30/04/2018
വിദേശ വചന ശുശ്രൂഷ ദൈവവചനാനു സൃതമോ പണ പിരിവിനോ..?
ഹല്ലേലൂയാ.... യേശുവേ നന്ദി യേശുവേ സ്തുതി ..
വിദേശരാജ്യങ്ങളിൽ വചനശുശ്രൂഷക്ക് പോകുന്നവരുടെ ഉദ്ദേശ്യം പണപ്പിരിവ് ആണ് എന്ന് സ്ഥാപിക്കുവാൻ വ്യഗ്രത കാണിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് , എന്തിനു വിദേശരാജ്യങ്ങളിലും മറ്റു രൂപതകളിലും പോയി വചനപ്രഘോഷണം നടത്തുന്നു എന്ന വിവാദ ചോദ്യം ചോദിക്കുന്നവർ തന്നെ ചില ഉത്തരങ്ങളും കൊടുക്കുന്നതായി കാണുന്നുണ്ട് അതിൽ ചിലതാണ്, പണം സമ്പാദിക്കാൻ സുഖജീവിതം നയിക്കാൻ, സഭകളുടെ ആധിപത്യം സ്ഥാപിക്കാൻ, പുതിയ പള്ളികൾ സ്ഥാപിക്കാൻ, ഇവിടെനിന്നും തൊഴിൽ ഇല്ലാത്തതുകൊണ്ട് വിദേശങ്ങളിൽ കറങ്ങിനടക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുന്നവർ.. ഇങ്ങനെ പലതരത്തിലുള്ള ഉത്തരങ്ങളും ആ ചോദ്യം ഉന്നയിക്കുന്നവർ പറയാറുണ്ട്..
എന്നാൽ യാഥാർഥ്യമെന്താണ് ഇങ്ങനെ വചനവുമായി രാപ്പകൽ ഊണും ഉറക്കവുമില്ലാതെ ഓടിനടക്കാൻ കാരണമെന്താണ് ? എഴുതപ്പെട്ട തിരുവചനം അതിനെക്കുറിച്ച് എന്ത് പറയുന്നു യേശുവിൻറെ മൗതീക ശരീരമായ സഭയുടെ പഠനങ്ങൾ അതിനെപ്പറ്റി എന്താണ് പറയുന്നത് ?
വി. ബൈബിൾ, എഴുതപ്പെട്ട തിരുവചനം പറയുന്നത് എന്താണ് ?
അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
മര്‍ക്കോസ് 16 : 15-18
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
പിതാവിന്‍െറയും പുത്രന്‍െറയും പരിശുദ്‌ധാത്‌മാവിന്‍െറയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 19-20
സുവിശേഷം ലോകത്തിൻറെ അതിർത്തികൾവരെ എത്തണമെന്നത് പിതാവായ ദൈവത്തിൻറെ ഇഷ്ടവും യേശുക്രിസ്തുവിന്റെ കല്പനയും പരിശുദ്ധാത്മാവിൻറെ പ്രവർത്തനമാണ്.. ഉത്തമ സഭാമക്കളുടെ സാക്ഷ്യ ജീവിതവുമാണ്......
എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8
തിരുവചനം അസന്നിഗ്ധമായി ലോകത്തില അതിർത്തികൾവരെ സുവിശേഷം പ്രഘോഷിക്കണമെന്ന് സഭാമക്കളൊട് ആഹ്വാനം ചെയ്യുന്നു..
എന്നാൽ വചന ശുശ്രൂഷക്ക് ഇന്ന് ആവശ്യത്തിന് ആളുകൾ ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ് തിരുവചനം തന്നെ ഇങ്ങനെ പറയുന്നു...
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു.
അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
മത്തായി 9 : 36-38
സഭയുടെ പ്രബോധനങ്ങൾ ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്.
AD 431 ൽ എഫേസ്സുസ് സുനഹദോസിൽ വച്ച് അന്നത്തെ പരി. പിതാവ് സെലസ്റ്റ്യൻ ഒന്നാമൻ പാപ്പാ അവിടെ കൂടിയിരുന്ന സകലപിതാക്കൻമാരെയും ഓർമിപ്പിച്ചത് ഇങ്ങനെ ആയിരുന്നു. "ഭൂമുഖം മുഴുവൻ സുവിശേഷം പ്രസംഗിക്കാൻഉള്ള ദൗത്യം അജപാലക സമൂഹത്തിൽ നിക്ഷിപ്തമാണ്, പൊതുവായി അവർക്കെല്ലാം ക്രിസ്തു നൽകിയ കൽപനയാണിത് " എന്നു പറഞ്ഞാൽ ലോകം മുഴുവൻ ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷം പ്രഘോഷിക്കുക എന്നത് ദൈവത്തിന്റെ കൽപനയാണ് അത് സഭയുടെ ദൗത്യമാണ് കാരണം സഭ ക്രിസ്തുവിന്റെ മൗതീക ശരീരമാണ് ഓരോ സുനഹദോസും മതബോധനങ്ങളാണ് എന്നാണ് സഭയുടെ പഠനങ്ങൾ പറയുന്നത്. (AD 325 ൽ ചേർന്ന ആദ്യ സുനഹദോസായ നിഖ്യാ സുനദോസു മുതൽ ,1962, 65 ൽ നടന്ന രണ്ടാം വത്തിക്കാൻ കൗസിൽ വരെ 21 സുന്നഹദോസുകളാണ് നടന്നിട്ടുള്ളത് )
മതബോധനങ്ങളുടെ മതബോധനം എന്നറിയപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭ എന്ന കോൺസ്റ്റിറ്റൂഷനിൽ (23 -ാം ഖണ്ഡിക പേജ് നം60 ഒമ്പതാം പതിപ്പ്) ഇങ്ങനെ പറയുന്നു. പ്രാദേശിക സഭ ഭരണത്തിന് നിയുക്തനായിരിക്കുന്ന ഓരോ മെത്രാനും മറ്റു സഭകളിലോ സാർവത്രിക സഭകളിലെ,അല്ലാതെ തന്റെ സൂക്ഷത്തിലിരിക്കുന്ന ദൈവ ജനവിഭാഗത്തിൽ അജപാലനഭരണം നിർവ്വഹിക്കുന്നു എന്നാൽ മെത്രാൻമാരുടെ സംഘത്തിലെ അംഗങ്ങളും ശ്ലീഹൻമാരുടെ നിയമാനുസരണമുള്ള പിൻഗാമികളും എന്ന നിലയിൽ ഓരോ മെത്രാനും ക്രിസ്തുവിന്റെ വ്യവസ്താപനവും കൽപനയുമനുസരിച്ച് സഭ മുഴുവന്റെയും കാര്യത്തിൽ തൽപരനായിരിക്കാൻ ബാധ്യസ്ഥനാണ്..... പ്രത്യേകിച്ച് വിശ്വാസം പ്രചരിക്കാനും പൂർണ സത്യപ്രകാശം ദർശിക്കാനും വേണ്ടിയുള്ള യജ്ഞങ്ങളെ പ്രോൽസാഹിപ്പിക്കുക എന്നിവ മെത്രാൻമാരുടെയും കടമയാകുന്നു. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന പ്രത്യേക സഭ സാർവ്വത്രീക സഭയുടെ ഒരു വിഭാഗമെന്നപോലെ ഭംഗിയായി ഭരിച്ചു കൊണ്ട് സഭകളുടെ ശരീരം കൂടി ആയ മൗതീക ശരീരത്തിന്റെ മുഴുവൻ സുസ്ഥി തിക്കു വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക എന്നതും പരിപാവനമായ ഒരു ധർമ്മമാണ് എന്നു പറഞ്ഞാൽ ഒരു മെത്രാൻ സ്വന്തം രൂപതയുടെ മാത്രമല്ലാ മറ്റു സഹ രുപതകളുടെ ആത്മീയ ഭൗതീക കാര്യങ്ങളുടെ സുസ്തിതി ആഗ്രഹിക്കുകയും അതിനു വേണ്ടി സാധ്യമായതെന്തും ചെയ്യാൻ ബാധ്യസ്തനുമാണ്.
രണ്ടാം വത്തിൻ കൗൺസിൽ - തിരുസഭയിൽ മെത്രാൻമാരുടെ അജപാലന ധർമ്മം സംബന്ധിച്ച് ഡിക്രി ഖണ്ഡിക6... മെത്രാൻമാർ അപ്പോസ്തലൻമാരുടെ നിയമാനുസൃതമുള്ള പിൻഗാമികളും വൈദിക മേലധ്യക്ഷ സംഘത്തിലെ അംഗങ്ങളുമാണ്.ഈ നിലയ്ക്കാണ് അവർ പരസ്പരം ഐക്യപ്പെട്ടിരിക്കുന്നതെന്നുള്ള വസ്തുത അവർ സദാ ഗ്രഹിക്കുകയും തന്മൂലം എല്ലാ സഭകളുടെയും കാര്യത്തിൽ ഔത്സുഖ്യം പ്രകടിപ്പിക്കുകയും വേണം കാരണം ദൈവീക നിയമത്താലും അപ്പസ്തോലിക ഉദ്ദ്യോഗത്തിന്റെ നിയമത്തിലും ഓരോ മെത്രാനും മറ്റെല്ലാ മെത്രാൻമാരോടും കൂടി തിരുസഭയോട് ഉത്തരവാദപ്പെട്ടവനാണ് പ്രത്യേകിച്ച് ലോകത്തിൽ ഇന്നോളം ദൈവവചനം അറിയിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളുടെയും അതിലും വിശിഷ്യ വൈദികരുടെ വിരളതയാൽ വിശ്വാസികൾ ക്രിസ്തീയ ജീവിതത്തിന്റെ നിയമങ്ങളിൽ നിന്ന് വ്യതിചലിക്കാനും വിശ്വാസം തന്നെ നഷ്ടപ്പെടുത്താനും തക്ക അപകടത്തിൽ പെട്ടിരിക്കുന്ന സ്ഥലങ്ങളുടെ കാര്യത്തിൽ അവർ അതീവ ശ്രദ്ധാലുക്കളായിരിക്കണം അതിനാൽ സുവിശേഷ പ്രചാരണവും ശ്ലൈഹീക വൃത്തിയും വഴി വിശ്വാസികൾ സജീവമായി പരിപോഷിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യാൻ മെത്രാൻ മാർ സർവ്വാത്മന യജ്തിക്കണം കൂടാതെ മിഷൻ സ്ഥലങ്ങളിലേയ്ക്കും വൈദികരുടെ അഭാവത്തിൽ ക്ലേശം അനുഭവപ്പെടുന്ന മറ്റു സ്ഥലങ്ങളിലേയ്ക്കും അയക്കാൻ സന്യാസികളും അത്മായരും ഉൾപ്പെടുന്ന യോഗ്യരായ വിശുദ്ധ ശിശ്രൂഷകളെയും സഹായികളെയും ഒരുക്കാനും ശ്രദ്ധിക്കുവാൻ ജാഗ്രത ഉള്ളവരാകേണ്ടിയിരിക്കുന്നു മേൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ മിഷൻ സ്ഥലങ്ങളിലേയ്ക്കോ അഥവാ രൂപതകളിലെയ്കോ വി.ശിശ്രൂഷകളുടെ നിർവഹണത്തിനായ് തങ്ങളുടെ തന്നെ വൈദികരിൽ ചിലരു ശാശ്വതമായോ ക്ലിപ്ത കാലത്തേയ്ങ്കിലുമായോ അയക്കുന്നതിന് അവർ കഴിവതും ഉത്സാഹിക്കേണ്ടതാണ് സുവിശേഷ പ്രഘോഷണം/ ജീവിത നവീകരണം ലോകാതിർത്തികൾ വരെ എത്തണമെന്നും- യുഗാന്ത്യം വരെ തുടരണമെന്നതും പിതാവായ ദൈവത്തിന്റെ ഇഷ്ടവും, രക്ഷകനായയേശുക്രിസ്തുവിലൂടെ നൽകപ്പെട്ട കൽപന നിറവേറ്റാൻ സഭ പ്രതിജ്ഞാബദ്ധമാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇത് അടിവരയിട്ട് ഉറപ്പിക്കുന്നു.
CCC 848... സ്വന്തം കുറ്റത്താലല്ലാതെ സുവിശേഷം അറിയാതിരിക്കുന്നവരെ ദൈവം തനിക്ക് മാത്രം അറിയാവുന്ന മാർഗങ്ങളിലൂടെ തന്നെ പ്രസാദിപ്പിക്കാൻ അത്യന്താപേക്ഷിതമായ വിശ്വാസത്തിലേക്ക് നയിക്കുവാൻ പ്രാപ്തനാണ്, എങ്കിലും എല്ലാ മനുഷ്യരോടും സുവിശേഷം പ്രസംഗിക്കാൻ കടമയും പാവനമായ അവകാശവും സഭയ്ക്കുണ്ട്.
CCC 850... പ്രേഷിത ദൗത്യത്തിന്റെ ഉൽഭവവും ലക്ഷ്യവും .
പ്രേക്ഷിത ദൗത്യം സംബന്ധിച്ച് കർത്താവിൻറെ കൽപ്പന ആത്യന്തികമായി പരിശുദ്ധ ത്രിത്വത്തിന്റെ ശാശ്വത സ്നേഹത്തിൽ അടിയുറച്ച ഇരിക്കുന്നു. തീർത്ഥാടക സഭ ,പ്രകൃതിയാൽ തന്നെ പ്രേഷിതയാണ് കാരണം പിതാവായ ദൈവത്തിൻറെ പദ്ധതിപ്രകാരമുള്ള പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പ്രേക്ഷിത ദൗത്യത്തിൽ നിന്നാണ് അവളുടെ ഉത്ഭവം പിതാവിനും പുത്രനും അവരുടെ സ്നേഹത്തിൻറെ ആത്മാവിനുള്ള കൂട്ടായ്മയിൽ മനുഷ്യരേ പങ്കുകാരാക്കുക എന്നതല്ലാതെ മറ്റൊന്നല്ല പ്രേക്ഷിത ദൗത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യം.
CCC 851.. തീർച്ചയായും എല്ലാമനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ അറിവിലേക്ക് വരണമെന്നും ദൈവം ആഗ്രഹിക്കുന്നു.....
CCC 888.. കർത്താവിൻറെ കൽപ്പനയനുസരിച്ച് തങ്ങളുടെ സഹപ്രവർത്തകരായ വൈദികരോടൊത്ത് എല്ലാവരോടും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുക എന്നത് മെത്രാന്മാരുടെ പ്രഥമകടമയാണ്...
CCC 74.... എല്ലാമനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ അറിവിലേക്ക് അതായിത് യേശുക്രിസ്തു വിലേക്ക് വരണമെന്നും ദൈവം ആഗ്രഹിക്കുന്നു ..ഈ വെളിപാട് ഭൂമിയുടെ അതിർത്തികൾവരെ എത്തേണ്ടതിനായി സർവ്വ ജനതകളോടും വ്യക്തികളോടും ക്രിസ്തു പ്രഘോഷിക്കപ്പെടണം. മതബോധ നഗ്രന്ഥം വ്യക്തമായി സുവിശേഷ പ്രഘോഷണം ലോകത്തിന്റെ അതിർത്തികൾ വരെ നടത്താൻ സഭയേ കടപ്പെടുത്തുന്നു. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ..
അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്‍െറ കടമയാണ്. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
1 കോറിന്തോസ് 9 : 16 സകല വിശ്വാസികളുടെ ഹൃദയങ്ങളിലും മാറ്റൊലി കൊള്ളട്ടെയേശുക്രിസ്തുവിന്റെ രക്ഷ സ്വന്തമാക്കിയവർ ജീവിത സാക്ഷ്യം മാത്രം പങ്കുവെച്ച് ആത്മനിർവൃതി അടഞ്ഞാൽ പോരാ യേശുവിനെ പ്രസംഗിക്കാനുള്ള സകലവഴികളും സഭാ മക്കൾ കണ്ടെത്താൻ ബാധ്യസ്തരാണെന്ന് സഭയും ബൈബിളും നമ്മേ പഠിപ്പിക്കുന്നു.
സുവിശേഷപ്രഘോഷണം പരിശുദ്ധാത്മാവിൻറെ പ്രവർത്തനമാണ് ആ പ്രവർത്തനത്തെ നിരുത്സാഹപ്പെടുത്തുന്നത് പരിശുദ്ധാത്മാവിനെ വേദനിപ്പിക്കിലാണ് നിർവീര്യമാക്കലാണ് ആത്മാവിനെതിരെ ഉള്ള തീക്കളിയാണ് ..
ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്‌ഷ എന്‍െറ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
ലൂക്കാ 2 : 10-31... ഈ രക്ഷ പ്രഘോഷിക്കാൻ നമുക്കോരോരുത്തർക്കും കടമയുണ്ട് അവകാശമുണ്ട്..
വത്തിക്കാൻ പ്രമാണരേഖ ഖണ്ഡിക 6 അൽമായപ്രഷിതത്വം.. ജീവിതസാക്ഷ്യം കൊണ്ടുമാത്രം ഒരുവന്റെ പ്രേഷിത പ്രവർത്തി മുഴുവനാവില്ല. യഥാർത്ഥ പ്രേഷിതർ ക്രിസ്തുവിനെ പ്രസംഗിക്കാനുള്ള അവസരങ്ങൾ അന്വേഷിക്കുന്നു അത് അവിശ്വാസികളെ വിശ്വാസത്തിലേക്ക് നയിക്കുന്നതിനാവാം വിശ്വാസികളെ തന്നെ പഠിപ്പിക്കാനും ഉറപ്പിക്കാനും തീക്ഷ്ണതയേറിയ ജീവിതത്തിന് പ്രചോദനം നൽകാനും ആവാം കാരണം ക്രിസ്തുവിനോടുള്ള സ്നേഹം നമ്മെ നിർബന്ധിക്കുന്നു പുതിയ പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്ന കാലമാണിത് മതപരവും ധാർമികവുമായ വ്യവസ്ഥിതിയുടെയും സമുദായത്തിന്റെയും തന്നെയും അടിസ്ഥാനത്തിനു തുരങ്കം വയ്ക്കാൻ പോരുന്ന അബദ്ധസിദ്ധാന്തങ്ങൾ പെരുകിവരികയാണികാലത്ത് തന്മൂലം ഈ പരി.സുന്നഹദോസ് അൽമായരേ ആത്മാർഥമായി ഉപദേശിക്കുന്നത് ഇതാണ് ഓരോരുത്തരും താന്താങ്ങളുടെ ബുദ്ധി സാമർത്ഥ്യവും കഴിവും പഠനവും അനുസരിച്ച് സഭയുടെ ചിന്താഗതിക്കൊത്ത് ക്രിസ്തീയ സിദ്ധാന്തങ്ങൾ വിശദീകരിക്കുകയും സംരക്ഷിക്കുകയും ആധുനിക പ്രശ്നങ്ങൾക്ക് യോജിച്ച വിധത്തിൽ പ്രായോഗികമാക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ ചുമതല ജാഗ്രത പൂർവ്വം നിർവഹിക്കുക. സഭയുടെ/സഭാ മക്കളുടെ ദൗത്യമാണ് യേശുവിനെ ലോകത്തെ അറിയിക്കുക എന്നത് യാതോരു ഒഴിവുകഴിവും അതിനില്ലാ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്- അത് സ്വദേശത്തായാലും വിദേശത്തായാലും പണത്തിനായാലും സൗജന്യമായാലും അത് അവകാശമാണ് കടമയാണ്. 720 കോടി ജനങ്ങൾക്കും ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കും സകല സൃഷ്ടിജാലങ്ങൾക്കും മരിച്ചു പോയവർക്കും യേശുവിന്റെ സുവിശേഷം സ്വന്തമാണ് അവകാശമാണ്.
എന്നാല്‍ പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്‌ഥമാണ്. നിന്‍െറ അധരത്തിലും നിന്‍െറ ഹൃദയത്തിലും അതുണ്ട് - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍െറ വചനം തന്നെ.
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്.
എന്തെന്നാല്‍, കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും.
എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്‌ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?
അയയ്‌ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്‌ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
റോമാ 10 : 8-15
ദൈവം ഏല്പിച്ച ഏററവും വലിയ ദൗത്യമാണ് സവിശേഷ പ്രഘോഷണം. പരിശുദ്ധാത്മാവിന്റെ പ്രചോദനം സ്വീകരിച്ച് സന്മനസ്സോടെ സുവിശേഷ പ്രഘോഷണത്തിൻ ഇറങ്ങുന്നവരെ തടയരുത്. വെറുതെ എന്തിന് ഇരുമ്പാണിമേൽ തൊഴിക്കുന്നു. കാരണം, കര്‍ത്താവു സകല വിശ്വാസികളോടും ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്‌ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു.
അ. പ്ര 13 : 47
ദൈവം ദീപസ്തംഭമായി മാറ്റുന്നവരെ പ്രകാശിക്കാൻ അനുവദിക്കൂ അന്ധകാരത്തെ പഴിക്കാതെ ഒരു മെഴുകുതിരി നാളമായെങ്കിലും പ്രകാശിക്കു !!! വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്‌തുക്കളുടെയും പങ്ക് തന്‍െറ അധ്യാപകനു നല്‍കണം.
ഗലാത്തിയാ 6 : 6 ആമേൻ...