19/06/2022
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ.അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. തെക്കൻ പറവൂർ തണ്ടാശ്ശേരിൽ പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ഗ്രന്ഥശാലയും അതിൽ പങ്കുചേർന്ന് കൊണ്ട് വായനാ ദിനാചരണവും പുസ്തക സമാഹരണ ക്യാമ്പയിനും SSLC വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ശ്രീ അമൽ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.D R രാജേഷ് പരിപാടി ഉൽഘാടനം ചെയ്തു. സമാഹരിച്ച പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ V R മനോജിൽ നിന്നും വായനശാല രക്ഷാധികാരിയും ഉദയം പേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ ശ്രീ. S A ഗോപി ഏറ്റുവാങ്ങി. വായനശാല രക്ഷാധികാരികളായ ശ്രീ രാജേഷ് K K, AKDS 85 ന്റെ പ്രസിഡന്റ് ശ്രീ K N രഘുലാൽ എന്നിവർ ആശംസ അർപ്പിച്ചു. വായനശാല കമ്മറ്റിയംഗം ശ്രീ മിഥുൻ ശങ്കർ കൃതജ്ഞത പറഞ്ഞു.