19/03/2024
ബസ് സ്റ്റോപ്പ് നിർമ്മാണം: നിവേദനം സമർപ്പിച്ച് കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ്
കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ തോപ്പുംപടി ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ്, ഇടക്കൊച്ചി ബസ് സ്റ്റാന്റ്,പ്യാരി ജംഗ്ഷൻ ഇരുവശം എന്നിവിടങ്ങളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എറണാകുളം എം.പി ഹൈബി ഈഡന് നിവേദനം സമർപ്പിച്ചു.
ഈ പ്രദേശങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ കനത്ത വെയിലിലും മഴയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം മുൻനിർത്തി കൊണ്ടാണ് കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്. തോപ്പുംപടിയുടെ വികസനം ദ്രുതഗതിയിൽ മുന്നോട്ട് നീങ്ങുമ്പോൾ പ്രധാന ഇടങ്ങളിൽ ബസ് ഷെൽട്ടർ ഇല്ലാത്ത സാഹചര്യവും ഉണ്ടായിരുന്ന ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ് പൊളിച്ചു മാറ്റിയ നടപടിയും ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചേർത്തല, ചെല്ലാനം പ്രദേശങ്ങളിലേക്ക് ട്രാൻസ്പോർട്ട് സൗകര്യം ഉപയോഗിക്കുന്നവരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എത്രയും വേഗം ഇതിനുള്ള ശാശ്വത പരിഹാരം കാണുവാൻ വേണ്ട ഇടപെടലുകൾ തൻ്റെ ഭാഗത്തു നിന്നും ബഹുമാനപ്പെട്ട എം.പി വാഗ്ദാനം ചെയ്തിട്ടുണ്ട്.
കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രസിഡൻറ് ബേസിൽ റിച്ചാർഡ്,സംസ്ഥാന ലാറ്റിൻ പ്രസിഡൻറ് കാസി പൂപ്പന, യൂണിറ്റ് ആനിമേറ്റർ സുമിത് ജോസഫ്, സെക്രട്ടറി സയന ഫിലോമിന, ട്രഷറർ സി.എം സെബിൻ എന്നിവർ നേതൃത്വം നൽകി.
❤️🤍💛❤️🤍💛❤️🤍💛