Sree Sankaranarayana Temple Perumpadappu ശ്രീശങ്കരനാരായണ ക്ഷേത്രം

  • Home
  • India
  • Kochi
  • Sree Sankaranarayana Temple Perumpadappu ശ്രീശങ്കരനാരായണ ക്ഷേത്രം

Sree Sankaranarayana Temple Perumpadappu ശ്രീശങ്കരനാരായണ ക്ഷേത്രം Official website of Sree Sankaranarayana Temple, Palluruthy, Perumpadappu, Kochi.Managed by S.N.D.P Yogam Branch No. 2523

ശ്രീ ശങ്കരനാരായണ ക്ഷേത്രം എറണാകുളം ജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ്‌ ദേശത്ത് സ്ഥിതി ചെയുന്നു. ശങ്കരനാരായണ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്ന്‍. കണ്ടത്തിപറബ് കുടുംബം വക ആയിരുന്ന ക്ഷേത്രം 1991 മാര്‍ച്ച്‌ 25 നു തഴുപ്പ് തെക്ക് എസ്.എന്‍.ഡി.പി ശാഖയോഗം 2523 ഏറ്റെടുത്തു.

14/08/2026
ഇന്ന് കർക്കിടകം 1രാമായണ മാസാരംഭംശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയശ്രീരാമ! രാമ രാമ! സ...
17/07/2026

ഇന്ന് കർക്കിടകം 1

രാമായണ മാസാരംഭം

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ !ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ!ജയ
ശ്രീരാമ! രാമാ രാമ!രാവണാന്തകരാമ!ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!ശ്രീരാമ!രമണീയവിഗ്രഹ!നമോസ്തുതേ.നാരായണായ നമോ നാരായണായനമോനാരായണായ നമോ നാരായണായ നമഃശ്രീരാമനാമംപാടി വന്നപൈങ്കിളിപ്പെണ്ണേ!ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.ശാരികപ്പൈതൽതാനുംവന്ദിച്ചുവന്ദ്യന്മാരെശ്രീരാമസ്‌മൃതിയോടെപറഞ്ഞുതുടങ്ങിനാൾ.

ഇന്ന് (14-07-26 ചൊവ്വ) ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം.28 വര്‍ഷം മുൻപ് നടന്ന പുനപ്രതിഷ്ഠ ചടങ്ങ്.1998 ജൂണ്‍ ...
14/07/2026

ഇന്ന് (14-07-26 ചൊവ്വ) ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം.

28 വര്‍ഷം മുൻപ് നടന്ന പുനപ്രതിഷ്ഠ ചടങ്ങ്.
1998 ജൂണ്‍ 25 (1173 മിഥുനം 11) പുണര്‍തം നക്ഷത്രത്തില്‍ ആണ് ശ്രീ ശങ്കരനാരായണ ദേവന്‍റെ പുനഃപ്രതിഷ്ഠ നടന്നത്.

പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ നടന്ന പത്താമുദയ പൂജ
24/04/2026

പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ നടന്ന പത്താമുദയ പൂജ

നാളെ പത്താമുദയം - 23-04-2026  വ്യാഴംമേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു സങ്കൽപം...
22/04/2026

നാളെ പത്താമുദയം - 23-04-2026 വ്യാഴം

മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു സങ്കൽപം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം.

ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ശുഭകാര്യം തുടങ്ങുന്നതിനു മുന്നേ ഗണപതി ഭഗവാനോടൊപ്പം സൂര്യദേവനെ സ്മരിക്കുന്നത് ഉത്തമമാണ്.പത്താമുദയ ദിനത്തിൽ സൂര്യോദയത്തിനുമുന്നെ കുളിച്ചു ശുദ്ധിയായി നിലവിളക്കു കൊളുത്തി ദീപം കണികാണുന്നത് നന്ന്. ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക്‌ തുടക്കമിടുന്ന ശുഭദിനമാണിത്. ഗായത്രിമന്ത്രം കഴിയാവുന്നത്ര തവണ ചൊല്ലുന്നത് ഉത്തമമാണ്.

സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായ പത്താമുദയദിനത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം .പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യദേവൻ നവഗ്രഹങ്ങളുടെ നായകനാണ്. ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. സൂര്യഭഗവാന്റെ ഏറ്റവും ശക്തിയേറിയ മന്ത്രമാണ് ആദിത്യഹൃദയം. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി.

ആദിത്യഹൃദയം

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

സൂര്യസ്തോത്രം

ജപാകുസുമസങ്കാശം

കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം

പ്രണതോസ്മി ദിവാകരം

12/04/2026






09/04/2026


Address

Perumpadappu Road
Kochi
682006

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:30am - 8pm

Telephone

9400728573

Website

Alerts

Be the first to know and let us send you an email when Sree Sankaranarayana Temple Perumpadappu ശ്രീശങ്കരനാരായണ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Sankaranarayana Temple Perumpadappu ശ്രീശങ്കരനാരായണ ക്ഷേത്രം:

Shortcuts

Share

Category