08/08/2025
മഞ്ഞ ഉപേക്ഷിക്കുക ഗുരുവിനെ മഞ്ഞയിൽ കുളിപ്പിക്കാതിരിക്കുക... 🙏🏼
ശുഭദിനം 🙏🙏
ഗുരുദേവൻ ഒരിക്കലും ധരിക്കത്ത വേഷമാണ് മഞ്ഞ വസ്ത്രം. ഗുരുദേവൻ 1918 ലെ സിലേൺ യാത്രയ്ക്ക് മുൻപ് വരെ ഒരു കര പോലുമില്ലാത്ത തൂ വെള്ളവസ്ത്രായിരുന്നു ധരിച്ചിരുന്നത്. സിലേൺ യാത്രയിൽ ശിഷ്യൻമാരുടെ നിർബന്ധ പ്രകാരമാണ് ഗുരുദേവൻ കാവി വസ്ത്രം ധരച്ചത് കാരണം അന്ന് കൂടെയുണ്ടായിരുന്ന ശിഷ്യൻ മാരെല്ലാം തന്നെ തൂ വെള്ള വസ്ത്രമിയിരുന്നു ധരിച്ചിരുന്നത്.സിലേൺ കാർക്ക് ഗുരുദേവനെ തിരിച്ചറിയാൻ വേണ്ടിയായിരുന്നു (കൂടാതെ ബുദ്ധ സംന്യസിമാരെല്ലാം കാവി വസ്ത്രധാരികളായിരുന്നു. അതാണ് ശിഷ്യൻ മാർ നിർബന്ധിച്ചത്) "ഓ പൊടി പുരണ്ടാൽ അറിയുകയുമില്ലല്ലോ " എന്നായിരുന്നു ഗുരു ദേവന്റെ മറുപടി " നമുക്ക് കാഷായം വേണോ ? നമുക്ക് ആര് കാഷായം തരും " എന്ന് രണ്ട് മൂന്ന് വട്ടം തൃപ്പാദങ്ങൾ വർത്തിച്ചു .ശിഷ്യൻമാരെല്ലാം വേണം എന്ന് അഭിപ്രയം പറഞ്ഞു .ഒരു മഹാത്മാവിനെ തിരിച്ചറിഞ്ഞ് നമസ്കരിക്കുവാൻ ഭക്തർക്കുള്ള അവസരം നഷ്ടമാകുവാൻ പാടില്ല എന്നുംശിഷ്യൻമാർപറഞ്ഞു. ഗുരു പിന്നീട് തർക്കം ഒന്നും പറഞ്ഞില്ല .കാഷായ വസ്ത്രം വാങ്ങി ധരിച്ചു. അന്നു മുതൽ മഹാസമാധി വരെ (1928 സെപ്തബർ 20 ) മേൽമുണ്ടായികാവി വസ്ത്രമായിരുന്നു ഗുരുദേവൻ ധരിച്ചത് .1928 ജനുവരി 16 നു കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വച്ചാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത് . അന്ന് ഗുരുദേവൻ പറഞ്ഞത് " ശിവഗിരി തീർത്ഥാടകർക്ക് മഞ്ഞ വസ്ത്രം ആയി കൊള്ളട്ടെ. ശ്രീകൃഷ്ണൻ്റെയും ബുദ്ധൻ്റെയും മുണ്ട്. മഞ്ഞ വസ്ത്രമെന്നു നാം പറഞ്ഞതിന് മഞ്ഞപ്പട്ട് വാങ്ങാൻ ആരും തുനിയരുത് .കോടി വസ്ത്രം പോലും ആവശ്യമില്ല .ഉപയോഗത്തിലിരിക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ച് പിന്നീട് അലക്കി തെളിയച്ച് എടുത്ത് കൊള്ളാം " (ശാസ്ത്രാടിസ്ഥനത്തിൽ മഞ്ഞൾ രോഗാണുവിനെ പ്രതിരേധിക്കുന്നു.
കടപ്പാട്