജനറൽ സെക്രട്ടറി രൂപത റിപ്പോർട്ടും, ഓഡിറ്റർ അബിൻ കാട്ടിപറമ്പിൽ ഓഡിറ്റിംഗ് റിപ്പോർട്ടും, ട്രഷററിന്റെ അഭാവത്തിൽ സെക്രട്ടറി ജിഷി ജോസഫ് കണക്കും അവതരിപ്പിച്ചു.
3 പ്രമേയങ്ങളും സെനറ്റിൽ അവതരിപ്പിക്കുകയും സെനറ്റ് ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു .
ഒഴിവുണ്ടായിരുന്ന വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് ഇലക്ഷൻ നടക്കുകയും വൈസ് പ്രസിഡന്റായി ഡാനിയ ആന്റണിയും, ട്രഷററായി ഫ്രാൻസിസ് ഷിബിനും തിരഞ്ഞെടുക്കപ്പെട്ടു.
കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.വക്കച്ചൻ ജോർജ്ജ്, കൊച്ചി രൂപത ഡയറക്റ്റർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, വൈസ് പ്രസിഡന്റ് ടിഫി ഫ്രാൻസിസ്, സെക്രട്ടറിമാരായ വരുൺ റെജു, അലീഷ ട്രീസ, ജിഷി ജോസഫ്, ആന്റണി നിതീഷ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ഡാനിയ ആന്റണി, സംസ്ഥാന സെനറ്റ് അംഗങ്ങളായ യേശുദാസ് വിപിൻ, തോബിത പി.റ്റി, മുണ്ടംവേലി യൂണിറ്റ് പ്രസിഡന്റ് ഷെറിൻ ആന്റണി എന്നിവർ സംസാരിച്ചു.