CASA Official

CASA Official Official Page of Christian Association and Alliance for Social Action ( CASA) State Committee
(5)

സ്നേഹത്തോടെയും സന്തോഷത്തോടെയും ഈ ഓണവും ഏറ്റവും മനോഹരമാക്കുകലോകമെമ്പാടുമുള്ള മലയാളികളായ എല്ലാ സുമനസ്സുകൾക്കും കാസയുടെ ഓണാ...
26/08/2026

സ്നേഹത്തോടെയും സന്തോഷത്തോടെയും ഈ ഓണവും ഏറ്റവും മനോഹരമാക്കുക

ലോകമെമ്പാടുമുള്ള മലയാളികളായ എല്ലാ സുമനസ്സുകൾക്കും കാസയുടെ ഓണാശംസകൾ.

Team CASA

ഉചിതമായ തീരുമാനം അഭിനന്ദനങ്ങൾ !മതപരമായ രീതികൾ മദ്രസയിൽ മതി , സുപ്രധാന ഉത്തരവുമായി അലഹബാദ് ഹൈക്കോടതി; സ്കൂൾ യൂണിഫോം ലംഘിച...
25/08/2026

ഉചിതമായ തീരുമാനം അഭിനന്ദനങ്ങൾ !

മതപരമായ രീതികൾ മദ്രസയിൽ മതി , സുപ്രധാന ഉത്തരവുമായി അലഹബാദ് ഹൈക്കോടതി; സ്കൂൾ യൂണിഫോം ലംഘിച്ച് ഹിജാബ് അനുവദിക്കാനാകില്ല.

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്കൊച്ചി ചിറക്കൽ സെന്റ് അലോ...
24/08/2026

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്

കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവും ഇല്ലാതെ ഒരാൾ വന്ന് എറിഞ്ഞ് തകർക്കുകയായിരുന്നു , എറിഞ്ഞു തകർത്ത ശേഷം ഇയാൾ ഒന്നുമറിയാത്തപോലെ അടുത്ത ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തിരുന്നു , സംഭവം കണ്ട നാട്ടുകാരിൽ ചിലർ എറിഞ്ഞ് തകർത്തയാൾ ചായക്കടയിലേക്ക് കയറി എന്ന് മനസ്സിലാക്കി അവിടെയെത്തി ആളെ കയ്യോടെ പിടികൂടി.

കൊച്ചി ചിറക്കലിൽ തന്നെയുള്ള GCDA കോളനിയിലെ താമസക്കാരനായ മുഹമ്മദ് സാദിഖ് ആയിരുന്നു ആ കൃത്യം ചെയ്ത വ്യക്തി , തുടർന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു , എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ഒരു ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് , കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് " ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്" എന്നതായിരുന്നു !

വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഒരുവിധ പ്രശ്നവും ഇല്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് ഒരു ഹീന കൃത്യം ചെയ്തു മതസ്പർദ്ധ ഉണ്ടാക്കുവാൻ ശ്രമം നടത്തിയ വ്യക്തിയെ കൈയോടെ പിടികൂടി പോലീസിനെ ഏൽപ്പിച്ചിട്ടും പോലീസ് കേസെടുക്കാനോ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാവാതിരുന്നതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് പള്ളി വികാരിയായ ഫാ. ജിജു നോർബർട്ട് കൊച്ചുകരിയിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം കൂടാൻ തീരുമാനിക്കുകയും അതിനുള്ള അറിയിപ്പ് ഇടവക അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

പ്രതിയായ മുഹമ്മദ് സിദ്ദിഖിനെ പലർക്കും നേരിട്ട് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ സാധിക്കില്ല എന്നതാണോ അയാൾക്കെതിരെ കേസെടുക്കാൻ പോലീസ് മടിച്ചതെന്ന് അറിയില്ല, എന്തായാലും ഇടവക യോഗം നടക്കുകയും തുടർന്നു പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്താൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുമെന്ന് മനസ്സിലാക്കിയതോടെ ഒടുവിൽ മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.

കേരളത്തിൽ ഭരണമാറ്റം ഉണ്ടായതോടെ രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തു നിയമങ്ങളെല്ലാം മാറ്റിയത് പോലെയാണ് കഴിഞ്ഞ ഏതാനും നാളുകളായി പല ഭാഗത്തുനിന്നും ഉണ്ടാകുന്ന പലരുടെയും സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളും പ്രതികരണങ്ങളും ......... അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന മുഹമ്മദ് സാദിഖിനെ പോലെയുള്ള വിഷപ്പാമ്പുകൾ പതിയെ തലപൊക്കിയതിന്റെ പിന്നിലും അതെ മാറ്റം തന്നെയാണ് !

ഉത്തരേന്ത്യൻ വിഷയങ്ങൾ ഇവിടെ കൊണ്ടുവന്ന് ഊതിപ്പെരുപ്പിച്ചു തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഒന്നും ഈ വാർത്ത ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , എന്തിന് ക്രിസ്ത്യാനികളുടെ പത്രം എന്നു പറഞ്ഞ് നടക്കുന്ന ദീപിക പോലും ഇതിനെക്കുറിച്ച് ഒരക്ഷരം ഇതുവരെ അറിഞ്ഞിട്ടും മിണ്ടിയിട്ടില്ല.

പത്തുവർഷം ഭരിച്ചിരുന്ന എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്തത് യുഡിഎഫാണ് അല്ലാതെ ബംഗ്ലാദേശിലെ പോലെ മതമൗലികവാദികളല്ലായെന്നും കേരളമെന്നത് ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലന്നും അത് ഭാരതമെന്ന മഹാരാജ്യത്തിന്റെ കീഴിലുള്ള ഒരു കൊച്ചു സംസ്ഥാനം മാത്രമാണെന്നും 2047 സ്വപ്നം കാണുന്നവർ ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ഒപ്പം മതേതര മൊണ്ണകൾക്ക് ചിന്തിക്കാൻ ഇതൊരു അവസരവും കൂടിയാണ്

Team CASA

പാലാ രൂപത നേതൃത്വം ആരെയാണ് ഭയക്കുന്നത് ???പ്രവിത്താനം പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു കയ്യോടെ പിടിച്ച ...
17/08/2026

പാലാ രൂപത നേതൃത്വം ആരെയാണ് ഭയക്കുന്നത് ???

പ്രവിത്താനം പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു കയ്യോടെ പിടിച്ച സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, തുടർന്നു രാവിലെ പാലാ രൂപത ബിഷപ്പ് സ്ഥലം സന്ദർശിച്ച വാർത്തയും പ്രചരിക്കുന്നു .......... തുടർന്ന് സംഭവിക്കുന്നത് ചില വൈദികരുടെ ഭാഗത്തുനിന്നും മറ്റു ചിലർ സോഷ്യൽ മീഡിയ എഴുത്തുകളിലൂടെയും , ആ സംഭവത്തെ ലഘൂകരിച്ച് തമസ്കരിക്കാൻ ശ്രമിക്കുകയും ആ വിഷയത്തിൽ പ്രതികരിച്ചവരെയും ആ വാർത്ത ഫോർവേഡ് ചെയ്തവരെയും ക്രിസംഘികളും സംഘികളും ആക്കാനുള്ള ശ്രമമാണ് ഇന്നലെ ഉച്ചമുതൽ മുതൽ നടന്നുകൊണ്ടിരിക്കുന്നത് ! ആദ്യം ഒരു ഓൺലൈൻ മീഡിയയിലൂടെ പുറത്തുവന്ന വാർത്ത വിശുദ്ധ കുർബാന കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടി അതിൽ നാല് ഇസ്ലാം മത വിശ്വാസികളും ഒരാൾ ക്രിസ്ത്യാനിയും എന്നതായിരുന്നു..

എന്നാൽ ഇതുമായി ബന്ധപ്പെട്ട പള്ളിയിലെ വികാരിയച്ചൻ വൈദികർ മാത്രമുള്ള ഗ്രൂപ്പിൽ മറ്റു വൈദികരോട് ഈ വിഷയത്തെക്കുറിച്ച് അറിയിക്കാൻ ശ്രമിച്ചത് ഇപ്രകാരമായിരുന്നു ...- " Dear Rev Fathers
It is an exaggerated news. This man received the holy communion with left hand only was doubtful and the Priest suddenly noticed it and made necessary clarifications and took back the Holy communion from his hand. As it happened during the Holy Mass we informed Police authorities and they came and took them away for further clarifications. (
പ്രിയപ്പെട്ട വൈദികരെ,
ഇത് അതിശയോക്തി കലർന്ന വാർത്തയാണ്. ഇടതു കൈ കൊണ്ട് മാത്രമാണ് ഈ മനുഷ്യൻ വിശുദ്ധ കുർബാന സ്വീകരിച്ചതെന്ന് സംശയം തോന്നിയതിനാൽ, പുരോഹിതൻ പെട്ടെന്ന് അത് ശ്രദ്ധിക്കുകയും ആവശ്യമായ വിശദീകരണങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് വിശുദ്ധ കുർബാന തിരികെ വാങ്ങുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കിടെയാണ് ഇത് സംഭവിച്ചത്, അതിനാൽ ഞങ്ങൾ പോലീസ് അധികാരികളെ അറിയിക്കുകയും അവർ എത്തി കൂടുതൽ വ്യക്തതയ്ക്കായി അവരെ കൊണ്ടുപോകുകയും ചെയ്തു. ) .

പല പള്ളികളിലും സംശയാസ്പദമായ രീതിയിൽ വിശുദ്ധ കുർബാന കൈയിൽ എടുത്തുകൊണ്ടുപോകാൻ ശ്രമങ്ങൾ ഉണ്ടാവാറുണ്ട് , പ്രവിത്താനം പള്ളിയിൽ ഇടതി കൈകൊണ്ട് സ്വീകരിച്ചതിൽ സംശയം തോന്നി കുർബാന തിരിച്ചു വാങ്ങിയെങ്കിൽ പിന്നെ എന്തിനാണ് അവരെ പോലീസിൽ ഏൽപ്പിച്ചത് ??? ഇതുപോലുള്ള വിഷയങ്ങൾ മിക്ക പള്ളികളിലും ഉണ്ടാകാറുള്ളതാണ് ഇതുപോലെ ഒരു കാര്യത്തിന് എന്തിനു വേണ്ടിയാണ് രൂപതാ മെത്രാൻ നേരിട്ട് പള്ളി സന്ദർശിക്കേണ്ടി വന്നത് ??? ഇടവകക്കാർ മാത്രം വരുന്നന്ന പള്ളിയാണ് പ്രവിത്താനം , കുർബാന കടത്താൻ ആണെങ്കിൽ ഭരണങ്ങാനം, അരുവിത്തുറ, ചേർപ്പുങ്കൽ, കുറവിലങ്ങാട് പോലെ ഇടവകക്കാർ അല്ലാത്ത ഇഷ്ട്ടം പോലെ ആൾക്കാർ വരുന്ന പള്ളികളിൽ അല്ലെ പോവുകയുള്ളു ??? പരിചയമില്ലാത്ത ഒരാൾ പുതുതായി വന്നാൽ ഒറ്റ നോട്ടത്തിൽ പുറത്ത് നിന്നുള്ള ആളാണെന്ന് അച്ചനും അവിടെ ഉള്ളവർക്കും മനസ്സിലാകുമെന്നിരിക്കെ ആർക്കും പരിചയമില്ലാത്ത അഞ്ചുപേർ ഇന്നോവ കാറും പിടിച്ച് ഉൾ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രവിത്താനം പള്ളിയിൽ വരേണ്ട ആവശ്യമെന്താണ് ??? പള്ളിമുറ്റത്ത് വിശ്വാസികളുമായി അടിപിടി ഉണ്ടായതിനുശേഷമാണ് പോലീസിനെ വിളിച്ചത്, വിശ്വാസികളാണ് അവരെ പിടികൂടിയത് എന്ന് ആ കുർബാനയിൽ സന്നിഹിതരായിരുന്ന ഇടവകക്കാർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ എന്തിനാണ് ഇടവ വൈദികരും രൂപതാ നേതൃത്വം അതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ??? ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും പള്ളിയിലെ വികാരിയച്ചൻ വളരെ നിസ്സാരമായി അതിനെ ലഘൂകരിച്ച് മറ്റുള്ളവരെ വിവരമറിയിക്കാൻ ശ്രമിച്ചതും യഥാർത്ഥ വിഷയങ്ങൾ മറക്കാൻ ശ്രമിക്കുന്നതും എന്തിനു വേണ്ടിയാണ് ??? ഈ സംഭവത്തിൽ അന്യമതസ്ഥർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പുറത്തുവന്നതോടെ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ടിട്ടാണോ അതോ മറ്റേതെങ്കിലും സാമ്പത്തിക ഇടപാടാണോ ഇതിൻറെ പിന്നിൽ ???

ഇവിടെ വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു എന്നതിനപ്പുറം വേറെ എന്തൊക്കെയോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....... കാരണം ഈ സംഭവം നടന്ന പ്രവിത്താനം പള്ളിയിലെ വികാരിയച്ചൻ ഏതാനും മാസങ്ങൾക്ക് മുമ്പ് എറണാകുളം ടൗണിലെ ബസ് സ്റ്റാൻഡിനു അടുത്തുള്ള ലോഡ്ജിൽ വെച്ച് ഉണ്ടായ ഒരു വിഷയത്തിൽ നിന്നും പോലീസിനെയും മാധ്യമങ്ങളെയും സ്വാധീനിച്ച് തടിയൂരിയതാണ്. ഇദ്ദേഹത്തിന് പലരുമായും സാമ്പത്തിക ഇടപെടപാടുകളും തിരുമറികളും ഉണ്ടെന്ന് അന്നേ പുറത്തുവന്നിരുന്നു......... അത്തരം സാമ്പത്തിക ഇടപാടുകളുടെയോ അന്ന് ലോഡ്ജിൽ വെച്ച് ഉണ്ടായ പ്രശ്നങ്ങളിൽ പറഞ്ഞിരുന്ന ഏതെങ്കിലും കാരണങ്ങളുമായി ബന്ധപ്പെട്ടോ ആണോ ഈ യുവാക്കൾ ഈ പള്ളിയിൽ എത്തിയത് എന്ന് അന്വേഷിക്കപ്പെടണം ! അല്ലാതെ പ്രതികരിച്ച വിശ്വാസികളെയും അത് ഏറ്റെടുത്ത കേരളത്തിലെ ക്രിസ്ത്യാനികളെയും വർഗീയവാദികളും സംഘികളുമാക്കി മാറ്റുകയല്ല ചെയ്യേണ്ടത് ....... അതുകൊണ്ടുതന്നെ ഈ വിഷയത്തിന്മേൽ വിശദീകരണം നൽകി വിശ്വാസികളുടെ സംശയം ദൂരീകരിക്കുവാൻ പാലാ രൂപത നേതൃത്വം തയ്യാറാവണം.

ബൈബിൾ ഡീസൽ ഒഴിച്ച് കത്തിച്ചപ്പോൾ നിങ്ങൾ ക്ഷമിച്ചു, പുൽക്കൂട് തകർത്ത് അതിലിരുന്ന് രൂപങ്ങൾ എടുത്തു തോട്ടിലിറിഞ്ഞപ്പോഴും നിങ്ങൾ ക്ഷമിച്ചു.....ഇനിയും ക്ഷമിക്കാനാണോ ഭാവം ??? പാലാ രൂപതയിലെ പൂഞ്ഞാർ പള്ളിയിൽ തൻ്റെ പിതാവിൻറെ ആലയം മലീമസമാക്കാതിരിക്കാൻ പള്ളിക്കോമ്പൗണ്ടിൽ കയറി അഭ്യാസപ്രകടനം നടത്തിയ ഈരാറ്റുപേട്ടയിലെ സുഡാപ്പി കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവ വൈദികനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച വിശ്വാസികൾക്കിട്ടും പണികൊടുത്ത് ഇരുചെവിയറിയാതെ കേസ് ഒത്തുതീർപ്പാക്കി ആ യുവ വൈദികനെ ഗുജറാത്തിലേക്ക് രായ്ക്ക് രാമാനം നാടുകടത്തി അദ്ദേഹത്തിൻറെ ഫോൺ നമ്പറും മാറ്റിച്ച നിങ്ങൾ നിങ്ങളുടെ ബന്ധങ്ങൾക്കും രാഷ്ട്രീയത്തിനും വേണ്ടി ഇനി. ഈ വിഷയത്തിലും വിശ്വാസികളെ പൊട്ടന്മാർ ആക്കരുത് 🙏

Team CASA

രാജു ഡേവിഡിന് ഐക്യദാർഢ്യംഒരു സ്കൂളിനെ സംബന്ധിച്ചിടത്തോളം അച്ചടക്കമാണ് ഏറ്റവും വലുത് പ്രത്യേകിച്ച് ഒരു സൈനിക് സ്കൂൾ ആകുമ്...
16/08/2026

രാജു ഡേവിഡിന് ഐക്യദാർഢ്യം

ഒരു സ്കൂളിനെ സംബന്ധിച്ചിടത്തോളം അച്ചടക്കമാണ് ഏറ്റവും വലുത് പ്രത്യേകിച്ച് ഒരു സൈനിക് സ്കൂൾ ആകുമ്പോൾ. സ്കൂൾ സ്കൂൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ എല്ലാ കുട്ടികളും പങ്കെടുക്കണം എന്ന് ആവശ്യപ്പെടുകയും കുട്ടികളുടെ സൗകര്യത്തിനായി സ്കൂൾ ബസ്സുകൾ ക്രമീകരിക്കുകയും ചെയ്തിട്ടും. ഒരു വിഭാഗം കുട്ടികൾ സ്കൂൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്നെങ്കിൽ. സ്കൂളിൻ്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം അത് പറഞ്ഞതിൽ ഒരു തെറ്റുമില്ല.

Team CASA

വിശുദ്ധ ദിവസം പ്രഭാത പ്രാർത്ഥനഈ ചെറിയവരില്‍ ഒരുവന്‌, ശിഷ്യന്‌ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്...
16/08/2026

വിശുദ്ധ ദിവസം പ്രഭാത പ്രാർത്ഥന

ഈ ചെറിയവരില്‍ ഒരുവന്‌, ശിഷ്യന്‌ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 10 : 42

ഞങ്ങളുടെ രക്ഷകനും നാഥനുമായ നല്ല ദൈവമേ... അനുഗ്രഹിക്കപ്പെട്ട ഒരു പുതിയ ദിവസം കൂടി ഞങ്ങളുടെ ആയുസ്സിൽ കരുതി വച്ച അങ്ങയുടെ കനിവിനും കാരുണ്യത്തിനും നന്ദി. ആരെല്ലാം ഞങ്ങളെ മറന്നാലും. ആരെല്ലാം ഞങ്ങളിൽ നിന്നും അകന്നു പോയാലും ഞങ്ങളെ മറക്കാത്ത സ്നേഹമേ. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങേയ്ക്കു സമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളിതാ പ്രാർത്ഥിക്കുന്നു. ജീവിതത്തിലുടനീളം അങ്ങയിൽ പ്രത്യാശയർപ്പിച്ചിട്ടും. പ്രാർത്ഥനയിലൂടെയും കണ്ണുനീരുകളിലൂടെയും ഞങ്ങളുടെ ഹൃദയഭാരങ്ങൾ ഒന്നൊഴിയാതെ അങ്ങയോടു പങ്കുവച്ചിട്ടും ഓരോ ദിവസവും ഞങ്ങൾക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളിലും പരീക്ഷണങ്ങളിലും ഞങ്ങളുടെ വിശ്വാസവും ഉലഞ്ഞു പോകുന്നുണ്ട്. കൂടുതൽ പ്രാർത്ഥിക്കുന്നതു കൊണ്ടാണ് കൂടുതൽ സഹനങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതെന്ന ഞങ്ങൾക്കു ചുറ്റുമുള്ളവരുടെ വാക്കുകളിലും വിലയിരുത്തലുകളിലും മറുത്തൊന്നും പറയാനാവാത്ത വിധം ഞങ്ങൾ പലപ്പോഴും പതറി പോകുന്നുമുണ്ട്.
കർത്താവേ... ഞങ്ങളെ രക്ഷിക്കണമേ. ആപത്തുകളിലും അനർത്ഥങ്ങളിലും അടിപതറാതെ അങ്ങയുടെ ഉള്ളം കൈയ്യിൽ ഞങ്ങളെ ചേർത്തു പിടിച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള ശക്തിയും കൃപയും നൽകണമേ. ഞങ്ങളുടെ അസ്വസ്ഥതകളുടെയും ആശങ്കകളുടെയും നോവിടങ്ങളിൽ അവിടുത്തെ തിരുഹൃദയത്തിന്റെ രക്ഷയും സമാധാനവും അനുഭവിക്കാനും. അചഞ്ചലമായ വിശ്വാസത്തോടെയും പ്രത്യാശയോടെയും എന്നും അങ്ങയോട് ചേർന്നിരിക്കാനും ഞങ്ങൾക്കിടയാക്കുകയും ചെയ്യണമേ ആമേൻ

Have a blessed day

Team CASA

15/08/2026

May the values of freedom, unity, and patriotism always guide us and keep our nation strong.

Jai Hind! 🇮🇳

ഭാരതീയൻ എന്നതിലഭിമാനം കൊള്ളുന്ന ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ.ജയ്ഹിന്ദ്Team CASA
15/08/2026

ഭാരതീയൻ എന്നതിലഭിമാനം കൊള്ളുന്ന ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ.

ജയ്ഹിന്ദ്

Team CASA

Address

Chittoor Road
Kochi

Website

Alerts

Be the first to know and let us send you an email when CASA Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share