23/03/2026
എല്ലാ സജ്ജനങ്ങൾക്കും സാദര നമസ്കാരം,
ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി ഹൈന്ദവ സമാജത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഹിന്ദു സേവാ കേന്ദ്രം. ഹിന്ദു സേവാ കേന്ദ്രത്തിന്റെ ചുമതലകൾ വഹിക്കുന്നവർ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗം ആവുകയോ, തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകുവാനോ
പാടില്ല എന്നുള്ളത് ഹിന്ദു സേവാ കേന്ദ്രത്തിന്റെ തുടക്കം മുതൽക്കുള്ള പ്രഖ്യാപിത നയമാണ്.
ആയതിനാൽ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മത്സര രാഷ്ട്രീയത്തിൽ പങ്കെടുക്കുന്ന ഹിന്ദു സേവാ കേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീ ശ്രീനാഥ് പദ്മനാഭൻ ഹിന്ദു സേവാ കേന്ദ്രത്തിന്റെ എല്ലാവിധ ചുമതലകളിൽ നിന്നും സംഘടന നിർദ്ദേശ പ്രകാരം രാജി വച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു എല്ലാവിധ സംഘടന ചുമതലകളിൽ നിന്നും ശ്രീ ശ്രീനാഥ് പദ്മനാഭനെ വിടുതൽ ചെയ്തതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
സവിനയം
അഡ്വ. രജീഷ് രാമചന്ദ്രൻ
സംസ്ഥാന ജനറൽ സെക്രട്ടറി
ഹിന്ദു സേവാ കേന്ദ്രം.