Hail Mary Full Of Grace.

Hail Mary Full Of Grace. Rosary Centre & Confraternity
Promoting Devotional To The Rosary For Over 500, Year

con - +91 8089602869

05/10/2025

അരുണാചൽ പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളുടെ ജപമാലഭക്തി

ഫെബ്രുവരി 10ഔർ ലേഡി ഓഫ് ഡൗവ്സ്മാതാവിന്റെ രൂപവുമായി യൂറോപ്പിലെ ഒരു ചെറിയ ഗ്രാമത്തിലൂടെ പ്രദക്ഷിണം നടക്കുകയായിരുന്നു. പെട്...
12/02/2025

ഫെബ്രുവരി 10

ഔർ ലേഡി ഓഫ് ഡൗവ്സ്

മാതാവിന്റെ രൂപവുമായി യൂറോപ്പിലെ ഒരു ചെറിയ ഗ്രാമത്തിലൂടെ പ്രദക്ഷിണം നടക്കുകയായിരുന്നു. പെട്ടെന്ന് എവിടെ നിന്ന് അറിയാതെ മൂന്നു വെള്ളപ്രാവുകൾ ആ പ്രദക്ഷിണത്തിൽ ചേർന്നു. അവയുടെ ഉടമയാരാണെന്ന് ആർക്കും അറിയില്ലായിരുന്നു. പെട്ടെന്ന് അവറ്റകൾ മാതാവിൻ്റെ രൂപത്തിൻ്റെ പാദാന്തികത്തിൽ ചെന്നിരുന്നു.

പ്രദക്ഷിണം അവസാനിക്കുന്നതുവരെ അവ അവിടെതന്നെ ഇരുന്നു. പിന്നീട് മരിയൻ പ്രദക്ഷിണം ഇറ്റലിയിലെ ബോളോഗ്നയിലെത്തി.അവിടെയു പ്രാവുകൾ എത്തിച്ചേർന്നിരുന്നു. അവിടെയും മാതാവിൻ്റെ പാദാന്തികത്തിൽ പ്രാവുകൾ ഇരിപ്പുണ്ടായിരുന്നു. പ്രദക്ഷിണം ദേവാലയത്തിലെത്തിയപ്പോഴും വിശുദ്ധ കുർബാന നടക്കുമ്പോഴും എല്ലാം പ്രാവുകൾ മാതാവിൻ്റെ അടുത്തുനിന്ന് മാറിയില്ല.

വിശുദ്ധ ബലിയർപ്പണത്തിൻ്റെ പ്രധാനഭാഗമെത്തിയപ്പോൾ അവ മാതാവിനെ വിട്ട് അൾത്താരയിലേക്ക് പറന്നു. കുരിശുരൂപത്തിലിരുന്ന് അവറ്റകൾ കുർബാന നോക്കിക്കണ്ടു.
പിന്നീട് അവ എന്നേയ്ക്കുമായി അപ്രത്യക്ഷമായി.

ഭൂമിയിലെ രാജകുടുംബങ്ങൾ ചിഹ്നമായി കഴുകന്മാരെ തിരഞ്ഞെടുക്കുമ്പോൾ സമാധാനത്തിൻ്റെ രാജ്ഞിയും സമാധാനത്തിന്റെ രാജകുമാരന്റെ അമ്മയുമായ മറിയം പ്രാവിനെ തിരഞ്ഞെടുക്കുന്നു. ഇത്തരം സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്.

𝐓𝐇𝐀𝐍𝐊𝐒 - 𝐌𝐀𝐑𝐈𝐀𝐍 𝐏𝐀𝐓𝐇𝐑𝐀𝐌
𝐂𝐎𝐍𝐅𝐑𝐀𝐓𝐄𝐑𝐍𝐈𝐓𝐈𝐄𝐒 𝐎𝐅 𝐓𝐇𝐄 𝐇𝐎𝐋𝐘 𝐑𝐎𝐒𝐀𝐑𝐘 𝐀𝐍𝐃 𝐁𝐑𝐎𝐖𝐍 𝐒𝐂𝐀𝐏𝐔𝐋𝐀𝐑

ഫെബ്രുവരി 9ഔർ ലേഡി ഓഫ് ദ ബെൽസ്സെയ്ൻസ് എന്ന വാക്കാണ് സ്ത്രീവിശുദ്ധരെ വിശേഷിപ്പിക്കാൻ ഫ്രഞ്ച് ഭാഷയിൽ ഉപയോഗിക്കുന്നത്. വിശു...
11/02/2025

ഫെബ്രുവരി 9

ഔർ ലേഡി ഓഫ് ദ ബെൽസ്

സെയ്ൻസ് എന്ന വാക്കാണ് സ്ത്രീവിശുദ്ധരെ വിശേഷിപ്പിക്കാൻ ഫ്രഞ്ച് ഭാഷയിൽ ഉപയോഗിക്കുന്നത്. വിശുദ്ധകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ചാരെന്റെ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ജൂലിയസ് സീസർ റോം ഭരിച്ചിരുന്നകാലത്ത് ഇവിടം കീഴടക്കുകയും വലിയ ആംപി തീയറ്റർ പണിയുകയും ചെയ്‌തിരുന്നു. ഇന്നും അത് ഇവിടെ കാണാൻ കഴിയും. ഈ നഗരത്തിന് സ്ത്രീവിശുദ്ധരുടെ നഗരം എന്ന് പേരുകിട്ടാൻ കാരണമായത് ഏഡി 45 ൽ ഈശോയുടെ ശിഷ്യഗണത്തിൽ പെട്ട മേരി സലോമം മേരി ജേക്കബും വിശുദ്ധനഗരം വിട്ടുപേക്ഷിച്ച് പോരാൻ നിർബന്ധിതമായ സാഹചര്യമാണ്. മെഡിറ്ററേനിയൻ കടലിലൂടെ ഐതിഹാസികമായി യാത്ര ചെയ്ത് അവർ രക്ഷപ്പെട്ടോടി എത്തിയത് ഇവിടെയാണ്. എന്നാൽ ഇവരുടെ വരവിന് മുമ്പുതന്നെ ഇവിടം വിശുദ്ധ സ്ഥലമായി പരിഗണിക്കപ്പെട്ടിരുന്നു.


സെന്റ് മേരിസ് ഓഫ് ദ സീ എന്ന പേരിലായിരുന്നു അത്. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധയൂട്രോപ്പയസ് ആണ് ഇവിടെ ആദ്യമായി ഒരദേവാലയം പണിതത്. ഒമ്പതാം നൂറ്റാണ്ടിൽ നോർമൻ ഇവിടം കീഴടക്കുകയും നഗരം അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് പലകാലഘട്ടങ്ങളിലായി പല അനിഷ്ടസംഭവങ്ങൾക്കും നഗരം സാക്ഷിയായി. ചരിത്രസ്മാരകമായിട്ടാണ് ഈ ദേവാലയം ഇപ്പോൾ പരിരക്ഷിക്കപ്പെടുന്നത്.

കത്തീഡ്രൽ ഓഫ് സെയ്ന്റ്റീസിലെ ദേവാലയമണികൾ അതീവസുന്ദരമായിട്ടാണ് മുഴങ്ങുന്നത്.. ശുദ്ധീകരണത്തിരുനാൾ ദിവസം ദേവാലയമണികൾ അതീവമനോഹരമായി മുഴങ്ങുന്നത് കേട്ട് ഓടിച്ചെന്ന ദേവാലയശുശ്രൂഷി കണ്ടത് അജ്ഞാതരായ നിരവധി പുരുഷന്മാർ മാതാവിനെ പ്രകീർത്തിച്ചുകൊണ്ട് ഗാനങ്ങൾ ആലപിക്കുന്നതായിട്ടാണ്.

കത്തിച്ച മെഴുകുതിരികൾ അവർ കൈകളിൽ പിടിച്ചിട്ടുണ്ടായിരുന്നു, താൻ കണ്ട അത്ഭുതത്തിൻ്റെ തെളിവായിട്ട് അതിലൊരു മെഴുകുതിരി തനിക്ക് തരണമെന്ന് അയാൾ അപേക്ഷിച്ചു. അപ്പോൾ ദേവാലയത്തിലുണ്ടായിരുന്നവരിലെ അവസാനത്തെ ആൾ മെഴുകുതിരി നല്‌കുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു. ഇന്നും ആ മെഴുകുതിരി അവിടെ സൂക്ഷിച്ചിരിക്കുന്നു.

𝐓𝐇𝐀𝐍𝐊𝐒 - 𝐌𝐀𝐑𝐈𝐀𝐍 𝐏𝐀𝐓𝐇𝐑𝐀𝐌
𝐂𝐎𝐍𝐅𝐑𝐀𝐓𝐄𝐑𝐍𝐈𝐓𝐈𝐄𝐒 𝐎𝐅 𝐓𝐇𝐄 𝐇𝐎𝐋𝐘 𝐑𝐎𝐒𝐀𝐑𝐘 𝐀𝐍𝐃 𝐁𝐑𝐎𝐖𝐍 𝐒𝐂𝐀𝐏𝐔𝐋𝐀𝐑

ഫെബ്രുവരി 8ആബി ഓഫ് ഔർ ലേഡി ഓഫ് ദ ലില്ലിമഠാധിപതി ഒർസിനി എഴുതുന്നു: 'സിസ്റ്റർസിയൻ കന്യാസ്ത്രീകളുടെ ഈ ആശ്രമം സ്ഥാപിച്ചത് സെ...
10/02/2025

ഫെബ്രുവരി 8

ആബി ഓഫ് ഔർ ലേഡി ഓഫ് ദ ലില്ലി

മഠാധിപതി ഒർസിനി എഴുതുന്നു: 'സിസ്റ്റർസിയൻ കന്യാസ്ത്രീകളുടെ ഈ ആശ്രമം സ്ഥാപിച്ചത് സെന്റ് ലൂയിസ് രാജാവിൻ്റെ അമ്മയായ ബ്ലാഞ്ചെ രാജ്ഞിയാണ്.ബ്ലാച്ചെ രാജ്ഞിയും മകൻ സെന്റ് ലൂയിസ് ഒമ്പതാമനും കൂടിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. ഫ്രഞ്ചു വിപ്ലവകാലത്ത് ആശ്രമം ആക്രമിക്കപ്പെടുകയും കന്നുകാലികളെ പാർപ്പിക്കുന്ന ഇടമായി മാറ്റുകയുംചെയ്തു. 1930 ഡിസംബർ മുതൽ ആശ്രമം ചരിത്രസ്‌മാരകമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.


1226 മുതൽ 1248 വരെ സെന്റ് ലൂയിസ് ഒമ്പതാമൻ്റെ ഭരണത്തിൻ്റെ ന്യൂനപക്ഷകാലത്തും ആദ്യവർഷങ്ങളിലും നിരവധി ആശ്രമങ്ങളും ദേവാലയങ്ങളും പണികഴിപ്പിക്കപ്പെട്ടിരുന്നു. ഔര് ലേഡി ഓഫ് ലൈസ് പോലെയുള്ള ഒരു ആശ്രമത്തിൻ്റെ അടിത്തറ സാമ്പത്തികമായി വളരെ ഭാരമുള്ളതാണ്. 1227 ഒക്ടോബർ 24 ന് സിസ്‌റ്റേർസിയൻസ് ഗംഭീരമായ ഒരു ആശ്രമം സ്ഥാപിച്ചു. അതേവർഷം തന്നെ ട്രഷറി ഓഫ് നോട്രഡെം, റോയോമോണ്ട് എന്നീ ആശ്രമങ്ങളും പണികഴിപ്പിക്കപ്പെട്ടു ആശ്രമത്തിൻ്റെ എല്ലാ ചെലവുകളും വഹിച്ചത് സെന്റ് ലൂയിസായിരുന്നുവെങ്കിലും അമ്മയുടെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നിരുന്നത്.

സിസ്റ്റേറിയൻ സിസ്റ്റേഴ്സ‌ിനുള്ള പുതിയ വീടായി ഔർ ലേഡി ഓഫ് ദ ലില്ലി മാറുകയായിരുന്നു, കുരിശുയുദ്ധത്തിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നതിനായി ഒരു കോൺവെന്റ് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. റഫ്രാൻസിലെ രാജ്ഞിയും ലൂയിസ് എട്ടാമൻ്റെ ഭാര്യയും ലൂയിസ് ഒമ്പതാമൻ്റെ അമ്മയും 1252 ൽ മരണമടഞ്ഞു.

𝐓𝐇𝐀𝐍𝐊𝐒 - 𝐌𝐀𝐑𝐈𝐀𝐍 𝐏𝐀𝐓𝐇𝐑𝐀𝐌
𝐂𝐎𝐍𝐅𝐑𝐀𝐓𝐄𝐑𝐍𝐈𝐓𝐈𝐄𝐒 𝐎𝐅 𝐓𝐇𝐄 𝐇𝐎𝐋𝐘 𝐑𝐎𝐒𝐀𝐑𝐘 𝐀𝐍𝐃 𝐁𝐑𝐎𝐖𝐍 𝐒𝐂𝐀𝐏𝐔𝐋𝐀𝐑

ഫെബ്രുവരി 7ഔർ ലേഡി ഓഫ് ഗ്രേസ്പരിശുദ്ധ അമ്മയുടെ അത്ഭുതകരമായ നിരവധി ചിത്രങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്നാണ വിയന്നയിലെ കർമ്...
10/02/2025

ഫെബ്രുവരി 7

ഔർ ലേഡി ഓഫ് ഗ്രേസ്

പരിശുദ്ധ അമ്മയുടെ അത്ഭുതകരമായ നിരവധി ചിത്രങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്നാണ വിയന്നയിലെ കർമ്മലീത്ത മൊണാസ്ട്രിയിലുള്ള ഔർ ലേഡി ഓഫ് ഗ്രേസ് എന്ന ചിത്രം. our lady of the bowed head എന്നും മാതാവിനെ വിളിക്കാറുണ്ട്.


1610 ൽകർമ്മലീത്തക്കാരനായ ഡൊമിനിക്ക് ഓഫ് ജീസസ് മേരി റോിലെ മരിയെ ജെല്ല സ്‌കാല ആശ്രമദേവാലയത്തിൽ വച്ച് പൊടിപിടിച്ചു കിടക്കുന്നരീതിയിൽ മാതാവിൻ്റെ ഒരു ചിത്രം കണ്ടെത്തി. മാതാവിൻ്റെ ഈ ചിത്രത്തിൻ്റെ അവസ്ഥ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ച ചിത്രത്തിലെ പൊടിതൂത്തു ആ ചിത്രം അദ്ദേഹം വണങ്ങി. തൻ്റെ ഷെൽഫിൽകൊണ്ടുപോയി അദ്ദേഹം ഈ ചിത്രം സൂക്ഷിക്കുകയും അടിയന്തിരഘട്ടങ്ങളിലെല്ലാം അമ്മയോട് പ്രാർത്ഥനാസഹായം ആവശ്യപ്പെടുകയും ചെയ്‌തു. വീണ്ടുമൊരിക്കൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ആ ചിത്രത്തിൽ പൊടി പറ്റിപിടിച്ചിരിക്കുന്നത് അദ്ദേഹത്തെ വേദനിപ്പിക്കുകയും മാപ്പുചോദിച്ചുകൊണ്ട പ്രാർത്ഥിക്കുകയും ചെയ്തു.

അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്പോൾ മാതാവിൻ്റെ രൂപം മധുരമായി പുഞ്ചിരിക്കുകയും ശിരസു കുനിക്കുകയും ചെയ്തു‌. തൻ്റെ തോന്നലാണോ ഇതെല്ലാം എന്ന് ഡോമിനിക്ക് അത്ഭുതപ്പെട്ടു. അപ്പോൾ മാതാവ് അദ്ദേഹത്തിന്റെ പ്രാർത്ഥനകളെല്ലാം കേൾക്കുമെന്ന് ഉറപ്പുനല്കി. ഡൊമിനിക്ക് വേഗം മുട്ടുകുത്തിനിന്ന് തൻ്റെ ജീവിതം മുഴുവൻ മാതാവിന് സമർപ്പിക്കുകയും തൻ്റെ ഒരു അഭ്യുദയാക്ഷാംക്ഷിയുടെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയുംചെയ്തു.
വിശുദ്ധ കുർബാന അർപ്പിച്ച് സൽപ്രവൃത്തികൾ ചെയ്യാനായിരുന്നു മാതാവിൻ്റെ മറുപടി. ഡൊമിനിക്ക് പിന്നീട് മരിയ ജെല്ല സ്‌കാല ദേവാലയത്തിൽ മാതാവിൻ്റെ ഈ ചിത്രം പ്രതിഷ്ഠിച്ചു. മാതാവിനോടുള്ള ഭക്തിയിൽ അനേകർക്ക് അത്ഭുതങ്ങൾ സംഭവിച്ചു.


ഈ ചിത്രത്തിന് നിരവധിയായ പതിപ്പുകൾ പിന്നീടുണ്ടായി. ഡൊമിനിക്കിൻ്റെ മരണത്തിന് ശേഷം ഈ ചിത്രം ബവേറിയായിലെ പ്രിൻസ് മാക‌ിമില്യന് ലഭിച്ചു. 1631 ൽ അദ്ദേഹം ഈ ചിത്രം നിഷ്പാദുക കർമ്മലീത്താ സഭയ്ക്ക് നല്‌കി. 1931 സെപ്‌തംബർ 27 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പ ഈ ചിത്രം വിയന്നയിൽ എത്തിയതിൻ്റെ മുന്നൂറാം വാർഷികത്തോട് അനുബന്ധിച്ച് കിരീടധാരണം നടത്തുകയുണ്ടായി.

𝐓𝐇𝐀𝐍𝐊𝐒 - 𝐌𝐀𝐑𝐈𝐀𝐍 𝐏𝐀𝐓𝐇𝐑𝐀𝐌
𝐂𝐎𝐍𝐅𝐑𝐀𝐓𝐄𝐑𝐍𝐈𝐓𝐈𝐄𝐒 𝐎𝐅 𝐓𝐇𝐄 𝐇𝐎𝐋𝐘 𝐑𝐎𝐒𝐀𝐑𝐘 𝐀𝐍𝐃 𝐁𝐑𝐎𝐖𝐍 𝐒𝐂𝐀𝐏𝐔𝐋𝐀𝐑

ഫെബ്രുവരി 6ഔർ ലേഡി ഓഫ് ലുവൈയ്ൻബെൽജിയം ല് വൈയ്‌നിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയമാണ് സെൻ്റ് പീറ്റേഴ്‌സ്. സെന്റ് പീറ്റേഴ്സ്...
09/02/2025

ഫെബ്രുവരി 6

ഔർ ലേഡി ഓഫ് ലുവൈയ്ൻ

ബെൽജിയം ല് വൈയ്‌നിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയമാണ് സെൻ്റ് പീറ്റേഴ്‌സ്. സെന്റ് പീറ്റേഴ്സ് കെർക്ക് എന്നും ഇതിനു പേരുണ്ട്, 986 ൽ ആണ് ദേവാലയം സ്ഥാപിതമായത്. ആദ്യത്തെ പള്ളി കത്തിനശിച്ചു. പിന്നീട് ഗോഥിക് ശൈലിയിലുള്ള ദേവാലയം 1425 ലാണ് നിർമ്മിച്ചത്. 1444 മുതൽ മാതാവിനോടുള്ള ഭക്തിയുംവണക്കവും ഇവിടെ ആരംഭിച്ചു. രണ്ടു ലോകമഹായുദ്ധങ്ങളിലും ഈ ദേവാലയത്തിന് നാശനഷ്‌ടങ്ങൾസംഭവിച്ചിട്ടുണ്ട്.

ലൂവെയ്നിലെ സെൻ്റ് പീറ്റേഴ്‌സ് ദേവാലയം അറിയപ്പെടുന്നത് തന്നെ ലൂവെയ്നിലെ കന്യകയുടെ ഭവനമെന്നാണ്. ജ്ഞാനത്തിന്റെ ഇരിപ്പിടം എന്നാണ് ഉണ്ണീശോയെയും കയ്യിലെടുത്തുപിടിച്ചുനില്ക്കുന്ന മാതാവിൻ്റെ ചിത്രം അറിയപ്പെടുന്നത്. 1442 ൽ നിക്കോളാസ് ഡി ബ്രൂയ്ൻ കൊത്തിയെടുത്തതാണ് തടികൊണ്ടുള്ള പരിശുദ്ധ അമ്മയുടെ രൂപം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ രൂപവും നിശ്ശേഷം തകർക്കപ്പെട്ടു. അതിന്റെ പകർപ്പാണ് ഇപ്പോൾ ദേവാലയത്തിലുള്ളത്.

sedes sapientiae എന്ന പ്രത്യേകമായ ടൈറ്റിലാണ് ഔർ ലേഡി ഓഫ് ലൂവൈയ്ന നല്കിയിരിക്കുന്നത്. ഉണ്ണീശോ മാതാവിൻ്റെ മടിത്തട്ടിൽ ഇരിക്കുന്നതുപോലെയുള്ള ചിത്രീകരണമാണ് ഇത്. വിജ്ഞാനത്തിൻ്റെ ഇരിപ്പിടം എന്ന പേര് ലോറെറ്റോയിലെ ലുത്തീനിയായിൽ നിന്ന് നേരത്തെ മുതൽ അംഗീകരിച്ചിട്ടുള്ളതാണ്. കത്തോലിക്കാ യൂണിവേഴ്സിറ്റിയായ ലൂവെയ്ൻ്റെ പ്രതീകമായി sedes sapientiae ഉപയോഗിക്കുന്നു.
വിജ്ഞാനത്തിൻ്റെ ഇരിപ്പിടം എന്നാണ് യൂണിവേഴ്‌സിറ്റിയുടെ മോട്ടോയും.

𝐓𝐇𝐀𝐍𝐊𝐒 - 𝐌𝐀𝐑𝐈𝐀𝐍 𝐏𝐀𝐓𝐇𝐑𝐀𝐌
𝐂𝐎𝐍𝐅𝐑𝐀𝐓𝐄𝐑𝐍𝐈𝐓𝐈𝐄𝐒 𝐎𝐅 𝐓𝐇𝐄 𝐇𝐎𝐋𝐘 𝐑𝐎𝐒𝐀𝐑𝐘 𝐀𝐍𝐃 𝐁𝐑𝐎𝐖𝐍 𝐒𝐂𝐀𝐏𝐔𝐋𝐀𝐑

ഫെബ്രുവരി 5ഔർ ലേഡി ഓഫ് ടോർടോസആബട്ട് ഓർസിനി എഴുതുന്നു, പരിശുദ്ധ അമ്മയുടെ പേരിൽ സ്ഥാപിതമായ ആദ്യ ദേവാലയം ഇറ്റലിയിലെ ടോർടോസയ...
08/02/2025

ഫെബ്രുവരി 5

ഔർ ലേഡി ഓഫ് ടോർടോസ

ആബട്ട് ഓർസിനി എഴുതുന്നു, പരിശുദ്ധ അമ്മയുടെ പേരിൽ സ്ഥാപിതമായ ആദ്യ ദേവാലയം ഇറ്റലിയിലെ ടോർടോസയിലാണ്. പത്രോസ് ശ്ലീഹായാണ് ഇത് സ്ഥാപിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഈ ദേവാലയം സിറിയായിലാണ്. കുരിശുയുദ്ധകാലത്ത് അവർ താമസിച്ചിരുന്നത് ടോർടോസ എന്ന അറിയപ്പെട്ടിരുന്ന ടാർടസ് നഗരത്തിലായിരുന്നു. ഈ കുരിശുയുദ്ധക്കാരാണ് 1123 ൽ ഔർ ലേഡി ഓഫ് ടോർടോസ എന്ന പേരിൽ കത്തീഡ്രൽ നിർമ്മിച്ചത്. പാരമ്പരമനുസരിച്ച് ഈ സ്ഥലത്ത് വച്ചാണ് പത്രോസ് ശ്ലീഹ അഭിഷിക്തനായത്. 1188 ൽ സലാഹുദീൻ ടോർടോസ് പിടിച്ചടക്കിയതിനു ശേഷവും പള്ളി കുരിശുയുദ്ധക്കാർക്ക് അത് കൈവശം വയ്ക്കുവാൻ സാധിച്ചിരുന്നു. 1291 വരെ പള്ളി അപ്രകാരം തുടർന്നു പിന്നീട് പള്ളി മുസ്ലീം വിഭാഗത്തിൻ്റെ അധീനതയിലായി. അന്ന് അവർ ഒരു മുസ്ലീം പള്ളിയായി ഇത് ഉപയോഗിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ പള്ളി ഒരു സംഭരണശാലയുമായി. കാലാന്തരത്തിൽ പള്ളി പുതുക്കിപ്പണിയുകയും ഇപ്പോൾ ഒരു മ്യൂസിയമായി ഉപയോഗിക്കുകയും ചെയ്യുന്നു.

𝐓𝐇𝐀𝐍𝐊𝐒 - 𝐌𝐀𝐑𝐈𝐀𝐍 𝐏𝐀𝐓𝐇𝐑𝐀𝐌
𝐂𝐎𝐍𝐅𝐑𝐀𝐓𝐄𝐑𝐍𝐈𝐓𝐈𝐄𝐒 𝐎𝐅 𝐓𝐇𝐄 𝐇𝐎𝐋𝐘 𝐑𝐎𝐒𝐀𝐑𝐘 𝐀𝐍𝐃 𝐁𝐑𝐎𝐖𝐍 𝐒𝐂𝐀𝐏𝐔𝐋𝐀𝐑

ഡിസംബർ 19ഔർ ലേഡി ഓഫ് ടോളെഡോ സ്പെയ്ൻ607 ലാണ് വിശുദ്ധ ഇൽഡെഫോണസ് ജനിച്ചതെന്നാണ് കരുതപെടുന്നത്. കുലീന കുടുംബമായിരുന്നു അദ്ദേ...
18/12/2024

ഡിസംബർ 19

ഔർ ലേഡി ഓഫ് ടോളെഡോ സ്പെയ്ൻ

607 ലാണ് വിശുദ്ധ ഇൽഡെഫോണസ് ജനിച്ചതെന്നാണ് കരുതപെടുന്നത്. കുലീന കുടുംബമായിരുന്നു അദ്ദേഹത്തിൻ്റേത്. സെവില്ലെയിലെ വിശുദ്ധ ഇസിദോറിൻ്റെ കീഴിൽ പഠിച്ച അദ്ദേഹം ബെനഡിക്ടെൻ സന്യാസിയായിത്തീരുകയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിതാവിന് മകൻ ഒരു വൈദികനാകുന്നത് തീരെ ഇഷ്‌ടമില്ലാത്ത കാര്യമായിരുന്നു. 657 ൽ സ്പെയ്നിലെ ടോളെഡോയിൽ വച്ചായിരുന്നു മെത്രാനായുള്ള അദ്ദേഹത്തിൻ്റെ കിരീടധാരണം.

പരിശുദ്ധ അമ്മ നേരിട്ടുവന്ന് അദ്ദേഹത്തിന് സവിശേഷമായ ഒരു സമ്മാനം നല്കിയിട്ടുണ്ട്. ഇത് സംഭവിച്ചത് സൂര്യോദയത്തിന്തൊട്ടു പിന്നാലെയായിരുന്നു അസാധാരണമായിട്ടെന്തോ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെന്ന ചിന്ത കുറെ ദിവസങ്ങളായി അദ്ദേഹത്തിന്റെ മനസിൽ അലട്ടുന്നുണ്ടായിരുന്നു.

അന്ന് രാവിലെ മാതാവിൻ്റെ ബഹുമാനാർത്ഥം സ്ഥാപിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് പ്രഭാതപ്രാർത്ഥനയ്ക്കായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. പതിവുപോലെ പരിചാരകരും ചാപ്ലെയനും വൈദികരും ഒപ്പമുണ്ടായിരുന്നു. വിശുദ്ധ ഇൽഡെഫോണസ് ദേവാലയത്തിന്റെ പ്രധാനവാതിലിനെ സമീപിച്ചു. അടുക്കലെത്തിയ എല്ലാവരും പരിഭ്രാന്തരായി.കാരണം അസാധാരണമായ വിധത്തിൽ പള്ളിക്കകം പ്രകാശമാനമായിട്ടുണ്ടായിരുന്നു.

ഇതെന്താണ് അകത്ത് എന്ന് ഭീതിയിൽ ഭൂരിപക്ഷവും പുറത്തുനിന്നതേയുള്ളൂ. ഇൽഡെഫോണസും രണ്ടുപേരും മാത്രമാണ് ഭയലേശമന്യേ അകത്തേക്ക് പ്രവേശിച്ചത്. അകത്തുകടന്നപ്പോൾ തങ്ങൾ ഭയപ്പെട്ടതുപോലെയൊന്നും സംഭവിച്ചില്ലെന്ന് അവർക്ക് മനസ്സിലായി. മൂന്നുപേരും സക്രാരിക്കു മുമ്പിൽ മുട്ടുകുത്തി പക്ഷേ തനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നില്ലെന്ന് വിശുദ്ധന് മനസ്സിലായി.
അദ്ദേഹം മുഖംതിരിച്ചുനോക്കിയപ്പോൾ കണ്ടത് താൻ പതിവായി ഇരിക്കുന്ന എപ്പിസ്ക്‌കോപ്പൽ കസേരയിൽ ഒരു സ്ത്രീ ഇരിക്കുന്നതാണ്. അവർണനീയമായ സൗന്ദര്യമുള്ള സ്ത്രീ. ഒരു പ്രകാശവലയം ആ സ്ത്രീക്ക് ചുറ്റും രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ആ സ്ത്രീ പരിശുദ്ധ അമ്മയല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. പതിനായിരക്കണക്കിന് മാലാഖമാർ അമ്മയുടെ സ്തുതിഗീതങ്ങൾ മധുരമായി ആലപിക്കുന്നുണ്ടായിരുന്നു.

തനിക്കൊപ്പമുള്ളവരെ പുറത്തേക്ക് പറഞ്ഞയച്ചതിനു ശേഷം അദ്ദേഹം മാതാവിൻ്റെ മുമ്പിൽ മുട്ടുകുത്തി. അമ്മയാവട്ടെ മാതൃസഹജമായ വാത്സല്യത്തോടെ അദ്ദേഹത്തെ നോക്കി. തന്റെ അടുക്കലേക്ക് വരാൻ മാതാവ് ആംഗ്യം കാണിച്ചു. വിശുദ്ധൻ അതുപോലെ അമ്മയുടെ തൊട്ടടുത്തെത്തി. ഇൽഡെഫോണസ് വീണ്ടും അമ്മയുടെ കാല്ക്കൽവീണു. അപ്പോൾ അമ്മ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:

ഞാൻ നിന്നെ സന്ദർശിക്കാനെത്തിയത് നീ എപ്പോഴും എന്നെ വണങ്ങാനും എനിക്കുവേണ്ടി ശുശ്രൂഷകൾ ചെയ്യാനുംകാണിക്കുന്ന ഉത്സാഹത്തെപ്രതിയാണ് നിൻ്റെ ഭക്തി എനിക്ക് നിന്റെമേലുള്ള പ്രീതിക്ക കാരണമായിരിക്കുന്നു. അതുകൊണ്ട് എൻ്റെ മകൻ്റെ സമ്പാദ്യത്തിൽ നിന്ന് ഞാൻ നിനക്ക് ഇത് നല്‌കുന്നുവെന്ന് പറഞ്ഞ് മാതാവ് അദ്ദേഹത്തിന് വിശുദ്ധകുർബാനയ്ക്ക് ധരിക്കുന്ന സവിശേഷമായ വസ്ത്രം ധരിപ്പിച്ചു.
ഒരു മനുഷ്യനും തുന്നിയെടുക്കാൻ കഴിയാത്തവിധം അത്രയധികം മനോഹരമായിരുന്നു ആ വസ്ത്രം. വിശുദ്ധൻ പരിശുദ്ധ അമ്മയെ നന്ദിയോടെ നോക്കി. അമ്മയാവട്ടെ വാത്സല്യത്തോടെ ചിരിക്കുകയും.വായുവിൽ മഞ്ഞെന്നപോലെ അമ്മയുംസ്വർഗ്ഗീയഗണങ്ങളും നൊടിയിടെ മാഞ്ഞുപോയി. ഈ രംഗങ്ങളെല്ലാം കുറച്ചകലെനിന്ന് അദ്ദേഹത്തിന്റെ കൂടെയുള്ളവർ കാണുന്നുണ്ടായിരുന്നു. തനിക്കു കൈവന്ന ഭാഗ്യത്തെയോർത്ത് ഇൽഡെഫോണസ് സന്തോഷിക്കുകയുംസന്തോഷാധിക്യത്താൽ കരയുകയും ചെയ്‌തുകൊണ്ടിരുന്നു.

മാതാവ് നല്കിയ ഈ തിരുവസ്ത്രത്തെ സ്‌പർശിച്ച അനേകര്ക്ക് രോഗസൗഖ്യങ്ങളുണ്ടാവുകയും വിഷാദമഗ്നർ സന്തോഷഭരിതരായി മാറുകയും ചെയ്തു. ഇൽഡെഫോണസിൻ്റെ പിൻഗാമി ഈ തിരുവസ്ത്രം ധരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മരിച്ചുപോയതായും പാരമ്പര്യമുണ്ട്. ഓവിഡോയിലെ സെൻ്റ് സേവ്യർ ദേവാലയത്തിൽ ഇന്നും ഇത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ഇൽഡെഫോണസിൻ്റെ നാമത്തിലുളള ദേവാലയത്തിൽ മാതാവിൻ്റെ കാലുകൾ പതിഞ്ഞ കല്ല് വണങ്ങുന്നുണ്ട്, ടൊളിഡോയിലെ ഈ ദേവാലയത്തിൽ എത്തുന്ന വിശ്വാസികൾ ഇതിനെ വണങ്ങാതെ പോകാറില്ല. കാരണം മാതാവിൻ്റെ പാദങ്ങൾ പതിഞ്ഞ പൂജ്യമായ കല്ലാണല്ലോ അത്.

Thanks :- MARIAN MINISTRIES

CONFRATERNITIES OF THE HOLY ROSARY AND BROWN SCAPULAR
ഉത്തരീയസഖ്യം

https://youtu.be/a0GLum_EUcg?si=H_nsrGhMA-7sQnQAഇന്നലെ ആവിലയിലെ വിശുദ്ധ ത്രേസ്യയുടെ കല്ലറ തുറന്നപ്പോൾ...അത്ഭുതം സ്ഥിരീകര...
30/08/2024

https://youtu.be/a0GLum_EUcg?si=H_nsrGhMA-7sQnQA

ഇന്നലെ ആവിലയിലെ വിശുദ്ധ ത്രേസ്യയുടെ കല്ലറ തുറന്നപ്പോൾ...
അത്ഭുതം സ്ഥിരീകരിച്ച് രൂപതയും നിഷ്പാദുക കർമ്മലീത്ത സഭയും | ST TERESA OF AVILA | MIRACLE | INCORRUPTIBLE BODIES OF SAINTS | SPAIN | CATHOLIC CHURCH

വിശുദ്ധ ത്രേസ്യയുടെ കല്ലറ തുറന്നപ്പോൾ...അത്ഭുതം സ്ഥിരീകരിച്ച് രൂപതയും നിഷ്പാദുക കർമ്മലീത്ത സഭയും | ST TERESA OF AVILA | MIRACLE | ...

https://youtu.be/pEWxv5KhV5k?si=jybPOa82kq8o_hgq 🕊️പരിശുദ്ധ കർമ്മല മാതാവിൻ്റെ ഉത്തരീയവും, ഉത്തരീയ സഖ്യം! ⭕EPISODE - 2 📖F...
10/08/2024

https://youtu.be/pEWxv5KhV5k?si=jybPOa82kq8o_hgq

🕊️പരിശുദ്ധ കർമ്മല മാതാവിൻ്റെ ഉത്തരീയവും, ഉത്തരീയ സഖ്യം!

⭕EPISODE - 2

📖Fr.Philip Karikkasery OCD
Delegate & Spiritual Director, Brown Scapular Confraternity

പരമാവധി ഷെയർ ചെയ്‌ത്‌ നമുക്കും സുവിശേഷ പ്രചാരണത്തിൽ പങ്കാളികളാകാം.

Please share maximum!Share it and become an active participant in the practice of evangelism.

CONFRATERNITIES OF THE HOLY ROSARY AND BROWN SCAPULAR

പരിശുദ്ധ കർമ്മലമാതാവിൻ്റെ ഉത്തരീയ സഖ്യം EPISODE 2FR.PHILIP KARIKKASERY OCD - DELEGATE ,SPIRITUAL DIRECTOR BROWN SCAPULAR CONFRATERNITY INDIAഉത്തരീയം വെറുമൊ...

14/07/2024

മോന്തി ക്യാരിയിൽ പ്രത്യക്ഷപ്പെട്ട റോസ മിസ്റ്റിക്ക മാതാവ്

Address

Kochi
682505

Telephone

+918089602869

Website

Alerts

Be the first to know and let us send you an email when Hail Mary Full Of Grace. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Hail Mary Full Of Grace.:

Share