മാർത്തോമ്മൻ പള്ളി മുളന്തുരുത്തി OCYM

  • Home
  • India
  • Kochi
  • മാർത്തോമ്മൻ പള്ളി മുളന്തുരുത്തി OCYM

മാർത്തോമ്മൻ പള്ളി മുളന്തുരുത്തി OCYM -മലങ്കര ഓർ്തഡോക്സ് സുറിയാനി സഭ-മാർത്തോമൻ പള്ളി മുളന്തുരുത്തി-പരി.പരുമല തിരുമേനിയുടെ ഇടവക-

05/07/2025

മാർത്തോമൻ പള്ളി മുളന്തുരുത്തി

വി. തോമശ്ലീഹായുടെ ദുഃഖറോനോ മുളന്തുരുത്തി മാർത്തോമൻ ഇടവകയിൽ 2025 ജൂലൈ 2, 3(ബുധൻ, വ്യാഴം ) തീയതികളിൽ അഭി. യാക്കൂബ് മാർ ഐറേനിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ആദരപൂർവ്വം നടത്തപ്പെട്ടു.

പരിശുദ്ധൻ്റെ മദ്ധ്യസ്ഥത നവശതാബ്ദി നിറവിൽ ആയിരിക്കുന്ന മുളന്തുരുത്തി മാർത്തോമൻ ദൈവാലത്തിനും, ഇടവകയിലെ കുടുംബങ്ങൾക്കും, ദേശത്തിനും അനുഗ്രഹത്തിന് മുഖാന്തിരമായിത്തീരട്ടെ...🙏🙏🙏

04/07/2025

900 വർഷങ്ങളുടെ മഹിത പ്രഭയിൽ ശോഭിതമായ മലങ്കര സഭയുടെ മുളന്തുരുത്തി മാർത്തോമൻ പള്ളി. നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ഈ ദൈവാലയത്തിൻ്റെ വിശുദ്ധിക്ക് മുമ്പിൽ മാർത്തോമൻ ഇടവക മക്കൾ നവശതാബ്ദി ഗാനം ആദരവോടെ സമർപ്പിക്കുന്നു.

Lyrics - Fr Thomas K Elias

Music & Orchestration - Johnson Varghese

Singers - Peter Varghese & Renjini Arun

Chorus - Rani & Ezabel

Studio - Psalms Media

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി :കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമ...
31/10/2024

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി :

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ അവാർഡ് നവംബർ 2 ശനിയാഴ്ച രാവിലെ പരുമല പള്ളിയിൽ വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വെച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യഷൻ പരിശുദ്ധ കിറിൽ പാത്രയർക്കീസിന്റെ പ്രതിനിധിയും എക്സ്റ്റേണൽ എക്യുമിനിക്കൽ റിലേഷൻഷിപ്പ് ചെയർമാനും ആയ ബിഷപ്പ് അന്തോണി സമ്മാനിക്കും. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. 2021 ഒക്ടോബർ 15 ന് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മതാന്തര സൗഹൃദം വളർത്തുവാനും സഭകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും നടത്തിയ നേതൃത്വം പരിഗണിച്ചാണ് ബഹുമതി നൽകുന്നത്. റഷ്യൻ പാത്രയർക്കീസ് പരിശുദ്ധ അലക്സി ദ്വിതീയൻ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ, അർമേനിയൻ കാതോലിക്കോസ് ഗരേ ഹിൻ ദ്വിതീയൻ കോപ്റ്റിക് പാത്രയർക്കീസ് തേവോദോറോസ് ദ്വിതീയൻ തുടങ്ങിയവർക്കാണ് മുൻപ് അവാർഡ് ലഭിച്ചിട്ടുള്ളത്.

Harvest festival 2024. സെപ്റ്റംബർ മാസം 29 തിയതി മുളന്തുരുത്തി മാർത്തോമൻ  പള്ളിയിൽ വച്ച് നടക്കുന്ന ആദ്യഫല പെരുന്നാളിന്റെ ...
04/08/2024

Harvest festival 2024.

സെപ്റ്റംബർ മാസം 29 തിയതി മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വച്ച് നടക്കുന്ന ആദ്യഫല പെരുന്നാളിന്റെ ( Harvest Festival ) സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം അങ്കമാലി ഭദ്രസനത്തിലെ ചാത്തമറ്റം പള്ളി വികാരി എൽദോ കുര്യക്കോസ് അച്ചനും മാർത്തോമൻ പള്ളി വികാരി ജെയിംസ് വർഗീസ് അച്ചനും ചേർന്ന് 04.08.2024ന് വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക അംഗം കൂമുള്ളിൽ K P വർഗീസ് (രാജു )നു നൽകി നിർവഹിക്കുന്നു.ഇടവക ട്രസ്റ്റീ ജേക്കബ് താഴൂരത്തു സമീപം..

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.  ( കൊച്ചി ഭദ്രാസനം ) മുളന്തുരുത്തി മാർത്തോമൻ പള്ളി 2024 - 25 വർഷത്തെ ഭരണസമിതിയെ 2024 ജൂൺ...
24/06/2024

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
( കൊച്ചി ഭദ്രാസനം ) മുളന്തുരുത്തി മാർത്തോമൻ പള്ളി 2024 - 25 വർഷത്തെ ഭരണസമിതിയെ 2024 ജൂൺ മാസം രണ്ടാം തിയതി സമ്മേളിച്ച ഇടവകയോഗം തെരഞ്ഞെടുത്തു.

ട്രസ്റ്റിമാർ.

1. ശ്രീ ജേക്കബ് വർഗ്ഗിസ് താഴൂരത്ത്.
2 . ശ്രീ സക്കറിയ മത്തായി പുല്യാട്ട്.

സെക്രട്ടറി.

1.ശ്രീ വിപിൻ ജോർജ് മേമുറിയിൽ

മാനേജിങ് കമ്മിറ്റി അംഗങ്ങൾ

1.ശ്രീ എബിൻ മത്തായി
2.ശ്രീ സാബു വർഗ്ഗിസ്
3.ശ്രീ ഗ്ലെൻ എസ് ജോയ്
4.ശ്രീ ബാബു പി ടി
5.ശ്രീ ജോർജ്ജ് ജോസഫ്
6.ശ്രീ തോമസ് എം പി
7.ശ്രീ സുരേഷ് ജോർജ്ജ്
8.ശ്രീ ഫെബിൻ ജോർജ്ജ്
9.ശ്രീ തങ്കച്ചൻ പി വി
10.ശ്രീ ജോമി തോമസ്
11.ശ്രീ ജിജി കെ ജോൺ
12.ശ്രീ വർഗീസ് കെ ഐ
13.ശ്രീ കെ സി വർഗ്ഗിസ്
14.ശ്രീ വർഗ്ഗിസ് കെ പി
15.ശ്രീ എൽബി എബ്രഹാം
16.ശ്രീ രാജ്ജു പി വി
17.ശ്രീ ബേബി ടി പി
18.ശ്രീ സാബു ജോയ്
19.ശ്രീ അഡ്വ ജോ pollayi
20.ശ്രീ വർക്കി പി പി
21.ശ്രീ കെ വി ചാക്കോ
22.ശ്രീ പൗലോസ് ടി എസ്
23.ശ്രീ അരുൺ പി ജോൺ
24.ശ്രീ സജി വർഗ്ഗിസ്
ex-officio
1.ശ്രീ സോമൻ കെ പോൾ
2.ശ്രീ എൻ ജെ ജോർജ്ജ്

ഇന്റേണൽ ഓഡിറ്റേഴ്സ്

1. കെ ജി സക്കറിയ
2. ഷാജൻ ജേക്കബ്

പ്രസ്തുത തെരഞ്ഞെടുപ്പ് കൊച്ചി ഭദ്രാസനാധിപൻ അഭി ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ അംഗീകരിച്ച് കൽപ്പന ഇറക്കിയതിനെ തുടർന്ന് 16/06/24 ൽ മാർത്തോമൻ പള്ളിയിലെ രണ്ടാമത്തെ വിശുദ്ധ കുർബ്ബാനക്ക് ശേഷം പുതിയ ഭരണ സമിതി ഔദ്യോഗികമായി ചാർജ്ജ് ഏറ്റെടുത്തു.

Address

Marthoman Church Mulanthuruthy
Kochi
682314

Website

Alerts

Be the first to know and let us send you an email when മാർത്തോമ്മൻ പള്ളി മുളന്തുരുത്തി OCYM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മാർത്തോമ്മൻ പള്ളി മുളന്തുരുത്തി OCYM:

Share