11/05/2024
പ്രിയ സുഹൃത്ത് കെ.ബി ബിനു നിത്യതയിൽ പ്രവേശിച്ചു...
ഒരത്ഭുതമായിരുന്നു ഇദ്ദേഹം ...
ശാരീരിക പരിമിതികൾ ഏറെയുണ്ടായിരുന്നു. പക്ഷെ ദൈവാശ്രയവും നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കി അവയെ അതിജീവിച്ചു..
വാളകം വില്ലേജ് ഓഫീസിലെ 'സ്പെഷ്യൽ വില്ലേജ് ഓഫീസർ'. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം അതിലുമേറെ ഉയരത്തിലായിരുന്നു.
പെന്തക്കോസ്തു യുവജന സംഘടനയുടെ കൊട്ടാരക്കര മേഖല സെക്രട്ടറി, കേരള സ്റ്റേറ്റ് പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി.. അങ്ങനെ അത്യാത്മീക മേഖലയിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു.
അല്ലലുകളുടെയും ഇല്ലായ്മകളുടെയും കാലങ്ങൾ പിന്നിട്ട് ജീവിതത്തിൽ പുതിയ തലങ്ങളിലേക്ക് ഉയരുമ്പോൾ നേരിട്ട അത്യാഹിതം ജീവൻ അപഹരിക്കപ്പെടുന്നതാകുമെന്ന് കരുതിയില്ല..
എനിക്കും മറക്കാൻ ആകില്ല ബിനുച്ചായനെ....
പിവൈപിഎ സംബന്ധമായി എന്തെങ്കിലും വാർത്തകൾ കേട്ടാൽ ഉടൻ വിളിക്കും.. അദ്ദേഹത്തിന് പറയാനുള്ളത് പറയും...പത്താം ക്ലാസ് പരീക്ഷയിൽ എന്നെ തയ്യാറാക്കിയെടുത്തതും ബിനുച്ചായൻ ആണ്.
എന്റെ നാട്ടിൽ നിന്നും പി.വൈ.പി.എക്ക് വേണ്ടി ഏറെ അധ്വാനിച്ച ഞങ്ങളുടെ ആത്മ സ്നേഹിതൻ....
എന്താണ് പറയേണ്ടത് എന്നറിയുന്നില്ല..
'കാലങ്ങൾ കഴിയുമ്പോൾ
നിത്യത പുലരുമ്പോൾ
ദൈവം ചെയ്തത് ഒക്കെയും നന്മക്കെന്ന് തെളിയുമ്പോൾ
കൃത്യമായി വ്യക്തമായി കൃപയിൻ കരുതൽ അറിയും ഞാൻ.....'
വീണ്ടും കാണാം എന്ന പ്രത്യാശയോടെ താത്കാലികമായി വിട ചൊല്ലുന്നു...