Bhakthaskanda Elamkunnapuzha

Bhakthaskanda Elamkunnapuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bhakthaskanda Elamkunnapuzha, Hindu temple, Temple Street, Kochi.

മാതൃഭൂമി & മംഗളം 🙏
10/08/2026

മാതൃഭൂമി & മംഗളം 🙏

വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞത്തിന് തു...
09/08/2026

വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്ര ഊട്ടുപുരയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ഹരിശങ്കർ എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചു.

എളങ്കുന്നപ്പുഴ ദാമോദര ശർമ യജ്ഞാചാര്യനായും ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി, തെവണംകോട് നാരായണൻ നമ്പൂതിരി, ചേന്ദമംഗലം മനോജ് ശർമ എന്നിവർ സഹാചാര്യന്മാരായും നേതൃത്വം നൽകും.

ആഗസ്റ്റ് 10ന് വരാഹാവതാരം, 11ന് ഋഷഭാവതാരം, 12ന് നരസിംഹാവതാരം, 13ന് ശ്രീകൃഷ്ണാവതാരം, 14ന് രുഗ്മിണി സ്വയംവരം, 15ന് പൃഥുകോപാഖ്യാനം എന്നിവ നടക്കും. ആഗസ്റ്റ് 16ന് ഞായറാഴ്ച ഭാഗവത സമർപ്പണത്തോടെ സപ്താഹം സമാപിക്കും.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് എ. കെ., സെക്രട്ടറി പ്രമോദ് കൃഷ്ണൻ, ദേവസ്വം ഓഫീസർ രാജീവ്‌ എസ്. സമിതി അംഗങ്ങളായ ഗോപാലകൃഷ്ണൻ,സതീഷ് നാരായണൻ ഉണ്ണി.വേണുഗോപാൽ, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: ഭാഗവത സപ്താഹ യജ്ഞത്തിന് ക്ഷേത്രം മേൽശാന്തി ഹരിശങ്കർ എമ്പ്രാന്തിരി ഭദ്രദീപം തെളിയിക്കുന്നു.

സ്മരണാഞ്ജലിശ്രീ ഗുരുവായൂരപ്പദാസ സ്വാമികൾ 🙏“നാരായണ… നാരായണ…”ആ ഗംഭീരമായ ശബ്ദം ഇന്നും എളങ്കുന്നപ്പുഴയുടെ മണ്ണിൽ എവിടെയോ മുഴ...
09/08/2026

സ്മരണാഞ്ജലി

ശ്രീ ഗുരുവായൂരപ്പദാസ സ്വാമികൾ 🙏

“നാരായണ… നാരായണ…”

ആ ഗംഭീരമായ ശബ്ദം ഇന്നും എളങ്കുന്നപ്പുഴയുടെ മണ്ണിൽ എവിടെയോ മുഴങ്ങുന്നതായി തോന്നുന്നു…

എളങ്കുന്നപ്പുഴ തേവരുടെ തിരുസന്നിധിയിൽ മറ്റൊരു ഭാഗവത സപ്താഹത്തിന് ഇന്ന് തിരിതെളിയുമ്പോൾ, മനസ്സിൽ ആദ്യം തെളിയുന്നത് ശ്രീ ഗുരുവായൂരപ്പദാസ സ്വാമികളുടെ പാവനസ്മരണകളാണ്.

ശ്രീമദ് ഭാഗവതവും നാരായണീയവും ഹൃദയങ്ങളിൽ നിറച്ചുകൊണ്ട്, ഭക്തിയുടെ ഒരു മഹാപ്രവാഹമായി കേരളത്തിന്റെ ആത്മീയ ഭൂമികയിലൂടെ സഞ്ചരിച്ച മഹാത്മാവായിരുന്നു സ്വാമിജി.

എളങ്കുന്നപ്പുഴ രാമർ കോവിലകത്താണ് അദ്ദേഹം ജനിച്ചത്. വൈപ്പിൻ കരയിലെ ഈ കൊച്ചുനാടിന്റെ പേര് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കുന്നതിൽ സ്വാമിജിയുടെ ഭാഗവത–നാരായണീയ പ്രഭാഷണങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഗുരുവായൂരപ്പദാസ സ്വാമികളും ഈ നാടിന്റെ ആത്മീയ പൈതൃകത്തിന്റെ അവിഭാജ്യ ഭാഗങ്ങളായിരുന്നു.

ഒരിക്കലെങ്കിലും സ്വാമിജിയുടെ പ്രഭാഷണം കേട്ടിട്ടുള്ളവർക്ക് ആ ശബ്ദഗാംഭീര്യം മറക്കാനാവില്ല. വാക്കുകളിൽ നിറഞ്ഞ ഭക്തിയും അറിവിന്റെ ആഴവും അവതരണത്തിലെ ലാളിത്യവും ശ്രോതാക്കളുടെ ഹൃദയത്തിൽ മായാത്ത അടയാളങ്ങൾ അവശേഷിപ്പിച്ചു.

ഇന്ന് പുതിയ തലമുറയിലെ പലർക്കും സ്വാമിജിയെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടവരുടെയും സ്നേഹവും അനുഗ്രഹവും ഏറ്റുവാങ്ങിയവരുടെയും ഓർമ്മകളിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു.

അരനൂറ്റാണ്ടിലേറെക്കാലം എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ ഭാഗവത സപ്താഹങ്ങളിലൂടെ അദ്ദേഹം പകർന്നുനൽകിയ നാരായണസ്മരണയും ഭക്തിസന്ദേശവും ഈ നാടിന്റെ ആത്മീയ ജീവിതത്തിൽ ഒരിക്കലും മായാത്ത അധ്യായമാണ്.

അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന ഓരോ ഭാഗവത സപ്താഹവും സ്വാമിജിക്കുള്ള ഒരു സ്മരണാഞ്ജലിയാണ്…

ഓരോ ഭാഗവത പാരായണവും അദ്ദേഹത്തോടുള്ള ആദരവാണ്…

ഓരോ “നാരായണ…” സ്മരണയും അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയാണ്…

സ്വാമിജി ഇന്ന് ശരീരമായി നമ്മോടൊപ്പമില്ല. പക്ഷേ അദ്ദേഹം പകർന്നുനൽകിയ ഭക്തിയും നാരായണസ്മരണയും ഭാഗവതത്തിന്റെ അമൃതസന്ദേശവും ഈ മണ്ണിൽ എന്നും നിലനിൽക്കും.

എളങ്കുന്നപ്പുഴ തേവരുടെ തിരുസന്നിധിയിൽ ഇന്ന് വീണ്ടും ഭാഗവതത്തിന്റെ അമൃതധാര ഒഴുകുമ്പോൾ, സ്വാമിജി തെളിച്ച ഭക്തിയുടെ ആ ദീപത്തിന് മുന്നിൽ മനസ്സുകൊണ്ട് ഒരു പ്രണാമം…

ഈ ഭാഗവത സപ്താഹം പ്രിയ ഗുരുവായൂരപ്പദാസ സ്വാമികളുടെ പാവനസ്മരണകൾക്ക് സമർപ്പിക്കട്ടെ.

അദ്ദേഹം തെളിച്ച ഭക്തിയുടെ ദീപം തലമുറകളിലേക്ക് പ്രകാശം പകരട്ടെ…

നാരായണ… നാരായണ… 🙏

ശ്രീ ഗുരുവായൂരപ്പദാസ സ്വാമികളുടെ പാദപത്മങ്ങളിൽ സാഷ്ടാംഗ പ്രണാമം.

🕉️ ഹര ഹരോ ഹര ഹര 🕉️കർക്കിടക മാസത്തിലെ വിശേഷ കാർത്തിക ദിനത്തിൽ ഭഗവാന്റെ അനുഗ്രഹം തേടി ഏവരെയും ഭക്തിപൂർവ്വം സ്വാഗതം ചെയ്യുന...
06/08/2026

🕉️ ഹര ഹരോ ഹര ഹര 🕉️
കർക്കിടക മാസത്തിലെ വിശേഷ കാർത്തിക ദിനത്തിൽ ഭഗവാന്റെ അനുഗ്രഹം തേടി ഏവരെയും ഭക്തിപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏

📅 ഓഗസ്റ്റ് 7 | വെള്ളിയാഴ്ച

✨ ഉദയാസ്തമന പൂജ
🙏 12 നമസ്കാരം
🪔 നിറമാല & ചുറ്റുവിളക്ക്
🥁 പഞ്ചവാദ്യം

📍 കൊച്ചിൻ ദേവസ്വം ബോർഡ്
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
സ്വാമിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ. 🙏✨

🙏❤️
22/07/2026

🙏❤️

ഓഗസ്റ്റ്‌ 9 ഞായറാഴ്ച രാവിലെതന്ത്രിമുഖ്യരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവുംമഹാ ചതുശ്ശത നിവേദ്യവും വിഘ്‌നങ്ങൾ അ...
22/07/2026

ഓഗസ്റ്റ്‌ 9 ഞായറാഴ്ച രാവിലെ

തന്ത്രിമുഖ്യരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും
മഹാ ചതുശ്ശത നിവേദ്യവും

വിഘ്‌നങ്ങൾ അകറ്റി ഐശ്വര്യവും കാര്യവിജയവും കൈവരിക്കുന്നതിനായി നടത്തുന്ന മഹാഗണപതി ഹോമത്തിനു പേരും നാളും നൽകി വഴിപാട് ബുക്ക് ചെയ്യാൻ ഉടൻ ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടുക

അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം -Rs 100 (ഒന്നിന്)
മഹാചതുശ്ശത നിവേദ്യം Rs 100 (ഒന്നിന്)

കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക.
9946130559, 89433 28469, 94956 81033, 9847195444
സെക്രട്ടറി
ക്ഷേത്ര ഉപദേശക സമിതി 179
കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.

മണ്ഡല വിളക്ക്ആന - പാമ്പുമെയ്ക്കാട്ട് ശാരങ്ങ പാണി മേളം -ചേന്ദമംഗലം കൃഷ്ണൻ
27/12/2025

മണ്ഡല വിളക്ക്
ആന - പാമ്പുമെയ്ക്കാട്ട് ശാരങ്ങ പാണി
മേളം -ചേന്ദമംഗലം കൃഷ്ണൻ

Address

Temple Street
Kochi

Telephone

+19846009577

Website

Alerts

Be the first to know and let us send you an email when Bhakthaskanda Elamkunnapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bhakthaskanda Elamkunnapuzha:

Shortcuts

Share

Category