Messengers of Mother Mary

Messengers of Mother Mary It is a community of Catholics who has a special devotion to Mother Mary.

പരിശുദ്ധ അമ്മ നിൻ്റെ ജീവിതം മാറ്റിമറിക്കും
21/01/2026

പരിശുദ്ധ അമ്മ നിൻ്റെ ജീവിതം മാറ്റിമറിക്കും

19/01/2026
ഡിസംബർ എട്ടിന് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദ...
08/12/2025

ഡിസംബർ എട്ടിന് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം പരിശുദ്ധ മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നതാണ് അമലോത്ഭവ സത്യം.

ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽ പരിശുദ്ധ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ ‘പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം’ എന്ന പേരിൽ ഈ തിരുനാൾ അറിയപ്പെടാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിച്ചു തുടങ്ങി. 1854 ഡിസംബര്‍ മാസം എട്ടാം തീയതി ഒൻപതാം പിയൂസ് പാപ്പായാണ് പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അത് ഇപ്രകാരമാണ്: “അനന്യമായ ദൈവകൃപയാലും സർവ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്തിലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുൻനിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നും പരിരക്ഷിക്കപ്പെട്ടു.”

ഈ അമലോത്ഭവ പ്രഖ്യാപനത്തിന്റെ ഒരു ചരിത്രസ്മാരകമായി റോമിലെ സ്പാനിഷ് ചത്വരത്തിൽ അമലോത്ഭവ മാതാവിന്റെ ഒരു വെങ്കല പ്രതിമ സ്ഥിതിചെയ്യുന്നുണ്ട്. എകദേശം നൂറ് അടി ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തിലാണ് 16 അടി ഉയരമുള്ള പരിശുദ്ധ അമലോത്ഭവ മാതാവിന്റെ രൂപം നിത്യനഗരത്തെ അനുഗ്രഹിച്ചുകൊണ്ടു നിൽക്കുന്നത്.

ഇറ്റാലിയന്‍ ശില്പി ജുസേപ്പെ ഓബീചിയാണ് ഈ തിരുസ്വരൂപത്തിന്റെ ശില്പി. സര്‍പ്പത്തിന്റെ തല തകർത്തുകൊണ്ട് ശിരസ്സിൽ 12 നക്ഷത്രങ്ങൾ കൊണ്ടു കിരീടമണിഞ്ഞു നിൽക്കുന്ന പരിശുദ്ധ മറിയം ഇംഗ്ലീഷ് കവിയായ വില്യം വേഡ്സ് വർത്ത് പറയുന്നതുപോലെ പാപപങ്കിലമായ മാനവരാശിയുടെ ഏക അഭിമാനമാണ്. ‘റോമാ നഗരക്കാരുടെ തിരുനാൾ’ എന്നറിയപ്പെടുന്ന ഈ തിരുനാളിൽ എല്ലാ മാർപാപ്പമാരും റോമിലെ പൗര പ്രമുഖകർക്കൊപ്പം മുടങ്ങാതെ സംബന്ധിക്കാറുണ്ട്.

റോമിലെ അഗ്നിശമന സേനയുടെ തിരുനാളാണിത്. കാരണം അമലോത്ഭവ സംഭവം ഓർമ്മിക്കുവാൻ പരിശുദ്ധ മാതാവിന്റെ രൂപം ഉയരത്തിൽ പ്രതിഷ്ഠിച്ചത് അവരാണ്. അതിന്റെ ഓർമ്മക്കായി ഒരു ക്രെയിനിന്റെ സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ട അഗ്നിശമനസേനാനികളിൽ ആരെങ്കിലും പരിശുദ്ധ അമലോത്ഭവ മാതാവിന്റെ വലതുകൈയിൽ വെള്ള പുഷ്പചക്രം അണിയിക്കുന്ന പാരമ്പര്യം ഇന്നും തുടരുന്നു.

മനുഷ്യവതാരം ചെയ്ത യേശുവിനോടും അവിടുത്തെ രക്ഷാകരകർമ്മങ്ങളോടുമുള്ള പരിശുദ്ധ മറിയത്തിന്റെ സവിശേഷമായ ബന്ധമാണ് മരിയഭക്തിയുടെ അടിസ്ഥാന ഘടകം. ലുഡ് വിഗ് ഫോയർബാക് എന്ന നിരീശ്വര തത്ത്വജ്ഞാനി ‘എസൻസ് ഓഫ് ക്രിസ്ത്യാനിറ്റി’ (Essence of Christianity) എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവപിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” അതിനാൽ ദൈവമാതൃഭക്തി നമുക്കു നഷ്ടപ്പെടാതെ സൂക്ഷിക്കാം.

AVE MARIA

10/11/2025

This moment happens during Jesus's crucifixion on Golgotha (Calvary). While dying on the cross, Jesus sees His mother Mary and John (referred to as "the disciple whom He loved") standing nearby. Despite His own suffering, Jesus shows concern for His mother's future care.

Every day unbelievers and un-repentant sinners cry, "Let us crown ourselves with roses." But our cry should be, "Let us ...
28/10/2025

Every day unbelievers and un-repentant sinners cry, "Let us crown ourselves with roses." But our cry should be, "Let us crown ourselves with the roses of the holy Rosary." How different are theirs from ours! Their roses are pleasures of the flesh, worldly honors and passing riches which wilt and decay in no time, but ours, which are the Our Father and Hail Mary which we have said devoutly over and over again, and to which we have added good penitential acts, will never wilt or die, and they will be just as exquisite thousands of years from now as they are today.

- St. Louis Marie de Montfort

"Your closest enemies will attack you all the more cruelly because they are within you. I mean the powers of your soul a...
28/10/2025

"Your closest enemies will attack you all the more cruelly because they are within you. I mean the powers of your soul and your bodily senses, the distractions of the mind, distress and uncertainty of the will, dryness of the heart, exhaustion and illness of the body - all that will combine with the evil spirits who say to you, 'Give up your rosary, that is what is giving you such a headache; give up your rosary, there is no obligation under pain of sin; at least say only a part of it; the difficulties you are having are a sign that God does not want you to say it; you can say it tomorrow when you are more in the mood.' And so on."

- St. Louis Marie de Montfort

Address

Major Archbishop's House, Ernakulam
Kochi
682031

Telephone

+919847043173

Website

Alerts

Be the first to know and let us send you an email when Messengers of Mother Mary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Messengers of Mother Mary:

Share