St Mary's Valiyapally,Thamarachal

St Mary's Valiyapally,Thamarachal സ്ഥാപിതം:1903.സൂനോറോ:1988. തിരുശേഷിപ്പ് :1907

07/08/2025

താമരച്ചാൽ വി. മർത്തമറിയം യാക്കോബായ വലിയ പള്ളിയിലെ മോർ യാക്കോബ് മോർ ശെമവൂൻ യൂത്ത് അസ്സോസിയേഷന്റെ " മാർഗ്ഗദർശൻ" പദ്ധതി അഞ്ചാമത് വർഷം പിന്നിടുന്ന ഈ വേളയിൽ നമ്മൾ 2025 ഓഗസ്റ്റ് മാസം 10 ന് മിനി മാരത്തോൺ സംഘടിപ്പിക്കുന്നു.

കുട്ടികൾ ഉൾപ്പെടുന്ന ഇന്നത്തെ യുവതലമുറയിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിന് എതിരായ ബോധവൽക്കരണ സന്ദേശവുമായാണ് "മാർഗ്ഗദർശൻ" പദ്ധതി ആരംഭിച്ചത്. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി 5 വർഷം മുൻപ് പോലീസ്, എക്‌സൈസ് എന്നി വകുപ്പുകളുടെ സഹായത്തോടെ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. വളർന്നുവരുന്ന തലമുറയിൽ ലഹരിയുടെ കടന്നു കയറ്റം തടയുന്നതിന് അവരുടെ ഒറ്റപ്പെടലിൽ നിന്നും, തെറ്റായ കൂട്ടുകെട്ടിൽ പെട്ടുപോകുന്നതിൽ നിന്നും, മാറ്റം വരുത്തുന്നത് ആവശ്യമാണ് എന്ന് തിരിച്ചറിവിൽ നിന്നാണ് ജോർജിയൻ ആർട്സ് ആൻഡ് സ്പോർട്സ് അക്കാഡമി എന്ന ആശയം രൂപപ്പെടുന്നത്.

ജോർജിയൻ ആർട്സ് ആൻഡ് സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ നമ്മൾ ക്രിക്കറ്റ്, ബാഡ്മിന്റൺ, ക്യാരംസ്, ചെസ്സ്, അത്‌ലറ്റിക്സ് എന്നിങ്ങനെ കായിക ഇനങ്ങളും ഡാൻസ്, നാടകം, ഇൻസ്ട്രമെന്റ് മ്യൂസിക്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ ആർട്ട് എന്നീ കലകളും നടത്തി വരികയാണ്. പള്ളിയിൽ വന്ന് കൂടിച്ചേരലുകൾ ഉണ്ടാവുന്നതിനായും കൂടാതെ കല കായിക കഴിവുകൾ വളർത്തി എടുക്കുന്നതിലും ഇതിലൂടെ അവസരം ഒരുക്കുന്നു. എല്ലാ വർഷങ്ങളിലും കലാ കായിക മത്സരങ്ങളും ടൂർണമെന്റുകളും നടത്തി വരുന്നുമുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് ഈ മിനി മാരത്തോൺ സംഘടിപ്പിക്കുന്നത്.

നല്ല ഒരു ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ യൂത്ത് അസോസിയേഷന്റെ സംഘടനാ പ്രവർത്തനം ഭംഗിയായി തീരാൻ കൂടെ സഹായ, സഹകരണങ്ങൾ നൽകി വന്നവരെ നന്ദിയോടെ ഓർക്കുന്നതിന്നതിനോടൊപ്പം ഈ വരുന്നതായ മിനി മാരത്തോൺ വിജയകരമായി തീരാനും ലഹരിയുടെ കടന്നു കയറ്റം തടയാനും ഇതിനായി ഒത്തൊരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

താമരച്ചാൽ പള്ളിയിൽ നിന്നും ആരംഭിച്ച് കിഴക്കമ്പലം മാർക്കറ്റ് ബൈപാസ് റോഡ് വഴി കിഴക്കമ്പലം ടൗൺ ചുറ്റി താമരച്ചാൽ തിരുഹൃദയ പള്ളി റോഡ് വഴി താമരച്ചാൽ സെന്റ് മേരിസ് സ്കൂൾ ഗേറ്റ് വഴി തിരികെ പള്ളിയിൽ എത്തി ചേരുന്ന, ഏകദേശം 5 കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ഈ മിനി മരത്തോണിന് പൂർത്തിയാക്കുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കുന്നതാണ്.

31/07/2025

" മാർഗ്ഗദർശൻ "

താമരച്ചാൽ വി. മർത്തമറിയം യാക്കോബായ വലിയ പള്ളിയിലെ മോർ യാക്കോബ് മോർ ശെമവൂൻ യൂത്ത് അസ്സോസിയേഷന്റെ 'മാർഗ്ഗദർശൻ' എന്ന പദ്ധതി അഞ്ചാമത് വർഷം പിന്നിടുന്ന ഈ വേളയിൽ നമ്മൾ 2025 ഓഗസ്റ്റ് മാസം 10 ന് 'മിനി മാരത്തോൺ' സംഘടിപ്പിക്കുന്നു.



നല്ല ഒരു ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ യൂത്ത് അസോസിയേഷന്റെ സംഘടനാ പ്രവർത്തനം ഭംഗിയായി തീരാൻ കൂടെ സഹായ, സഹകരണങ്ങൾ നൽകി വന്നവരെ നന്ദിയോടെ ഓർക്കുന്നതിന്നതിനോടൊപ്പം ഈ വരുന്നതായ മിനി മാരത്തോൺ വിജയകരമായി തീരാനും ലഹരിയുടെ കടന്നു കയറ്റം തടയാനും ഇതിനായി ഒത്തൊരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

താമരച്ചാൽ പള്ളിയിൽ നിന്നും ആരംഭിച്ച് കിഴക്കമ്പലം മാർക്കറ്റ് ബൈപാസ് റോഡ് വഴി കിഴക്കമ്പലം ടൗൺ ചുറ്റി താമരച്ചാൽ തിരിഹൃദയ പള്ളി റോഡ് വഴി താമരച്ചാൽ സെന്റ് മേരിസ് സ്കൂൾ ഗേറ്റ് വഴി തിരികെ പള്ളി ഗ്രൗണ്ടിൽ എത്തി ചേരുന്നു. ഏകദേശം 5 കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ഈ മിനി മരത്തോണിന് വിജയികളാകുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ഫ്രീ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ചുവടെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക.
9895 88 1692
9037 33 8829.

18/12/2023
01/09/2023

താമരച്ചാൽ വലിയ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി.

കിഴക്കമ്പലം : അങ്കമാലി ഭദ്രാസനത്തിലെ താമരച്ചാൽ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി വലിയ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് തുടക്കമായി. ഇന്ന് രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ ഫാ എൽദോസ് കറുത്തേടത്ത് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. സഹ വികാരി റവ ഫാ ഏലിയാസ് പി ജോർജ്, റവ ഫാ ഷാജി വർഗീസ് പാറക്കാടന്, റവ ഫാ ബാബു ചത്തനാട്ട്, ട്രസ്റ്റിമാരായ ശ്രീ ബിനു വർഗീസ് നീറ്റുംകര, ശ്രീ എൽദോ പോൾ കരിമ്പനക്കൽ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, ഭക്ത സംഘടന ഭാരവാഹികൾ, വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു.

സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന പെരുന്നാൾ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. അഭിവന്ദ്യ ഡോ.മോർ സേവേറിയോസ് ഏബ്രഹാം മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ഐറേനിയോസ്‌ പൗലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ.മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ വിവിധ ദിവസങ്ങളിലെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

🕊️
31/08/2023

🕊️

05/08/2023

തമരച്ചാൽ മർത്ത മറിയം വലിയപള്ളിയിൽ വി.ദൈവ മാതാവിൻ്റെ ജനന പെരുന്നാൾ ഒരുക്കങ്ങൾക്ക് തുടക്കമായി.

Address

Kizhakkambalam PO
Kochi
683562

Alerts

Be the first to know and let us send you an email when St Mary's Valiyapally,Thamarachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's Valiyapally,Thamarachal:

Share