ഉദ്ദേശം നാലര പതിറ്റാണ്ട് പഴക്കമുള്ള ആരാധനാ വിഗ്രഹമാണ് എറണാകുളം , പനമ്പുകാട്, അടിക്കണ്ടത്തില്‍ ഭഗവതിയുടെത് (സോപാനത്തിലെ കരിങ്കല്ല് പരിശോധിച്ച് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ത്ട്ടുമെന്‍ന്‍റെ സൂചിപ്പിക്കുന്ന പഴക്കം വിഗ്രഹത്തിന്‍റെതല്ല) . പേര് സൂചിപ്പിക്കുന്ന പോലെ അടിക്കണ്ടത്തില്‍ ( നിലത്തില്‍ നിന്നും ) കിട്ടിയതാണീ വിഗ്രഹം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പെട്ടിരുന്ന ഒരു സ്ത്രീ അറിവാളിനു മൂര്‍ച്ച വയ്ക്ക
ുമ്പോള്‍ വിഗ്രഹ ശിലയില്‍ നിന്നും ചോര പൊടിയുകയും ആ വിഗ്രഹമെടുത്തു ഉറഞ്ഞു തുള്ളുകയുമുണ്ടായി.പ്രശ്നചിന്തയില്‍ വിഗ്രഹത്തില്‍ ദുര്‍ഗ്ഗ സാനിദ്ധ്യമുണ്ടെന്നും പ്രതിഷ്ടിച്ചു ആരാധിക്ക പെടെണ്ടാതാണ്ന്നും. വെളിവാകുകയും അങ്ങനെ ക്ഷേത്രപ്രതിഷ്ഠ ഉണ്ടാവുകയും പൂജ തുടങ്ങുകയും ചെയ്തു . പഴയ കൊച്ചി രാജ്യത്തിലെ സ്ഥാനി നായകന്മാരില്‍പ്പെട്ട നായ്ക്കര വീട്ടില്‍ കുടുംബക്കാരുടെ വകയാണീ ക്ഷേത്രം. ഇത് ക്ഷേത്ര പ്രവേശന വിളംബരതോടെ ആദ്യം ക്ഷേത്രപ്രവേശനം അനുവദിക്കപെട്ട സ്വകാര്യ ക്ഷേത്രവുമാണ് . വെള്ളത്തില്‍ നിന്നും കിട്ടിയത് കൊണ്ടാവാംതാഴികക്കുടമില്ലാത്ത, നാലുകെട്ടിന്‍റെ മാതൃകയില്‍ മഴയും, മഞ്ഞും, വെയിലും അകത്തു ദേവി വിഗ്രഹത്തില്‍ പതിക്കത്തക്കവണ്ണം ശ്രീകോവില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതും വനദുര്‍ഗ്ഗ എന്നും നനദുര്‍ഗ്ഗ എന്നും ദേവി അറിയപ്പെടുന്നതും . ഉപദേവത വിഭാഗങ്ങള്‍ നിര്‍മിതങ്ങളാണ്.
കിഴക്കോട്ടു ദര്‍ശനമായ പ്രധാന ശ്രീകോവിലില്‍ ഭഗവതിക്ക് വലതുവശത്തായി ചതുര്‍ബാഹു വിഷ്ണുവും ,ശിവനും . ചുറ്റമ്പലത്തിനു തെക്ക് പടിഞ്ഞാറേ മൂലയില്‍ കിഴക്ക് ദര്‍ശനമായി ഭ്ദ്രകാളിയമ്മയും ,ശാസ്താവും , പുറത്തു തെക്കുകിഴക്കായി തുറസ്സായ തറയില്‍ പടിഞ്ഞാറ് ദര്‍ശനമായി നാഗയക്ഷിയുമാണ് മറ്റു പ്രതിഷ്ടാമൂര്‍ത്തികള്‍.
ശിവശക്തി സങ്കല്‍പ്പത്തിലെ ശക്തിസ്വരൂപിണി ആണ് ഈ ഭഗവതി എന്ന് നിര്‍ണ്ണയിക്കത്തക്ക ഒരു കഥാസങ്കല്പം തലമുറകളായി പ്രചരിച്ചിട്ടുണ്ട് . ഈ ദ്വീപിനു കിഴക്ക് ഭാഗത്തുള്ള ദ്വീപിലെ മുളവുകാട് ദ്വീപില്‍ പടിഞ്ഞാറോട്ട് അഭിമുഖമായുള്ള കേരളെശ്വരം എന്നൊരു പുരാതന ശിവക്ഷേത്രമുണ്ട് ദിവസവും രാത്രി വൈകി അടിക്കണ്ടത്തില്‍ ദേവിക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള തോടുമാര്‍ഗം മുതലപ്പുറത്ത്, ചൈതന്യ സ്വരൂപിണിയായ ഭഗവതി അഴകുള്ള ആടയാഭരണങ്ങല്ളോടെ കൂടുതല്‍ തേജസ്വിനിയായി ശിവദര്‍ശനത്തിനു പോയിവരുന്നു എന്ന കഥയില്‍ നിന്നും ഈ ദുര്‍ഗ്ഗാഭഗവതി ഉമാ മഹേശ്വരള്ള സങ്കല്‍പ്പത്തിലുള്ള സാക്ഷാല്‍ ഗൌരിയാണെന്നു വന്നു കൂടുന്നു . നിത്യേനയുള്ള ഇത്തരമൊരു ശിവപാര്‍വ്വതീ സമാഗമം അപൂര്‍വമാണ് , തന്നെയുമല്ല ഇരു ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ ഭാവുക്ത്വതെയും പ്രാധാന്യത്തെയും സൂചിപ്പിക്കുകയും ചെയ്യുന്നു . പ്രസ്തുത മുളവുകാട് കേരളെശ്വരപുരം ശിവക്ഷേത്രത്തിലും ഈ പനമ്പുകാട് അടിക്കണ്ടം ഭഗവതിക്ഷേത്രത്തിലും. ദശാബ്ധങ്ങളുടെ വ്യത്യാസത്തില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നത്തില്‍ പ്രശസ്ത ദൈവജ്ഞ്ന്‍ യശ്ശരീരനായ ശ്രീ കൈമുക്ക് പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട് . അപ്രകാരം ഈ ദേവീ പ്രതിഷ്ഠയുടെ പ്രാധാന്യവും , ഭക്തര്‍ക്കു ലഭ്യമാകുന്ന ഐശ്വര്യാഭിവൃധിയും വര്‍ണ്നാനതീതമാണ്. തന്മൂലം ഈ ദേവീ ക്ഷേത്രം കുടുംബ ക്ഷേത്രമെന്നതിലുപരി ദേശ ക്ഷേത്രമെന്ന നിലയിലേക്ക് വളര്‍ന്നിട്ടുണ്ട് എന്നത് ഭക്തജനങ്ങളുടെ അനുദിനമുള്ള വര്‍ധനവില്‍ നിന്നും ബോധ്യമാകുന്നതാണ് . അഥവാ അമേയമായ ഈശ്വര ചൈതന്യത്തെ സ്ഥലകാല പരിമിതിയില്‍ ഒതുക്കാവുന്നതല്ലല്ലോ.