St Francis Assisi Church Kattiparambu

St Francis Assisi Church Kattiparambu ​Official Jubilee Pilgrimage Centre | Diocese of Cochin
Commemorating the 800th Death Anniversary of St. Francis of Assisi ✨
Peace and Goodness to all.

St Francis Assisi Church Kattiparambu
( ESTD :1980 )
Roman Catholic Diocese Of Cochin
Kattiparambu Kannamaly P.O Cochin 682008

Liturgical Timing:
Sundays : 6.00 AM , 9:00 AM , 5:00 PM
Weekdays :6.30 AM

Vicar : Rev Fr Thomas Panakal
Asst Vicar : Rev Fr Delfin Job Arackal

Sub Station :
St Jude Thadeus Church Judanagar Kattiparambu
( ESTD : 2015 )

Thursdays : 4.00 PM : Adoration, Holy Mass and N

ovena . Titular Feast:
Feast of St Francis Assisi - First Sunday Of October
Feast of Our Lady Of Sorrows - Sep 15
Feast Of Our Lady Of Good Health - Sep 8
Feast Of St Jude Thadeus - Oct 28

Shrines:
St Jacob's Chapel, Kalathara. Velankanni Matha Chapel ,CMS. Kattiparambu
Holy Cross Chapel Kattiparambu
Star Of The Sea Chapel Kattiparambu
St Mary's Chapel Kattiparambu

19/08/2026

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യഭൂമിയിലേക്ക് ഏവർക്കും സ്വാഗതം

17/08/2026

ഫ്രാൻസിസ്‌കൻ പുണ്യവർഷം . വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യഭൂമിയിലേക്ക് ഏവർക്കും സ്വാഗതം

കാട്ടിപ്പറമ്പ് ദേവാലയം ജൂബിലി തീർത്ഥാടന കേന്ദ്രംവി. ഫ്രാൻസിസ് അസ്സീസ്സിയുടെ 800-ാം ചരമവാർഷികത്തിൽ ലിയോ പതിനാലാമൻ പാപ്പാ ...
15/04/2026

കാട്ടിപ്പറമ്പ് ദേവാലയം ജൂബിലി തീർത്ഥാടന കേന്ദ്രം

വി. ഫ്രാൻസിസ് അസ്സീസ്സിയുടെ 800-ാം ചരമവാർഷികത്തിൽ ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന് കൊച്ചി രൂപതയിൽ തീർത്ഥാടന കേന്ദ്രം ഒരുങ്ങി. കാട്ടിപ്പറമ്പ് ഫ്രാൻസിസ് അസ്സീസ്സി ഇടവക ദേവാലയമാണ് ദണ്ഡവിമോചനത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ആലപ്പുഴ രൂപത മെത്രാൻ ജെയിംസ് ആനാപറമ്പിൽ ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഡാനി കപ്പൂച്ചിൻ വചനസന്ദേശം നല്കി. പൊന്തിഫിക്കൽ ദിവ്യബലിയിൽ വൈദികരും സന്യസ്തരും അല്മായ സമൂഹവും പങ്കുചേർന്നു. വികാരി ഫാ. ടോമി പനക്കൽ നന്ദി പറഞ്ഞു. ജൂബിലി വർഷത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് ഒന്നിന് കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ ആൻ്റണി കാട്ടിപ്പറമ്പിൽ നടത്തിയിരുന്നു. 2027 ജനുവരി ഒന്നിനാണ് ജൂബിലി സമാപനം.

13/04/2026

Franscisan Jubilee Year Inauguration 2026

13/04/2026
Jubillee Officially Started as St Francis Assisi Church Kattiparambu declared a pilgrim centre.
13/04/2026

Jubillee Officially Started as St Francis Assisi Church Kattiparambu declared a pilgrim centre.

ഫ്രാൻസിസ്കൻ ജൂബിലി വർഷം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സ്വർഗ്ഗാരോഹണത്തിന്റെ 800-ാം വാർഷികത്തെ അനുസ്മരിച്ച് പരിശുദ്ധ സഭ പ്...
12/04/2026

ഫ്രാൻസിസ്കൻ ജൂബിലി വർഷം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സ്വർഗ്ഗാരോഹണത്തിന്റെ 800-ാം വാർഷികത്തെ അനുസ്മരിച്ച് പരിശുദ്ധ സഭ പ്രഖ്യാപിച്ച വിശേഷ കൃപാവർഷമാണ്. ഈ വിശുദ്ധ വർഷം വിശ്വാസികളെ വിശുദ്ധ ഫ്രാൻസിസിന്റെ വിശുദ്ധി, വിനയം, സമാധാനം, ദാരിദ്ര്യം, സ്നേഹം എന്നിവ മാതൃകയാക്കി ക്രിസ്തീയ ജീവിതത്തിൽ വളരാൻ ക്ഷണിക്കുന്നു. 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ ഈ പ്രത്യേക ജൂബിലി ആചരിക്കപ്പെടുന്നു.

ഈ ജൂബിലി വർഷത്തിലെ പ്രധാന ആത്മീയാനുഗ്രഹങ്ങളിൽ ഒന്നാണ് പൂർണ്ണ ദണ്ഡവിമോചനം (Plenary Indulgence) പ്രാപിക്കാനുള്ള അവസരം. കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം പോലുള്ള വിശുദ്ധ ഫ്രാൻസിസിന് സമർപ്പിതമായ ദേവാലയങ്ങൾ ഭക്തിപൂർവ്വം സന്ദർശിക്കുന്ന വിശ്വാസികൾക്ക് സഭ ഈ അനുഗ്രഹം അനുവദിക്കുന്നു. അതിനായി സാധാരണ നിബന്ധനകൾ പാലിക്കണം:
കുമ്പസാരം സ്വീകരിക്കുക
വിശുദ്ധ കുർബാനയിൽ പങ്കെടുത്തു ദിവ്യകാരുണ്യം സ്വീകരിക്കുക
പരിശുദ്ധ പിതാവിന്റെ ഉദ്ദേശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
പാപത്തോടുള്ള ആസക്തിയിൽ നിന്ന് ഹൃദയം മോചിതമാക്കുക.

അങ്ങനെ ഭക്തിയോടും പ്രാർത്ഥനയോടും കൂടെ സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം, കാട്ടിപ്പറമ്പ് സന്ദർശിക്കുന്നത് ആത്മീയ പുതുക്കലിനും ദൈവാനുഗ്രഹത്തിനും വഴിയൊരുക്കുന്ന മഹത്തായ വിശ്വാസാനുഭവമാകുന്നു. ഈ ദണ്ഡവിമോചനം സ്വന്തം ആത്മീയ നന്മയ്ക്കായി മാത്രമല്ല, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കായും സമർപ്പിക്കാവുന്നതാണ്.

11/04/2026

ഫ്രാൻസിസ്കൻ ജൂബിലി വർഷം 2026 - 2027

🙏 ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം 🙏വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി അനുബന്ധമായി നടത്തപ്പെടുന്ന പൊന്തിഫിക്കൽ ദിവ്യബലി ശുശ...
11/04/2026

🙏 ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം 🙏
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി അനുബന്ധമായി നടത്തപ്പെടുന്ന പൊന്തിഫിക്കൽ
ദിവ്യബലി ശുശ്രൂഷയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
🕊️ പ്രാർത്ഥനയും അനുഗ്രഹവും നിറഞ്ഞ ഈ വിശുദ്ധ വേളയിൽ
നമ്മോടൊപ്പം ചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
📅 2026 ഏപ്രിൽ 12 | ഞായറാഴ്ച
⛪ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, കാട്ടിപ്പറമ്പ്
🕔 വൈകുന്നേരം 5 മണിക്ക്
✨ ബിഷപ്പ് ജയിംസ് ആനാപറമ്പിൽ മുഖ്യകാർമികനായിരിക്കും
വിശ്വാസത്തിന്റെ ഈ അനുഗ്രഹ നിമിഷത്തിൽ കുടുംബസമേതം പങ്കുചേരുക.

Address

Kattiparambu Kannamaly P. O Cochin 8
Kochi
682008

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 7pm

Telephone

+914842247340

Website

Alerts

Be the first to know and let us send you an email when St Francis Assisi Church Kattiparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Francis Assisi Church Kattiparambu:

Shortcuts

Share