Baselion Media

Baselion Media VOICE OF JACOBITE SYRIAN CHRISTIANS

ന്യൂസീലൻഡ് ,ഹാമിൽട്ടൺ, സെന്റ്.മേരീസ്‌ യാക്കോബായ സുറിയാനി പള്ളി വികാരി,  Rev.Fr. ജോസഫ്‌ എൽദോ പള്ളത്ത്‌ അച്ചന്റെ സഹോദരി ലീ...
27/08/2026

ന്യൂസീലൻഡ് ,ഹാമിൽട്ടൺ, സെന്റ്.മേരീസ്‌ യാക്കോബായ സുറിയാനി പള്ളി വികാരി, Rev.Fr. ജോസഫ്‌ എൽദോ പള്ളത്ത്‌ അച്ചന്റെ സഹോദരി
ലീല സൂസൻ എൽദോസ് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരം 29/08/2026 ശനിയാഴ്ച 2 മണിക്ക് ഭവനത്തിൽ ശുശ്രുഷകൾ ആരംഭിച്ചു തുടർന്ന് പരീക്കണ്ണി സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപ്പെടുന്നതാണ്.

MJSSA തൃശ്ശൂർ എരിക്കുംചിറ ഡിസ്ട്രിക്ട് കലോത്സവത്തിൽ തുടർച്ചയായി എഴാം തവണയും കലാതിലകപട്ടം അണിഞ്ഞ  ജെസ്‌ന മേരി ബിനു. #അഭിന...
27/08/2026

MJSSA തൃശ്ശൂർ എരിക്കുംചിറ ഡിസ്ട്രിക്ട് കലോത്സവത്തിൽ തുടർച്ചയായി എഴാം തവണയും കലാതിലകപട്ടം അണിഞ്ഞ ജെസ്‌ന മേരി ബിനു.
#അഭിനന്ദനങ്ങൾ.

"നട്ടുച്ചക്ക്‌ വെള്ളം കോരുന്നവൾ" ശമര്യസ്ത്രീ (യോഹന്നാൻ 4:5-29)സൂര്യൻ തലമുകളിൽ തീക്കനലായി നിന്ന സമയം.ആറാം മണി (നട്ടുച്ച സ...
27/08/2026

"നട്ടുച്ചക്ക്‌ വെള്ളം കോരുന്നവൾ"

ശമര്യസ്ത്രീ (യോഹന്നാൻ 4:5-29)

സൂര്യൻ തലമുകളിൽ തീക്കനലായി നിന്ന സമയം.
ആറാം മണി (നട്ടുച്ച സമയം)
മറ്റുള്ളവർ വെള്ളം കോരാൻ എത്തുന്ന പ്രഭാതത്തിന്റെ തണുപ്പോ സന്ധ്യയുടെ ഇളം കാറ്റോ ഇല്ലാത്ത സമയം. മനുഷ്യരുടെ കണ്ണുകളിൽ നിന്ന് ഒളിച്ചുനിൽക്കാൻ കഴിയുന്ന സമയം.

അവൾ ആ നേരം നോക്കിയാണു കിണറ്റിൻകരയിലേക്ക് വന്നത്.

വെള്ളം കോരാനായിരുന്നു അവളുടെ വരവ്; പക്ഷേ വെള്ളത്തേക്കാൾ ദാഹിച്ചിരുന്നത് അവളുടെ ആത്മാവായിരുന്നു.
കൈയിൽ കുടവും ഹൃദയത്തിൽ പറയാനാകാത്ത ഭാരവുമായി അവൾ യാക്കോബിന്റെ കിണറ്റിൻകരയിൽ എത്തി.

മറ്റുള്ള സ്ത്രീകളോടൊപ്പം വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നതുപോലെ; ഒരുപക്ഷേ, മറ്റുള്ളവരുടെ നോട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു അവളുടെ നട്ടുച്ചയാത്ര.
അവളുടെ ജീവിതത്തെക്കുറിച്ച് ഗ്രാമത്തിന് ക്ഥകൾ പറയാനുണ്ടായിരുന്നു.
അവളുടെ ഭൂതകാലം അവളുടെ പിന്നാലെ നിഴലുപോലെ കരിപുരണ്ട്‌ നടന്നിരുന്നു.
മനുഷ്യർ അവളെ ഒരു നേരമ്പോക്ക്‌ കഥയായി കണ്ടപ്പോൾ, ക്രിസ്തു അവളെ ഒരു മനുഷ്യ സ്ത്രീയായി കണ്ടു.

അവൾ വെള്ളം കോരാൻ കിണറ്റിലേക്കിറങ്ങിയപ്പോൾ, അവിടെ അവളെ കാത്തിരുന്നത് വെള്ളത്തിനായുള്ള ഒരു സാധാരണ യാത്രയുടെ അവസാനമല്ലായിരുന്നു—ജീവജലത്തിന്റെ ഉറവിടമായ യേശുവായിരുന്നു.

“എനിക്കു കുടിപ്പാൻ തരിക” എന്ന യേശുവിന്റെ വാക്കുകൾ അവളുടെ കൈയിലെ കുടത്തോടല്ല, ഹൃദയത്തിലെ ശൂന്യതയോടായിരുന്നു സംസാരിച്ചത്.

അവൾ അന്വേഷിച്ചത് കിണറ്റിലെ വെള്ളമായിരുന്നു;
യേശു അവൾക്കു ലഭിച്ചത്‌ ഒരിക്കലും വറ്റാത്ത ജീവന്റെ ഉറവിടമായിരുന്നു.

“ഈ വെള്ളം കുടിക്കുന്നവന് വീണ്ടും ദാഹിക്കും; ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന് ഒരുനാളും ദാഹിക്കയില്ല” എന്ന യേശുതമ്പുരാന്റെ വാക്കുകളിൽ അവളുടെ ജീവിതത്തിന്റെ യഥാർത്ഥ ദാഹം വെളിപ്പെട്ടു.

അവളുടെ കഴിഞ്ഞകാലത്തെ യേശുവിനു അറിയാമായിരുന്നു.
എന്നിട്ടും അവളെ കുറ്റപ്പെടുത്താൻ അവൻ കല്ലെടുത്തില്ല;
മറിച്ച്‌, അവളുടെ മുറിവുകളിൽ കൈവെച്ച് അവളെ പുതുജീവിതത്തിലേക്ക് വിളിച്ചു.

നട്ടുച്ചയിൽ ആരും കാണാതെ ഒറ്റയ്ക്ക് വന്ന അവൾ,
പിന്നീട് പട്ടണത്തിലേക്ക് ജനക്കൂട്ടത്തിലേക്ക്‌ ഓടിച്ചെന്നു.

വെള്ളം കോരാൻ കൊണ്ടുവന്ന കുടം അവിടെ തന്നെ ഉപേക്ഷിച്ചു.

കാരണം, ജീവജലം കണ്ടെത്തിയവൾക്ക് ഇനി പഴയ കുടത്തിന്റെ ആവശ്യമില്ലായിരുന്നു.

ഒരിക്കൽ മനുഷ്യരുടെ കണ്ണുകളിൽ നിന്ന് മറഞ്ഞുനിന്നവൾ,
ഇപ്പോൾ മനുഷ്യരുടെ മുന്നിൽ നിന്നുകൊണ്ട് സാക്ഷ്യം പറഞ്ഞു:

“ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുവിൻ.”

നട്ടുച്ചയുടെ ഏകാന്തതയിൽ ആരംഭിച്ച ആ കൂടിക്കാഴ്ച, അവളുടെ മാത്രമക്ക ഒരു പട്ടണത്തിന്റെ മുഴുവൻ ആത്മീയ ഉണർവായി മാറി.

ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ നട്ടുച്ചകൾ തന്നെയാണ് ദൈവികമായ കൂടിക്കാഴ്ചകളുടെ സമയമാകുന്നത്.
മനുഷ്യർ നമ്മിൽ നിന്ന് അകന്നുപോകുന്നിടത്ത് ക്രിസ്തു നമ്മെ തേടിയെത്തുന്നു.
ലോകം നമ്മുടെ ഇരുണ്ട ഇടം കാണുമ്പോൾ, ക്രിസ്തു നമ്മുടെ ഭാവിയെ കാണുന്നു.
നമ്മുടെ കൈയിലെ ശൂന്യമായ കുടം കാണുമ്പോൾ, അവൻ നമ്മുടെ ഹൃദയത്തിലെ ദാഹം കാണുന്നു.

അതുകൊണ്ട്, നട്ടുച്ചയിലെ ഓരോ കിണറ്റിൻകരയിൽ നിന്നും ഇന്നും ആ ശബ്ദം കേൾക്കാം:

“നിനക്കു ദാഹമുണ്ടോ?
ഞാൻ തരുന്ന വെള്ളം കുടിക്ക.”

അത് കിണറ്റിലെ വെള്ളത്തിന്റെ ക്ഷണികമായ ക്ഷണമല്ല;
ജീവന്റെ ഉറവിടമായ ക്രിസ്തുവിന്റെ നിത്യ സ്നേഹത്തിലേക്കുള്ള ക്ഷണമാണ്.
ദൈവം അനുഗൃഹിക്കട്ടെ....
(ഷിബു ശെമ്മാശൻ)

കന്നി 20  പെരുന്നാൾ വിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 341-ാം മത് ഓർമ്മപ്പെരുന്നാൾ 2026 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 ...
27/08/2026

കന്നി 20 പെരുന്നാൾ

വിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 341-ാം മത് ഓർമ്മപ്പെരുന്നാൾ

2026 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ

🙏

26/08/2026

അഭി. മോർ അലക്സന്ദ്രയോസ് തോമസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

നിത്യ ഭവനത്തിൽ പ്രവേശിക്കുവാൻ

Restreaming©Areeparambu St Marys Jacobite Syrian Church

മെത്രാന്‍ കക്ഷികളുടേത് വ്യാജ ചരിത്ര നിര്‍മ്മാണ പരമ്പര...
26/08/2026

മെത്രാന്‍ കക്ഷികളുടേത് വ്യാജ ചരിത്ര നിര്‍മ്മാണ പരമ്പര...

മെത്രാന്‍കക്ഷി വിഭാഗം അസോസിയേഷനുമായി മണർകാട് പള്ളിയ്ക്കോ, മണർകാട് പള്ളി ഇടവക ജനങ്ങൾക്കോ യാതൊരു ബന്ധവും ഇല്ലാത്തതാകുന്നു ...
26/08/2026

മെത്രാന്‍കക്ഷി വിഭാഗം അസോസിയേഷനുമായി മണർകാട് പള്ളിയ്ക്കോ, മണർകാട് പള്ളി ഇടവക ജനങ്ങൾക്കോ യാതൊരു ബന്ധവും ഇല്ലാത്തതാകുന്നു

പള്ളി ഭരണസമിതിയുടെ OFFICIAL അറിയിപ്പ്

വിഘടിത ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിന്റെ അസോസിയേഷൻ യോഗവുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി സഭയിലെ പള്ളികൾ ജാഗ്...
26/08/2026

വിഘടിത ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിന്റെ അസോസിയേഷൻ യോഗവുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി സഭയിലെ പള്ളികൾ ജാഗ്രത പാലിക്കണം;ശ്രേഷ്ഠ കാതോലിക്ക ബാവ.

പുത്തൻകുരിശ് : 2026 ആഗസ്റ്റ് 27-ന് നടക്കാനിരിക്കുന്ന വിഘടിത ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിന്റെ അസോസിയേഷൻ യോഗവുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി സഭയിലെ പള്ളികൾ ജാഗ്രത പാലിക്കണമെന്ന് സഭാ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ നിർദേശം. വിവിധ പള്ളികളിൽ നിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുത്തതായി കാണിച്ച് അസോസിയേഷൻ അംഗപ്പട്ടികകൾ തയ്യാറാക്കിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ശ്രേഷ്ഠ ബാവ നിർദേശം നൽകിയത്.

പള്ളികളിൽ നിന്നുള്ള അംഗങ്ങളുടെ പേരുകൾ പ്രസ്തുത അസോസിയേഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ ബാവാ നിർദേശിച്ചു. യാക്കോബായ സുറിയാനി സഭയിലെ പള്ളികളുടെയോ അംഗങ്ങളുടെയോ പേരുകൾ അനുമതിയില്ലാതെ പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തുകയാണെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ നോട്ടീസ് നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

നൽകുന്ന നോട്ടീസിന്റെ ഒരു പകർപ്പ് സഭയുടെ പാത്രിയർക്കൽ കേന്ദ്രത്തിലും എത്തിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദികർ, വികാരിമാർ, സഹവികാരിമാർ, സന്ന്യാസിമാർ, ഭദ്രാസന അംഗങ്ങൾ എന്നിവർക്ക് അയച്ച സർക്കുലറിലൂടെയാണ് നിർദേശം നൽകിയിരിക്കുന്നത്.

ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രവണത മെത്രാന്‍കക്ഷികള്‍ അവസാനിപ്പിക്കുക...
26/08/2026

ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രവണത മെത്രാന്‍കക്ഷികള്‍ അവസാനിപ്പിക്കുക...

26/08/2026

നടുവട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ

Address

Kothamangalam
Kochi
686691

Alerts

Be the first to know and let us send you an email when Baselion Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share