Catholic Messages Kerala

Catholic Messages Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Catholic Messages Kerala, Catholic Church, Kochi.

13/09/2025

"ഏതോ ഒരു വിടവിലൂടെ സാത്താൻ സഭയിൽ പ്രവേശിച്ചു"

ഓണാഘോഷം സഭയെ തകർക്കുമെന്നതിന് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ തന്നെ ധാരാളമാണ്.എങ്കിലും ആരും തിരിച്ചറിയുന്നില്ല,തിരുത്തുന്നില്ല.
ഇങ്ങനെ തുടർന്നാൽ കേരളത്തിലെ ക്രൈസ്തവസഭകളുടെ ഭാവി എന്താകും?

ഒന്നാംപ്രമാണ ലംഘനങ്ങൾ വഴി ഭിന്നതയുടെയും വിശ്വാസത്യാഗത്തിന്റെയും അരൂപികളാണ് സഭയിൽ കടന്നുകൂടിയത്.അവ കേരളസഭയെ തകർക്കും.
ഓണാഘോഷത്തിൽ നിന്ന് സഭാനേതൃത്വവും സഭാമക്കളും പിന്തിരിയുന്നതിന് നമുക്ക് പരിഹാരം ചെയ്തു പ്രാര്‍ത്ഥിക്കാം..
പോൾ ആറാമൻ മാർപ്പാപ്പ 1972ൽ പറഞ്ഞതാണ് മുകളിൽ കൊടുത്തത്(Smoke of satan-സാത്താന്റെ പുക). തെറ്റായ ചില പ്രബോധനങ്ങളിലൂടെ ലോകാരൂപി സഭയിൽ ശക്തമാകുമെന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്

ഓണവും ക്രൈസ്തവവിശ്വാസവും പഠനരേഖയിലെ പൊരുത്തക്കേടുകളും അവ ഉയർത്തുന്ന ചില ചോദ്യങ്ങളും?  ഡോക്ടിറിനൽ കമ്മീഷൻ കഴിഞ്ഞ വർഷം പുറ...
04/09/2025

ഓണവും ക്രൈസ്തവവിശ്വാസവും പഠനരേഖയിലെ പൊരുത്തക്കേടുകളും അവ ഉയർത്തുന്ന ചില ചോദ്യങ്ങളും?

ഡോക്ടിറിനൽ കമ്മീഷൻ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓണത്തെ സംബന്ധിക്കുന്ന 'ഓണവും ക്രൈസ്തവവിശ്വാസവും' പഠനരേഖ ശ്രദ്ധിക്കുവാനിടയായി. വേണ്ടത്ര കൂടിയാലോചനകളോ പരിശുദ്ധ ബൈബിളിന്റെയോ മതബോധനഗ്രന്ഥങ്ങളുടെയോ ആധികാരികമായ പഠനമോ നടത്താതെ വളരെ തിടുക്കത്തിൽ എത്തിയ അഭിപ്രായപ്രകടനം മാത്രമാണ് ഈ പഠനരേഖയിൽ പ്രതിഫലിപ്പിക്കുന്നത്.

ഓണാഘോഷത്തെപ്പറ്റിയുളള നിഷ്പക്ഷമായ വിലയിരുത്തലാണോ അഥവാ ഓണാഘോഷത്തെ ന്യായീകരിക്കലണോ ലേഖനകർത്താവിന്റെ ഉദ്ദേശമെന്ന് സംശയമുണ്ട്.
ഇത് സഭയുടെ പഠനരേഖയായി വന്നത് ദൗർഭാഗ്യകരവും പരിശോധിക്കപ്പെടേണ്ടതാണ്.

ക്രൈസ്തവ ദേവാലയങ്ങൾക്കുളളിൽ പോലും ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്ന അവസ്ഥ നിലവിലുണ്ട്.ഇത് ലേഖനകർത്താവിനെ അസ്വസ്ഥപ്പെടുത്തുന്നില്ല എന്നത് സങ്കടകരമാണ് ഒപ്പം സംശയകരവും. ദൈവാലയവും ദൈവാലയ സംവിധാനങ്ങളും ഓണാഘോഷത്തിനു ഉപയോഗിക്കുന്ന പ്രവണതയെ തിരുത്തുവാനോ വിമർശിക്കുവാനോ പ്രസ്തുത പഠനരേഖ ശ്രമിക്കുന്നില്ല.

മാത്രമല്ല, ഓണാഘോഷത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ഇതിലെ ചില പരാമർശങ്ങൾ വളരെ ദൗർഭാഗ്യകരമാണ്.
ചില വൈദികരും വിശ്വാസികളും ഈ പഠനരേഖയുടെ പിൻബലത്തിൽ ഓണാഘോഷത്തെ ന്യായീകരിക്കുകയും മറ്റുളളവരെ ഓണാഘോഷത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് താനും.

ഈ പഠനരേഖയിലെ ചില പൊരുത്തക്കേടുകളും അവ ജനിപ്പിക്കുന്ന ചോദ്യങ്ങളും ചൂണ്ടിക്കാട്ടുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. വിശദമായ ആധികാരികപഠനമൊന്നും കൂടാതെ തിടുക്കത്തിൽ പുറത്തിറക്കിയ ഈ പഠനരേഖ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
ചോദ്യങ്ങളിലേക്ക് കടക്കാം

ചോദ്യം1
ഡോക്ടിറിനൽ കമ്മീഷനിലെ എത്ര അംഗങ്ങൾ ചേർന്നാണ് ഈ പഠനം നടത്തിയത്? രണ്ടാം വത്തിക്കാൻ കൗൺസിലിനുപുറമെ
ഇതിന് അവലംബമാക്കിയ കാര്യങ്ങൾ എന്തൊക്കെയാണ്?

ചോദ്യം2
അഭിവന്ദ്യ മെത്രാന്മാരോ സിനഡ് പിതാക്കന്മാരോ ഈ പഠനരേഖ അംഗീകരിക്കുന്നുണ്ടോ?എല്ലാ മെത്രാന്മാരും ഒന്നിച്ചുചേർന്ന് പങ്കെടുത്ത ഉദയംപേരൂർ സുനഹദോസ് ഓണാഘോഷത്തിൽ നിന്ന് വിട്ടുനിൽക്കുവാൻ വിശ്വാസികളെ ഉദ്ബോധിച്ചിരുന്നു.
അത്തരത്തില്‍ എല്ലാ പിതാക്കന്മാരും ഐക്യകണ്ഠേന അംഗീകരിച്ച ഒരു പഠനരേഖയാണ് ഇതെന്ന് പറയുവാൻ സാധിക്കുമോ?

ചോദ്യം3
ഏതാനും ചില വൈദികരും സമർപ്പിതരും ഓണാഘോഷത്തിന്റെ പേരിൽ നടത്തുന്ന ചില പരാമര്‍ശങ്ങളും ആഘോഷരീതികളും അത്തരം പ്രവണതകളെയും വിമർശിക്കുവാൻ എന്തുകൊണ്ട് സഭ തയ്യാറാകുന്നില്ല? ഇത്തരത്തിലുളള അന്യമത കടന്നുകയറ്റങ്ങളല്ലേ യഥാര്‍ത്ഥത്തിൽ മതസൗഹാർദ്ദം തകർക്കുന്നത്? ഹൈന്ദവമതത്തിൽ നിന്നുപോലും വിമർശനങ്ങൾ ഉയർന്നിട്ടും അത് കാണാതിരിക്കുന്നത് ശരിയാണോ?

ചോദ്യം 4
ഓണം പോലുളള മറ്റു മതങ്ങളുടെ ഉത്സവങ്ങൾ സാംസ്കാരികമായി ആഘോഷിക്കുവാൻ ബൈബിൾ അനുവദിക്കുന്നുണ്ടോ?
സഭാപഠനങ്ങളിലോ ccc പോലുളള കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥങ്ങളിലോ മറ്റു മതങ്ങളുടെ ആഘോഷങ്ങളെ കടമെടുക്കാമെന്നു പറയുന്നുണ്ടോ?
രണ്ടാം വത്തിക്കാൻ കൗൺസിലിൽ അന്യമത ആഘോഷങ്ങളോ അവരുടെ ആചരണരീതിയോ അവലംബിക്കണമെന്നു നിർദ്ദേശമുണ്ടോ? ഈ പഠനരേഖ സഭാപഠനങ്ങളുടെ തെറ്റായ വ്യാഖ്യാനമല്ലേ?

ചോദ്യം5
CCC2132: "ചിത്രങ്ങളോ സ്വരൂപങ്ങളോ ബഹുമാനിക്കുമ്പോൾ ആ ചിത്രത്തേയല്ല അതിന്റേ ആദിമരൂപത്തെയാണ് നാം വണങ്ങുന്നത്" എന്ന് കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം(CCC2132)പറയുന്നു. ഓണത്തിന്റെ ആദിമരൂപമെന്നത് എന്താണ്? അത് വാമനനും മഹാബലിയും അടങ്ങുന്ന പുരാണമല്ലേ.

പൂക്കളവും തിരുവാതിരയും ഓണസദ്യയുമൊക്കയായി നാം സാംസ്കാരികമായി ആഘോഷിക്കുന്നത് എന്തിനെയാണ്? എന്താണ് ഈ ആഘോഷത്തിന്റെ കേന്ദ്രബിന്ദു?

ചോദ്യം6
പ്രസ്തുത പഠനരേഖ പറയുന്നത്, പൂക്കളം ഓണസദ്യ തുടങ്ങിയവ വെറും സാംസ്കാരികാഘോഷത്തിന്റെ ഭാഗം മാത്രമാണെന്നാണ്. ഇത് ശരിയാണെന്ന് എത്ര ഹൈന്ദവമതവിശ്വാസികൾ സമ്മതിക്കും? ഇത് ദൈവാരധനയുടെ ഭാഗമല്ലെന്ന് ഹൈന്ദവമതമേലദ്ധ്യക്ഷന്മാരോ സന്യാസികളോ അംഗീകരിക്കുമോ?

ചോദ്യം7
പൂക്കളമിടുന്നതും ഓണസദ്യയും തിരുവാതിരയും താലപ്പൊലിയും മഹാബലിയും വാമനനും ഒക്കെ ഹിന്ദുമതവിശ്വാസപ്രകാരമുളള പ്രതീകങ്ങളാണ്.ഓണം സാംസ്കാരികമായി ആഘോഷിക്കുമ്പോൾ ഇവ എങ്ങനെയാണ് വിശ്വാസത്തിൽനിന്ന് അടർത്തിയെടുക്കുവാൻ സാധിക്കുന്നത്.?

ചോദ്യം8
ഹൈന്ദവ മതവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഉത്സവത്തെ മതേതരമാക്കി അവതരിപ്പിക്കുകയാണ് 1960കളിലെ സർക്കാരുകൾ ചെയ്തത്.എന്നാൽ മതപരമായ കാര്യങ്ങൾ അവഗണിച്ചു ഓണത്തെ സാംസ്കാരികമായി ആഘോഷിക്കാമെന്നു പറയുന്നതിന്റെ യുക്തി എന്താണ്? ഒരു പക്ഷേ ഇത് മനസാക്ഷിയെ വഞ്ചിക്കുന്ന രീതിയല്ലേ?

ചോദ്യം 9
ഓണത്ത സംബന്ധിച്ച ഹൈന്ദവ സന്യാസിമാരുടെ വീഡിയോകളും മറ്റു വിവരങ്ങളും ഇന്റർനെറ്റിൽ പോലും ലഭ്യമായിരിക്കെ, അവയൊന്നും അവലംബമാക്കാതെ ഓണാഘോഷം വെറും സാംസ്കാരികാഘോഷമാണെന്ന് പറയുന്നത് എത്ര യുക്തിഭദ്രമാണ്?

ചോദ്യം 10
ഈ പഠനരേഖ എവിടെയാണ് ലഭ്യമായിരിക്കുന്നത്?വാട്ട്സാപ്പിലും ചില യുട്യൂബ് ചാനലുകളിലുമല്ലാതെ
ഡോക്ടറിനൽ കമ്മീഷൻ വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

ചോദ്യം11
യേശുക്രിസ്തുവിന്റെ രക്ഷാകരസന്ദേശങ്ങളോട് ബന്ധപ്പെട്ട് ഓണത്തിന് എന്ത് രക്ഷികരമൂല്യമാണ് ഉളളത്? ഓണാഘോഷത്തിന് എന്ത് ക്രൈസ്തവസാക്ഷ്യമാണുളളത്?

അതിനാൽതന്നെ വേണ്ടത്ര പരിശോധനകളൊന്നും നടത്താതെ പുറത്തിറക്കിയ ഈ പഠനരേഖയുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.

ഒരുപക്ഷേ, ആധികാരികമായ പഠനവും വേണ്ടത്ര കൂടിയാലോചനകളും ഉണ്ടായിരുന്നെങ്കിൽ, ഈ പഠനരേഖ ഓണം ആഘോഷിക്കാം എന്ന നിഗമനത്തിൽ എത്തിച്ചേരില്ലായിരുന്നു.

ചുരുക്കം പറഞ്ഞാൽ, മനസാക്ഷിയെ വഞ്ചിക്കുന്നതാണ് ഓണാഘോഷത്തെ വെറും സാംസ്കാരികാഘോഷമായി ചിതീകരിക്കുക എന്നത്.ഓണത്തിനു പിന്നിൽ വ്യക്തമായ മതസങ്കൽപ്പമുണ്ട്.
ഈ പഠനരേഖ ആത്മീയമായി വളരുവാൻ ആഗ്രഹമുളളവർ അവഗണിക്കുന്നതാവും ഉചിതം.
ഏകമതസങ്കൽപ്പത്തിലേക്ക് ക്രൈസ്തവരെ എത്തിക്കുവാൻ ഈ പഠനരേഖ ഒരുപക്ഷേ ഇടയാക്കിയേക്കുമെന്ന് ഭയപ്പെടണം.
സത്യത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നവർക്കുളള വഴിതെറ്റിക്കുന്ന പ്രബോധനമല്ലേ ഇത്.ഈ പഠനരേഖയുടെ പിൻബലത്തിൽ ഓണാഘോഷത്തെ ന്യായീകരിക്കുന്നവർ മനസാക്ഷിയെ വഞ്ചിക്കുകയാണ് അഥവാ വഞ്ചിതരാവുകയാണ്.

Note: താഴെ ഓണത്തെ സംബന്ധിച്ചുളള ചില സത്യങ്ങൾ കൊടുക്കുന്നു.please read and share

ഓണം ഹൈന്ദവസഹോദരർ ആഘോഷിച്ചിരുന്നെങ്കിലും ഇന്നു കാണുന്നപോലുളള ഓണാഘോഷം കേരളസംസ്കാരത്തിന്റെ ഭാഗമായിട്ട് കേവലം 50 വർഷങ്ങളേ ആയിട്ടുളളൂ. കേരള സർക്കാരും പട്ടംതാണുപിളള മുതലുളള മുഖ്യമന്ത്രിമാരും ടൂറിസം ഉൾപ്പെടെയുളള ഡിപ്പാർട്ട്മെന്റുകളുമാണ് ഈ പ്രമോഷനു പിന്നിലെന്ന് പറയാം.കേരളപാഠ്യപദ്ധതികൾ ഇതിനു തക്കരീതിയിൽ പരിഷ്കരിച്ചതോടെ പിന്നീടുവന്ന തലമുറകൾ ഓണത്തിന്റെ മതപരമായ വസ്തുതതിരിച്ചറിയാതെ അഥവാ ഉപേക്ഷിച്ച് സാംസ്കാരികമായ വശം സ്വീകരിച്ചു.

ഓണം ആഘോഷിക്കുന്നതിനായി ഉപയോഗിക്കുന്ന ചില അനുഷ്ഠാനങ്ങളും അവയ്ക്കു പിന്നിലെ വസ്തുതകളും നോക്കാം.

ഓണത്തപ്പൻ എന്ന് വിളിക്കുന്നത് ഹൈന്ദവരുടെ മൂർത്തിയായ വിഷ്ണുവിനെയാണ്.ഈ ഓണത്തപ്പനെയാണ് ഓണക്കാലത്ത് പൂക്കളമൊരുക്കി വരവേൽക്കുന്നത്.

ഓണത്തിന്റെ ആഘോഷങ്ങളെല്ലാം അടിസ്ഥാനമായുളളത് തൃക്കാക്കര ക്ഷേത്രമാണ്.തൃക്കാക്കരയപ്പൻ എന്നറിയപ്പെടുന്നത് വിഷ്ണുവാണ്.

മഹാബലി എന്ന അസുരരാജാവ് ഹിന്ദുമത വിശ്വാസപ്രകാരം തിന്മയുടെ ശക്തിയാണ്.

പൂക്കളം ഒരുക്കുന്ന ക്രൈസ്തവർ ഇത് ശ്രദ്ധിക്കുക.പൂക്കളം ഹൈന്ദവ വിശ്വാസത്തോട് ചേർന്നിരിക്കുന്നു.
പൂക്കളം-വിഷ്ണുവിന്റെ അവതാരങ്ങളെ വണങ്ങുന്നു.ദേവന്മാരും അസുരന്മാരും തമ്മിലുണ്ടായ യുദ്ധത്തെ സൂചിപ്പിക്കുന്നതായും കരുതപ്പെടുന്നു.

ഓണസദ്യ-പ്രജകൾ സന്തുഷ്ടരാണെന്ന് അറിയിക്കുന്നതിനും മഹാബലിയെ/വാമനനെ വണങ്ങുന്നതിനും ഉളള പ്രതീകമാണ് ഓണസദ്യ.
അട സമര്‍പ്പിക്കുന്നത് തൃക്കാക്കരയപ്പനാണ്.

തിരുവാതിരകളി- സരസ്വതി കീർത്തനവും ഗണപതി,ശിവ,വിഷ്ണു വന്ദനവും ഈ നൃത്തത്തിന്റെ ഭാഗമാണ്.

ഈ പറഞ്ഞത് ഓണത്തിന്റെ ബാഹ്യമായ ചില ആചാരാനുഷ്ഠാനങ്ങൾ മാത്രമാണ്.

ഓണം വിഷ്ണുവിന്റെ വാമന അവതാരത്തെ വണങ്ങുന്ന ചടങ്ങാണ്.കേരളത്തിനുപുറമെ മറ്റു സ്ഥലങ്ങളിലും ഓണം(ശ്രാവണം) വാമനജയന്തിയായി ആഘോഷിക്കുന്നു.
ഓണത്തിന് മതപരമായ അർത്ഥമുണ്ടെന്ന്
ചില ഹൈന്ദവ രാഷ്ട്രീയക്കാർ പറയുന്നതും ഇതിനെ ശരി വയ്ക്കുന്നു

✝️"ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും."
ലൂക്കാ 16 : 10

✝️"എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്‌മരിക്കുകയും മറ്റു ദേവന്‍മാരുടെ പിറകേ പോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചു പോകുമെന്ന്‌ ഇന്ന്‌ ഞാന്‍ മുന്നറിയിപ്പുതരുന്നു."
നിയമാവര്‍ത്തനം 8 : 19

#ഓണം #ഓണാഘോ #ഉദയംപേരൂർ #സുനഹദോസ്

26/04/2025

ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായർ ദൈവകരുണയുടെ തിരുനാൾ(Divine Mercy Sunday)

ദൈവ കരുണയുടെ തിരുനാൾ ദിനത്തിൽ ഈശോയുടെ കരുണയുടെ ആഴങ്ങൾ തുറക്കപ്പെടുമെന്നും കൃപയുടെ വലിയ സമുദ്രം ഒഴുക്കുമെന്നും അവിടുന്ന് വെളിപ്പെടുത്തി.കുമ്പസാരിച്ച് പരിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നവരുടെ പാപക്കടങ്ങളിൽ നിന്ന് മോചനവും ശിക്ഷയിൽ നിന്ന് പൂർണ്ണ ഇളവും ലഭിക്കും.
ഏറ്റവും വലിയ പാപി പോലും തന്റെ കരുണയെ സമീപിക്കുവാൻ ഭയപ്പെടേണ്ടന്നും ഈശോ പറയുന്നു. (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 699,1109)

കരുണയുളള ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
Thank you Fr Dileep and Eucharista ministries
#ദൈവകരുണ #ദൈവം #ക്രൈസ്തവ

ഏപ്രിൽ 27, 2025 - ഈ വർഷത്തെ ദൈവകരുണയുടെ തിരുനാൾ(Divine Mercy Sunday) കരുണയുളള ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏 Please shareദ...
24/04/2025

ഏപ്രിൽ 27, 2025 - ഈ വർഷത്തെ ദൈവകരുണയുടെ തിരുനാൾ(Divine Mercy Sunday)
കരുണയുളള ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏 Please share
ദൈവകരുണയുടെ തിരുനാളിന്റെ(Divine Mercy Sunday) പ്രാധാന്യം

ദൈവ കരുണയുടെ തിരുനാൾ ദിനത്തിൽ ഈശോയുടെ കരുണയുടെ ആഴങ്ങൾ തുറക്കപ്പെടുമെന്നും കൃപയുടെ വലിയ സമുദ്രം ഒഴുക്കുമെന്നും ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തി.കുമ്പസാരിച്ച് പരിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നവരുടെ പാപക്കടങ്ങളിൽ നിന്ന് മോചനവും ശിക്ഷയിൽ നിന്ന് പൂർണ്ണ ഇളവും ലഭിക്കും.
ഏറ്റവും വലിയ പാപി പോലും തന്റെ കരുണയെ സമീപിക്കുവാൻ ഭയപ്പെടേണ്ടന്നും ഈശോ പറയുന്നു.(ഡയറി 699,1109)

ഈശോ ആവശ്യപ്പെട്ടതുപോലെ കരുണയുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിക്കണമെന്ന് ആഗ്രഹമില്ലേ?

ജീവിതത്തിൽ ചെയ്തുപോയ പാപങ്ങളെയോർത്ത് അത്മാർത്ഥമായി അനുതപിച്ച് നല്ലകുമ്പസാരം നടത്തി യോഗ്യതയോടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച് നമുക്ക് ദൈവകരുണ നേടാം.ഭക്തിയോടെ പങ്കെടുത്ത് ദൈവകരുണ നമുക്ക് സ്വീകരിക്കാം

ദൈവത്തിന്റെ കരുണ വളരെ എളുപ്പത്തിൽ ലഭിക്കുവാൻ ഈശോ വെളിപ്പെടുത്തിയ ചില മാർഗ്ഗങ്ങളാണ് ഇനി പറയുന്നത്.

1)ദൈവകരുണയുടെ ചിത്രം വണങ്ങുക.ഈ ചിത്രം വണങ്ങുന്ന അത്മാവ് നശിക്കുകയില്ല എന്ന് ഈശോ വാഗ്ദാനം നല്കിയിട്ടുണ്ട്.ഈ ചിത്രം വണങ്ങുന്ന ഭവനങ്ങളും സംരക്ഷിക്കപ്പെടും.

2)കരുണ കൊന്തകൾ ചൊല്ലുക.ഈശോയുടെ അതിദാരുണമായ പീഢാസഹനങ്ങളെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റേമേലും കരുണയുണ്ടാകേണമെ എന്ന പ്രാർത്ഥന എപ്പോഴും ഉരുവിട്ട് ദൈവകരുണ എളുപ്പം പ്രാപിക്കാനാവും.

3)കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുക. അന്ന് വിശുദ്ധയോടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവർക്ക് പാപക്കടങ്ങളും ശിക്ഷയും പൂർണ്ണമായും ഇളച്ചു കൊടുക്കും.പൂർണ്ണ ദണ്ഡവിമോചനത്തിൽ താത്കാലിക ശിക്ഷയിൽ നിന്ന് മാത്രമേ ഇളവു ലഭിക്കുന്നുളളു എന്നാൽ പൂർണ്ണമായ ഇളവു ഈ തിരുനാളിന്റെ പ്രധാന വാഗ്ദാനമാണ്. ആയതിനാൽ ഇത് രണ്ടാം മാമ്മോദീസ എന്നും അറിയപ്പെടുന്നു.(ഇത് കത്തോലിക്ക വിശ്വാസികൾക്കാണ് സാധിക്കുക)

4)ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഈശോയുടെ പീഢാനുഭവം ധ്യാനിക്കുക.ഈശോ മരിച്ച സമയമാണിത്.ഈ സമയത്ത് കരുണകൊന്തയോ കുരിശിന്റെ വഴിയോ നടത്തുന്നത് ഈശോയുടെ കരുണ ലഭിക്കുന്നതിന് ഉത്തമ മാർഗ്ഗമാണ്.

5)ദൈവകരണയുടെ നൊവേന ചെല്ലുന്നത്.ദുഃഖവെളളിയാഴ്ച തുടങ്ങി തുടർന്നുളള ഒമ്പതു ദിവസം ചൊല്ലി ദൈവകരുണയുടെ തിരുനാൾ ദിനത്തിന് ഒരുങ്ങുന്ന പ്രകാരമാണ് ഈ നൊവേന.എങ്കിലും ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ചൊല്ലാവുന്നതാണ്.
6)മറ്റുളളവർക്ക് കാരുണ്യ പ്രവർത്തികൾ ചെയ്യുക
7)ദൈവകരുണയുടെ സന്ദേശം അറിയിക്കുക -മറ്റുള്ളവരിലേക്കും ഇശോയുടെ കരുണയുടെ സന്ദേശം എത്തിക്കുന്നത് പ്രതിഫലവുമുണ്ട്.

നമ്മുടെ ബലഹീനത തിരിച്ചറിഞ്ഞ് അനുതാപഹൃദയത്തോടെ ഈശോയുടെ കരുണയ്ക്കുവേണ്ടി യാചിക്കുന്നവർക്ക് വലിയ കൃപകൾ അവിടുന്ന് നല്കും.

പാപമൂലം എത്ര തകർന്ന വ്യക്തിയായാലും ഈശോയുടെ കരുണയിൽ ആശ്രയിച്ച് ജീവിതം ക്രമപ്പെടുത്തിയാൽ വിശുദ്ധി കൈവരും.കരുണയുടെ തിരുനാൾ ആഘോഷിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഭക്തിപരമായ ഒരു ആചരണമാണ്.

എല്ലായിടത്തും ഈ തിരുനാൾ ഇല്ലാത്തതിനാൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.വിശുദ്ധ ബൈബിൾ വായന, വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ വായിക്കുക,ദൈവകരുണയുടെ പ്രഭാഷണങ്ങളോ ഗീതങ്ങളോ കേൾക്കുക തുടങ്ങിയവയാണ്.ഇവയോടൊപ്പം മുമ്പ് പറഞ്ഞ ദൈവകരുണ ലഭിക്കുന്ന ഭക്താഭ്യാസങ്ങളും നടത്തുന്നത് ശ്രേഷ്ഠമാണ്
ഈശോയുടെ കരുണ അവഗണിച്ച് അഥവാ ആശ്രയിക്കാതെ ജീവിച്ചാൽ അവിടുത്തെ നീതിയെ നാം നേരിടേണ്ടി വരും.അതിനു നാം അശക്തരുമാണ്.
കരുണയുളള ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
Please share

Note:
1930കളിൽ ഈശോ തന്റെ അളവില്ലാത്ത കരുണയെപ്പറ്റി പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീന എന്ന സന്യാസിനിയ്ക്ക് വെളിപ്പെടുത്തി.

സർവ്വശക്തനായ ദൈവം,സ്നേഹിക്കുന്ന ദൈവം എന്ന പോലെതന്നെ മാനവകുലം തന്റെ കരുണയെന്ന സ്വഭാവത്തെ തിരിച്ചറിഞ്ഞ് വണങ്ങണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവകരുണയിൽ ആശ്രയിക്കുക വഴി അവിടുന്ന് കൂടുതൽ മഹത്വപ്പെടുന്നു.
ദൈവകരുണയെ കൂടുതലായി വാഴ്ത്തുന്നതിനും അതു വഴി ദൈവകൃപകൾ ലഭിക്കുന്നതിനുമുളള ചില മാർഗ്ഗങ്ങളാണ് വിശുദ്ധ ഫൗസ്റ്റീന വഴി ദൈവം നൽകിയത്. ഇവ ദൈവകരുണയുടെ സന്ദേശങ്ങൾ എന്നറിയപ്പെടുന്നു(Divine Mercy Messages)

കരുണകൊന്ത,ദൈവകരുണയുടെ ചിത്രം തുടങ്ങിയവ വിശുദ്ധ ഫൗസ്റ്റീനയുടെ വെളിപ്പെടുത്തല്‍ വഴിയാണ് ആരംഭിച്ചത്.

ദൈവ കരുണ ലഭിക്കുന്നതിനുളള മറ്റൊരു പ്രധാന വെളിപ്പെടുത്തലാണ് കരുണയുടെ തിരുനാൾ എന്നത്.ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി ആചരിക്കണമെന്ന് എന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെടുകയുണ്ടായി.

ദൈവകരുണയുടെ തിരുനാളിനെ 'രണ്ടാം മാമ്മോദീസ' എന്ന് വിളിക്കപ്പെടുന്നു.കാരണം മാമ്മോദീസയിൽ നമ്മുടെ അത്മാവ് എത്ര വിശുദ്ധമായിരുന്നുവോ അതേ വിശുദ്ധിയുടെ അവസ്ഥയാണ് ദൈവകരുണയുടെ തിരുനാൾ ഭക്തിപരമായി ആചരിക്കുക വഴി നമുക്ക് ലഭിക്കുന്നത്.

കരുണയുളള ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
#ദൈവകരുണ #ദൈവം #ക്രൈസ്തവ

15/09/2024

ക്രൈസ്തവരുടെ ഓണാഘോഷം. ദൈവം വട്ടായിലച്ചനിലൂടെ കേരള ക്രൈസ്തവരോട് സംസാരിച്ചപ്പോൾ. വിമർശനങ്ങളും കളിയാക്കലും കേൾക്കേണ്ടി വന്നാലും ദൈവജനം വഴിതെറ്റുന്നത് കണ്ട് നൽകിയ ധീരവും വ്യക്തവുമായ പ്രവാചകശബ്ദം.

ക്രൈസ്തവരുടെ ഓണാഘോഷം ദൈവവചനവിരുദ്ധമാണെന്ന സത്യം സത്യമായി പറഞ്ഞു. ഇത് വർഗ്ഗീയതയാണ് എന്ന് മുദ്ര കുത്തുന്നവർ വിശുദ്ധ ഗ്രന്ഥത്തിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തെപ്പറ്റിയും ദൈവത്തിന്റെ പരിശുദ്ധിയെപ്പറ്റിയും യഥാര്‍ത്ഥത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് ചിന്തിക്കുന്നതാണ് ഉചിതം.

സങ്കടകരമെന്നു പറയട്ടെ, ക്രൈസ്തവരുടെ ഓണാഘോഷത്തെ ന്യായീകരിക്കുന്ന വൈദികർ ഉൾപ്പെടെയുളളവർ മനസ്സിലാക്കുന്നില്ല, തങ്ങൾ അന്തിക്...
14/09/2024

സങ്കടകരമെന്നു പറയട്ടെ, ക്രൈസ്തവരുടെ ഓണാഘോഷത്തെ ന്യായീകരിക്കുന്ന വൈദികർ ഉൾപ്പെടെയുളളവർ മനസ്സിലാക്കുന്നില്ല, തങ്ങൾ അന്തിക്രിസ്തുവിന്റെ ഏകലോകമതവിശ്വാസത്തിന്റെ പ്രഘോഷകരായി മാറുന്നുവെന്ന വസ്തുത.

മനുഷ്യ പ്രീതിക്കുവേണ്ടിയും മതസൗഹാർദ്ദത്തിനുവേണ്ടിയും വിശ്വാസ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ക്രൈസ്തവർ വലിയൊരു ആത്മീയ അപകടത്തിലേക്കാണ് നടന്ന് അടുക്കുന്നത്.

ആ അപകടം വിശ്വാസ ത്യാഗമാണ്. അവസാന കാലത്ത് സംഭവിക്കുന്ന സാർവ്വത്രികമായ വിശ്വാസത്യാഗം.ഇത് എങ്ങനെ സംഭവിക്കുമെന്ന് നോക്കാം.

തങ്ങളുടെ ഇഷ്ടാനുസരണം ജീവിക്കുന്നവർക്ക് അനുകൂലമായ ഒരു മതസങ്കല്പം ലോകമാസകലം രൂപംകൊളളുന്നുണ്ട്.എല്ലാ മതങ്ങളുടെയും ചില ആഘോഷങ്ങളും ആചരണങ്ങളും അനുഷ്ഠാനങ്ങളും താത്പര്യമുളളവരായിരിക്കും ഇതിലെ അംഗങ്ങളാകുക.

ഒരു മതത്തിന്റെത് മാത്രമായ യാതൊരു നിഷ്കർഷയും ചട്ടകൂടുകളും ഇല്ലാത്തതാവും പ്രസ്തുത മതം. ലോകത്തിലുളള കാര്യങ്ങളെപ്പറ്റി മാത്രം ശ്രദ്ധിക്കുന്ന ഈ മതസങ്കല്പത്തിൽ സത്യദൈവവും സ്വർഗ്ഗവും അവഗണിക്കപ്പെടും.

എല്ലാ മതങ്ങളും തങ്ങളുടെ തനിമ നഷ്ടപ്പെടുത്തി ഒരു പൊതുമതം(എല്ലാ മതങ്ങളും ഒന്ന്) എന്ന സങ്കൽപ്പത്തിലേക്ക് വരുന്നതാണ് ഏകലോക മതം.(One- world Religion).
ഏകലോക മതത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാതെ അതിലേക്ക് ആകർഷിക്കപ്പെട്ട് പലരും ഇതിനെ പുൽകും.
_________________________________
എന്താണ് ഏകലോകമതവും അന്തിക്രിസ്തുവും തമ്മിലുളള ബന്ധം?

അവസാന കാലത്ത് വരുന്ന ക്രൈസ്തവ പീഢകനായ ഒരു ഭരണാധികാരിയെപ്പറ്റി വിശുദ്ധ ബൈബിളിൽ പരാമർശമുണ്ട്.അന്തിക്രിസ്തു Antichrist എതിർക്രിസ്തു എന്നൊക്കെ അയാൾ വിശേഷിപ്പിക്കപ്പെടുന്നു.

അന്തിക്രിസ്തുവിന്റെ വരവുമായി ബന്ധപ്പെട്ടു നിരവധി പ്രവചനങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിദ്ധാന്തമാണ് ഏകലോക ക്രമം(One World Order). ഇതിലെ ഒരു പ്രധാന ഘടകമാണ് ഏകലോകമതം.അന്തിക്രിസ്തു നന്മയുടെ രൂപത്തിൽ വരുന്ന തിന്മയായി കരുതപ്പെടുന്നു.
പ്രസ്തുത ഏകലോകമതത്തിന്റെ പരമാധികാര സ്ഥാനം അവസാനം അന്തിക്രിസ്തുവിലേക്ക് വന്നു ചേരുമെന്ന് ഈ ആശയം പറയുന്നു.

ഏകലോകമതത്തിൽ പല മതങ്ങൾ വരുന്നതിനാൽതന്നെ ഏകദൈവവിശ്വാസം ഉപേക്ഷിച്ച് ബഹുദൈവ വിശ്വാസം സ്വീകരിക്കുവാൻ ക്രൈസ്തവർ നിർബന്ധിതരാകും.

ഏകലോകമതത്തിലെ പല ദൈവവിശ്വാസത്തിന് 'യേശുക്രിസ്തുവാണ് ഏകരക്ഷകൻ' എന്ന ക്രൈസ്തവരുടെ അടിസ്ഥാനവിശ്വാസം തടസ്സമാണ്. അഥവാ ഏകലോകമതത്തെ പിന്തുണയ്ക്കുന്ന ക്രൈസ്തവ വിശ്വാസികൾ ഇന്നലെങ്കിൽ നാളെ തങ്ങളുടെ യേശുക്രിസ്തുവിലുളള വിശ്വാസം തളളിപ്പറയുവാൻ നിർബന്ധിതരാകും.

അന്തിക്രിസ്തു വരുന്നതിനു മുമ്പ്,
തങ്ങളുടെ തനിമ നഷ്ടപ്പെടുത്തി മറ്റു മതങ്ങളുടെ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും ക്രൈസ്തവർ സ്വീകരിക്കുന്നത് ഏകലോകമതത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. മറ്റു മതങ്ങളുടെ ആചാരങ്ങൾ അനുകരിച്ച് തങ്ങളുടെ തനിമ നഷ്ടപ്പെടുത്തുന്ന ക്രൈസ്തവർ അന്തിക്രിസ്തുവിലേക്കു ചെന്ന് വീഴുന്നതിന് ഇടയാകും.
________________________________

ക്രൈസ്തവരുടെ ഓണാഘോഷവും അന്തിക്രിസ്തുവിന്റെ ഏകലോക മതവും?

വിശുദ്ധ ഗ്രന്ഥത്തെയും ആത്മീയ പ്രബോധനങ്ങളെയും നിസ്സാരമായി കണ്ട് ലോകത്തിന്റെ ഇഷ്ടാനുസരണം ജീവിക്കുന്നവർ ഏകലോകമതത്തിന്റെ എളുപ്പമുളള ഇരകളാണ്.ഇവരെ പ്രതി സ്വർഗ്ഗം വിലപിക്കുന്നണ്ടാവും.ഇവർ
അന്തിക്രിസ്തുവിന് ഇരയാകുന്നതോർത്ത് സാത്താൻ ചിരിക്കുന്നണ്ടാവും.

പരിശുദ്ധ ബൈബിളിൽ പറയുന്ന ദൈവകല്പനകളുടെയും നേരിട്ടുളള ലംഘനം ഓണാഘോഷത്തിലുണ്ട്.ഓണാഘോഷംവഴി അറിഞ്ഞോ അറിയാതെയോ ഏകലോക മതത്തിന്റെ വക്താക്കളാകുകയാണ് ക്രൈസ്തവർ.
വിശ്വാസ ത്യാഗത്തിന്റെ പാതയിലാണ് ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ക്രൈസ്തവർ.

മതസൗഹാർദ്ദമാണ് ആവശ്യമെന്നും പറഞ്ഞ് യേശുക്രിസ്തുവിലൂടെ രക്ഷ എന്ന സത്യവിശ്വാസം പറയുന്നവരെ ഒറ്റപ്പെടുത്തന്നതും വർഗ്ഗീയവാദികളെന്ന് മുദ്ര കുത്തുന്നതിനും പിന്നിൽ ഏകലോകമതത്തിന്റെ സ്വാധീനമുണ്ട്

ഇന്ന് മതസൗഹാർദ്ദം പറഞ്ഞുനടക്കുന്ന സാധാരണക്കാരായ പലരും അറിയുന്നില്ല ഇതിലെ ആത്മീയ അപകടം.

ചിന്തിക്കുക, ഏതാണ് നല്ലത്? മനുഷ്യപ്രീതി തരുന്ന ഏകലോകമത വിശ്വാസമോ, അതോ ദൈവപ്രീതി തരുന്ന ക്രിസ്തുവിനോടുളള വിശ്വസ്തതയോ??

✝️"ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും."
ലൂക്കാ 16 : 10

✝️"എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്‌മരിക്കുകയും മറ്റു ദേവന്‍മാരുടെ പിറകേ പോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചു പോകുമെന്ന്‌ ഇന്ന്‌ ഞാന്‍ മുന്നറിയിപ്പുതരുന്നു."
നിയമാവര്‍ത്തനം 8 : 19

#ഓണം #ഓണാഘോ #ഉദയംപേരൂർ #സുനഹദോസ്

ഹർജി വിജയിപ്പിക്കുവാൻ സത്യവിശ്വാസികളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പേരു...
04/09/2024

ഹർജി വിജയിപ്പിക്കുവാൻ സത്യവിശ്വാസികളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പേരും ഇമെയിൽ അഡ്രസ്സും ഉപയോഗിച്ച് ഈ ഹർജിയിൽ ഒപ്പിടുക.ആവശ്യമെങ്കിൽ നിങ്ങളുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കുവാനുളള ബോക്സ് ടിക് ചെയ്യാവുന്നതാണ്.
https://chng.it/vW2XXBSdhS

ദൈവാരാധനയ്ക്കു ഉപയോഗിക്കുന്ന ദൈവാലയത്തിലും പരിസരങ്ങളിലും ഓണാഘോഷങ്ങൾ നടത്തുന്നത് തിരുത്തുവാനും നിയന്ത്രിക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെയെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തോലിക്ക സഭയിലെ വിവിധ രൂപതാദ്ധ്യക്ഷന്മാരെയും ഈ ഹർജിയുമായി സമീപിക്കുവാൻ ഉദ്ദേശിക്കുന്നു.

ദൈവാലയത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ട കടമ ഓരോ സത്യവിശ്വാസിക്കുമുണ്ട്.നമ്മുടെ പൂർവ്വികർ നമുക്ക് കൈമാറിയ വിശ്വാസം വരും തലമുറകളിലേക്ക് കലർപ്പില്ലാതെ പകർന്നുകൊടുക്കാം.

3 signatures are still needed! ദൈവാലയം കേന്ദ്രീകരിച്ചുളള ഓണാഘോഷം തടയുന്നതിനുളള അപേക്ഷ

ദൈവാലയം കേന്ദ്രീകരിച്ചുളള ഓണാഘോഷം തടയുന്നതിനുളള അപേക്ഷഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.അഭിവന്ദ്യ (രൂപതാദ്ധ്യക്ഷന്റെ പ...
22/08/2024

ദൈവാലയം കേന്ദ്രീകരിച്ചുളള ഓണാഘോഷം തടയുന്നതിനുളള അപേക്ഷ

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.
അഭിവന്ദ്യ (രൂപതാദ്ധ്യക്ഷന്റെ പേര്) പിതാവേ,
ദൈവകൃപയാൽ അങ്ങ് സുഖമായിരിക്കുന്നുവെന്ന് കരുതുന്നു.

എന്റെ പേര് (നിങ്ങളുടെ പേര്). ഞാൻ (നിങ്ങളുടെ രൂപത) രൂപത (നിങ്ങളുടെ ഇടവക) ഇടവകാംഗമാണ്.എന്നെ വളരെയധികം വേദനിപ്പിക്കുന്ന ഒരു കാര്യം അങ്ങയെ അറിയിക്കുവാനാണ് ഞാൻ ഇത് എഴുതുന്നത്.

ഓണക്കാലമായാൽ, നമ്മുടെ ദൈവാലയവും ദൈവാലയ തിരുമുറ്റങ്ങളും പുക്കളമിടാനും തിരുവാതിര കളിക്കുവാനും ഓണത്തപ്പനെ വരവേൽക്കുവാനും പായസം വിതരണത്തിനുമുളള വേദികളായി അധപതിക്കുന്ന കാഴ്ച പതിവാണ്. ഇതൊരു പുതുമയും ന്യുജനേറേഷൻ ട്രെന്‍ഡുമായി അവതരിപ്പിക്കപ്പെടുന്നു.നമ്മുടെ പളളികളിലും സൺഡേ സ്കൂളുകളിലും പളളി സംഘടനകളിലും സെമിനാരികളിലും കോൺവെന്റുകളിലും ഒക്കെ ഓണാഘോഷത്തിന്റെ പേരുപറഞ്ഞ് നടക്കുന്ന ആഘോഷങ്ങൾ തികച്ചും സത്യദൈവത്തെ നിന്ദിക്കുന്നവയും യഥാര്‍ത്ഥ വിശ്വാസികളെ സങ്കടപ്പെടുത്തുന്നവയുമാണ്. കേരളത്തിനകത്തും പുറത്തുളള മിക്ക ദൈവാലയങ്ങളും സ്ഥിതി ഇതു തന്നെ.

വൈദികരും സന്യസ്തരും സംഘടനാഭാരവാഹികളും മേൽനോട്ടം വഹിക്കുന്നതിനാൽ ഇത്തരം ആഘോഷങ്ങൾ സഭ അനുവദിക്കുന്നു എന്ന വികാരവും ശക്തമാണ്. പല വിശ്വാസികളും ഇത്തരം പരിപാടികളെ അതിനാൽതന്നെ എതിർക്കുവാൻ അശക്തരുമാണ്. നമ്മുടെ പല ദേവാലയങ്ങളിലും നടക്കുന്ന ഇത്തരം ആഘോഷങ്ങളിൽ യഥാര്‍ത്ഥ വിശ്വാസികൾക്ക് എതിർപ്പുണ്ടെങ്കിലും പലപ്പോഴും വേദനയോടെ മൂകസാക്ഷികളായി നില്ക്കേണ്ടി വരുന്നു.

ദേശീയ ഉത്സവമെന്ന വിളിപ്പേര് ഉണ്ടെങ്കിലും ഹൈന്ദവ ദൈവങ്ങളെ വണങ്ങുന്ന ചടങ്ങാണെന്ന് ഹൈന്ദവമതവിശ്വാസികൾ തന്നെ അവകാശപ്പെടുന്നു. ക്രൈസ്തവരുടെ പൂക്കളവും ഓണത്തപ്പനും തിരുവാതിരകളിയും സെറ്റ് സാരിയും മറ്റു അനുകരണവും ഒരു പരിധി വിടുമ്പോൾ ഹൈന്ദവ സഹോദരങ്ങൾക്കു പോലും പ്രകോപനമാകുന്നുണ്ട്.

ഭാവി തലമുറയിലേക്ക് വിശ്വാസകൈമാറ്റം ഇത്തുരണത്തിൽ വലിയ പ്രതിസന്ധിയിലാണ്. ഈ പ്രവണത തുടർന്നാൽ നമ്മുടെ വിശ്വാസം വഴിതെറ്റുമോ എന്ന ഭയവുമുണ്ട്. സത്യദൈവത്തെ തിരിച്ചറിയാതെ ലോകത്തിന്റെ ആഘോഷങ്ങളിൽ കുടുങ്ങുന്ന രീതിയിലേക്ക് നമ്മുടെ ദൈവാലയങ്ങളും വിശ്വാസവും മാറ്റപ്പെടുന്നു.

ഇതേപ്പറ്റി സഭാപ്രബോധനങ്ങൾ ഇല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി.അതിനാൽതന്നെ ഇത് ഒരു പാപമായി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലുമാണ് പലരും. ഓണാഘോഷം വഴി അനേകർ അറിയാതെ പ്രമാണലംഘനത്തിൽ പതിക്കുന്നു.
ഉദയംപേരൂർ സുനഹദോസ് വിശ്വാസികളോട് ഓണാഘോഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ഈ സുനഹദോസിന്റെ ഈ പഠനവും അസാധുവാണെന്ന് വ്യത്യസ്ത അഭിപ്രായവമുണ്ട്.

നമ്മുടെ പൂർവ്വികർ നമ്മുക്ക് കൈമാറിയ വിശ്വാസവും ദൈവാരാധനയ്ക്കു ഉപയോഗിച്ച ദൈവാലയവും ഓണക്കാലത്തെ ആഘോഷങ്ങൾ വഴി കളങ്കപ്പെടുന്നു.ഇത്തരമൊരു ആഘോഷം നടത്തുന്നതിന് നമ്മുടെ ദൈവാലയങ്ങളും പരിസരങ്ങളും വിട്ടുകൊടുക്കരുതെ.

സഭാപ്രബോധനങ്ങളില്ല എന്ന വസ്തുത പറഞ്ഞ് പലരും ഓണാഘോഷത്തിന് നിർബന്ധിക്കപ്പെടുന്നുണ്ട്. ഇത് തടയുവാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഭാപഠനങ്ങളും നൽകണമെയെന്ന അഭ്യർത്ഥിക്കുന്നു.

ദൈവാലയം കേന്ദ്രീകരിച്ചുളള ഓണാഘോഷം തിരുത്തുവാനും നിയന്ത്രിക്കുവാനും വിശ്വാസം വഴിതെറ്റുന്നതു തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെയെന്ന് ഏറ്റവും താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.ഇത് സഭയുടെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമായി കാണണമെയെന്ന അഭ്യർത്ഥനയോടെ.

വിശ്വസ്തതയോടെ
ഈശോയിൽ സ്നേഹപൂര്‍വം
(നിങ്ങളുടെ പേര്)
(നിങ്ങളുടെ സ്ഥലം)
(തീയതി)

02/07/2024

പ്രിയപ്പെട്ട വൈദികരെ,
മാലാഖമാർ പോലും ആസൂയയോടെയാണ് പൗരോഹിത്യത്തെ നോക്കി കാണുന്നത്. കാരണം ഈശോയുടെ ശരീരവും രക്തവും കൈകാര്യം ചെയ്യുന്നതിന് സൃഷ്ട പ്രപഞ്ചത്തിൽ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. ഏതൊരു കത്തോലിക്ക കുടുംബവും ഒരാളെങ്കിലും വൈദികനാകണമെന്ന് വിചാരിക്കും.ആ മഹനീയ ദാനത്തെ ഛിദ്ര ശക്തികളാലും ഫ്രീമേസൺ പ്രബോധനക്കാരാലും വഞ്ചിക്കപ്പെട്ട് ഇല്ലാതാക്കരുതേ!🙏

ദൈവജനത്തെയും സ്വന്തം ആത്മാവിനെയും വഞ്ചിക്കുവാൻ സാധിച്ചേക്കാം. പക്ഷേ ഈശോയെ കബളിപ്പിക്കുവാൻ സാധിക്കുമോ?
ഏത് വൈദികനാണ് നല്ലത്?
അസാധുവായ കുർബ്ബാന ചൊല്ലി ദൈവജനത്തെ വഞ്ചിക്കുന്ന വൈദികനോ?
തന്റെ ഇടവകജനത്തിന്റെ അത്മരക്ഷയ്ക്ക് വേണ്ടി സഭയെ അനുസരിക്കുന്ന യഥാര്‍ത്ഥ വൈദികനെയോ.
ആരും നിങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിലും സ്വർഗ്ഗം എല്ലാം അറിയുന്നുണ്ട് എന്നോർക്കുക
#ക്രൈസ്തവ #എറണാകുളം #അങ്കമാലി #കാഞ്ഞൂർ

സീറോ മലബാര്‍സഭയിൽ ഇപ്പോൾ നടക്കുന്ന ജനാഭിമുഖ കുർബ്ബാനത്തർക്കം എന്താണ് സൂചിപ്പിക്കുന്നത് ?1960-70 കളിൽ ലത്തീൻ റീത്തിലെ കുർ...
22/06/2024

സീറോ മലബാര്‍സഭയിൽ ഇപ്പോൾ നടക്കുന്ന ജനാഭിമുഖ കുർബ്ബാനത്തർക്കം എന്താണ് സൂചിപ്പിക്കുന്നത് ?
1960-70 കളിൽ ലത്തീൻ റീത്തിലെ കുർബ്ബാനയിൽ നടന്ന ഫ്രീമേസണറി ഗൂഢാലോചനയുടെ* തനിയാവർത്തനമാണോ ഇവിടെയും സംഭവിക്കുന്നതെന്ന് സംശയിക്കണം.

വിമതവിഭാഗക്കാർ അറിഞ്ഞോ അറിയാതെയോ ഫ്രീമേസൺ ആശയങ്ങളെയാണ് പിന്തുണയ്ക്കുന്നത്.
നിഷ്കളങ്കരായ എറണാകുളം അങ്കമാലി അതിരൂപതയിലെ
വിശ്വാസികളെ പ്രാദേശികത പറഞ്ഞ് വിമതനേതാക്കൾ വഞ്ചിക്കുന്നു എന്നതാണ് ദാരുണം.

പരിശുദ്ധ കൂദാശകളെ ഇത്ര മോശമായി അപമാനിക്കുവാൻ വിമതർക്ക് എങ്ങനെ സാധിക്കുന്നു എന്നും ചിന്തിക്കുക .ഇവർക്ക് കുർബ്ബാനയോടുളളത് യഥാര്‍ത്ഥ സ്നേഹമല്ല എന്നത് വ്യക്തമാണ്.
ഇവരുടെ സമര രീതികളും പ്രതിഷേധപ്രവർത്തികളും ക്രൈസ്തവികമല്ല, സാത്താനികമാണ്.പരിശുദ്ധ പിതാക്കന്മാരെ ഭീഷണിപ്പെടുത്തിയും പരിശുദ്ധ കൂദാശകളെ അവഹേളിച്ചും വ്യാജരേഖകൾ ചമച്ചും സഭയെയും ദൈവത്തെയും വെല്ലുവിളിച്ച് നിൽക്കുന്നവരെ അനുനയിപ്പിക്കുക അസാധ്യമാണ്. സഭയ്ക്കുളളിൽ തന്നെ നിന്ന് സഭയെ നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാം.
അതുകൊണ്ടുതന്നെ വിമതർക്കു സാത്താനിക ബന്ധമുണ്ടോ എന്നും പരിശോധിക്കുവാൻ സഭ തയ്യാറാകണം.

എറണാകുളം അങ്കമാലി അതിരൂപതയിലെ യഥാര്‍ത്ഥ വിശ്വാസികൾ വിമതരോട് സഭയെ അനുസരിക്കുന്നതിനായി ആവശ്യപ്പെടുക.

വിമതരെ പിന്തുണയ്ക്കുന്ന അഞ്ചു ബിഷപ്പുമാർ അവരോട് സഭയോട് ഐക്യപ്പെടുവാൻ ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്. ഏകീകൃത കുർബ്ബാനയിൽ സഭ വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ നല്ലത്, അനുസരണമില്ലായ്മ കാണിക്കുന്നവരെ പുറത്താക്കുന്നതു തന്നെയാണ്.ഏതാണ് വലുത്, അറുപതു ലക്ഷം വിശ്വാസികളുടെ ആത്മരക്ഷയോ സാത്താനിക സംഘടനയോട് കൈകോർത്തവരുടെയോ.അവരുടെ ആത്മരക്ഷ സാധ്യമാകുന്നത് അവരുടെ അനുസരണക്കേടിന് സമ്മതം നല്‍കിയാകരുത്

വിമതരുടെ ആവശ്യങ്ങളോട് വിട്ടുവീഴ്ച ചെയ്താൽ പ്രശ്നങ്ങൾ തീരും എന്നത് മിഥ്യാധാരണയാണ്.അവർ തുടർന്നും സഭയോട് കലഹിക്കുക തന്നെ ചെയ്യും.കാരണം അവരുടെ ലക്ഷ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

ആദിമാതാപിതാക്കളോട് ദൈവം സഹതാപം കാണിക്കാത്തതിന്റെ കാരണം ചിന്തിക്കുക. അനുസരണക്കേടിനോട് സഹതാപം കാണിക്കുന്നത് നല്ലതല്ല.
പാപത്തോട് മൃദു സമീപനം ദൈവികമല്ല, അതൊരു കാരുണ്യ പ്രവർത്തിയുമല്ല.

പാശ്ചാത്യ രാജ്യങ്ങളിൽ വലിയ തോതിലുളള വിശ്വാസ ത്യാഗം സംഭവിച്ചത് ജനാഭിമുഖ കുർബ്ബാന വന്നതിനുശേഷമാണ്.സഭയിൽ രൂക്ഷമായ പ്രശ്നങ്ങളും.വരും തലമുറകളെ മുന്നിൽ കണ്ട് ഇത്തരം വിമതർക്കെതിരെ ശിക്ഷാനടപടികൾ ആരംഭിക്കുക.

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ സഹായകമാകുന്ന ചില കാര്യങ്ങൾ

ഭൗതികമായവ

1. എറണാകുളം അങ്കമാലി അതിരൂപതയിൽ വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങുക.ഇടയസന്ദർശനങ്ങൾ
2. വൈദികരെ ബോധവത്കരിക്കുക.അവരെ വ്യക്തിപരമായി സന്ദര്‍ശിച്ച് കാര്യങ്ങൾ ബോധവത്കരിക്കുക. അതിനായി പ്രത്യേകമായി തീക്ഷ്ണതയുളള മെത്രാന്മാരും വൈദികരും മുമ്പോട്ടു വരുക
3. വിമതരായി തുടരാനാനാഗ്രഹിക്കുന്നവർക്ക് അജപാലന വിലക്ക് നല്കുക. പ്രീസ്റ്റ് ഹോം,മിഷൻ പ്രവർത്തനം, ജീവകാരുണ്യ മേഖലകളിലേക്ക് തിരിക്കുക.
4. ഫ്രീമേസൺ/ഇലുമിനാറ്റി/സാത്താൻ സേവ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നറിയുന്നതിനായി സമിതിയെ നിയോഗിക്കുക

ആത്മീയ അഭ്യര്‍ത്ഥനകൾ

1. കൂദാശ അവഹേളനങ്ങൾക്ക് പരിഹാര പ്രാര്‍ത്ഥനകൾ നടത്തുക. കുരിശിന്റെ വഴി,കരുണകൊന്ത തുടങ്ങിയവ
2. പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ ത്തിന് സഭയെ പ്രതിഷ്ഠിക്കുക
3. പരമ്പരാഗതമായി അനുഷ്ഠിച്ചു വന്ന വിശുദ്ധ മിഖായേലിനോടുളള പ്രാര്‍ത്ഥന കുർബ്ബാനയ്ക്കുശേഷം പുനരാരംഭിക്കുക

അധികാരപ്പെട്ടവർ തങ്ങളുടെ അധികാരം കൃത്യമായി പ്രയോജനപ്പെടുത്തണം

Note: സാത്താനിക സംഘടനയായ ഫ്രീമേസണറിയുമായി ബന്ധമുളളവരാണ് ജനാഭിമുഖ കുർബ്ബാന എന്ന ആവശ്യവുമായി പോൾ ആറാമൻ പാപ്പയെ സമീപിച്ചത്. പരീക്ഷണ അടിസ്ഥാനത്തിൽ മാർപ്പാപ്പ ഇതിനു അനുമതി നല്കി എന്നു പറയപ്പെടുന്നു.അവരെ തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇന്ന് ജനാഭിമുഖ കുർബ്ബാന ഇത്ര വിപുലമാകാൻ കാരണം.
അതിവേഗം ഒട്ടുമിക്ക രൂപതകളിലും ജനാഭിമുഖ കുർബ്ബാന എത്തിച്ചത് ഇവരുടെ രഹസ്യ ശൃംഖലയുടെ ശക്തിയാണ് സൂചിപ്പിക്കുന്നത്.

ജനാഭിമുഖ കുർബ്ബാനയ്ക്ക് വേണ്ടി തിരുമാനമെടുക്കുവാൻ മാർപ്പാപ്പയെ നിർബന്ധിച്ച ബിഷപ്പിനെതിരെ പിന്നീട് പല സംശയങ്ങൾ ഉയർന്നുവന്നിരുന്നു. വളരെ ഗൗരവമേറിയ സാത്താനിക ബന്ധമുളള ഫ്രീമേസൺ അംഗമാണെന്നതാണ് അത്.
മാർപ്പാപ്പ പ്രസ്തുത ബിഷപ്പിനെതിരെ നടപടിയെടുത്തിരുന്നു.

ഈ 33 പദ്ധതികളിൽ ഭൂരിഭാഗവും നടപ്പിലായികഴിഞ്ഞു.ജനാഭിമുഖ കുർബ്ബാന*, കൈകളിലുളള ദിവ്യകാരുണ്യ സ്വീകരണം, വെള്ളിയാഴ്ചകളിലെ മാംസാ...
20/06/2024

ഈ 33 പദ്ധതികളിൽ ഭൂരിഭാഗവും നടപ്പിലായികഴിഞ്ഞു.
ജനാഭിമുഖ കുർബ്ബാന*, കൈകളിലുളള ദിവ്യകാരുണ്യ സ്വീകരണം, വെള്ളിയാഴ്ചകളിലെ മാംസാഹാരം, വിശുദ്ധ മിഖായേലിനോടുളള വണക്കം ഒഴിവാക്കൽ തുടങ്ങിയവ പലതും സാത്താന്റെ കെണികളായിരുന്നു.

സഭയിൽ സാത്താൻ പദ്ധതികൾ നടപ്പിലാക്കിയത് തന്റെ രഹസ്യ ഏജൻറുമാരായ ഫ്രീമേസൺ അംഗങ്ങൾ വഴിയാണ്.വിശ്വാസികളുടെ മുമ്പിൽ സഭയിലെ നല്ല വ്യക്തിത്വമായി നിലനിന്ന് കൊണ്ടുതന്നെ തിന്മയായ സാത്താന്റെ തത്വങ്ങൾ നന്മയായി അവതരിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.

രണ്ടാം വത്തിക്കാൻ കൗൺസിൽ കാലഘട്ടത്തിൽ ആധുനികവത്കരണത്തിന്റെ പേരിൽ ആരാധനാക്രമത്തിൽ (ലിറ്റർജിയിൽ) നടത്തിയ ഈ മാറ്റങ്ങളാണ് ഇന്നു സഭയിലുളള പല ആശയക്കഴപ്പങ്ങളുടെയും ഭിന്നതയുടെയും കാരണം.ഒരു പക്ഷേ ലോകം ധാർമ്മികമായി അധഃപതിക്കുന്നതിന്റെ കാരണവും.

1920കൾ മുതൽ സെമിനാരികൾ വഴി സഭയിൽ ഫ്രീമേസൺ നുഴഞ്ഞുകയറ്റം തുടങ്ങിയെങ്കിലും അവരുടെ ശക്തി പ്രകടമാകുന്നത് 1950കൾക്ക് ശേഷമാണ്.കൃത്യമായിപ്പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ.

ഇത് മനസ്സിലാക്കിയതുകൊണ്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം
പോൾ ആറാമൻ പാപ്പ "സാത്താന്റെ പുക സഭയ്ക്കുളളിൽ പ്രവേശിച്ചു" എന്ന് പറഞ്ഞതും, ആർച്ച്ബിഷപ്പ് ഗാഗ്നൺ അധ്യക്ഷനായ കമ്മിറ്റിയെ അന്വേഷണം ഏൽപിച്ചതും.

തന്റെ അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഏറ്റവും സുപ്രധാന പദവി വഹിച്ച ഒരു ഉന്നത ആർച്ചുബിഷപ്പിനെതിരെ പോൾ ആറാമൻ മാർപ്പാപ്പ നടപടിയെടുത്തിരുന്നു.പ്രസ്തുത ആർച്ച്ബിഷപ്പിനെപ്പറ്റി മാർപ്പാപ്പ മനസ്സിലാക്കിയ വസ്തുതകൾ വളരെ ഗൗരവമേറിയതാണ്.വളരെ ഭയാനകമായ ആ വസ്തുതകൾ പലർക്കും ഇന്നും അറിവില്ല.

രണ്ടാം വത്തിക്കാൻ കൗൺസിൽ പങ്കെടുത്ത ചിലർ ആധുനികവത്കരണത്തിന്റെ പേരുപറഞ്ഞ് സഭയെ വഞ്ചിക്കുകയായിരുന്നു.ഫ്രീമേസൺ ലോഡ്ജുകളിൽ കാലങ്ങളായി ആസൂത്രണം ചെയ്ത പദ്ധതികൾ പ്രയോഗിച്ച് സഭാപ്രബോധനങ്ങളെ തിരുത്തുവാൻ വീണുകിട്ടിയ അവസരമായിട്ടാണ് അവർ രണ്ടാം വത്തിക്കാൻ കൗൺസിലിനെ ഉപയോഗിച്ചത്.വിശ്വാസത്തെയും അതുവഴി സഭയെയും നശിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഇവരുടെ ലക്ഷ്യം നീരിശ്വരവാദമല്ല, ദൈവദൂഷണമാണ്.ദൈവത്തിന്റെ പരിശുദ്ധിയെയും ശക്തിയെയും പരിഹസിച്ച് ദൈവത്തെ വേദനിപ്പിക്കുക അഥവാ അവഹേളിക്കുക ആണ് ഇവരുടെ പദ്ധതി.
തികച്ചും ബൈബിൾ വിരുദ്ധവും സഭാപാരമ്പര്യങ്ങൾക്കു വിരുദ്ധവുമായ രീതികൾ അനുഷ്ഠിക്കുക,അവയെ ന്യായീകരിക്കുക തുടങ്ങി പരിശുദ്ധിയിലേക്കും യഥാര്‍ത്ഥ ദൈവാനുഭവത്തിലേക്കും നയിക്കുന്നവയെ മലിനമാക്കുക എന്നിവയാണ് ഇത്തരം സഭാതല ഫ്രീമേസണറിക്കാരുടെ രീതി.

സഭാപ്രബോധനങ്ങൾ പൂർണ്ണമായും തിരുത്തുക സാധ്യമല്ലാത്തതിനാൽ, തങ്ങളുടെ പദ്ധതികൾക്ക് അനുവാദം നൽകുന്ന രീതിയിൽ കൗൺസിലിൽ പുതിയ പ്രമാണരേഖകൾ കൊണ്ടുവരിക എന്നതും അവരുടെ ലക്ഷ്യമായിരുന്നു.അതായത് ചില കാര്യങ്ങളെ കണിശമായി എതിര്‍ക്കുന്ന സഭയുടെ രീതി തിരുത്തുകയായിരുന്നു ഈ പദ്ധതി.

കത്തോലിക്ക സഭയോട് അവർക്കുളള ദ്വേഷം അവിടെയും തീർന്നില്ല .രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം കൗൺസിൽ പ്രമാണരേഖകളെ ദുർവ്യാഖ്യാനം ചെയ്തും സഭാപഠനങ്ങളിൽ വെളളം ചേർത്ത് കത്തോലിക്ക വിശ്വാസത്തെ ദുർബലപ്പെടുത്തിയും അവർ ഇന്നും പ്രവര്‍ത്തിക്കുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിലും തുടർന്നും കത്തോലിക്ക വിശ്വാസത്തെ തകർക്കുന്നതിനായി ഫ്രീമേസൺസംഘത്തിൽ വിതരണം ചെയ്തു എന്ന് പറയപ്പെടുന്ന 33 പദ്ധതികൾ

1. വിശുദ്ധ മിഖായേലിനോടുളള ഭക്തി എടുത്തുകളയുക.ക്രിസ്‌തുവിന്റെ പ്രാധാന്യം കുറയുമെന്ന വാദം പറഞ്ഞ് വിശുദ്ധ മിഖായേലിന്റെ പ്രാര്‍ത്ഥനകളും രൂപങ്ങളും നീക്കം ചെയ്യുക.

2. വെള്ളിയാഴ്ചകളിലെ മാംസാഹാരം പ്രോത്സാഹിപ്പിക്കുക.നോയമ്പ്ക്കാലത്തെ പരിത്യാഗ പ്രവൃത്തികളെ നിരുത്സാഹപ്പെടുത്തുക.ശരീരത്തിന്റെ സന്തോഷവും ആരോഗ്യവുമാണ് പ്രധാനമെന്ന് പറയുക.

3. എക്യുമെനിസത്തെ ഐക്യത്തിനുളള ഉപാധിയായി അവതരിപ്പിക്കുക.പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരെ ക്ളാസുകൾ എടുക്കാൻ കൊണ്ടുവരിക.പരിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ സാന്നിധ്യത്തെപ്പറ്റി സംശയങ്ങൾ ഉണ്ടാക്കുക.

4. ലത്തീൻ ഭാഷയിലുളള കുർബ്ബാനയും പ്രാര്‍ത്ഥനകളും ആരാധനഗാനങ്ങളും നിരോധിക്കുക.മനുഷ്യർക്ക് മനസ്സിലാക്കാനുളള ബുദ്ധിമുട്ടാണെന്ന പരാതി പറയുക.

5. സ്ത്രീകൾ തല മറയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക.സമത്വം പറഞ്ഞ് സ്ത്രീവായനക്കാരെ ഉൾപ്പെടുത്തുക.

6. പരിശുദ്ധ കുര്‍ബ്ബാന മുട്ടുകുത്തി സ്വീകരിക്കുന്ന രീതി തിരുത്തുക.കുര്‍ബ്ബാനയിലെ മറ്റു സമയങ്ങളിലും മുട്ടുകുത്തുന്നത് പരമാവധി ചുരുക്കുക.

7. പരമ്പരാഗത ദൈവാലയസംഗീത ഉപകരണങ്ങൾ മാറ്റി പകരം ഗിറ്റാര്‍,ഓർഗൻ,ഹാർപ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തുക.ശബ്ദമുഖരിതമാക്കി ദൈവവുമായി വ്യക്തിപരമായ സംഭാഷണം ഇല്ലാതാക്കുക.

8. പരിശുദ്ധ മറിയത്തോടും വിശുദ്ധ യൗസേപ്പ് പിതാവിനോടുമുളള ഭക്തി വിഗ്രഹാരാധന ആണെന്ന ധാരണ പരത്തുക.പ്രൊസ്റ്ററ്റന്റ് ആശയങ്ങൾ ഒരു പരിധി വരെ ശരിയാണെന്ന് പറയുക.

9. പഴയ ആരാധനഗാനങ്ങൾ മാറ്റി പുതിയ ഗാനങ്ങൾ കൊണ്ടുവരിക.

10. സക്രാരി അൾത്താരയുടെ കേന്ദ്രസ്ഥാനത്തുനിന്ന് നീക്കി സ്ഥാപിക്കുക.

11. കുർബ്ബാന അർപ്പിക്കുന്ന അൾത്താരയിൽനിന്നു വിശുദ്ധരുടെ തിരുശേഷിപ്പുകൾ നീക്കം ചെയ്യുക.

12. വിശുദ്ധരുടെ തിരുനാളുകളെ ഒഴിവാക്കുക.വിശുദ്ധരെപ്പറ്റി പ്രതിപാദിക്കുന്നത് പരമാവധി കുറയ്ക്കുക.

13. സുവിശേഷവായനയിലും വിശുദ്ധ പരിശുദ്ധ തുടങ്ങിയ വാക്കുകൾ ഉപേക്ഷിക്കുക. ഉദാ: "വിശുദ്ധ മത്തായി അറിയിച്ച" എന്നത് "മത്തായി അറിയിച്ച" എന്ന രീതി.
പരിശുദ്ധ ആത്മാവ് എന്നത് ആത്മാവ് എന്ന് പറയുക.ദൈവത്തെ പുരുഷ സങ്കല്പം മാറ്റുക.

14. ലുത്തിനിയകൾ ഇല്ലാതാക്കുക.കുർബ്ബാനയ്ക്ക് ശേഷം കൃതജ്ഞത പറയുന്നത് നിർത്തുക.

15. മാലാഖമാരുടെ ചിത്രങ്ങളും രൂപങ്ങളും നീക്കം ചെയ്യുക.അവ സാങ്കല്പിക കഥാപാത്രങ്ങളാണെന്ന് ധരിപ്പിക്കുക.

16. സാത്താൻ,നരകം എന്നിവ ഇല്ലെന്ന് പഠിപ്പിക്കുക.ഭൂതോച്ഛാടനത്തെ പരമാവധി മറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക.നരകം ദൈവത്തിൽ നിന്നുളള അകലം മാത്രമെന്ന് പറയുക.

17. യേശുക്രിസ്തുവിനെ ഒരു വിപ്ലവകാരിയായി അവതരിപ്പിക്കുക.പുരോഹിതരോടും അധികാരികളോടും എതിര്‍ത്ത് പരാജയപ്പെട്ട ഒരു സാധാരണ വ്യക്തിയായി പറയുക.

18. കന്യാസ്ത്രീകളെ പ്രാര്‍ത്ഥന,വ്രതങ്ങൾ മറ്റു സഭാശീലങ്ങൾ മാറ്റുവാന്‍ പ്രേരിപ്പിക്കുക.സ്ത്രീശാക്തീകരണം പോലുള്ള കാര്യങ്ങൾ പറയുക.കഴിയുമെങ്കിൽ ജനങ്ങൾക്കിടയിൽ മഠത്തിൽ ചേരുന്നതിനെപ്പറ്റി അവമതിപ്പ് ഉണ്ടാക്കുക.

19. ദൈവസ്നേഹത്തിനു ഉപരിയായി മനുഷ്യസ്നേഹത്തെ പ്രതിഷ്ഠിക്കുക.ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലെ അവതരിപ്പിക്കുക.

20. കത്തോലിക്ക സ്കൂളുകളിൽ അക്രൈസ്തവരായവരെ അധ്യാപകരാക്കുക. വൈദികർ,കന്യാസ്ത്രീകൾ ആയ അധ്യാപകർ മതചിഹ്നങ്ങൾ ഉപയോഗിക്കുന്നത് തടയുക.അധ്യാപനം എന്നത് ശുശ്രൂഷ അല്ല എന്ന് പറയുക.

21. കത്തോലിക്ക സ്ഥാപനങ്ങൾക്ക് സെക്കുലർ പേരുകൾ നല്കുക,കാരണം ഏക്യുമെനിസമെന്ന് വാദിക്കുക.മാർപ്പാപ്പയുടെ കീഴിലുളള സർവ്വകലാശാലകൾ മാറ്റുക.

22. മാർപ്പാപ്പ സ്ഥാനത്തിന് പ്രായപരിധി വയ്ക്കുക.

23. ജനാധിപത്യം പറഞ്ഞ് മാർപ്പാപ്പയുടെ അധികാരത്തെ ബിഷപ്പുമാരുടെ കൂട്ടായ്മയ്ക്ക് ഒപ്പമാക്കുക.വൈദികരെ ഇടവകജനത്തിന്റെ സംഘങ്ങൾക്ക് നിയന്ത്രിക്കാൻ രൂപത്തിലാക്കുക. എക്യുമെനിക്കൽ കൗൺസിലിൽ മാർപ്പാപ്പയെ കാഴ്ചക്കാരനാക്കുക.

24. വൈദികരുടെ വീഴ്ചകളെ പ്രസിദ്ധമാക്കുക.ദൈവവിളികൾ അങ്ങനെ കുറയും. വൈദികർ,സന്യസ്തർ തിരുവസ്ത്രം ഉപേക്ഷിക്കുന്നത് വീരപരിവേഷം നല്കുക.

25. സാമ്പത്തിക ബുദ്ധിമുട്ടും വൈദികരുടെ അഭാവവും കാരണം പറഞ്ഞ് പളളികൾ പൂട്ടുക.

26. മാതാവിന്റെ പ്രത്യേക്ഷീകരണങ്ങളെ അംഗീകാരം കൊടുക്കാതെ നിരുത്സാഹപ്പെടുത്തുക.അത്തരം സന്ദേശങ്ങൾ സ്വകാര്യ വെളിപ്പാടായി തളളിക്കളയുക.ജനങ്ങൾ അവയിൽ വിശ്വസിക്കുന്നത് തടയുക.

27. ഒരു വ്യാജ മാർപ്പാപ്പയെ(Antipope) തിരഞ്ഞെടുക്കാവുന്ന രീതിയിൽ ബിഷപ്പുമാർക്കും വോട്ടവകാശം നൽകുക. പ്രൊട്ടസ്റ്റന്റുകാരെയും ജൂതരെയും പ്രസ്തുത മാർപ്പാപ്പ സഭയിലേക്ക് ക്ഷണിക്കുക.

28. കുട്ടികളെ ചെറു ക്ലാസ്സുകളിൽ കുമ്പസാരമില്ലാതെ കുർബ്ബാന സ്വീകരണത്തിന് പ്രേരിപ്പിക്കുക.ക്രമേണ കുമ്പസാരിക്കാൻ താത്പര്യമില്ലാത്ത ഒരു തലമുറ ഉണ്ടാവും.

29. വി.കുർബ്ബാന വിതരണം ചെയ്യാൻ അത്മായർക്ക് അനുമതി നല്‍കുക.സാധിക്കുമെങ്കിൽ നാവിൽ നല്കാതെ കൈകളിൽ നല്കുക.വൈദികർ അൾത്താരയ്ക്കു പുറം തിരിഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയിൽ കുർബ്ബാന ക്രമീകരിക്കുക.

30. ആന്റിപോപ്പ് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ബിഷപ്പുമാരുടെ സംഘം പിരിച്ചുവിടുക.എതിർക്കുന്നവരെ അനുസരണമില്ലായ്മ എന്ന കാരണം പറഞ്ഞ് നിശബ്ദരാക്കുകയോ പുറത്താക്കുകയോ ചെയ്യുക.

31. തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുളള അധികാരം ആന്റിപോപ്പിന് നല്കുക.മൃഗത്തിന്റെ അടയാളം അഥവാ അന്തിക്രിസ്തുവിന്റെ അടയാളം(sign of beast)സ്വീകരിക്കുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുക.
വിശുദ്ധ കുരിശ് ആശിർവദിക്കപ്പെടുന്നത് ഇല്ലാതെയാക്കുക.

32. നിലവിലുണ്ടായിരുന്ന സഭാപഠനങ്ങളിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കുക.യേശുക്രിസ്തുവിനെ പരാജയപ്പെട്ട വിപ്ലവ നേതാവായി ചിത്രീകരിക്കുക.യഥാര്‍ത്ഥ ദൈവമായി എതിര്‍ ക്രിസ്തുവിനെ അവതരിപ്പിക്കുക.

33. ഏകലോകമതം സ്ഥാപിക്കുക. മനുഷ്യരാശി കൊതിക്കുന്ന “സമാധാനത്തിന്റെ സുവർണ്ണകാലം" കൊണ്ടുവരും എന്നു വിശ്വാസികളോടു പറയുക.ലോകം മുഴുവൻ ഈ മതം വിപുലീകരിക്കുന്നതിനായി നിഷ്കരുണം യുദ്ധം ചെയ്യുന്നതിന് എല്ലാവരോടും കൽപ്പിക്കുക.

ഒരു കാര്യം വ്യക്തമാണ്.സ്വന്തം ആത്മാവിന്റെ നിത്യ രക്ഷ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ അതിനുവേണ്ടി നന്നായി പരിശ്രമിക്കേണ്ടതുണ്ട്.കത്തോലിക്ക വിശ്വാസിയെ വഴിതെറ്റിക്കുവാൻ സാത്താനിക ശക്തികൾ ഏതു വഴിയും ഉപയോഗിക്കും.വേണമെങ്കിൽ സഭയ്ക്കുളളിൽ നിന്ന് തന്നെ.ആഴമായ വിശ്വാസ ബോധ്യമില്ലാത്തവർ സത്യം തിരിച്ചറിയാതെ ഇത്തരം പദ്ധതികളോട് സഹകരിക്കുകയും തൽഫലമായി പിശാചിന്റെ കെണിയിൽ വീഴുകയും ചെയ്യും.

🔹️ഫ്രീമേസണറിയെ എങ്ങനെ പ്രതിരോധിക്കാം🔹️

യേശു ഏക രക്ഷകൻ എന്ന സത്യം തിരിച്ചറിയുക, ധൈര്യപൂർവ്വം പറയുക.യേശുക്രിസ്തു വഴിയുളള രക്ഷയെ തളളിപ്പറയുകയാണ് ഫ്രീമേസണറിയുടെ ഒരു അജണ്ട.എല്ലാ മതങ്ങളിലും രക്ഷയുണ്ട് തുടങ്ങിയവ സഭയിൽ വന്നത് ഇവരുടെ പ്രബോധനത്തിന്റെ സ്വാധീനമാണ്. പാപമോചനം ലഭിച്ചാൽ മാത്രമേ മനുഷ്യന്റെ ആത്മാവിന് സ്വർഗ്ഗം പ്രാപിക്കുവാൻ സാധിക്കൂ .പാപമോചനം നൽകാൻ ഏറ്റവും യോഗ്യതയുളളത് യേശുവിന്റെ കുരിശിലെ ബലി മാത്രമാണ്.ഈ സത്യം തിരിച്ചറിഞ്ഞ് യേശുവിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും യേശു ഏകരക്ഷകൻ എന്നു പറയുകയും ചെയ്യുക.

പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ ഭക്തിയാണ് ഫ്രീമേസണറിക്കെതിരെയുളള അതിശക്തമായ ആത്മീയ ആയുധം.ഫ്രീമേസണറിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ നമുക്ക് പറഞ്ഞു തരുന്നത് വിശുദ്ധ മാക്സ്മില്ല്യൻ കോൾബെ ആണ്.മിലിറ്റിയ ഇമ്മാക്കുലേറ്റ(Knights of Immaculata) എന്ന പ്രസ്ഥാനം അദ്ദേഹം തുടങ്ങിയത് തന്നെ ഫ്രീമേസണുകളുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കുവാനാണ്.

ഫ്രീമേസണറിക്കെതിരായ പോരാട്ടത്തിൽ വിശുദ്ധ മിഖായേലിന്റെ മധ്യസ്ഥ പ്രാര്‍ത്ഥന ദിവസേന ചൊല്ലുക വളരെ പ്രധാനപ്പെട്ടതാണ്.അതു പോലെതന്നെ, പരിശുദ്ധ കൂദാശകളോടുളള ആത്മാർത്ഥമായ ബഹുമാനവും ഭക്തിയും വീണ്ടെടുക്കണം.കത്തോലിക്ക സഭ അനുഷ്ഠിച്ചു പോന്ന പാരമ്പര്യങ്ങളെ മനസ്സിലാക്കുകയും അവ പിന്തുടരുകയും ചെയ്യുക. ഫ്രീമേസണറി കത്തോലിക്ക സഭയെ തകർക്കാനുപയോഗിക്കുന്ന 33 രീതികൾ മനസ്സിലാക്കി അവയ്ക്ക് എതിരായ നടപടികൾ സ്വജീവിതത്തിൽ എങ്കിലും നടപ്പാക്കുക.മറ്റുളളവരെ ഇക്കാര്യങ്ങളെപ്പറ്റി ബോധവത്കരിക്കുക.

താഴെപ്പറയുന്നവ പരിശോധിച്ചാൽ സഭയിൽ നടന്ന ഫ്രീമേസൺ നുഴഞ്ഞുകയറ്റെപ്പറ്റി ബോധ്യപ്പെടാവുന്നതാണ്.

1.) മുൻ ഏജന്റായ ബെല്ലാ ഡോഡിന്റെ വെളിപ്പെടുത്തൽ- സെമിനാരികൾ വഴി കത്തോലിക്ക സഭയിലേക്കുളള നുഴഞ്ഞുകയറ്റം(Bella Dodd's testimony on infiltration)

2.)1972ൽ പോൾ ആറാമൻ പാപ്പ നടത്തിയ സാത്താന്റെ പുക സഭയ്ക്കുളളിൽ എന്ന പ്രസ്താവനയും അതിനായി ആർച്ച്ബിഷപ്പ് ഗാഗ്നൺ അന്വേഷണ കമ്മീഷനെ നിയോഗിച്ചതും.(Satan's Smoke- Pope Paul vi)

3.)1982ലെ ഇറ്റാലിയൻ പോലീസ് റെയ്ഡ്.ഇറ്റലിയിലെ കുപ്രസിദ്ധമായ P2 ലോഡ്ജ് എന്ന ഫ്രീമേസൺ സംഘടനയെ പോലീസ് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ.
ഉന്നതസ്ഥാനീയരായ സഭാംഗങ്ങളുടെ പേരുകൾ ഉണ്ടെന്നു പറയപ്പെടുന്നു.(P2 Lodge raid 1982)

4.)സ്വർഗ്ഗത്തിന്റെ വെളിപ്പെടുത്തലുകൾ.
പ്രശസ്തമായ ഫാത്തിമ ദർശനം മുതൽ കത്തോലിക്ക സഭ ഈ അടുത്ത കാലത്ത് ദൈവദാസ പദവിയിലേക്ക് ഉയർത്തിയ ഫാദർ സ്റ്റെഫാനോ ഗോബി വരെ .ഇദ്ദേഹമാണ് മരിയൻ മൂവ്മെന്റ് ഓഫ് പ്രിസ്റ്റ്സ് (Marian Movement of Priests) സ്ഥാപിച്ചത്.1989 ജൂൺ 13 ന് അദ്ദേഹത്തിന് പരിശുദ്ധ കന്യാമറിയത്തിൽ നിന്ന് ലഭിച്ച സന്ദേശം ഇങ്ങനെയാണ്.(Mesage406)

" ഫാത്തിമയിൽ വച്ച് ഞാൻ നിങ്ങളോട് മുൻകൂട്ടി അറിയിച്ചതുപോലെ സഭയുടെ ഉളളിലേക്കുളള ഫ്രീമേസണൺ നുഴഞ്ഞുകയറ്റം നടക്കുമെന്നും, സഭയുടെ ഉച്ചകോടിയിൽ പോലും സാത്താൻ പ്രവേശിക്കുമെന്ന് ഞാൻ നിങ്ങളോട് അറിയിച്ചത്".
🌹🌹🌹🌹🌹🌹

*ജനാഭിമുഖ കുർബ്ബാന വരുന്നതിനു മുമ്പ് പരമ്പരാഗതമായ ലത്തീൻ കുർബ്ബാന(Traditional Latin Mass) അർപ്പണ രീതിയാണ് നിലനിന്നിരുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ TLM സജീവമായി തന്നെ ഇപ്പോഴും ഉണ്ട്.

#ഫ്രീമേസണറി #ഇലുമിനാറ്റി #ക്രൈസ്തവ #കത്തോലിക്ക

Address

Kochi
686001

Website

Alerts

Be the first to know and let us send you an email when Catholic Messages Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share